Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 006 (What do the Suhuf Ibrahim tell us about the places, where Abraham came from and lived?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 2. അബ്രാഹാം ജീവിച്ചതെവിടെ?

2.2. അബ്രാഹാമിന്റെ നാട്‌, അദ്ദേഹം ജീവിച്ചു സ്ഥലങ്ങള്‍ എന്നി വയെക്കുറിച്ച്‌ സുഹുഫ്‌ ഇബ്റാഹീം എന്തു പറയുന്നുഃ?


അബ്രാഹാമിനെക്കുറിച്ച്‌ അറബിയിലുള്ള ഖൂര്‍ആനില്‍ 242 വചന ങ്ങള്‍ ഉണ്ട്‌. എബ്രായ ഭാഷയിലുള്ള തോറയില്‍ (ഉല്പത്തി 11 മുതല്‍ 25 വരെ) സുഹുഫ്‌ ഇബ്റാഹീമിന്റെ 314 വചനങ്ങള്‍ നാം കാണുന്നു. ഭൂമിശാസ്ര്ത വിശദാംശങ്ങളുടെ ഒരു സമ്പന്ന ശേഖരം (സൂഹൂഫ്‌ ഇബ്റാഹീമിന്റെ ഉള്ളടക്കത്തിനുവേണ്ടി താഴെ സെക്ഷന്‍ 7.1 വിശദ വിവരങ്ങള്‍ക്കായി കാണുക. സുഹുഫ്‌ ഇബ്റാഹീമിലെ ഖണ്ഡികകള്‍ ഖുര്‍ആനിനെ സ്വാധീനിച്ചതു കാണാം. ഏതൊക്കെ ഖണ്ഡികകള്‍ ഖൂര്‍ആന്‍ അവഗണിച്ചു തള്ളിയെന്നും കാണാന്‍ കഴിയും). അബ്രാഹാം ജീവിച്ച സ്ഥലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സൂഹൂഫ്‌ ഇസ്രാഹീമിലെ ചില വിശദാംശങ്ങളിതാ:

അബ്രാഹാമിന്റെ പിതാവ്‌ തേരഹ്‌ തന്റെ മക്കളോടൊപ്പം കല്‍ദേ യരുടെ നഗരമായ ഈറില്‍ പാര്‍ത്തു. ദക്ഷിണ ഇറാഖിലാണ്‌ ഇന്ന്‌ അത്‌ സ്ഥിതിചെയ്യുന്നത്‌ (ഉല്പത്തി 11:27-32). അബ്രാം എന്നായിരുന്നു അ്രാഹാമിന്റെ ആദ്യനാമം. തേരഹ്‌ തന്റെ മക്കളോടൊപ്പം അവിടെ നിന്നും വടക്കോട്ട്‌ ഹാറാനിലേക്ക്‌ പോയി. ഇന്ന്‌ അത്‌ ദക്ഷിണ തൂര്‍ക്കിയി ലാണ്‌. സിറിയയിലേക്കുള്ള അതിര്‍ത്തിക്കരികെയാണ്‌ വരുക. അവിടെ വച്ച്‌ അബ്രാഹാമിന്റെ ദൈവമായ കര്‍ത്താവ്‌ അ്രാഹാമിനോട്‌ കല്‍പിച്ചു (ഉല്പത്തി 12:1-9). പില്‍ക്കാലത്ത്‌ യിസ്രായേലെന്നും പാല സ്തീന്‍ എന്നും വിളിക്കപ്പെട്ടുപോന്ന കാനാനൃരുടെ ഭൂമിയിലേക്ക്‌ ഭാര്യയും സ്വത്തും എല്ലാമായി നീങ്ങാനായിരുന്നു കല്പന. അവിടെ വിവിധ സ്ഥലങ്ങളില്‍ അബ്രാഹാം ജീവിച്ചു (ഉദാഹരണത്തിന്‌ ശെഖേം, ബെഥേല്‍, നെഗേവ്‌). തെക്കോട്ട്‌ യാത്ര ചെയ്തൂ. വരൾച്ചക്കാലത്ത്‌ ഈജിപ്തിലേക്കും അദ്ദേഹം പോയി (ഉല്പത്തി 12:10). പാലസ്തീനി ലേക്ക്‌ അതായത്‌ കാനാന്യരുടെ ഭൂമിയിലേക്ക്‌ തിരിച്ചുവന്നശേഷം അബ്രാഹാം ഒരു മല്രമ്പദേശത്ത്‌ ഹെബ്രോണില്‍ സ്ഥിരതാമസമാക്കി (ഉല്പത്തി 13:18).

അബ്രാഹാമിന്റെ ദൈവമായ കര്‍ത്താവ്‌ വിവിധ അവസരങ്ങളില്‍ അബ്രാമിനു പ്രതൃക്ഷനായി. അവനും അവന്റെ സന്തതികള്‍ക്കും കാനാന്‍ദേശം ദൈവം വാഗ്ദാനം ചെയ്തു (ഉദാഹരണത്തിന്‌ ഉല്പത്തി 12:7 അല്ലെങ്കില്‍ 15:18). എന്നിരുന്നാലും തന്റെ ഭാര്യയായ സാറായിയില്‍നിന്നും അബ്രാമിന്‌ ഒറ്റ സന്തതിയും ഉണ്ടായിരുന്നില്ല. അവര്‍ ഇരുവരും വളരെ പ്രായം ചെന്നവര്‍ ആയിരുന്നു. അതിന്‌ പരി ഹാരം എന്ന നിലയില്‍ തന്റെ ഈജിപ്തൃന്‍ അടിമയായ ഹാഗാറിനെ സാറായി അവനു കൊടുത്തു. അവളില്‍നിന്നും അവന്‍ അച്ഛനാകുന്ന തിനുവേണ്ടിയത്രേ അത്‌. ഇങ്ങനെയാണ്‌ ഹാഗാറില്‍നിന്നും അവരാ ഹാമിന്‌ യിശ്മായേല്‍ പിറന്നത്‌. തന്റെ ഭാര്യയായ സാറായിയുടെ ഭൃതയ യായ ഹാഗാറില്‍നിന്ന്‌ (ഉല്പത്തി 16).

എന്നാല്‍ കര്‍ത്താവ്‌ അബ്രാഹാമിന്‌ പ്രതൃക്ഷനാവുകയും അവനു മായി ഒരൂ ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു (ഉല്പത്തി 17). തനിക്കും തലമുറതലമുറയായി തന്റെ സന്തതിക്കും താന്‍ പ്രവാസം ചെയ്യുന്ന ദേശമൊക്കെയും ശാശ്വതാവകാശമായി തരുമെന്ന വാഗ്ദാനം കൂടാതെ (ഉല്പത്തി 17:8). അധ്രാഹാമിനും സാറായിക്കും അവരുടെ വാര്‍ധകൃ കാലത്ത്‌ ഒരു സന്താനത്തെയും ദൈവം വാഗ്ദാനം ചെയ്തു (ഉല്‍പത്തി 17:16,17). ഈ സന്തതിയിലൂടെ അവര്‍ വലിയ ഒരു ദേശമാകുമെന്നും (ഉല്പത്തി 17:6). ഈ സന്ദര്‍ഭത്തിലാണ്‌ അഡ്രാഹാം എന്ന ഒരു പുതിയ പേര്‍ ദൈവം അബ്രാമിനു നല്കിയത്‌ (ഉല്പത്തി 17:5). സാറായിക്ക്‌ സാറാ എന്ന ഒരു പൂതിയ പേരും നലകി (ഉല്പത്തി 17:15). യിശ്മായേലും തന്റെ മുമ്പാകെ ജീവിക്കണമെന്ന്‌ അന്നേരം അബ്രാഹാം ദൈവത്തോട്‌ പ്രാര്‍ഥിച്ചു (ഉല്പത്തി 17:18). ഹാഗാറില്‍നിന്നുള്ള യിശ്മായേലും വലിയ ഒരു ജനത ആയിത്തീരുമെന്ന്‌ ദൈവം അബ്രാഹാമിന്‌ അപ്പോള്‍ വാഗ്ദാനം നല്കി (ഉല്പത്തി 17:20).

സാറായില്‍നിന്നും യിസ്ഹാക്‌ അത്ഭുതകരമായി ജനിച്ചശേഷം (ഉല്പത്തി 21:1-3). ഈ ജനനം അത്ഭൂതകരമായിരുന്നു. കാരണം യിസ്‌ ഹാക്കിന്റെ ജനനസമയത്ത്‌ അ്രാഹാമിന്‌ 100 വയസ്സും സാറയ്ക്ക്‌ 90 വയസ്സും ഉണ്ടായിരുന്നു ഉല്‍പത്തി 17:17 കാണുക. ഈര്‍ഷ്യ കാരണം സാറ ആ സമയത്ത്‌ അബ്രാഹാമിനോട്‌ ഈജിപ്തുകാരിയായ ഹാഗാ റില്‍നിന്നും ജനിച്ച യിശ്മായേലിനെ അവന്റെ അമ്മയായ ഹാഥഗാറി നോടൊപ്പം വീട്ടില്‍നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു (ഉല്പത്തി 21:10). ഇത്‌ അബ്രാഹാമിനെ അസംതൃപ്തനാക്കി. എന്നാല്‍ സാറ പറഞ്ഞതുപോലെ ചെയ്യാനത്രേ അവനോട്‌ ദൈവം പറഞ്ഞത്‌ (ഉല്പത്തി 21:12). അങ്ങനെ ദക്ഷിണ പാലസ്തീനിലെ ബീര്‍ശേബാ മരുഭൂമിയിലേക്ക്‌ ഹാഗാറിനെയും അവളുടെ മകനായ യിശ്മായേലിനെയും അബ്രഹാം പറഞ്ഞയച്ചു (ഉല്പത്തി 21:14).

അവിടെ ദൈവം ഇടപെട്ടു. ദക്ഷിണ പാലസ്തീനില്‍ മരുഭൂമിയില്‍ ദാഹഹേതുവായി ഹാഗാറും യിശ്മായേലും ചത്തുപോയില്ല. കാരണം അവളുടെ അടുക്കലേക്ക്‌ ദൈവം സ്വര്‍ഗദൂതനെ പറഞ്ഞുവിട്ടു. അവ ളൂടെ മകനെ ദൈവം വലിയ ഒരു ജാതിയാക്കും എന്ന്‌ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അത്‌ (ഉല്പത്തി 21:18). അപ്പോള്‍ ബീര്‍ശേബാ മരു ഭൂമിയില്‍ കിണര്‍ കാണാന്‍ ഹാഗാറിന്റെ കണ്ണുകളെ ദൈവം തുറന്നു. ആ കിണറില്‍നിന്നും ഹാഗാറും യിശ്മായേലും വെള്ളം കുടിച്ച്‌ ജീവന്‍ നിലനിര്‍ത്തി (ഉല്പത്തി 21:19). ഹീ്രു ഭാഷയിലെ സുഹുഫ് ഇബ്രാഹിം ഈ പാഠം ഉപസംഹരിക്കുന്നതിങ്ങനെ: “ദൈവം ബാലനോ ടൊപ്പം ഉണ്ടായിരുന്നു. അവന്‍ (യിശ്മായേല്‍) വളര്‍ന്നു വലുതായി. അവന്‍ മരുഭൂമിയില്‍ ജീവിച്ചു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി ത്തീര്‍ന്നു. അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു; അവന്റെ അമ്മ മിര്സയീം ദേശത്തുനിന്ന്‌ അവന്‍ ഒരു ഭാര്യയെ കൊണ്ടുവന്നു” (ഉല്പത്തി 21:20-21). പാരാന്‍ മരുഭുമി സ്ഥിതിചെയ്യുന്നത്‌ ബീര്‍ശേബയുടെ തെക്കു ഭാഗത്തായി സീനായി ഉപദ്വീപിന്റെ കിഴക്കുവശത്താണ്‌. ഇന്ന്‌ ആ പ്രദേശം ഈജിപ്തിന്റെ ഭാഗമാണ്‌. എന്നാല്‍ ബീര്‍ശേബയില്‍നിന്ന്‌ കുറച്ചകലെ വടക്കോട്ട്‌ മാറി അഡ്രാഹാമും ഭാര്യ സാറായും മകന്‍ യിസ്ഹാക്കും ജീവിച്ചു.

തന്റെ മകന്‍ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ ഹോമയാഗം കഴിക്കാന്‍ കര്‍ത്താവ്‌ അധ്രാഹാമിനോട്‌ കല്‍പിച്ചു (ഉല്പത്തി 22:1-22) കാണുക). ബീര്‍ശേബയ്ക്ക്‌ വടക്കുള്ള ഇന്ന്‌ യെരുശലേം നഗരത്തില്‍ സ്ഥിതിചെയ്യുന്ന മോറിയ ദേശത്തുവച്ചാണ്‌ ഈ ഹോമയാഗത്തിന്‌ കല്പനയുണ്ടായത്‌ (2 ദിനവൃത്താന്തം 3:1 കാണുക). അധ്രാഹാമും യിസ്ഹാക്കും അനുസരിച്ചു. പക്ഷേ ദൈവം ഇടപെട്ട്‌ മകന്‍ യിസ്ഹാ ക്കിനെ കൊല്ലരുതെന്ന്‌ അബ്രാഹാമിനോട പറഞ്ഞു. “ബാലന്റെ മേല്‍ കൈവയ്ക്കരുത്‌. അവനോട്‌ ഒന്നും ചെയ്യരുത്‌. നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ട്‌ നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു” (ഉല്പത്തി 22:12). പകരം കാട്ടില്‍ കൊമ്പ്‌ പിടിപെട്ടു കിടന്ന ആട്ടുകൊറ്റനെ അബ്രാഹാം പിടിച്ച്‌ യാഗ പീഠത്തിന്മേല്‍ ഹോമയാഗം കഴിച്ചു. ആ യാഗപീഠം അബ്രാഹാം പണിത തായിരുന്നു (ഉല്പത്തി 22:13). അധ്രാഹാമിന്റെ ദൈവമായ യഹോവ അപ്പോള്‍ അവനോട്‌ പറഞ്ഞത്‌: “നീ ഈ കാരയം ചെയ്തു നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ട്‌ ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷ്രതങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ധിപ്പിക്കും. നിന്റെ സന്തതി ശ്രതുക്കളുടെ പട്ടണങ്ങളെ കൈവശ മാക്കും. നീ എന്റെ വാക്ക്‌ അനുസരിക്കുന്നതുകൊണ്ട്‌ നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 22:16-18). പിന്നീട്‌ അധ്രാഹാം ബീര്‍ശേബയിലേക്ക്‌ തിരികെ പോയി സാറയോടും യിസ്ഹാക്കിനോടും ഒപ്പം അവിടെ താമസിച്ചു (ഉല്പത്തി 22:19).

അബ്രാഹാമിന്റെ ഭാര്യ സാറ 127 വയസ്സുള്ള പ്പോള്‍ മരിച്ചു (ഉല്പത്തി 23:1). ഹീര്ബുവില്‍ “തെക്കുള്ള ഗ്രാമം” എന്നര്‍ഥമുള്ള കിരൃത്ത്‌ അറബയില്‍വച്ചാണ്‌ മരണം. ഇന്ന്‌ ഹെബ്രോണ്‍ എന്നാണ്‌ ആ പ്രദേശം അറിയപ്പെടുന്നത്‌ (ഉല്പത്തി 23:2). അവിടെ ഒരു ഗുഹയി ലാണ്‌ അ്രാഹാം അവളെ ശവമടക്കിയത്‌. ഹെബ്രോണിലെ ഹിതൃ രില്‍നിന്നും അബ്രാഹാം വാങ്ങിയതാണ്‌ ആ അടക്കം ചെയ്ത സ്ഥലം (ഉല്പത്തി 23:3-20). പിന്നീട്‌ 175-ആം വയസ്സില്‍ അബ്രാഹാം മരിച്ചു (ഉല്പത്തി 25:7). അദ്ദേഹത്തിന്റെ മക്കളായ യിസ്ഹാക്കും യിശ്മായേലും അദ്ദേഹത്തെ കബറടക്കി (ഉല്പത്തി 35:9). അ്രാഹാമിന്റെയും അവന്റെ ഭാര്യ സാറയുടെയും കബറുകള്‍ ഹെബ്രോണ്‍ നഗരത്തിലെ വലിയ മുസ്ലിം പള്ളിയില്‍ പോയാല്‍ സന്ദര്‍ശിക്കാവുന്നതാണ്‌. പാല സ്തീനികള്‍ അല്‍ ഖലീല്‍ എന്നാണ്‌ ആ മുസ്ലിം പള്ളിക്ക്‌ പേരിട്ടത്‌. “സ്നേഹിതന്‍” എന്നാണ്‌ ആ പദത്തിന്‌ അര്‍ഥം. സ്നേഹിതന്‍ എന്നര്‍ഥമുള്ള ഖലീല്‍ എന്നു പേരിട്ടതിനു കാരണം അബ്രാഹാമിനെ അല്ലാഹു ഖലീല്‍ അഥവാ സ്നേഹിതന്‍ ആക്കിയെന്ന്‌ ഖുര്‍ആനില്‍ പറയുന്നതാണ്‌. സുറ അന്നിസാ 4:125 കാണുക.

www.Grace-and-Truth.net

Page last modified on December 26, 2023, at 01:26 PM | powered by PmWiki (pmwiki-2.3.3)