Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 026 (Consequences)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 6. സംഗ്രഹവും വീക്ഷണവും

6.4. പരിണതഫലങ്ങൾ


അബ്രാഹാമോ അറബികളോ ആരാണ്‌ ഇസ്ലാം ആരംഭിച്ചതെന്ന ചോദ്യത്തിന്‌ പിന്നെ എങ്ങനെയാണ്‌ നാം ഉത്തരം നല്കേണ്ടത്‌? നിങ്ങള്‍ ഖുര്‍ആനും അതിന്റെ വിശദീകരണമായ മുസ്‌ലിം ആഖ്യാന ങ്ങളും ശ്രവിച്ചാല്‍ ഈ ലളിതമായ പക്ഷാന്തരം കൂടുതല്‍ വഷളാകു ന്നതു കാണാം. കാരണം ഈ മുസ്ലിം സ്രോതസ്സുകള്‍ പറയുന്നത്‌ പലരാണ്‌. അ്രാഹാമായിരിക്കാം ഇസ്ലാം ആരംഭിച്ചതെന്ന്‌ ഒരിടത്ത്‌ പറയുന്നു. ഒരുപക്ഷേ അറബികളായിരിക്കാം ഇസ്ലാമിന്‌ തുടക്കം കുറിച്ചതെന്ന്‌ മറ്റൊരിടത്ത്‌ പറയുന്നു. അബ്രാഹാമുമായിരിക്കില്ല, അറബികളുമായിരിക്കില്ല ഇസ്‌ലാം ആരംഭിച്ചതെന്നും പറയുന്നു. വാചകാന്തരേണ പറഞ്ഞാല്‍ (അര്രാഹാമോ അറബികളോ) എന്ന രണ്ടു വിധം അവ്യക്തതയെയാണ്‌ ദക്ഷിണേന്ത്യയിലെ മുസ്‌ലിം വനിതാ പ്രഫസര്‍മാര്‍ അഭിസംബോധന ചെയ്തത്‌. ചുരുക്കത്തില്‍ മുന്നു വിധം അവൃക്തതകള്‍ (അബ്രാഹാം, അറബികള്‍, അവര്‍ രണ്ടുപേരുമല്ലു) സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച്‌ പറഞ്ഞതാണ്‌ ഈ രണ്ടു വിധം അവൃക്ത തകളും വൈരുദ്ധ്യങ്ങളും. ഇസ്‌ലാമിലും അതിന്റെ സ്രോതസ്സുകളിലും ഈ അവ്യക്തതകളും വൈരുദ്ധ്യങ്ങളും അന്തര്‍ലീനമായി കിടക്കുക യാണ്‌. ഖുര്‍ആനും മുസ്ലിം ആഖ്യാനങ്ങളുമത്രേ ഇസ്ലാമിന്റെ സ്രോത സ്സ്റുകള്‍. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സൌത്ത്‌ ഇന്ത്യയില്‍നിന്ന്‌ വന്ന ചോദ്യം ഇസ്‌ലാമിനുള്ളില്‍വച്ചോ ഇസ്ലാമിന്റെ സ്രോതസ്സു കളുടെ അടിസ്ഥാനത്തിലോ പരിഹരിക്കാവുന്നതല്ല. മറിച്ച്‌ ഈ മുസ്‌ലിം സ്രോതസ്സുകള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുകയാണെങ്കില്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നേരുകേട്‌ അല്ലെങ്കില്‍ വൈരുദ്ധ്യം (അബ്രാഹാം അല്ലെങ്കില്‍ അറബികള്‍?) ഇതില്‍ ഗുപ്തമായിക്കിടക്കുന്ന മൂന്ന്‌ തരം ആശയങ്ങളുടെ പൊരുത്തമില്ലായ്മ (അ്രാഹാം, അറബി കള്‍, ഇരുവരുമല്ല) ആയിത്തീരുന്നു. യഥാര്‍ഥത്തില്‍ മൗലികമായ ചോദൃത്തെക്കാള്‍ കൂടുതല്‍ ഗൗരവതരമാണ്‌ അത്‌.

ഹീ്രുവിലുള്ള തറാത്ത്‌ മൂസയിലെ (മോശെയുടെ തോറ) സുഹൂഫ്‌ ഇബ്റാഹീം (അബ്രാഹാമിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കുന്ന വേദപുസ്തകത്താളുകള്‍) തുടങ്ങിയ ഇസ്ലാമിനു മുമ്പുള്ള സ്രോത സ്സ്റുകള്‍ പരിശോധിച്ചാല്‍ മാര്രമേ ഈ പ്രശ്നത്തെ എന്നെന്നേക്കു മായി പരിഹരിക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയുള്ളു. കാരണം അവിടെ അബ്രാഹാമും യിശ്മായേലും മുസ്‌ലിംകളല്ല. അവര്‍ക്ക്‌ യാതൊരു വിധത്തിലും മക്കയുമായി ബന്ധവുമില്ല. അധ്രാഹാമിനും യിശ്മായേലിനും ശേഷം രണ്ടര സഹ്രസാബ്ദങ്ങള്‍ കഴിഞ്ഞ്‌ അറബി കള്‍ തന്നെയാണ്‌ ഇസ്ലാം ആരംഭിച്ചതെന്നാണ്‌ സുഹുഫ്‌ ഇബ്റാഹീമിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരം. ഈ ലളിതവും നിര്‍ണായ കവുമായ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു മാലിക യാഥാര്‍ഥ്യ ത്തിലേക്ക്‌ ഇവിടെ വിരല്‍ചുണ്ടുക സാധ്യമാണ്‌. അബ്രാഹാമും യിശ്മായേലും മുസ്ലിംകള്‍ ആയിത്തീര്‍ന്നുവെന്നും അവര്‍ മക്കയിലെ കഅബ പണിതുവെന്നും മുഹമ്മദിനുശേഷം അറബികള്‍ ആരംഭിച്ച ഇസ്‌ലാമിന്റെ ഭാഗമാണ്‌. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അബ്രാഹാമോ അറബികളോ ഇസ്ലാം ആരംഭിച്ചതെന്നുള്ള ആ ഇതരമാര്‍ഗം യഥാര്‍ഥ ത്തില്‍ ഒരു വ്യാജ ഇതരമാര്‍ഗം ആകുന്നു. കാരണം അബ്രാഹാമും യിശ്മായേലും ഇസ്ലാമിന്റെ മനലിക വ്യക്തിത്വങ്ങളായി അവതരി പ്പിക്കപ്പെടുക എന്നത്‌ അറബികള്‍ ഉണ്ടാക്കിയ ഒരു ആശയമായിരിക്കെ അതിന്‌ മറയിടുന്ന ഒരു ഇതരമാര്‍ഗമാണിത്‌. അറബികള്‍ക്ക്‌ മുമ്പ്‌ ആരും തന്നെ ഇപ്രകാരം അവകാശവാദമുന്നയിച്ചിട്ടില്ല.

അപ്പോള്‍ ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ നിങ്ങള്‍ക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും? ഈ ലഘുലേഖയിലേക്ക്‌ സംഭാവനകളര്‍പ്പിച്ച ഞങ്ങളില്‍ ഏറെപ്പേരും മുസ്ലിംകളായി വളര്‍ത്തപ്പെട്ടവരത്രേ. ഇത്തരം അവ്യക്തതകളും പൊരുത്തക്കേടുകളും ഖൂര്‍ആനിലും മുസ്ലിം ആഖ്യാനങ്ങളിലും കണ്ടെത്തിയതിനുശേഷം -ഇസ്ലാമിന്റെ മനലിക സ്രോതസ്സുകളില്‍ പരസ്പരവിരുദ്ധമായ അത്തരം ഇതരമാര്‍ഗങ്ങള്‍ ഇനിയും എമ്പാടുമുണ്ട്‌ -ഞങ്ങള്‍ സുഹുഫ്‌ ഇബ്റാഹീമിലേക്ക്‌ ഞങ്ങ ളുടെ മനസ്സും ഹൃദയവും തുറന്നുവച്ചു. അവിടെ ഞങ്ങള്‍ കണ്ടെത്തി യത്‌ ഇതാണ്‌: അതായത്‌ അബ്രാഹാമും യിശ്മായേലും ആരായി രുന്നു, അവര്‍ എങ്ങനെയാണ്‌ ജീവിച്ചത്‌ എന്നിത്യാദി കാര്യങ്ങളില്‍ മാത്രമല്ല സുഹുഫ്‌ ഇബ്റാഹീമുമായി ഖുര്‍ആനും മുസ്‌ലിം ആഖ്യാന ങ്ങളും ഇടയുന്നത്‌. വൃത്യസ്ത അധ്യാപനങ്ങള്‍ ഇവ തമ്മില്‍ ഇക്കാ രൃത്തില്‍ മാത്രമല്ല, എല്ലാറ്റിലുമുപരി അധ്രാഹാമിന്റെ ദൈവം അറബ്‌ ഇസ്‌ലാമിന്റെ ദൈവത്തില്‍നിന്നും വൃതൃസ്തനാണെന്നും ഞങ്ങള്‍ കണ്ടെത്തി. അബ്രാഹാമിന്റെ ഈ ദൈവത്തിലേക്ക്‌ ഞങ്ങള്‍ സ്വയം തുറന്നുവച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയത്‌ തികച്ചും ആത്മീയമായ ഒരു പ്രപഞ്ചമാണ്‌. ഒരു പുതിയ പ്രപഞ്ചം. അറബ്‌ ഇസ്ലാമിന്റെ ആത്മീയ പ്രപഞ്ചവുമായി അതിനെ അനുരഞ്ജിപ്പിക്കാന്‍ ഒരിക്കലും സാധ്യമല്ല. അപ്രാഹാമിന്റെ ഈ ദൈവത്തിലേക്ക്‌ ഞങ്ങള്‍ ഹൃദയം തുറന്നുവച്ചു. അറബ്‌ ഇസ്‌ലാമിന്റെ ദൈവത്തെ അന്നുമുതല്‍ ഞങ്ങള്‍ കയ്യൊഴിഞ്ഞു. ഈ കൊച്ചുകൃതിയിലേക്ക്‌ സംഭാവന ചെയ്തവരില്‍ മുസ്‌ലിംകളായി വളര്‍ത്തപ്പെടാത്തവരുമുണ്ട്‌. അവരെ സംബന്ധിച്ചിട ത്തോളം ഇതുപോലുള്ള പഠനങ്ങള്‍ അറബ്‌ ഇസ്ലാമിന്റെ ദൈവത്തിന്‌ വഴങ്ങാന്‍ ആലോചിക്കുന്നത്‌ അവര്‍ക്ക്‌ സങ്കല്പിക്കാന്‍ ഒക്കാത്ത താകുന്നു. അറബ്‌ ഇസ്‌ലാമിന്റെ ദൈവത്തിന്‌ സമര്‍പ്പിതരാവുക എന്നത്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ അചിന്തൃയമായി തോന്നുന്നു. അതിനു കാരണം അബ്രാഹാമിന്റെ ദൈവത്തിന്റെ പക്കല്‍ ഞങ്ങള്‍ക്ക്‌ ആവശ്യ മുള്ളതെല്ലാം ഉണ്ടെന്നതും ഞങ്ങള്‍ക്ക്‌ ആവശ്ൃമുള്ളതില്‍ കൂടുതലും അബ്രാഹാമിന്റ ദൈവത്തിന്റെ അടുക്കല്‍ ഉണ്ട്‌ എന്നതുമാണ്‌.

അപ്പോള്‍ ദക്ഷിണേന്ത്യയിലെ മുസ്‌ലിം വനിതാ പ്രഫസര്‍മാരുടെ ചോദ്യത്തിന്‌ ഉത്തരം കാണാന്‍വേണ്ടി, അവര്‍ ഉന്നയിച്ച പ്രശ്നം പരി ഹരിക്കുന്നതിനുവേണ്ടി ഞങ്ങള്‍ക്ക്‌ നിര്‍ദേശിക്കാനുള്ളത്‌ സുഹൂഫ്‌ ഇബ്റാഹിം വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ്‌. ഖുര്‍ ആന്‍ തന്നെയും സുഹൂഫ്‌ ഇബ്റാഹീമിനെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്‌ (സൂറ അല്‍ അഅലാ 87:18-19 മുകളില്‍ 2.1 ല്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അതു നോക്കുക). അധ്രാഹാമിന്റെ ഈ യഥാര്‍ഥ വേദത്തില്‍, ഖുര്‍ആനിനു 2200 ല്‍ ഏറെ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട ആ വേദത്തില്‍ നിങ്ങ ളുടെ ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല നിങ്ങള്‍ കണ്ടെത്തുക. അബ്രാഹാമിന്റെ ദൈവത്തില്‍ രൂഡഃമൂലമായ പുതിയ ഒരു ആത്മീയ ലോകവും നിങ്ങള്‍ കണ്ടെത്തും. സകല അവ്യക്തതകളും നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെയും പൊരുത്തക്കേടുകളുടെയും വിപരീതങ്ങളു ടെയും ഏടാകൂടമായ ഖുര്‍ആനിനും മുസ്ലിം ആഖ്യാനങ്ങള്‍ക്കുമപ്പുറം ഈ അന്വേഷണത്തില്‍ നിങ്ങളെ സഹായിക്കുന്നതിനായി സുഹൂഫ്‌ ഇബ്റാഹീമിന്റെ വിശദമായ ഉള്ളടക്കങ്ങള്‍ താഴെ ഞങ്ങള്‍ ഉള്‍പ്പെടു ത്തൂന്നുണ്ട്‌. ഖുര്‍ആനും മുസ്‌ലിം ആഖ്യാനങ്ങളും. അവയില്‍ ഏത്‌ എടുത്തു, ഏത്‌ വിട്ടുകളഞ്ഞു എന്ന്‌ അതില്‍ സൂചിപ്പിക്കുന്നതായി രിക്കും. സുഹുഫ്‌ ഇബ്റാഹീമിന്റെ സന്ദേശത്തിന്റെ സംഗ്രഹം നല്കി ഞങ്ങള്‍ ഈ കൊച്ചു കൃതി അവസാനിപ്പിക്കും. അബ്രാഹാമിന്റെ ദൈവം എന്താണ്‌ ആരംഭിച്ചത്‌ എന്ന അന്തിമ ചോദ്യത്തിനും ഞങ്ങള്‍ ഉത്തരം നല്കും. ഇസ്‌ലാമിന്റെ ഉല്‍പത്തിയെ സംബന്ധിച്ച നിങ്ങളുടെ ശരിക്കും സുപ്രധാനമായ ചോദൃത്തിനുള്ള ഞങ്ങളുടെ ഏറ്റവും ഗഹനമായ ഉത്തരം ഇത്‌ നിങ്ങള്‍ക്ക്‌ നല്കുന്നതായിരിക്കും എന്നാണ്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌.

www.Grace-and-Truth.net

Page last modified on December 30, 2023, at 01:19 PM | powered by PmWiki (pmwiki-2.3.3)