Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 018 (Were Abraham and Ishmael Arabs?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?

4.5. അര്രാഹാമും യിള്‍മായേലും അറബികളായിരുന്നുവോ?


4.5a) പരിചയപ്പെടുത്തല്‍: ഇസ്‌ലാം ആരംഭിച്ച അറബിയായ മുഹ മ്മദ്‌യിശ്മായേലിന്റെ സന്തതിയായിരുന്നുവെന്ന്‌ ധാരാളം മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഇന്നത്തെ മുസ്‌ലിംകളുടെ ഈ വിശ്വാസത്തിന്റെ പശ്ചാ ത്തലത്തില്‍ യിശ്മായേലും അവന്റെ അച്ഛന്‍ അബ്രാഹാമും അറബി കള്‍ ആയിരുന്നുവോ എന്ന്‌ അന്വേഷിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നു. ഇസ്ലാം തുടങ്ങിവച്ച അറബികളുമായി അ്രാഹാമിനും യിശ്മായേ ലിനും ബന്ധമുണ്ടെന്ന്‌ എങ്ങനെ വിശ്വസിക്കപ്പെടുന്നു എന്നെങ്കിലും കണ്ടെത്തേണ്ടതുണ്ട്‌.

അറബ്‌ ഇസ്ലാമിന്റെ അടിസ്ഥാന കൃതി എന്ന നിലയില്‍ അഡ്രാ ഹാമും അവന്റെ മകന്‍ യിശ്മായേലും അറബികള്‍ ആയിരുന്നുവോ അല്ലേ എന്ന അറിവ്‌ ഖുര്‍ആന്‍ നങ്കുന്നില്ല. യിശ്മായേല്‍ മുഹമ്മദിന്റെ പൂര്‍വികനാണെന്നതിന്‌ വംശപരമായ യാതൊരറിവും ഖുര്‍ആനില്‍ നാം കാണുന്നില്ല. അബ്രാഹാമിന്റെയും യിശ്മായേലിന്റെയും സാധ്യത യുള്ള അറബ്‌ സ്വഭാവത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാന്‍ അതിനാല്‍ നാം അവലംബിക്കേണ്ടത്‌ ഖുര്‍ആനിന്‌ ബാഹൃമായ അവലംബസ്രോതസ്സുകളെയാണ്‌. ഹീഡ്രുവിലെ സുഹുഫ്‌ ഇബ്റാഹീം (അബ്രാഹാമിനെക്കുറിച്ചുള്ള തിരുവെഴുത്ത്‌ താളുകള്‍) ഇതിനെക്കുറിച്ച്‌ എന്തു പറയുന്നുവെന്ന്‌ നമുക്ക്‌ ആദ്യം കേള്‍ക്കാം. താറാത്ത്‌ മൂസ (മോശെയുടെ തോറാ) യില്‍ ഉള്ളതാണിത്‌. ഈ ചോദ്യങ്ങളുടെ കാഴ്ചപ്പാടില്‍ ചില അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ (ഹദീസ്‌) പിന്നീട്‌ നാം നോക്കും.

4.5b) അബ്രാഹാമും യിശ്മായേലും അറബികള്‍ ആയിരുന്നുവോ എന്ന ചോദ്യം സംബന്ധിച്ച്‌ സുഹുഫ്‌ ഇബ്റാഹീമില്‍ നാം കാണുന്ന തെന്ന്‌?? സൂഹുഫ്‌ ഇബ്റാഹീമും (അധ്രാഹാമിനെക്കുറിച്ചുള്ള തിരു വെഴുത്ത്‌ താളുകള്‍) ഹീബ്രുവിലെ തഈറാത്ത്‌ മൂസയുടെ (മോശെ യൂടെ തോറ) മറ്റനേകം ഭാഗങ്ങള്‍പോലെ പ്രധാന വംശാവലി പട്ടിക കള്‍ ഉള്‍ക്കൊള്ളുന്നു. ഇസ്ലാം ആരംഭിച്ച അറബികളെ അ്രാഹാം, യിശ്മായേല്‍ എന്നീ രണ്ട്‌ ഗോത്രപിതാക്കുന്മാരുമായി ബന്ധപ്പെടുത്തു ന്നതിന്‌ അടിസ്ഥാനമായി പില്ക്കാല അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ (ഹദീസ്‌) അവ ഉപയോഗിച്ചിട്ടുണ്ട്‌. സുഹുഫ്‌ ഇബ്റാഹീമിലെ ഈ ഖണ്ഡികകളില്‍ മൂന്നെണ്ണം നമുക്ക്‌ നോക്കാം. ഒന്ന്‌ ഉല്പത്തി 11:10-26 ല്‍. സുഹുഫ്‌ ഇബ്റാഹീമിന്റെ ആരംഭത്തിലാകുന്നു. നോഹയുടെ മകന്‍ ശേമില്‍നിന്നും അബ്രാഹാം വന്നത്‌ അതില്‍ കാണിക്കുന്നു. രണ്ടാമത്തേത്‌ സുഹുഫ്‌ ഇബ്റാഹീമിന്റെ അന്ത്യത്തിലാണ്‌. ഉല്പത്തി 25:1-6 ല്‍ അബ്രാഹാം ജനിപ്പിച്ച ആറ്‌ മക്കളുടെ പേരുകളും അവരുടെ സന്തതി കളുമാണ്‌ അതില്‍. യിശ്മായേലിനും യിസ്ഹാക്കിനും പുറമെയാണ്‌ ഈ ആറു മക്കള്‍ (ഖുര്‍ആനില്‍ ഇത്‌ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ മുസ്‌ലിം ആഖ്യാനങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്‌). മുന്നാമത്തേതോടുകൂടി സുഹൂഫ്‌ ഇബ്റാഹീം അവസാനിക്കുന്നു. ഉല്പത്തി 25:12-18 ൪ ആണ്‌ അത്‌. യിശ്മായേലിന്റെ സന്തതികളുടെ വിശദവിവരങ്ങള്‍ അത്‌ നല്കുന്നു. ഇവയില്‍ ഓരോന്നും പ്രത്യകം പ്രത്യേകമായി നാം പരിശോധിക്കും. വളരെ പൗരാണികമായ ഈ ഹീബ്രു ടെക്സ്റ്റുകളുടെ അടിസ്ഥാന ത്തില്‍ അറേബൃയിലെ അറബികളുമായി അബ്രാഹാമിനെയും യിശ്മായേലിനെയും ബന്ധിപ്പിക്കാമോ ഇല്ലേ എന്ന്‌ കണ്ടെത്താനാണീ പരിശോധന.

4.5c) സുഹുഫ്‌ ഇബ്റാഹീമിലെ അബ്രാഹാമിന്റെ മുന്‍ഗാമികള്‍: ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹീമില്‍ (അധ്ബാഹാമിനെ സംബന്ധിച്ച തിരുവെഴുത്ത്‌ താളുകള്‍) അബ്രാഹാമിന്റെ മുന്‍ഗാമികളെ സവിശദം പട്ടികപ്പെടുത്തിയിട്ടുണ്ട്‌. നോഹയുടെ മകനായ ശേമിന്റെ കാലം മുതല്‍ അബ്രാഹാമിന്റെ അച്ഛനായ തേരഹിന്റെയും തേരഹിന്റെ മകനായ അബ്രാഹാമിന്റെയും കാലം വരെ:

"10 ശേമിന്റെ വംശപാരമ്പര്യമാവിത്‌: ശേമിന്‌ നൂറ്‌ വയസ്സുള്ളപ്പോള്‍ അവന്‍ ജലപ്രളയത്തിനു പിമ്പ്‌ രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു. 11 അര്‍പ്പക്ഷാദിനെ ജനിപ്പിച്ച ശേഷം ശേം അഞ്ഞുറു സംവത്സരം ജീവിച്ചിരുന്നു പുര്തന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 12 അര്‍പ്പക്ഷാദിനു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു. 13 ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ്‌ നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുരതന്മാരെയും പുത്തി മാരെയും ജനിപ്പിച്ചു. 14 ശാലഹിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു. 15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ്‌ നാനൂറ്റിമൂന്ന്‌ സംവത്സരം ജീവിച്ചിരുന്നു പുര്തന്മാരെയും പുഥ്രിമാ രെയും ജനിപ്പിച്ചു. 16 ഏബെരിനു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലഗിനെ ജനിപ്പിച്ചു. 17 പേലഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റി മുപ്പതു സംവത്സരം ജീവിച്ചിരുന്നു പുരതന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 18 പേലഗിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ രെയുവിനെ ജനിപ്പിച്ചു. 19 രെയുവിനെ ജനിപ്പിച്ചശേഷം പേലഗ്‌ ഇരുനൂറ്റൊമ്പത്‌ സംവ ത്സരം ജീവിച്ചിരുന്നു പുരതന്മാരെയും പുഥതിമാരെയും ജനിപ്പിച്ചു. 20 രെയു വിന്‌ മുപ്പത്തിരണ്ട്‌ വയസ്സായപ്പോള്‍ അവന്‍ ശെരുഗിനെ ജനിപ്പിച്ചു. 21 ശെരുഗിനെ ജനിപ്പിച്ചശേഷം രെയു ഇരുനൂറ്റിയേഴ്‌ സംവത്സരം ജീവി ച്ചിരുന്നു പുര്തന്മാരെയും പുയ്രിമാരെയും ജനിപ്പിച്ചു. 22 ശെരുഗിനു മുപ്പത്‌ വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു. 23 നാഹോരിനെ ജനിപ്പിച്ചശേഷം ശെരുഗ്‌ ഇരുനൂറ്‌ സംവത്സരം ജീവിച്ചിരുന്നു പുര്ത ന്മാരെയും പു്തിമാരെയും ജനിപ്പിച്ചു. 24 നാഹോറിന് 29 വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. 25 നാഹോര്‍ നൂറ്റിപത്തൊമ്പത്‌ സംവത്സരം ജീവിച്ചി രുന്നു പുര്രന്മാരെയും പുഥ്രിമാരെയും ജനിപ്പിച്ചു. 26 തേരഹിന്‌ എഴു പത്‌ വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നി വരെ ജനിപ്പിച്ചു” (ഉല്പത്തി 1:10-26).

ഈ വംശാവലിച്രകാരം ശേമില്‍നിന്നും അധ്രാഹാമിനെ വേര്‍ പെടുത്തുന്ന 10 തലമുറകള്‍ ഉണ്ട്‌. 1> ശേം 2> അര്‍പ്പക്ഷാദ്‌ 3> ശാലഹ്‌ 4> ഏബെര്‍ 5> പേലഗ്‌ 6> രെയു 7> ശെരുഗ്‌ 8> നാഹോര്‍ 9> തേരഹ്‌ 10> അബ്രാം. ഇവയില്‍ ആദ്യ നാലെണ്ണം ആദ്യകാല അറബികളുടെ പൂര്‍വികര്‍ എന്ന നിലയില്‍ മുസ്‌ലിം ആഖ്യാനങ്ങളില്‍ (ഹദീസ്‌) കാണാം (മുകളില്‍ അവസാന ഭാഗം കാണുക). യോക്താനില്‍നിന്നല്ല (മുസ്ലിം ആഖ്യാനങ്ങളിലെ വംശാവലികളില്‍ അറബ്‌ മുസ്ലിംകള്‍ ഖഹ്ത്താന്‍ എന്നു പറയുന്നു) ആദൃകാല അറബികളെപ്പോലെ അബ്രാഹാം വന്നത്‌ എന്നതാണ്‌ വൃത്യാസം. പിന്നെയോ യോക്താന്റെ സഹോദരനായപേലഗില്‍നിന്നാണ്‌അബ്രാഹാംവന്നത്‌അബ്രാഹാം അറബിയോ അറബികളുടെ പൂര്‍വികനോ ആണെന്ന ഒരൊറ്റ സൂചന പോലും സുഹുഫ്‌ ഇബ്റാഹീമിലെ തുടക്കത്തിലെ വംശാവലിയില്‍ ഇല്ലേയില്ല. യഥാര്‍ഥ അറബികള്‍ മറ്റു രണ്ട്‌ പരമ്പരകള്‍ വഴി ശേമി ലൂടെ വന്നതാണെന്ന്‌ അറബ്‌ മൂസ്ലിം ആഖ്യാനങ്ങള്‍ വീക്ഷിക്കുന്നു. യോക്താനിലൂടെ (പേലഗിന്റെ സഹോദരന്‍) അര്‍പ്പക്ഷാദ്‌ എന്ന ശേമിന്റെ പുര്രനില്‍നിന്നും ലൂദിന്റെ പിന്‍തലമുറയിലൂടെ ശേമിന്റെ പുര്തനായ ലൂദില്‍നിന്നും. അപ്പോള്‍ സുഹുഫ്‌ ഇബ്റാഹീമിന്റെ ആരംഭ ത്തിലെ ഈ വംശാവലി അബ്രാഹാം അറബിയായിരുന്നുവെന്ന ആശ യത്തെ ഒട്ടും പിന്തുണയ്ക്കുന്നില്ല.

4.5d) അധ്രാഹാമിന്റെ ഇതര പുത്രന്മാരും സുഹുഫ്‌ ഇബ്റാഹീ മില്‍ പറയുന്ന അവരുടെ പിന്‍തലമുറകളും: തന്റെ ഭാര്യയുടെ വേല ക്കാരിയായ ഹാഗാറിനെ യിശ്മായേലിനോടൊപ്പം (അവളില്‍നിന്നുള്ള അവന്റെ മകന്‍) അബ്രാഹാം ഒരു അവകാശിയെ കിട്ടാനായി അച്ഛ നായി. തന്റെ വാഗ്ദത്ത പുരതനായ യിസ്ഹാക്കിനെ തന്റെ ഭാരൃ സാറ ജന്മം നല്കിയ ശേഷമാണത്‌. ശേഷം 127 വയസ്സുള്ളപ്പോള്‍ സാറ മരിച്ചു. അധ്രാഹാമിന്‌ വേറെ ഒരൂ ഭാര്യയും ഉണ്ടായിരൂന്നുവെന്നും അവളില്‍നിന്ന്‌ അവന്‍ 6 മക്കള്‍ ജനിച്ചുവെന്നും ഹീബ്രുവിലുള്ള സുഹുഫ്‌ ഇബ്റാഹീം സാക്ഷ്യപ്പെടുത്തി. ഇതാ വിശദാംശങ്ങള്‍: "1 അഡ്രാഹാം വേറെ ഒരു ഭാര്യയെ പരിഗ്രഹിച്ചു. അവള്‍ക്കു കെതുറാ എന്നു പേര്‍. 2 അവള്‍ സിമ്മാന്‍, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്‌, ശൂവഹ്‌ എന്നിവരെ പ്രസവിച്ചു. 3 യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു. ദെദാന്റെ പുര്രന്മാര്‍ അശ്ശൂരിം, ലെയുമ്മീന്‍ എന്നിവര്‍. 4 മിദ്യാന്റെ പുരത്രന്മാര്‍ ഏഫാ, എഫെര്‍, ഹാനോക്ക്‌, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതുറായുടെ മക്കള്‍ 5 എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്‌ഹാക്കിന്‌ കൊടുത്തു. 6 അബ്രാഹാമിനുണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അദ്രാഹാം ദാനങ്ങള്‍ കൊടുത്തു. താന്‍ ജീവനോടിരിക്കുമ്പോ ള്‍ത്തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍ നിന്നു കിഴക്കോട്ട്‌, കിഴക്കൂദേശത്തേക്ക്‌ അയച്ചു” (ഉല്പത്തി 25:1-6).

പിന്‍തലമുറകളുടെ പട്ടികയുടെ ഈ പാഠം പ്രസ്താവിക്കുന്നതെ ന്തെന്നാല്‍ തന്റെ മറ്റു ഭാരൃമാരില്‍നിന്നുള്ള (വെപ്പാട്ടികള്‍ എന്നാണ്‌ ഇവിടെ പരാമര്‍ശിച്ചത്‌. അതായത്‌ ഓദ്യോഗിക ഭാര്യമാര്‍ അല്ല.) ഈ മക്കള്‍ അബ്രാഹാമും തന്റെ മകന്‍ യിസ്ഹാക്കും പാര്‍ത്തിരുന്ന ബീര്‍ശേബയില്‍ താമസിച്ചിട്ടില്ല എന്ന്‌ പ്രസ്താവിക്കുന്നു. ഇന്ന്‌ പല സ്തീന്‍ എന്നോ യിര്സായേല്‍ എന്നോ വിളിക്കുന്ന ഭൂഭാഗത്തിന്റെ ദക്ഷിണഭാഗമാണത്‌. അവരെ അദ്ദേഹം കിഴക്കോട്ട്‌ അയയ്ക്കുകയാണ്‌ ചെയ്തത്‌. ഇന്നത്തെ യോർദ്ദാന്റെ തെക്കുഭാഗമാണത്‌. അവിടെനിന്നും ചുറ്റൂുഭാഗങ്ങളിലേക്ക്‌ അവര്‍ വ്യാപിച്ചു. ഇക്കാലത്ത്‌ കൂടുതലും ഈഷ രവും വനൃവുമായ നാടുകളാണവ. മിദ്യാന്റെ പിന്‍മുറക്കാര്‍ അതായത്‌ മിദ്യാന്യര്‍ യാക്കോബിന്റെ മക്കളുടെ പില്ക്കാല ചരിത്രത്തില്‍ പല പ്പോഴും പരാമര്‍ശിക്കപ്പെടുന്നു. അവരുടെ നാടിന്റെ കിഴക്കുനിന്നും തെക്കുനിന്നും അവര്‍ ആക്രമിക്കപ്പെട്ടതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. അഡ്രാഹാമിന്‌ തന്റെ മകനായ യൊക്ശാനില്‍നിന്നുള്ള (ശേമിന്റെ ശേഷം നാലാം തലമുറയില്‍ കാണുന്ന യോക്താന്‍ ആണിതെന്ന്‌ കരുതി ആശയക്കുഴപ്പം ഉണ്ടാകരുത്‌) പേരമക്കള്‍ അറബികളുടെ ചരിര്ത ത്തില്‍ പ്രധാന പങ്കുവഹിച്ച നാമങ്ങള്‍ ഉള്ളവരാണ്‌. അറേബ്യയുടെ തെക്കുപടിഞ്ഞാറ്‌ (ഇന്നത്തെ യമന്‍) ഉള്ള ഒരു വിഭാഗം ജനതയുടെ പേരാണ്‌ ശേബാ. ശേബയിലെ പ്രശസ്ത രാജ്ഞിയോടൊലപ്പം അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. ഒരു മരുപ്പച്ചയുടെ പേരാണ്‌ ദെദാന്‍. അറേബ്യയുടെ വടക്കുപടിഞ്ഞാറ്‌ (ഹിജാസിന്റെ വടക്ക്‌) ഭൂഭാഗ ത്തിന്റെ പേര്‌ ഇതില്‍നിന്ന്‌ വന്നതാണ്‌. ലിഹ്യാനൃരുടെ പില്ക്കാല രാജധാനിയില്‍ ഈ മമരുപ്പച്ചയുണ്ടായിരുന്നു. അത്‌ അവരുടെ തല സ്ഥാനമായിരുന്നു. അല്‍ ഉല എന്നാണ്‌ ഈ മരുപ്പച്ച ഇന്ന്‌ വിളിക്ക പ്പെടുന്നത്‌. അവസാനത്തെ ഈ രണ്ട്‌ നാമങ്ങള്‍കൊണ്ട്‌ അറേബ്യ യുടെ ഭാഗങ്ങളില്‍ അബ്രാഹാമിന്റെ പേരമക്കളില്‍ രണ്ടു പേര്‍ അധി വസിച്ചിരുന്നുവെന്ന്‌ സുഹുഫ്‌ ഇബ്റാഹീമില്‍ നമുക്ക്‌ ആദ്യത്തെ സൂചനയുണ്ട്‌. എന്നാല്‍ അറബി ഭാഷയുടെയോ സംസ്കാരത്തി ന്റെയോ വ്ൃക്തമായ ഒരു പരാമര്‍ശം ഇവിടെയില്ല.

4.5e) അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ പിന്‍മുറക്കാര്‍ സുഹുഫ്‌ ഇബ്റാഹീമില്‍: ഹീഡ്രുവിലെ സുഹുഫ്‌ ഇബ്റാഹീമിന്റെ ശരിക്കും അന്തൃഭാഗത്തേക്കുതന്നെ നാമിപ്പോള്‍ കടക്കുകയാണ്‌. അബ്രാഹാമിനു തന്റെ വേലക്കാരിയായ ഹാഗാറില്‍നിന്നും ജനിച്ച ആദൃസന്താനമായ യിശ്മായേലിന്റെ പിന്‍മുറക്കാരുടെ പട്ടികയാണ്‌ അവിടെ നാം കാണൂന്നത്‌. ഇതാ വിശദവിവരങ്ങള്‍: "12 സാറായുടെ മിര്രയീമ്യ ദാസിയായ ഹാഗാര്‍ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം. 13 അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുര്രന്മാരുടെ പേരുകള്‍ ആവിത്‌: യിശ്മായേലിന്റെ ആദൃജാതന്‍ നെബയോത്ത്‌, കേദാര്‍, അദ്ബെയേല്‍, മിബ്ശാം, "“14 മിശ്മ, ദുമാ, മശ, 15 ഹദാദ്‌, തേമ, യേതുര്‍, നാഫീശ്‌, കെദമാ. 16 പന്ത്രണ്ടു പ്രഭൂക്കന്മാരായ യിശ്മായേലിന്റെ പുര്തന്മാര്‍ അവരുടെ ഈരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവര്‍ ആകുന്നു; അവരുടെ പേരുകള്‍ ഇവ തന്നെ. 17 യിശ്മായേലിന്റെ ആയുഷ്കാലം 137 സംവത്സരം ആയിരുന്നു, അവന്‍ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്‍ന്നു. 18 ഹവീലാ തുടങ്ങി അശ്ലശൂരിലേക്കു പോകുന്ന വഴിയില്‍ മിരസയീമിനു കിഴക്കുള്ള ശൂര്‍ വരെ അവര്‍ കൂടി യേറിയിരുന്നു. അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു” (ഉല്പത്തി 25:12-18).

യിസ്ഹാക്കിനു പ്രന്തണ്ട്‌ ആണ്‍മക്കള്‍ ഉണ്ടായിരുന്നതുപോലെ യിശ്മായേലിനും പ്രന്തണ്ട്‌ ആണ്‍മക്കള്‍ ഉണ്ടായിരുന്നു. അവര്‍ യിശ്മാ യേലൃരുടെ പ്രന്തണ്ട്‌ ഗോത്രങ്ങളായിത്തീര്‍ന്നു. യിശ്മായേലിന്റെ പിന്‍ഗാമികളില്‍നിന്നുള്ള രണ്ടു പേരുകള്‍ ഇവിടെ ഞങ്ങള്‍ ഉയര്‍ത്തി ക്കാട്ടുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ ഉത്തരഭാഗത്തുള്ള രണ്ട്‌ സ്ഥല നാമങ്ങളുമായാണ്‌ ഇന്ന്‌ ആ പേരുകള്‍ക്ക്‌ ബന്ധം. ദുമത്തുല്‍ ജന്‍ദല്‍ എന്ന പേരില്‍ ഇന്നുവരെ ആ സ്ഥലം നിലനില്‍ക്കുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ കൂടുതല്‍ വടക്കുപടിഞ്ഞാറായി (ദുമയ്ക്കും ദെദാനും ഇടയില്‍) സ്ഥിതിചെയ്യുന്ന മറ്റൊരു മരുപ്പച്ചയുടെ പേരാണ്‌ തെയ്മ. ഈ പട്ടണം അറേബ്യയില്‍ തെയ്മ മരുപ്പച്ച എന്ന പേരില്‍ ഇന്നും നിലനില്‍ക്കുന്നു. യിശ്മായേലിന്റെ മക്കളുടെ നാമങ്ങള്‍ വഹിക്കുന്ന ഈ സ്ഥലനാമങ്ങള്‍ രണ്ടും സൂചിപ്പിക്കുന്നത്‌ അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്തുള്ള വരണ്ട പ്രദേശങ്ങളില്‍ അബ്രാഹാമിന്റെ ഈ രണ്ട്‌ പേരമക്കളുടെ പിന്‍മുറക്കാര്‍ സ്ഥിരതാമസമാക്കിയിരുന്നുവെന്നത്രേ.

മാത്രമല്ല ഹാവില മുതല്‍ ശൂര്‍ വരെ എന്നാണ്‌ യിശ്മായേലിന്റെ പ്രന്തണ്ടു മക്കള്‍ സ്ഥിരവാസമാക്കിയ ഈ ഭൂപ്രദേശം ഇവിടെ വിശേഷി പ്പിക്കപ്പെട്ടിട്ടുള്ളത്‌. മണല്‍പ്പറമ്പ്‌ എന്നാണ്‌ ഹാവില എന്ന ഹീബ്രു പദത്തിന്റെ സാധൃതയുള്ള അര്‍ഥം. എങ്കില്‍ ധാരാളം മണലുള്ള സ്ഥല മായിരിക്കുമത്‌. സീനായി പര്‍വതത്തിന്റെ വടക്കുഭാഗം നല്ല മണല്‍ പ്രദേശമാണ്‌. സീനായി ഉപദ്വീപിന്റെ (ദൂമയ്ക്കടുത്തുള്ള അറേബൃന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്ത്‌) കിഴക്കുഭാഗത്തുള്ള നഫൂദ്‌ മരുഭൂമിയിലും ഇന്നത്തെ ഇറാഖിലെ ടൈഗ്രീസ്‌, യുഫ്രട്ടീസ്‌ നദികള്‍ക്കിടയിലെ നിനിവെ ജില്ലയിലും. ശൂര്‍ എന്ന ഹീബ്രു പദത്തിന്‌ കോട്ടമതില്‍ എന്ന്‌ അര്‍ഥം വരും. സീനായി ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗവു മായി പലപ്പോഴും ഇത്‌ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ഇക്കാരണത്താലാ കുന്നു. ഫറോവയുടെ കാലത്ത്‌ അതിന്‌ ഒരു കോട്ടമതില്‍ ഉണ്ടായി രുന്നു. കവര്‍ച്ചക്കാരായ മരുഭൂവാസികളെ തടയാനായിരുന്നു അത്‌. അസീരിയയുടെ ദിശയിലെന്ന പ്രയോഗം ഈജിപ്തിന്റെ വീക്ഷണ കോണില്‍ നിന്നാണ്‌. അതായത്‌ സീനായി ഉപദ്ധീപിനപ്പുറം കിഴക്കോട്ട്‌. മെസപൊട്ടേമിയയുടെ (ഇന്നത്തെ ഇറാഖ്‌) ദിശയില്‍ വടക്കുകിഴക്ക്‌. അതിനാല്‍ ഈ ഭൂമിശാസ്ര്രവിവരം ആ ഭൂവിഭാഗത്തിന്റെ അടയാളം പറഞ്ഞുതരുന്നു. സീനായി ഉപദ്വീപിന്റെ (ഈജിപ്തിനടുത്ത്‌) പടിഞ്ഞാറു ഭാഗത്തുനിന്നും അറേബ്യന്‍ ഉപദ്വീപിന്റെ (ഇറാഖിന്റെ അതിര്‍ത്തി. പഴയ അസീരിയന്‍ സ്ദ്രമമാജ്യം നിലനിന്ന സ്ഥലം) ഉത്തര ഭാഗം വരെ. ഈ ഈഷരപ്രദേശത്തുനിന്നും തന്റെ സകല ബന്ധു ക്കള്‍ക്കും എതിരെ പാര്‍ത്തുവെന്ന്‌ അവര്‍ വിവരിക്കപ്പെട്ടിരിക്കുന്നു. അതിനര്‍ഥം മറ്റു ജനവിഭാഗങ്ങള്‍ക്കൊന്നും കീഴടക്കാന്‍ കഴിയാത്ത ദേശത്താണ്‌ അവര്‍ പാര്‍ത്തതെന്നത്രേ. ഈജിപ്തിലെയും ഇസ്രയേ ലിലെയും സിറിയയിലെയും ഇറാഖിലെയും ഈ മരുപ്പറമ്പുകള്‍ക്കു ടുത്ത്‌. യിശ്മായേലിന്റെ പിന്‍മുറക്കാരായി അറബികളെ സംബന്ധിച്ചോ അറബി ഭാഷയെ സംബന്ധിച്ചോ ഇവിടെയും വ്യക്തമായ യാതൊരു പരാമര്‍ശവുമില്ല.

അപ്പോള്‍ ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹീം പ്രകാരം അ്രാ ഹാമും യിശ്മായേലും അറബികള്‍ ആയിരുന്നുവോ? അബ്രാഹാമിന്റെ കാര്യത്തില്‍ ഒരിക്കലും അത്‌ ശരിയല്ല. കാരണം അവന്‍ ഒരിക്കലും അറേബ്യ, സന്ദര്‍ശിക്കുകയോ അറേബ്യയില്‍ പാര്‍ക്കുകയോ ചെയ്തി ട്ടില്ല. യിശ്മായേലിന്റെ കാര്യത്തിലും അത്‌ ശരിയാകില്ല. കാരണം അവന്‍ താമസിച്ചത്‌ സീനായി ഉപദ്വീപിന്റെ (ഈജിപ്തിനടുത്ത പാറാന്‍ മരുഭൂമി) കിഴക്കുഭാഗത്താണ്‌. എന്നിരുന്നാലും കെതുറയില്‍നിന്നുള്ള അബ്രാഹാമിന്റെ ചില പിന്‍മുറക്കാരും യിശ്മായേലിന്റെ ഈജിപ്ഷ്യന്‍ ഭാര്യയില്‍നിന്നുള്ള ചില പിന്‍ഗാമികളും അറേബ്യയുടെ ഉത്തരഭാഗത്ത്‌ പാര്‍ക്കൂകതന്നെ ചെയ്തു. അതിനാല്‍ അവരെ അറബികള്‍ എന്നു വിളിക്കാം. എന്നാല്‍ അവരും യഥാര്‍ഥ അറബികള്‍ അല്ല. അതു കൊണ്ടാണ്‌ ഉത്തര അറേബ്യയിലെ ചില മരുപ്പച്ചുകള്‍ക്ക്‌ ഈ പിന്‍ഗാമി കളില്‍ ചിലരുടെ പേരു കാണുന്നത്‌. ഉദാഹരണത്തിന്‌, ദീദാനും ദൂമയും തെയ്മയും. അബ്രാഹാമിന്റെ മക്കളില്‍ ഒരാളായ ശേബ അറേബ്യ യുടെ തെക്കോട്ട്‌ പലായനം ചെയ്തിരിക്കാം. യമനില്‍ പിന്നീടുവന്ന ശേബ രാജധാനിക്ക്‌ തന്റെ പേര്‍ വന്നത്‌ അങ്ങനെയാണ്‌.

ജന്മംകൊണ്ട്‌ അബ്രാഹാം ദക്ഷിണ മെസപൊട്ടേമിയയില്‍നിന്നു ള്ളവനാണ്‌. അതുകൊണ്ടുതന്നെ പനരാണിക സെമിറ്റിക്‌ ഭാഷയായ അക്കാദിയന്‍ ഭാഷ സംസാരിച്ച്‌ വളര്‍ന്നവനായിരിക്കാം അദ്ദേഹം. എന്നിരുന്നാലും അആധര്രാഹാം എബ്രായനാണെന്ന്‌ സൂഹുഫ്‌ ഇബ്റാഹീം പറയുന്നുണ്ട്‌ (ഉല്പത്തി 14:13). അതിനാല്‍ അദ്ദേഹം അറബി ആയിരുന്നില്ല, ഒരു എഡ്രായനായിരുന്നു അദ്ദേഹം. പത്തു കൊല്ലക്കാലത്തിലധികം തന്റെ അര്‍ധസഹോദരന്‍ യിസ്ഹാക്‌ ജനിക്കുന്നതുവരെ യിശ്മായേല്‍ തന്റെ അച്ഛനോടൊപ്പം കഴിഞ്ഞതി നാല്‍ അവന്‍ അബ്രാഹാമില്‍നിന്നും ഹീബ്രു പഠിച്ചിരിക്കാം. തന്റെ അമ്മയില്‍നിന്ന്‌ അമ്മയുടെ മാതൃഭാഷയായ ഈജിപ്ഷ്യന്‍ ഭാഷയും (ഈജിപ്ഷ്യന്‍ ദാസി ആയതിനാല്‍, ഉല്പത്തി 16:1) യിശ്മായേല്‍ പഠിച്ചിട്ടുണ്ടായിരിക്കാം. പിന്നീട്‌ ഹാഗാര്‍ തനിക്കൂ തന്ന (ഉല്പത്തി 21:21) ഈജിപ്ഷ്യന്‍ ഭാര്യയുടെ ഭാഷ അവന്‍ ഉപയോഗിച്ചിരിക്കാം. അതുകൊണ്ട്‌ യിശ്മായേല്‍ തന്റെ അച്ഛനില്‍നിന്നും പകുതി എബ്രാ യനും തന്റെ അമ്മയില്‍നിന്നും പകുതി ഈജിപ്ഷ്യനുമാണ്‌ സുഹുഫ്‌ ഇബ്റാഹീം പ്രകാരം.

4.5f) സുഹുഫ്‌ ഇബ്റാഹീമില്‍ നാം എന്തുകൊണ്ട്‌ വംശാവലി കള്‍ കണ്ടെത്തുന്നു? ഈ ചോദ്യത്തിനുത്തരം എഴുതാന്‍ സാധിക്കു ന്നതിന്‌ തൗറാത്ത്‌ മൂസയുടെ (മോശെയുടെ തോറ) ആരംഭത്തിലേ ക്കുതന്നെ നാം കടന്നുചെല്ലേണ്ടതുണ്ട്‌. അതിന്റെ നാലാം ഭാഗമാണ്‌ സുഹുഫ്‌ ഇബ്രാഹിം. ഹീബ്രുവിലെ തറാത്ത്‌ മൂസയിലെ ആദ്യവച നങ്ങളില്‍ സൃഷ്ടിപ്പിനെക്കുറിച്ച്‌ ഏകാഗ്രമായ ഒരു അധ്യാപനം നാം കാണുന്നു. സൂഹുഫുല്‍ ഖല്‍ഖ്‌ എന്ന്‌ അതിനെ വിളിക്കാം (സൃഷ്ടി പ്പിനെക്കുറിച്ചുള്ള തിരുവെഴുത്ത്‌ താളുകള്‍, ഉല്പത്തി 1:1 മുതല്‍ 2:4 വരെ). സൃഷ്ടിപ്പിന്റെ ഏഴ്‌ നാളുകളിലായി ആകാശഭൂമികളുടെ സൃഷ്ടിപ്പ്‌ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്നാം ദിവസം -ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും ഇരുട്ടില്‍നിന്നും വെളിച്ചത്തെ വേര്‍പെ ടുത്തുകയും ചെയ്തു. ദിവസം 2 -ദൈവം ഒരു വിതാനം സൃഷ്ടിച്ചു. അത്‌ ആകാശമാണ്‌. മുകളിലുള്ള ജലത്തില്‍നിന്നും ഭൂമിയെ ആവ രണം ചെയ്യൂന്ന താഴെയുള്ള വെള്ളത്തെ വേര്‍പെടുത്താനായിരുന്നു അത്‌. ദിവസം 3-ഭൂമിയിലെ വെള്ളം ദൈവം കടലില്‍ ഒരുമിച്ചുകൂട്ടി. കരകാണുമാറാക്കി.ഭൂമിചെടികള്‍മുളപ്പിച്ചു. ദിവസം 4 -ആകാശ വിതാനത്തില്‍ സൂര്യനെയും ച്ര്രനെയും നക്ഷത്രങ്ങളെയും ദൈവം സൃഷ്ടിച്ചു. ദിവസം 5 - കടലില്‍ കൂട്ടമായി വരാന്‍ മത്സ്യങ്ങളെയും ഭൂമിക്കു മുകളില്‍ പറക്കാന്‍ പറവകളെയും ദൈവം സൃഷ്ടിച്ചു. ദിവസം 6 -ദൈവം മൃഗങ്ങളെയും പറവകളെയും മത്സ്യങ്ങളെയും സൃഷ്ടിച്ചു. ഇവയ്ക്ക്‌ മുകളില്‍ വാഴാന്‍ വേണ്ടി ദൈവത്തിന്റെ പ്രതിഛായയില്‍ മനുഷ്യരെ നരനായും നാരിയായും സൃഷ്ടിച്ചു. മീതെ വാഴാന്‍വേണ്ടി സൃഷ്ടിച്ചു. ദിവസം 7 - ദൈവം സൃഷ്ടിവേല നിര്‍ത്തി. കാരണം എല്ലാ സൃഷ്ടിപ്രരകരിയയും തികവോടെ അവന്‍ പൂര്‍ത്തീകരിച്ചുകഴി ഞ്ഞിരുന്നു. സൃഷ്ടിപ്പിന്റെ ഈ ഏഴാം ദിവസത്തെ അവന്‍ വിശുദ്ധീക രിച്ചു. അതുകൊണ്ടാണ്‌ ദൈവം തന്റെ മാതൃക പിന്തുടരാന്‍ മൂസ യുടെ തറാത്തില്‍ യാക്കോബിന്റെ മക്കളോട്‌ കല്പിച്ചത്‌. ഓരോ ആഴ്ചയുടെയും ഏഴാം ദിവസം (ശബ്ബത്ത്‌, പുറപ്പാട്‌ 20:15) ജോലി നിര്‍ത്തി വിശ്രമിക്കാനും കല്പനയുണ്ടായി. ഇപ്പോള്‍ ദൈവത്തിന്റെ ആറു ദിന സൃഷ്ടിപ്പിന്റെ അവസാനം മൂസയുടെ തൗറാത്തില്‍ വംശാ വലി വരാന്‍ കാരണമെന്ത്‌ എന്നതിന്‌ നാം തെളിവ്‌ കണ്ടെത്തുന്നു. അപ്രകാരം സുഹൂഫ്‌ ഇബ്റാഹീമിലെ വംശാവലിക്കും. തൗറാത്ത്‌ മൂസയിലെ വംശാവലിക്ക്‌ വേദപരമായ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വചനങ്ങളിതാ:

“27 ദൈവം സ്വന്തം പ്രതിഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന്റെ ഛായയില്‍ അവന്‍ അവനെ സൃഷ്ടിച്ചു. സ്ത്രീയായും പുരുഷ നായും അവനെ സൃഷ്ടിച്ചു. 28 അങ്ങനെ ദൈവം അവരെ അനു ഗ്രഹിച്ചു. ദൈവം അവരോടു പറഞ്ഞു: സന്താനപുഷ്ടിയുള്ളവരായി പെറ്റുപെരുകി ഭൂമിയില്‍ നിറയുക. അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചര ജന്തുവിന്മേലും വാഴുവിൻ എന്ന്‌ അവരോട്‌ കല്പിച്ചു” (ഉല്പത്തി 1:27,28)

അടിസ്ഥാനപരമായ പാഠം വെളിപ്പെടുത്തുന്നത്‌ ആണും പെണ്ണു മായുള്ള മനുഷ്യര്‍ ദൈവത്തിന്റെ പ്രതിഛായയിലാണ്‌ സൃഷ്ടിക്ക പ്പെടടിട്ടുള്ളത്‌ എന്നാണ്‌. ദൈവം സൃഷ്ടിച്ച ഇതര സൃഷ്ടികളില്‍ നിന്നെല്ലാം അവരെ വൃതുസ്തരാക്കുന്നത്‌ ഇതത്രേ. കടലില്‍ കൂട്ടമായി വരുന്ന മീനുകള്‍ ആകട്ടെ, ഭൂമിക്ക്‌ മുകളില്‍ പറക്കുന്ന പക്ഷികള്‍ ആകട്ടെ, ഭൂമിയില്‍ പാര്‍ക്കുന്ന മൃഗങ്ങളാകട്ടെ സകല ജീവജാലങ്ങ ളില്‍നിന്നും മനുഷ്യര്‍ വൃതിരിക്തരാകുന്നു. ദൈവം പറയുന്നത്‌ മനസ്സി ലാക്കാനും പ്രാര്‍ഥനയിലൂടെ ദൈവത്തിന്‌ ഉത്തരം നല്കാനുമെല്ലാം മനുഷ്യന്‌ സാധിക്കുന്നത്‌ ദൈവത്തിന്റെ പ്രതിഛായയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഭാഗമായാണ്‌.

സ്വന്തം പ്രതിഛായയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചശേഷം ദൈവം എന്താണ്‌ മനുഷ്യനോട്‌ ആദ്യമായി പറഞ്ഞത്‌? സന്താന പുഷ്ടിയുള്ളവരായി പെറ്റുപെരുകാനായിരുന്നു മനുഷ്യനോടുള്ള ദൈവ ത്തിന്റെ ആദൃകലല്‍പന. സന്താനങ്ങളുമായി ഭൂമിയില്‍ നിറഞ്ഞ്‌ ഭൂമിയെ അടക്കുക അതായത്‌ തങ്ങളുടെ ഉദ്ദേശ്യസാധ്യങ്ങള്‍ക്കുവേണ്ടി ഭൂമിയെ ഉപയോഗിക്കുക എന്നതായിരിക്കണം മനുഷ്യരുടെ ഉന്നം. മനുഷ്യരോ ടുള്ള ദൈവത്തിന്റെ ഈ പ്രഥമ ആജ്ഞ വളരെ പ്രധാനപ്പെട്ടതാണ്‌. ദൈവത്തിന്റെ ഇടപെടല്‍ കൂടാതെ സ്വന്തമായി സന്താനോലപാദനം നടത്താന്‍ കഴിയുന്ന രീതിയിലാണ്‌ ആണും പെണ്ണും സൃഷ്ടിക്കപ്പെട്ടി ട്ടുള്ളത്‌. മനുഷ്യര്‍ക്ക്‌ സന്താനങ്ങള്‍ ജനിക്കാന്‍ ദൈവം ഇടപെടാതെ തന്നെ ആണിന്‌ യഥാര്‍ഥ അച്ഛനും പെണ്ണിന്‌ യഥാര്‍ഥ അമ്മയും ആകാന്‍ കഴിയുമെന്നാണ്‌ ഇതിനര്‍ഥം. ആദ്യ മനുഷ്യദമ്പതികളെ ദൈവം സൃഷ്ടിച്ച രീതിയില്‍ അവര്‍ക്ക്‌ പൊതുവായുള്ള മക്കള്‍ യഥാര്‍ഥ ആണ്‍മക്കളും യഥാര്‍ഥ പെണ്‍മക്കളും ആയിത്തീരുന്നു വെന്നാണ്‌ ഇതിന്റെ ഫലം. സ്വന്തമായി സന്തതികളെ പ്രജനനം ചെയ്യു ന്നതിന്‌ ആദാമിനും ഹവൃയ്ക്കുമുണ്ടായിരുന്ന ഈ കഴിവ്‌ അവരുടെ സന്തതികള്‍ക്കും അവകാശമായി കിട്ടി.

മനുഷ്യന്‍ ദൈവത്താല്‍ സുഷ്ടിക്കപ്പെടുകയുണ്ടായി. ഇതിന്റെ ഫല മാണ്‌ തറാത്ത്‌ മൂസയിലെ വംശാവലികള്‍. ദൈവത്തിന്റെ ആദൃ കല്പന മനുഷ്യന്‍ അനുസരിച്ചു. അതിന്റെ തെളിവാണ്‌ തൗറാത്ത്‌ മൂസയിലെ വംശാവലികള്‍. ആദ്യൃദമ്പതിമാര്‍ സ്വന്തം സന്തതികളെ ഉല്പാദിപ്പിക്കുകതന്നെ ചെയ്തുവെന്നാണ്‌ വംശാവലികള്‍ പ്രമാണീ കരിക്കൂന്നത്‌. അവരുടെ സന്തതികളും അപ്രകാരംതന്നെ ചെയ്തു വന്നു. അങ്ങനെ ഭൂമിയെ അടക്കാന്‍ അതില്‍ നിറയുന്നതിനായി പ്രവര്‍ത്തനനിരതരാണെന്നും. വാചകാന്തരേണ പറഞ്ഞാല്‍, വംശാ വലികള്‍ എടുത്തുകാട്ടുന്നത്‌ ആദാമിനോടും ഹവൃയോടുമുള്ള ആദൃകല്പനയുടെ നിവര്‍ത്തിയും സ്വന്തമായി സന്തതികളെ ജനിപ്പി ക്കാന്‍ കഴിയുന്ന വിധമാണ്‌ മനുഷ്യരെ ദൈവം സൃഷ്ടിച്ചതെന്ന വസ്തുതയുമത്രെ.

4.5g) സൂഹുഫ്‌ ഇബ്റാഹീമിലെ വംശാവലികള്‍ എന്തുകൊണ്ട്‌ ഖുര്‍ആനില്‍ ഒഴിവാക്കപ്പെട്ടു? സുഹുഫ്‌ ഇബ്റാഹീമില്‍ നാം കാണുന്ന ചിലത്‌ ഉള്‍പ്പെടെ തറാത്ത്‌ മൂസയില്‍നിന്നും (മോശെയുടെ തോറ) അനേകം വിശദാംശങ്ങള്‍ ഖുര്‍ആന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ യഥാര്‍ഥത്തില്‍ തൗറാത്ത്‌ മൂസയില്‍നിന്നുള്ള വംശാവലികള്‍ ഒന്ന ടങ്കംതന്നെ ഖുര്‍ആനില്‍ ഒഴിവാക്കപ്പെടുകയാണുണ്ടായത്‌. എന്തു കൊണ്ട്‌? സൃഷ്ടിപ്പിനെ സംബന്ധിച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്ന കാരൃം പ്രതേകിച്ച്‌ മനുഷ്യനെ സൃഷ്ടിച്ചതു സംബന്ധിച്ച ഖുര്‍ആനിന്റെ പഠി പ്പിക്കല്‍ നോക്കിയാല്‍ ഈ ചോദൃത്തിനുള്ള ഒരുത്തരം കണ്ടെത്താ നാകും.

സുഹുഫുല്‍ ഖല്‍ഖില്‍ (സൃഷ്ടിപ്പിനെ സംബന്ധിച്ച തിരുവെഴുത്ത്‌ താളുകള്‍) തറാത്ത്‌ മൂസ സംഗ്രഹിച്ച മാതിരി സൃഷ്ടിപ്പിനെ സംബന്ധി ക്കുന്ന പാഠങ്ങള്‍ സംഗ്രഹിച്ചു പറഞ്ഞ ഒരൊറ്റ ഖണ്ഡികയും ഖുര്‍ആ നില്‍ ഇല്ല. അല്ലാഹു ആറു ദിവസമെടുത്ത സൃഷ്ടിപ്പ്‌ (ഉദാഹരണ ത്തിന്‌ സുറ യുനുസ്‌. ഒരു സുക്തത്തില്‍ രണ്ട്‌ ദിവസം അധികം നാല്‍ ദിവസം അധികം രണ്ട്‌ ദിവസം അങ്ങനെ മൊത്തം എട്ടു ദിവസം, സുറ ഫുസ്സിലത്ത്‌ 41:9-12 കാണുക). അല്ലാഹുവിന്റെ സൃഷ്ടിപ്രരകിയ യെക്കുറിച്ച്‌ 925 സൂക്തങ്ങള്‍ നിങ്ങള്‍ക്ക്‌ ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിയും. തറാത്ത്‌ മൂസയില്‍ ഉള്ളതിലധികം ഉണ്ട്‌. സൃഷ്ടിപ്പ്‌ സംബ ന്ധിച്ച്‌ തറാത്ത്‌ മൂസയിലെ അധ്യാപനങ്ങളില്‍ ഏറിയകൂറും ഖുര്‍ ആന്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. എന്നാല്‍ സൃഷ്ടിപ്പിനെ സംബന്ധിച്ച ഖുര്‍ ആനിന്റെ ഈ പഠിപ്പിക്കലുകളെ സുഹുഫുല്‍ ഖല്‍ഖുമായി (സൃഷ്ടിപ്പ്‌ സംബന്ധിച്ച തിരുവെഴുത്ത്‌ താളുകള്‍?) നിങ്ങള്‍ വിശദ മായി താരതമ്യം ചെയ്യുകയാണെങ്കില്‍ പ്രധാനപ്പെട്ട ഒഴിവാക്കലുകളും നിങ്ങള്‍ക്ക്‌ കണ്ടെത്തുവാന്‍ കഴിയും. ചില ഉദാഹരണങ്ങളിതാ: a) വെളിച്ചം അല്ലാഹുവാല്‍ സൃഷ്ടിക്കപ്പെട്ടതല്ല. കാരണം അല്ലാഹു ആകാശഭുമികളുടെ വെളിച്ചമാണ്‌ (സൂറ അന്നൂര്‍ 24:35 കാണുക). b) പക്ഷികള്‍ ഖുര്‍ആനില്‍ സൃഷ്ടിക്കപ്പെട്ടില്ല. c) മനുഷ്യര്‍ ദൈവ ത്തിന്റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. d) ആദിമ മനുഷ്യര്‍ ഫലപുഷ്ടിയുള്ളവരായി പെറ്റുപെരുകാന്‍ അല്ലാഹുവാല്‍ ആജ്ഞാ പിക്കപ്പെട്ടില്ല. കാരണം സ്വയം പ്രത്യുല്പാദനം നടത്താന്‍ കഴിയും വിധമല്ല അവര്‍ സൃഷ്ടമായത്‌. ഇനി ഏറ്റവും പ്രധാനമായി e) ഖുര്‍ആന്‍ അനുസരിച്ച്‌ അല്ലാഹു ഒരിക്കലും തന്റെ സൃഷ്ടി്രരകിയ പൂര്‍ത്തിയാ ക്കിയിട്ടില്ല. മറിച്ചും എക്കാലത്തും അവന്റെ സൃഷ്ടിപ്രരകിയ തുടര്‍ന്നേ പോവുകയാണ്‌. അതുകൊണ്ടാണ്‌ മൂസ്ലിംകള്‍ക്ക്‌ വിരശരമദിനം (ശബ്ബത്ത്‌) ഇല്ലാത്തതും. കാരണം അല്ലാഹു തന്റെ സൃഷ്ടിപ്രവര്‍ത്ത നത്തില്‍നിന്നും ഒരിക്കലും വിശ്രമിച്ചില്ല. മനുഷ്യന്റെ പ്രത്യുല്പാദനം സംബന്ധിച്ച ഖുര്‍ആനികാധ്യാപനത്തില്‍ ഈ അവസാന ആശയം കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഒരു പുതിയ മനുഷ്യന്റെ ഓരോ ഉല്പാദനച്ചുവടിലും അല്ലാഹു നേരിട്ടും പ്രതൃക്ഷമായും ഇടപെടുക യാണ്‌. പിതാവാകുന്ന പ്രവര്‍ത്തനം, ഗര്‍ഭം, പിറവി ഉള്‍പ്പെടെയുള്ള സകല പ്രവൃത്തികളിലും. താഴെ കൊടുത്തിരിക്കുന്ന ഖുര്‍ആന്‍ വച നങ്ങളില്‍ ഇത്‌ കാണാന്‍ കഴിയും:

"58 നിങ്ങള്‍ (സവിപ്പിക്കുന്നതെന്തെന്ന്‌ നിങ്ങള്‍ കണ്ടിട്ടുണ്ടോ? 59 നിങ്ങളാണോ അത്‌ (അതായത്‌ നിങ്ങളുടെ ബീജം) സൃഷ്ടിച്ചത്‌, അതോ നാമാണോ (അല്ലെങ്കില്‍ അല്ലാഹു ആണോ) (ബീജത്തിന്റെ) ര്രഷ്ടാക്കള്‍?” (സൂറ അല്‍ വാഖിഅ 56:58-59). -- "13 പിന്നീട്‌ ഒരു തുള്ളി (ഇന്ദ്രിയം) ആയി അവനെ ഒരു വിശ്രമ സ്ഥലത്ത്‌ (അതായത്‌ ഗര്‍ഭപാത്രത്തില്‍) നാം നിക്ഷേപിച്ചു. 14 പിന്നെ നാം ആ (ബീജ) തുള്ളിയെ (ഗര്‍ഭപാത്രത്തില്‍) അള്ളിപ്പിടിക്കുന്ന താക്കി. പിന്നെ (ഗര്‍ഭാശയത്തില്‍) അള്ളിപ്പിടിക്കുന്നതിനെ നാം ശ്രൂണ മാക്കി (അക്ഷരാര്‍ഥത്തില്‍, ചവച്ച വസ്തൂ). പിന്നെ നാം ശ്രൂണത്തെ എല്ലുകളാക്കി. പിന്നീട്‌ നാം എല്ലുകളെ മാംസംകൊണ്ട്‌ ഉടുപ്പണിയിച്ചു. പിന്നീട്‌ ആ ശിശുവിനെ (അതിന്റെ പിറവിയില്‍?) മറ്റൊരു സൃഷ്ടി പ്പില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാക്കി. അങ്ങനെ സൃഷ്ടികര്‍ത്താക്കുന്മാ രില്‍ ശ്രേഷ്ഠനായ അല്ലാഹു അനുധ്ഗഹമുള്ളവനായിരിക്കുന്നു” (സുറ അല്‍ മുഅ്മിനുന്‍ 23:13-14). -- “അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. ഒരു (ബീജ) തുള്ളിയില്‍നിന്നും. പിന്നെ (ഗര്‍ഭാശയത്തോട്‌? ഒട്ടിപ്പിടിക്കു ന്നതില്‍നിന്നും. പിന്നെ ഒരു ശിശുവായി (ഗര്‍ഭപാത്രത്തില്‍നിന്നും) അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവന്നു” (സുറ ഗാഫിര്‍ 40:67). -- “അല്ലാഹു വാണ്‌ നിങ്ങളെ സൃഷ്ടിച്ചതും നിങ്ങള്‍ക്ക്‌ ഉപജീവനം നല്കിയതും നിങ്ങളെ മരിപ്പിക്കുന്നതും (അതായത്‌ മരണസമയത്ത്‌ അല്ലാഹുവാണ്‌ നിങ്ങളെ കൊല്ലുന്നത്‌)...” (സൂറ അര്‍റും 30:40).

ഖുര്‍ആനിലെ അല്ലാഹു ഒരിക്കലും സൃഷ്ടിപ്പ്‌ പൂര്‍ത്തിയാക്കിയി ട്ടില്ലെന്ന്‌ ഈ വചനങ്ങള്‍ കാണിക്കുന്നു. മറിച്ച്‌ അവന്റെ സൃഷ്ടിപ്പ്‌ തുടര്‍ന്നേ പോവുന്നു. ഒരേയൊരു (സഷ്ടാവ്‌ എന്ന നിലയിലുള്ള അവന്റെ ശക്തി സ്ഥിരമായി അവന്‍ കാണിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ ആന്റെ അധ്യാപനമനുസരിച്ച്‌ ദിനേനെ മനുഷ്യര്‍ ജനിക്കുന്തോറും അല്ലാഹു രസഷ്ടാവായി വര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മുടെ ഇപ്പോഴുള്ള പരിഗണനയ്ക്കായി, സ്വന്തമായി കുഞ്ഞു ങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത വിധമാണ്‌ ആദിമ മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടതെന്ന്‌ ശ്രദ്ധിക്കേണ്ടത്‌ പ്രധാനമാണ്‌. കാരണം ഓരോ പുതിയ മനുഷ്യനും അല്ലാഹുവിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്‌. തത്ഫലമായി ആദാമിനോടും ഹവൃയോടും സന്താനപുഷ്ടിയുള്ള വരായി പെറ്റുപെരുകാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നതിലര്‍ഥമില്ല. അതു കൊണ്ടാണ്‌ മുകളില്‍ ഉദ്ധരിച്ച സുഹുഫ് അൽകലഖ് ഖല്‍ഖില്‍നിന്നും സന്താന പൂഷ്ടിയുള്ളവരായി ഭൂമിയില്‍ നിറയാനുള്ള ആദാമിനോടും ഹവ്വ യോടും നടത്തിയ ഈ ദൈവകല്‍പന ഖൂര്‍ആന്‍ ഒഴിവാക്കിയത്‌.

ഒരൂ പുരൂഷനും യഥാര്‍ഥ പിതാവോ ഒരു സ്ത്രീക്കും യഥാര്‍ഥ മാതാവോ ആകാന്‍ കഴിയില്ല എന്നതാണ്‌ ഖുര്‍ആനിലെ ഈ അധ്യാ പനത്തിന്റെ ഇതര ഫലം. അല്ലാഹുവിന്റെ സൃഷ്ടിപ്രവര്‍ത്തനങ്ങള്‍ക്ക്‌ വാഹനങ്ങള്‍ മാത്രമാണ്‌ ഇവിടെ പൂരൂഷനും സ്ര്രീയും. പിതാവില്‍ നിന്ന്‌ ബീജം സൃഷ്ടിക്കുന്നതും ശിശുവിനെ അതിന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വിവിധ ഘട്ടങ്ങളിലായി സൃഷ്ടിക്കുന്നതും അല്ലാഹു വാണ്‌. യഥാര്‍ഥത്തില്‍ ഇവിടെ പിതൃത്വം എന്ന സങ്കല്പം തന്നെ അജ്ഞാതമാകുന്നു. ഖുര്‍ആനിന്റെ അധ്യാപനമനുസരിച്ച്‌ യഥാര്‍ഥ ത്തില്‍ അസംഭവ്യമായ ഈ കാര്യമാണ്‌ ഉളവാകുന്നത്‌. മുസ്‌ലിംകള്‍ ഒരിക്കലുംതന്നെ ദൈവത്തെ പിതാവ്‌ എന്ന്‌ വിളിക്കാറില്ല. അടിസ്ഥാ നപരമായി രണ്ട്‌ കാരണങ്ങള്‍ അതിനുണ്ട്‌. അപ്രകാരം വിളിക്കുന്ന തില്‍നിന്ന്‌ ഖുര്‍ആന്‍ അവരെ തടഞ്ഞിരിക്കുന്നു. പുരുഷനും ഭാര്യയും തമ്മിലുള്ള സംസര്‍ഗത്തിലൂടെ ഉണ്ടാകുന്ന പ്രജനനം ഖുര്‍ആനില്‍ ദൈവികമായ സൃഷ്ടിപ്രവര്‍ത്തനങ്ങള്‍ ആകയാല്‍ പിതൃത്വം ഖുര്‍ ആനില്‍ സാധ്യമല്ലെന്ന വസ്തുതയാണ്‌ അടുത്ത കാരണം.

അപ്പോള്‍ ഖുര്‍ആനില്‍ ഒരൊറ്റ മനുഷ്യനും അവന്റെ അച്ഛനമ്മ മാരുടെ യഥാര്‍ഥ സന്താനമല്ല. മറിച്ച്‌,അവനോ അവളോ ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്‌. വംശാവലികള്‍ ഖുര്‍ആന്‍ മാറ്റിനിര്‍ത്തിയ തിന്റെ പ്രധാന കാരണമിതാകാം. നാം സുഹുഫ്‌ ഇബ്രാഹീമിലാണ്‌ ഇപ്പോള്‍ ശ്രദ്ധ ക്രേന്ദീകരിച്ചിരിക്കുന്നത്‌. അത്‌ ഉള്‍പ്പെടെയുള്ള താറാത്ത്‌ മൂസയില്‍ സുപ്രധാന പട്‌: വഹിക്കുന്ന ഒന്നത്രേ വംശാ വലി. ഇതുകൊണ്ടുതന്നെയാണ്‌ നിങ്ങള്‍ എപ്പോഴാണ്‌ ജനിച്ചതെന്ന്‌ ചോദിക്കാന്‍ അറബ്‌ മുസ്‌ലിംകളില്‍ പലരും “മതാ ഖുലിഖ്ത” (നിങ്ങള്‍ എപ്പോഴാണ്‌ സൃഷ്ടിക്കപ്പെട്ടത്‌) എന്നു ചോദിക്കുന്നത്‌. ജന്മമുഹൂര്‍ത്തം നിങ്ങളുടെ അവസാന സൃഷ്ടിപ്പിന്റെ മുഹൂര്‍ത്തമായി വിശ്വസിക്കപ്പെ ടുന്നതുകൊണ്ടാണത്‌.

4.5h) അധ്രാഹാമും യിശ്മായേലും അറബികളായിരുന്നോ എന്ന പ്രശ്നം സംബന്ധിച്ച്‌ മുസ്ലിം ആഖ്യാനങ്ങളില്‍ നാം കാണൂന്നതെന്ത്‌? അബ്രാഹാമിന്റെയും യിശ്മായേലിന്റെയും ഭാഷ ഏതെന്നോ അവര്‍ ഏത്‌ ജനവിഭാഗത്തില്‍പ്പെട്ടവര്‍ ആണെന്നോ ഖുര്‍ആന്‍ തുറന്നുപറയു ന്നില്ല, അആര്ബാഹാമിന്റെ പൂർവികരുടെയും യിശ്മായേലിന്റെ പിന്‍മുറ ക്കാരുടെയും വംശാവലികള്‍ ഉള്‍പ്പെടെ തറാത്ത്‌ മൂസയിലെ വളരെ യധികം പ്രാധാനൃമര്‍ഹിക്കുന്ന വംശാവലികള്‍ എല്ലാംതന്നെ ഖുര്‍ ആന്‍ ഒഴിവാക്കിയിരിക്കുകയാല്‍ തന്നെയും അബ്രാഹാമിന്റെയും യിശ്മായേലിന്റെയും പിന്‍തലമുറകള്‍ എവിടെ ജീവിച്ചുവെന്നും അവ രുടെ സംസാരഭാഷ എന്തായിരുന്നുവെന്നും അറിയാന്‍ പരോക്ഷമാ യിട്ടുപോലും ഖുര്‍ആനില്‍നിന്ന്‌ സാധ്യമല്ല.

പക്ഷേ മുസ്ലിംകള്‍ ഇതെല്ലാം അറിയാന്‍ കൗതുകമുള്ളവരാണു താനും. അതുകൊണ്ടാണ്‌ അറബ്‌ ഇസ്ലാം ആരംഭിച്ചവരുടെ അറബി ആഖ്യാനങ്ങളില്‍ ഖുര്‍ആനില്‍ ഒഴിവാക്കപ്പെട്ട വിവരങ്ങള്‍ നല്കിയ തായി നാം കാണുന്നത്‌. നിങ്ങള്‍ ഈ ആഖ്യാനങ്ങള്‍ പഠിക്കുകയാ ണെങ്കില്‍ എബ്രായഭാഷയിലെ സൂഹുഫ്‌ ഇബ്റാഹീമില്‍നിന്നാണ്‌ ഈ വംശാവലിവിവരങ്ങളില്‍ ഏറിയകൂറും അവര്‍ ഉള്‍പ്പെടുത്തിയ തെന്നു കാണാം. സാധാരണപോലെ ഉറവിടം പരാമര്‍ശിക്കാതെയാണ്‌ ഇത്‌ അവര്‍ ചെയ്തിട്ടുള്ളത്‌. ഈ വംശാവലികളോട്‌ വേറെ ചില ഘടക ങ്ങള്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. അധ്രാഹാമും യിശ്മായേലും മക്ക സന്ദര്‍ശിച്ചുവെന്ന അവരുടെ സിദ്ധാന്തം, യിള്‍ശ്മായേലിലൂടെ അ്രാ ഹാമിന്റെ പിന്‍ഗാമിയായിരുന്നു മുഹമ്മദെന്ന ജനകീയമായ വിശ്വാസം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനാണ്‌ ഈ കൂട്ടിച്ചേര്‍പ്പ്‌. ഇതി നൊക്കെ പൂറമെ അബ്രാഹാമും യിശ്മായേലും ഏത്‌ വിഭാഗത്തില്‍ പെടുന്നുവെന്നും അവരുടെ ഭാഷയേതെന്നും ഈ ആദ്യകാല മുസ്‌ലിം ആഖ്യാനങ്ങള്‍ വൃക്തമായി പരാമര്‍ശിക്കുന്നു. ഇബ്നു സഞ്ദിന്റെ കിതാബൂത്തബഖാത്തില്‍ നിന്നുള്ള ഉദാഹരണമിതാ:

“അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: തന്റെ പിതാവ്‌ പറഞ്ഞതായി ഹിശാമുബ്‌നു മുഹമ്മദ്‌ ഞങ്ങളെ അറിയിച്ചു. പിതാവിനോട്‌ അബൂ സാലിഹും അദ്ദേഹത്തോട്‌ ഇബ്നു അബ്ബാസും പറഞ്ഞതാണിത്‌. അദ്ദേഹം പറഞ്ഞു:ഇബ്റാഹിം കുത്തയില്‍നിന്ന്‌ (ബാബിലോണില്‍ സ്ഥിതി ചെയ്തിരുന്ന ഒരു സ്ഥലം) പലായനം ചെയ്തപ്പോള്‍ സംസാരിച്ച ഭാഷ സൂരിയാനിയാണ്‌. എന്നാല്‍ ഹര്‍റാനില്‍നിന്നും യുഫ്ഫട്ടീസ്‌ നദി കടന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്റെ ഭാഷ മാറ്റി. അദ്ദേഹം യുഫ്ഫ ട്ടീസ്‌ നദി മുറിച്ചുകടന്നപ്പോള്‍ ഇബ്റാനി (ഹീബ്രു) എന്ന്‌ അദ്ദേഹം വിളിക്കപ്പെട്ടു” (ഇബ്നു സഅദിന്റെ തബഖാതുല്‍ കബീര്‍ പരിഭാഷ: എസ്‌ മൊയീനുല്‍ ഹഖ്‌, വാല്യം 1,പേജ്‌ 37).

“ഇസ്മായില്‍ ബിന്‍ അബ്ദില്ലാഹ്‌ ബിന്‍ ഉവൈസുല്‍ മദനി ഞങ്ങളെ അറിയിച്ചു: എന്റെ പിതാവ്‌ എന്നോട്‌ പറഞ്ഞു. അദ്ദേഹ ത്തോട്‌ പറഞ്ഞത്‌ അബുല്‍ ജറുദുല്‍ അറബിയാണ്‌. ഉഖ്ബബിന്‍ ബശീ റാണ്‌ അദ്ദേഹത്തോട പറഞ്ഞത്‌. ഉഖ്ബ, മുഹമ്മദ്ബിന്‍ അലിയോട്‌ ചോദിച്ചു: ആരാണ്‌ അറബിയില്‍ ആദ്യമായി സംസാരിച്ചത്‌? അദ്ദേഹം പറഞ്ഞു: ഇസ്മായീല്‍ ബിന്‍ ഇബ്റാഹീം. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്‌ പതിമൂന്ന്‌ വയസ്സ്‌ പ്രായമായപ്പോഴാ യിരുന്നു അത്‌. അദ്ദേഹം (ഉഖ്ബ) പറഞ്ഞു: ചോദിച്ചു: അതിനുമുമ്പ്‌ ജനത്തിന്റെ ഭാഷ എന്തായിരുന്നു? അദ്ദേഹം പറഞ്ഞു: ഹീബ്രു.അദ്ദേഹം (ഉഖ്ബ?) പറഞ്ഞു: അക്കാലത്ത്‌ ഏത്‌ ഭാഷയിലായിരുന്നു അല്ലാഹു തന്റെ അപ്പൊസ്തലന്മാര്‍ക്ക്‌ വെളിപ്പാട്‌ ഇറക്കിയിരുന്നത്‌? അദ്ദേഹം പറഞ്ഞു: ഹീബ്രുവിൽ. അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: മുഹമ്മദ്‌ ബിന്‍ ഉമറുല്‍ അസ്ലമി ഞങ്ങളെ അറിയിച്ചു. ഒന്നിലധികം പണ്ഡിതരില്‍നിന്നാണ്‌ അദ്ദേഹം ഇത്‌ അറിഞ്ഞത്‌, ഇസ്മായില്‍ ജനിച്ച നാള്‍ തന്നെ അറബി സംസാരിക്കാനുള്ള വെളിപ്പാട്‌ അദ്ദേഹത്തിനു കിട്ടി. ഇബ്റാഹീമിന്റെ ഇതര മക്കളെല്ലാം അവരുടെ പിതാവിന്റെ ഭാഷ യായിരുന്നു സംസാരിച്ചിരുന്നത്‌. അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: ഹിശാം ബിന്‍ മുഹമ്മദ്‌ ബിന്‍ സാഇബ്‌ തന്റെ പിതാവ്‌ പറഞ്ഞതായി ഞങ്ങളെ അറിയിച്ചു. അദ്ദേഹം പറഞ്ഞത്‌: ഇസ്മായീല്‍ അറബി സംസാ രിച്ചില്ല. തന്റെ പിതാവിനോട്‌ എതിരാകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ബനൂ രിഅ്ല (ഇസ്മായിലിന്റെ ഭാരൃ) ബിന്‍ത്‌ യശുബ്‌ ബിന്‍ യത്ത് റുബ്‌ബിന്‍ലൂധാന്‍ബിന്‍ജൂര്‍ഹുംബിന്‍ആമിര്‍ബിന്‍സബബിന്‍ യഖ്താന്‍ ബിന്‍ അര്‍ബിര്‍ ബിന്‍ ശാലിഖ്‌ ബിന്‍ അര്‍ഫഖ്ശാദ്‌ ബിന്‍ സാം (ശേം) ബിന്‍ നൂഹ്‌ (നോഹ്‌) ആണ്‌ തന്റെ കുടുംബത്തില്‍ അറബി സംസാരിച്ച ആദൃ വൃക്തികള്‍” (ഇബ്നു സഅദിന്റെ കിതാബുതബ ഖാത്‌ അല്‍ കബീര്‍, ഇംഗ്ലിഷ്‌ വിവര്‍ത്തനം: എസ്‌. മൊയീനുല്‍ ഹഖ്‌, വാല്യം 1, പേജ്‌ 43).

“അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: അബൂ സകരിയ്യ യഹ്യാ ബിന്‍ ഇസ്ഹാഖ്‌ അല്‍ ബജലി അശ്ലയ്ബാനിയും മുഹമ്മദ്‌ ബിന്‍ മുആവിയ അന്നയ്സാബൂരിയും പറഞ്ഞു: ഇബ്നു ലഹ്യാഹ്‌ ഞങ്ങളെ അറിയിച്ചു. അന്‍ ആം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ഉലയ്യിബ്നു റബാഹുല്ലഖ്മി പറയുന്നതായി താന്‍ കേട്ടുവെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. പ്രവാചകന്‍ (അല്ലാഹു അദ്ദേ ഹത്തെ അനുഗ്രഹിക്കട്ടെ) പറഞ്ഞു: ഇസ്മായീലിന്റെയും ഇബ്റാഹീ മിന്റെയും അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ സന്തതികളാണ്‌ എല്ലാ അറബികളും (ഇബ്നു സഞ്ദിന്റെ കിതാബുതബഖാതുല്‍ കബീര്‍, ഇംഗ്ലിഷ്‌ വിവര്‍ത്തനം: എസ്‌. മൊയീനുല്‍ ഹഖ്‌, വാല്യം 1,പേജ്‌ 44).

അറബി ആഖ്യാനങ്ങളുടെ ഒരൊറ്റ ശേഖരത്തില്‍നിന്നുള്ള ഈ ഉദ്ധരണികള്‍ നമുക്കു കാണിച്ചുതരുന്നത്‌ അ്രാഹാമിന്റെയും യിശ്മാ യേലിന്റെയും ഭാഷകളുടെ കാരൃത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാ യിരുന്നുവെന്നത്രേ. അബ്രാഹാം അറബി ആയിരുന്നില്ലെന്നും അദ്ദേഹം അറബി സംസാരരിച്ചിരുന്നില്ലെന്നും എല്ലാവരും സമ്മതിക്കുന്നു. മറിച്ച്‌ അദ്ദേഹം സുരിയാനി ഭാഷയാണ്‌ സംസാരിച്ചിരുന്നതെന്ന്‌ പറയപ്പെ ടുന്നു (വ്യക്തമായ അബദ്ധമാണിത്‌. കാരണം അബ്രാഹാം മരിച്ച്‌ 900 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ സൂരിയാനി ഭാഷ ആവിര്‍ഭവിച്ചത്‌). ദൈവിക ഇടപെടല്‍ വഴി അദ്ദേഹത്തിന്റെ ഭാഷ സുരിയാനിയില്‍നിന്നും ഹീ്രു വിലേക്ക്‌ മാറ്റപ്പെട്ടുവെന്നും പറയപ്പെടുന്നു. എന്നാല്‍ യിശ്മായേല്‍ സംസാരിച്ചിരുന്നത്‌ അറബിയാണോ എന്ന കാര്യത്തില്‍ ആദ്യകാല മുസ്ലിംകള്‍ ഭിന്നാഭിപ്രായക്കാരായിരുന്നു. ദൈവിക പ്രചോദന പ്രകാരം ജനിച്ചതു മുതല്ക്കേ യിശ്മായേല്‍ അറബി സംസാരിച്ചുവെന്ന്‌ ചിലര്‍ പറയുന്നു. യിശ്മായേല്‍ ഹീബ്രുവാണ്‌ സംസാരിച്ചു തുടങ്ങി യതെന്നും പിന്നീട്‌ (ജൂര്‍ഹും എന്ന്‌ അറബി ഗോത്രത്തിലെ സ്ര്രീയെ കല്യാണം ചെയ്ത ശേഷമാകാന്‍ ഇടയുണ്ട്‌) അറബി സംസാരിക്കാന്‍ ആരംഭിച്ചുവെന്നും മറ്റുള്ളവര്‍ പറയുന്നു. ഇനിയും ചിലര്‍ പറയുന്നത്‌ യിശ്മായേല്‍ ഒരിക്കലും അറബി സംസാരിച്ചിട്ടേയില്ല എന്നാണ്‌. അറബ്‌ ജുർഹും ഗോത്രത്തില്‍നിന്നും അദ്ദേഹം വിവാഹം ചെയ്ത റിഅ്ല എന്ന അറബി ഭാര്യയുടെ മക്കള്‍ മാത്രമാണ്‌ ആദ്യമായി അറബി സംസാരിച്ചതെന്നാണ്‌ അവരുടെ അഭി പ്രായം. യിശ്മായേലും പിന്‍ഗാമികളും യഥാര്‍ഥ ശുദ്ധ അറബികള്‍ (അല്‍ അറബുല്‍ ആരിബ) എന്ന വീക്ഷണത്തിനു വിരുദ്ധമായി അവര്‍ അറബീകരിക്കപ്പെട്ട അറബികള്‍ (അല്‍ അറബുല്‍ മുസ്തഅ്രിബ) ആണെന്നതാണ്‌ അവസാനം പറഞ്ഞ രണ്ട്‌ വീക്ഷണങ്ങള്‍.

യിശ്മായേല്‍ ഏതര്‍ഥത്തിലും അറബിയാണ്‌ എന്ന്‌ അവകാശ വാദമുന്നയിക്കപ്പെട്ടുവെന്നത്‌ എ.ഡി. 610 നുശേഷം അറബികള്‍ ആരം ഭിച്ച ഇസ്‌ലാമിന്റെ ഭാഗമാണ്‌ എന്ന കാര്യം ഈ ആഖ്യാനങ്ങളിലെല്ലാം തുടിച്ചുനില്‍ക്കുന്നത്‌ ശ്രദ്ധേയമാണ്‌. അബ്രാഹാമിന്റെയോ യിശ്മായേ ലിന്റെയോ കൂടെ അറബികള്‍ നിലനിന്നിരുന്നുവെന്നോ അബ്രഹാംമു മായോ യിശ്മായേലുമായോ അവര്‍ക്ക്‌ ബന്ധമുണ്ടായിരുന്നുവെന്നോ കാണിക്കുന്ന ആശയത്തെ അബ്രാഹാമിന്റെയോ യിശ്മായേലിന്റെയോ മോശെയുടെയോ കാലം മുതല്‍ക്കുള്ള ഒരു സ്രോതസ്സും പിന്തുണയ്‌ ക്കുന്നില്ല. മുഹമ്മദിനുശേഷം യിശ്മായേലിനെ അറബികളുമായി കണ്ണി ചേര്‍ത്തുകൊണ്ട്‌ അറബികള്‍ ആരംഭിച്ചതു മാത്രമാണ്‌ ഇസ്ലാം.

www.Grace-and-Truth.net

Page last modified on December 29, 2023, at 02:43 PM | powered by PmWiki (pmwiki-2.3.3)