Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 005 (What are the "Suhuf Ibrahim"?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 2. അബ്രാഹാം ജീവിച്ചതെവിടെ?

2.1. “സുഹുഫ്‌ ഇബ്റാഹീം” ഏതെല്ലാം ആണ്‌??


അബ്രാഹാം എവിടത്തുകാരനായിരുന്നു? എവിടെ ജീവിച്ചു? മരിച്ച ശേഷം എവിടെ മറവ്‌ ചെയ്യപ്പെട്ടു? ഇതിനൊന്നും വൃക്തമായ മറുപടി ഖുര്‍ആന്‍ നല്‍കുന്നില്ല. ഏതര്‍ഥത്തിലാണ്‌ അബ്രാഹാം മുസ്ലിമായി പരാമര്‍ശിക്കപ്പെട്ടതെന്നതിന്‌ സുവൃക്തമായ ഉത്തരം ഖുര്‍ആനില്‍ ഇല്ലാത്തതിനാല്‍ നാം മറ്റുള്ള ഉറവിടങ്ങള്‍ നോക്കി അ്രാഹാമിനെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തേണ്ടത്‌ ആവശ്യമായിരി ക്കുന്നു.

ഖുര്‍ആനില്‍ താഴെ കൊടുത്തിരിക്കുന്നതുപ്രകാരം നാം വായി ക്കുന്നു: “തീര്‍ച്ചയായും ഇത്‌ (ഈ പഠിപ്പിക്കല്‍) ആദ്യകാല സുഹു ഫില്‍ (ഇബ്റാഹീമിന്റെ പുസ്തകത്താളുകളില്‍) കാണപ്പെടുന്നതാണ്‌. ഇബ്റാഹീമിന്റെയും മൂസയുടെയും സുഹുഫുകളില്‍” (സൂറ അല്‍ അഅലാ 87:18-19). അബ്രാഹാമിനും മോശെയ്ക്കും കിട്ടിയ ദൈവ നിശ്വസ്തമായ വേദപുസ്തകത്താളുകളില്‍ സൂറ അല്‍ അഅലാ (സൂറ നമ്പര്‍ 87 ഖുര്‍ആന്‍) എന്ന അധ്യായത്തില്‍ മുഹമ്മദിനു നല്കപ്പെട്ട സന്ദേശത്തിന്റെ ആശയമുണ്ടെന്നാണ്‌ ഇതുവഴി മുസ്ലിംകള്‍ ഗ്രഹി ക്കുന്നത്‌. ഇവിടെ ഖുര്‍ആനില്‍ മിക്ക സ്ഥലത്തും ഉപയോഗിച്ച പുസ്തകം എന്നര്‍ഥമുള്ള “കിതാബ്‌” എന്ന പദം ഖുര്‍ആന്‍ ഉപയോഗി ക്കുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്‌. പകരം “സുഹുഫ്‌ എന്നാണ്‌ ഉപയോഗിക്കുന്നത്‌. സൂഹുഫ്‌ എന്നാല്‍ “വേദപുസ്തകത്താളുകള്‍' എന്നാണര്‍ഥം. വേദപുസ്തകത്തിന്റെ താള്‍ എന്ന്‌ അര്‍ഥമുള്ള “സഹീഫത്ത്‌ എന്ന പദത്തിന്റെ ബഹുവചനമാണ്‌ സുഹുഫ്‌. തറാത്ത്‌ എന്ന പുസ്തകമാണ്‌ മോശെ കൊണ്ടൂവന്നതെന്നാണ്‌ മോശെയെ സംബന്ധിച്ച്‌ നാം അറിയുന്നത്‌. യഹുദരും ക്രിസ്ത്യാനികളും അതിനെ ആദരിക്കുകയും യാതൊരു പോറലുമേല്ക്കാതെ സൂക്ഷിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഇന്ന്‌ ആ ഗ്രന്ഥം നമുക്ക്‌ ലഭ്യമാണ്‌. എന്നാല്‍ സുഹുഫ്‌ ഇബ്റാഹീമിന്റെ കാര്യമോ? സുഹുഫ്‌ മൂസ (മോശെയുടെ വേദപുസ്തകത്താളുകള്‍)യുടെ കാര്യമെന്താണ്‌? ഈ സുഹുഫ്‌ (വേദ പുസ്തകത്താളുകള്‍; നമുക്ക്‌ തരാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധ്യമല്ല. അതു കൊണ്ട്‌ നാം മറ്റു വല്ലേടത്തും അന്വേഷിക്കുകതന്നെ വേണം.

മോശെയുടെ പുസ്തകമായ എബ്രായ ഭാഷയിലുള്ള തൗറാത്തില്‍ (തോറ) മോശെയെ സംബന്ധിച്ചുള്ള 137 അധ്യായങ്ങളുണ്ട്‌ (പുറപ്പാട്‌ 1 മുതല്‍ ആവർത്തനപുസ്തകം 34 വരെ). നമ്മെ സംബന്ധിച്ചിടത്തോളം ഇതാണ്‌ സുഹുഫ്‌ മൂസാ (മോശെയുടെ വേദപുസ്തകത്താളുകള്‍). തോറയുടെ മുഖ്യഭാഗങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. മോശെയുടെ ജനനവും മരണവും സംബന്ധിച്ച വിശദാംശങ്ങള്‍ എബ്രായ ഭാഷയിലെ ഈ സുഹുഫ്‌ മൂസയില്‍ നിങ്ങള്‍ കാണും. ഈജിപ്തില്‍ ഫറോവയുടെ അടിമത്തത്തില്‍ കഴിഞ്ഞ യാക്കോബിന്റെ മക്കളെ മോശെ മോചിപ്പി ച്ചതിന്റെ സമ്പൂര്‍ണ ചരിത്രവും നിങ്ങള്‍ക്ക്‌ അതില്‍ വായിക്കാം. അപ്രാ ഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദത്തം ചെയ്ത കിഴക്കു ഭാഗത്തുള്ള ഭൂപ്രദേശത്തേക്ക്‌ സീനായി മരുഭൂമിയിലൂടെ തുടര്‍ന്ന്‌ അവര്‍ യാത്ര ചെയ്തതും അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം മോശെയിലൂടെ ദൈവത്തിന്റെ ഇച്ഛ സീനായി മരുഭൂമിയില്‍ യാക്കോബിന്റെ മക്കള്‍ക്ക്‌ വെളിപ്പെടുത്തിയതും അങ്ങനെ മൂസയുടെ ശരീഅത്ത്‌ (മോശെയുടെ ന്യായ്രപമാണങ്ങള്‍?) ആവിര്‍ഭവിക്കുന്നതും എല്ലാം തറാത്തില്‍ വായിക്കാം.

ഇതിനു പുറമെ എബ്രായ തറാത്തായ മോശെയുടെ ഈ കിതാബ്‌ (പുസ്തകം) അബ്രാഹാമിനെ സംബന്ധിച്ച 14 അധ്യായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌. (ഉല്പത്തി 11 മുതല്‍ 25 വരെ). നമ്മെ സംബ ന്ധിച്ചിടത്തോളം സുഹുഫ്‌ ഇബ്റാഹീം (അഡ്രാഹാമിന്റെ വേദ പുസ്തകത്താളുകള്‍) ഇതാണ്‌. തറാത്തിന്റെ (തോറ) എബ്രായ കിതാ ബിന്റെ (പുസ്തകം) പ്രധാന ഭാഗവും ഉള്‍പ്പെട്ടത്‌ ഇതിലാണ്‌.

കുറിപ്പ്‌: അര്രാഹാമിനെക്കുറിച്ച്‌ പുരാതനകാലം മുതല്ക്കേ ലഭ്യമായ വേറെയും മൂന്ന്‌ പുസ്തകങ്ങള്‍ കൂടി ഉണ്ട്‌. എന്നാല്‍ അവ പില്‍ക്ക ലത്ത്‌ എഴുതപ്പെട്ടതാണ്‌. അതായത്‌ മോശെയുടെ തോറയും ക്രിസ്തു വിന്റെ സുവിശേഷവും എല്ലാം നിലവില്‍വന്ന ശേഷം. മതനിന്ദകരായ യഹൂദ വിഭാഗങ്ങള്‍, മതനിന്ദകരായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, ജ്ഞാന വാദികള്‍, ആത്മജ്ഞാനികള്‍ എന്നിവരാല്‍ എഴുതപ്പെട്ടവയാണ്‌ അവ. അതായത്‌ ഇതര മതാനുയായികളാലാണ്‌ അവ വിരചിതമായത്‌. യാഥാ സ്ഥിതികരായ യഹൂദരും ക്രിസ്ത്യാനികളും അവ ദൈവത്തില്‍നിന്ന്‌ വന്നതായി കരുതുന്നില്ല. അതുകൊണ്ട്‌ നമുക്കവ പ്രയോജനരഹിത മാണ്‌. എന്നാല്‍ പൂര്‍ണതയ്ക്കുവേണ്ടി ഇവിടെ അവയെയും നാം അണി നിരത്തുകയാണ്‌;
-- അബ്രാഹാമിന്റെ അപോകാലിച്സ്‌ (32 അധ്യായങ്ങള്‍), എഴുതിയ ആള്‍ അജ്ഞാതനാണ്‌. ക്രിസ്തുവിന്റെ ജനനശേഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്ൃത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ്‌ ഇത്‌ എഴുത പ്പെട്ടത്‌. പുരാതന റഷ്യന്‍ തര്‍ജ്ജമയില്‍ (സ്ലാവോനിക്‌ ഭാഷ) ഇന്നും ഇത്‌ നിലനില്‍ക്കുന്നു.
-- അബ്രാഹാമിന്റെ നിയമം (20 അധ്യായങ്ങളുള്ള നീണ്ട പതിപ്പും 14 അധ്യായങ്ങള്‍ മഠ്രതമുള്ള സംഗൃഹീത പതിപ്പും ഇന്ന്‌ ലഭ്യം). എഴു തിയ ആള്‍ അജ്ഞാതനാണ്‌. ക്രിസ്തുവിന്റെ പിറവിക്കുശേഷം ഒന്നും രണ്ടും നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതിയതായിരിക്കാനാണ്‌ സാധ്യത. പുരാതന ഗ്രീക്ക്‌ കയ്യെഴുത്തുപ്രതികളിലായി ഇതിന്റെ നീണ്ട പതിപ്പ്‌ ഇക്കാലംവരെ നിലനിന്നു. അപ്പോലെ ഇതിന്റെ പഴയ റുമേനിയന്‍ പരി ഭാഷയും. സംഗൃഹീത പതിപ്പാകട്ടെ ശ്രീക്ക്‌ കയ്യെഴുത്തുപ്രതികളിലായും പഴയ റുമേനിയന്‍, കോപ്റ്റിക്‌, അറബി, എത്യോപ്യന്‍ പരിഭാഷകളിലു മായി ഇന്നും നിലനില്‍ക്കുന്നു.
-- സിഫര്‍ യെത്സിറാഹ്‌ (അഞ്ചോ ആറോ ചെറിയ അധ്യായങ്ങള്‍). ഇത്‌ ഒരു ചെറിയ പുസ്തകമാണ്‌. ഗ്രന്ഥകര്‍ത്താവിന്റെ പേരില്ല. എന്നാല്‍ യഹൂദികളുടെ കൂട്ടത്തിലെ മിസ്റ്റിക്കുകള്‍ ആരോപിക്കുന്നത്‌ ഇത്‌ അബ്രാഹാം എഴുതിയതാണെന്നത്രേ. എബ്രായ കയ്യെഴുത്തുപ്രതികളി ലായി ഈ പുസ്തകത്തിന്റെ നാല്‌ പതിപ്പുകള്‍ ഇന്ന്‌ ലഭ്യം. ക്രിസ്തു വിന്റെ ജനനശേഷം പതിനൊന്നാം നൂറ്റാണ്ടിനുശേഷമാണ്‌ ഈ നാല പതിപ്പുകളിലും പ്രസിദ്ധീകരണ കാലമായി കാണിച്ചിട്ടുള്ളത്‌. യഹൂദ ആത്മജ്ഞാനവാദത്തെ (കബ്ബല) ശക്തമായി സ്വാധിനിച്ചിട്ടുള്ളതാണ്‌ ഈ പുസ്തകം.

www.Grace-and-Truth.net

Page last modified on December 26, 2023, at 12:32 PM | powered by PmWiki (pmwiki-2.3.3)