Previous Chapter -- Next Chapter
6.3. മുസ്ലിം ആഖ്യാനങ്ങളില്‍നിന്നുള്ള (ഹദീസ്) ഉത്തരങ്ങള്‍
മുസ്ലിം ആഖ്യാനങ്ങള്‍ ക്രോഡീകരിക്കുന്ന സമയമായപ്പോ ഴേയ്ക്കും (ഏകദേശം 800 എ.ഡി.ക്ക് ശേഷം) അറ്റ്ലാന്റിക് സമുദ്രം മുതല്‍ ഇന്‍ഡസ് താഴ്വര വരെയുള്ള (4.6d കാണുക) ധാരാളം പ്രദേശ ങ്ങള്‍ ഇസ്ലാം കീഴടക്കിക്കഴിഞ്ഞിരുന്നു. ഭൂമിശാസ്ത്രവും ചരിത്രവും സംബന്ധിച്ച പല വിശദാംശങ്ങളും അപ്പോള്‍ ലഭ്യമായിരുന്നു. ഇരു നൂറു കൊല്ലം മുമ്പുവരെയുള്ള അറബ് മുസ്‌ലിംകള്‍ക്ക് അവയാകട്ടെ ലദൃവുമായിരുന്നില്ല. അതിനാല്‍ ഖുര്‍ആനിലെ പല ഖണ്ഡികകളെ സംബന്ധിച്ചും അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു. ഉദാഹരണത്തിന് അബ്രഹാം, യിശ്മായേല്‍ എന്നിവരെ സംബന്ധിച്ച്, കഅബയെ സംബന്ധിച്ച്. ഖുര്‍ആന്‍ കൂടുതല്‍ ബോധ്യമുള്ളതാക്കാന്‍ മുസ്ലിം ആഖ്യാനങ്ങള്‍ ഈ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു. അബ്രാഹാമിന്റെ കാരൃത്തില്‍ സുഹുഫ് ഇബ്റാഹീമില്‍നിന്ന് അവര്‍ വിശദവിവരങ്ങള്‍ കൊണ്ടുവന്നു. എന്നിരുന്നാലും തറാത്തു മൂസാ അവരുടെ കാലത്ത് ലഭ്യമായിരുന്നതിനാല്‍, തോറയും ഖുര്‍ആനും അനുരഞ്ജിപ്പിക്കാന്‍ കഴിയില്ലെന്ന് മോശെയുടെ ഈ തോറ ഉപരിപ്പ വമായി വായിച്ചാല്‍ പോലും വെളിപ്പെടുന്നതിനാല്‍ ആഖ്യാനങ്ങള്‍ ക്രോഡീകരിച്ചവര്‍ക്ക് അതൊരു പ്രശ്നമായി. തോറയും മറ്റ്‌അമുസ്‌ലിം തിരുവെഴുത്തുകളും പരസ്യമായി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയാതെ വന്നു. മറിച്ചാണെങ്കില്‍ അവരില്‍ മതനിന്ദ ആരോപിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് അവര്‍ക്കാവശ്യമായ അറിവുകള്‍ കുറ്റ പ്പെടുത്താനാകാത്ത മുസ്ലിം ആധികാരിക വക്താക്കളുടെ വായിലേക്ക് അവര്‍ വച്ചുകൊടുത്തു. ഉദാഹരണത്തിന് തബരി പലപ്പോഴും തന്റെ ആഖ്യാനങ്ങള്‍ മുഹമ്മദിന്റെ പിതൃവ്യനായ അല്‍ അബ്ബാസിലേക്കാണ് മുട്ടിക്കുന്നത്. അബ്ബാസികളുടെ രാജവംശം ഈ അബ്ബാസ് സ്ഥാപിച്ച താണ്. അബ്ബാസിന്റെ കാലത്ത് സകല മുസ്‌ലിംകളെയും അബ്ദാസിക ളാണ് ഭരിച്ചത്. ഈ സമര്‍ഥമായ പരിഹാരത്തോടെ, മറിച്ചാണെങ്കില്‍ ആക്ഷേപവിധേയമാകുന്ന സ്രോതസ്സുകളാകുന്ന ഈ അറിവുകള്‍ ഖുര്‍ ആന്‍ ഉള്ളടക്കത്തിന്റെ വിപുലീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കു മായിരുന്നു. ഇസ്‌ലാം ആര്‍ ആരംഭിച്ചുവെന്ന ഞങ്ങളുടെ ചോദൃത്തിന്റെ വീക്ഷണത്തില്‍ എന്തായിരുന്നു ഫലം?
ഒരു ഭാഗത്ത് മുസ്ലിം ആഖ്യാനങ്ങളില്‍നിന്നുള്ള മറുപടി ഇങ്ങനെ യാകാം: മുഹമ്മദും അറബികളായ അനുയായികളൂമാണ് ഇസ്ലാം ആരംഭിച്ചത്. ഒരു ഉദാഹരണത്തിന് ഇബ്നു സഅദിന്റെ കിതാബുത്തബ ഖാത്ത് എടുക്കാം. എ.ഡി. 845 ലാണ് ഇബ്നു സദ് അന്തരിച്ചത്. അ്രാഹാമിനും യിശ്മായേലിനുമായി അദ്ദേഹം കിതാബുത്തബ ഖാത്തില്‍ നീക്കിവച്ചത് ഏകദേശം പത്ത് പേജുകള്‍ മാത്രമാണ്. ഈ വസ്തൂതയില്‍നിന്നുതന്നെ ഇക്കാര്യം വൃക്തമാണ്. എന്നാല്‍ ഏതാണ്ട് ആയിരം പേജുകളാണ് മുഹമ്മദിന്റെയും അറബികളായ അനുയായി കളൂടെയും കഥാകഥനത്തിനായി നീക്കിവച്ചിട്ടുള്ളത്. മുഹമ്മദും അറബ് അനുയായികളും ചേര്‍ന്ന് ഇസ്‌ലാമിന് ആരംഭം കുറിച്ചതിന്റെ പല വിധ വിശദാംശങ്ങളും അവയിലുണ്ടുതാനും. ഏതാനും പേജുകള്‍ മാത്രം അബ്രാഹാമിനും യിശ്മായേലിനുമായി നീക്കിവച്ചതിലാകട്ടെ അവര്‍ മുസ്‌ലിംകളാണെന്നു പറയുന്നുമില്ല. ആദാമിന്റെയും നോഹ യുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഖുര്‍ആനിനെയാണ് അവര്‍ പിന്തുടര്‍ന്നതും. നോഹയുടെ കാലത്ത് കഅബയുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ട്, നോഹയുടെ കാലത്തെ പ്രളയംകൊണ്ട് അത് നശിച്ചു പോകാതിരിക്കാന്‍ അത് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് പറഞ്ഞു കൊണ്ട് അവര്‍ പരോക്ഷമായി പ്രസ്താവിച്ചത് കഅബ സ്ഥാപിച്ചു കൊണ്ട് അബ്രാഹാമും യിശ്മായേലുമല്ല ഇസ്ലാം ആരംഭിച്ചതെന്നാണ്.
മറുഭാഗത്ത് മുസ്‌ലിം ആഖ്യാനങ്ങളില്‍നിന്നുള്ള ഉത്തരം ഇങ്ങനെ യാകാം: അബ്രാഹാമും യിശ്മായേലും അറബ് ഇസ്ലാമിന്റെ ഏറ്റവും ആഴത്തിലുള്ള വേരുകള്‍ ആരംഭിച്ചു. യിശ്മയേലിനെ മക്കയില്‍ സ്ഥിര മായി പാര്‍പ്പിച്ചും ഇന്ന് മുസ്ലിം ലോകത്തിന്റെ ക്രേന്മമായ കഅബ നിര്‍മിച്ചുമാണ് അവര്‍ അത് ചെയ്തത്. അബ്ബാസിയ്യ സാമ്രാജ്യത്തിലെ മുസ്‌ലിംകള്‍ക്ക് ബോധ്യമാകുന്ന രൂപത്തില്‍ ഇതിന് ഭൂമിശാസ്ത്രപരവും വംശാവലിപരവുമായ വിശദാംശങ്ങള്‍ നല്കേണ്ടിവന്നു. ഇപ്രകാരം പ്രവര്‍ത്തിക്കുകവഴി അവ്ൃക്തതയുടെയും പരസ്പരവൈരുദ്ധൃത്തി ന്റെയും പുതിയ സ്രോതസ്സുകള്‍ ആവിര്‍ഭവിക്കുകയാണുണ്ടായത്. ഇവിടെ രണ്ട് മേഖലകള്‍ ശ്രദ്ധിക്കാനുണ്ട്:
ഭൂമിശാസ്ത്ര വിശദാംശങ്ങള്‍ കണക്കിലെടുത്താല്‍ മരിക്കുന്നതു വരെ അധ്രാഹാം ജീവിച്ചത് മക്കയിലാണെന്ന് അഭിനയിക്കാന്‍ മുസ്ലിം ആഖ്യാനങ്ങള്‍ക്ക് ഇനിമേല്‍ കഴിയില്ല. കാരണം പാലസ്തീനിലെ (അല്ലെങ്കില്‍ അന്ന് ആ നാട് വിളിക്കപ്പെട്ടിരുന്നപോലെ സിറിയയിലെ?) അബ്രാഹാമിന്റെ കല്ലറ എല്ലാവര്‍ക്കും കാണാവുന്നതായിരുന്നു. മറു ഭാഗത്ത് അധ്രാഹാം ഒരിക്കലും മക്കയില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് ഖുര്‍ആനിന് വിരുദ്ധമായ പ്രസ്താവനയിറക്കാന്‍ അവര്‍ക്ക് സാധിക്കു കയുമില്ലായിരുന്നു. അപ്പോള്‍ അബ്രാഹാം ഇടയ്ക്ക് വല്ലപ്പോഴും മക്ക സന്ദര്‍ശിച്ചുവെന്ന് പറയലായിരുന്നു അവര്‍ കണ്ട പരിഹാരമാര്‍ഗം. ഒന്നാമത്തെ സന്ദര്‍ശനത്തില്‍ ഹാഗാറിനെയും യിശ്മായേലിനെയും മക്കയില്‍ പരിത്യജിച്ച് അദ്ദേഹം സ്ഥലം വിട്ടുവെന്ന് അവര്‍ പറഞ്ഞു. പക്ഷേ ചോദ്യമിതാണ്: അവര്‍ എങ്ങനെ അവിടെ എത്തി? കാരണം അബ്ബാസികളുടെ കാലത്ത് പാലസ്തീനും മക്കയും തമ്മില്‍ 1300 കിലോ മീറ്റര്‍ ദൈര്‍ഘുമുണ്ടെന്ന കാരൃം സുവിദിതമാണ്. ചില ആഖ്യാനങ്ങ ളില്‍ ഉള്ളത് അബ്രാഹാം കരമാര്‍ഗം സഞ്ചരിച്ചുവെന്നത്രേ. ചിലതി ലുള്ളത് (അത്ഭുതകരമായ ഒരു പറക്കും കൂതിരയെ ഉപയോഗിച്ച്) അദ്ദേഹം വായുമാര്‍ഗമായാണ് യാത്രചെയ്തത് എന്നാണ്. കാര്യം രണ്ടില്‍ ഏതായാലും അബ്രാഹാമിന് വഴി അറിയില്ലായിരുന്നു. ലക്ഷ്യ സ്ഥാനമെവിടെയെന്ന് അദ്ദേഹത്തിന് യാതൊരുവിധ നിശ്ചയവും ഇല്ലാ യിരുന്നു. അതുകൊണ്ടാണ് മക്കയിലേക്ക് വഴി നയിച്ചത് ഗ്രബിയേല്‍ മാലാഖയാണെന്ന് ആഖ്യാനങ്ങള്‍ പറയുന്നത്. യാഥാര്‍ഥ്യത്തെ (സൂഹുഫ് ഇബ്റാഹീം സാക്ഷ്യപ്പെടുത്തുന്നതുപോലെ ഹെബ്രോണിലാണ് അബ്രാഹാമിന്റെ ശവക്കല്ലറ എന്ന വസ്തുത) അബ്രാഹാം കഅബ പണിതുവെന്ന ഖുര്‍ആനിലെ തെളിവില്ലാത്ത വിശ്വാസവുമായി (3.4a മുതല്‍ 3.4d വരെ കാണുക) അനുരഞ്ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായുണ്ടായതാണ് ഇമ്മാതിരി കഥപറച്ചിലും തജ്ജന്യമായ അവ്യ ക്തതയുമെന്നതാണ് വസ്തുത.
മുസ്‌ലിം ആഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ട വംശാവലി വിശ ദാംശങ്ങള്‍ മുഖേന ഉയര്‍ന്നുവരുന്നതാണ് പ്രശ്നങ്ങളുടെ അടുത്ത മേഖല. രഹസൃസ്വഭാവത്തില്‍ (4.5൨ കാണുക) തൌറാത്ത് മൂസയില്‍ നിന്നുള്ള (മോശെയുടെ തോറ) പ്രസക്തമായ വിശദവിവരങ്ങള്‍ പ്രസ്തുത ആഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബികളെ നോഹയുമായും അദ്ദേഹത്തിന്റെ മക്കളുമായും ബന്ധിപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ പുകമറയില്‍നിന്നും അറബികളെ പുറത്തുകൊണ്ടുവരിക എന്നതാണ് ഇതിനു പിന്നിലെ ഒരു ലക്ഷ്യം. ഇങ്ങനെ ചെയ്യുന്നതിന് നോഹയുടെ മക്കളുടെ വംശാവലി അവര്‍ ഉള്‍പ്പെടുത്തി. പ്രതേകിച്ച് നോഹയുടെ മകനായ ശേമിന്റെയും അവന്റെ മക്കളുടെയും വംശപര മ്പര സുഹുഫ് നുഹ് നിന്ന് അവര്‍ പകര്‍ത്തി (4.4a കാണുക). അറബികളുടെ കെട്ടിച്ചമച്ച വംശാവലികളുമായി അവര്‍ അതിനെ ബന്ധിപ്പിച്ചു. അഗ്രാഹാമിനും 3000 കൊല്ലം ശേഷം വന്നവരാണ് ഈ അറബികള്‍ (4.4c മുതല്‍ 4.4e വരെ കാണുക). എഡ്രായനായ അബ്രാഹാമിന്റെ മകന്‍ അഥവാ യിശ്മായേല്‍ എങ്ങനെയാണ് മക്ക യിലെ അറബികളുടെ പൂര്‍വികന്‍ പ്രതേകിച്ച് മുഹമ്മദിന്റെ പൂര്‍വി കന്‍ ആയതെനന ചോദ്യത്തിന് ഉത്തരം നല്കലായിരുന്നു അടുത്ത ലക്ഷ്യം. സുഹുഫ് ഇബ്റാഹീമില്‍നിന്നും അബ്രാഹാമിന്റെ പിന്‍ഗാമി കളുടെ വംശപരമ്പരകള്‍ എടുത്ത് (4.5d യും 4.5e യും കാണുക) 2600 കൊല്ലം പിറകെ വന്ന അറബികളുടെ വംശപരമ്പരകളുമായി കൂട്ടി ക്കെട്ടിയാണ് അവര്‍ അത് ചെയ്തത് (4.5h കാണുക). തീര്‍ച്ചയായും കൂടുതല്‍ അവ്യക്തതകളും വൈരുദ്ധ്യങ്ങളും സംഭവിക്കുകയേ ഇതു വഴി നടന്നുള്ളൂ. കാരണം അറബികളുടെ പൂര്‍വപിതാക്കന്മാര്‍ ആര്‍, യിശ്മായേലിന്റെ പിന്‍മുറക്കാര്‍ എങ്ങനെ അറബികളായി എന്നിത്യാദി ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കുമ്പോള്‍ ആഖ്യാനങ്ങള്‍ അവ യുടെ വിശദാംശങ്ങളില്‍ പരസ്പരം യോജിക്കുന്നില്ല (4.5h അവസാനം കാണുക).
അവസാനമായി, മുസ്‌ലിം ആഖ്യാനങ്ങളില്‍നിന്നുള്ള ഉത്തരം ഇപ്രകാരമാകാം: അബ്രാഹാമോ മുഹമ്മദോ അല്ല ഇസ്‌ലാം ആരംഭി ച്ചത്. കാരണം ഈ ആഖ്യാനങ്ങള്‍ പിന്‍പറ്റുന്നത് ഖുര്‍ആനിനെയാണ്. അഡ്രാഹാമിനു മുമ്പേ നോഹയും ആദാമും മുസ്ലിംകളായിരുന്നു വെന്ന് അവകാശപ്പെടുന്ന ഖുര്‍ആനിനെത്തന്നെ. അപ്പോള്‍ ഇസ്ലാം അബ്രാഹാമിനോടുകൂടിയോ മുഹമ്മദിനോടുകൂടിയോ തുടങ്ങിയതല്ല എന്നാണ് ഖൂര്‍ആന്‍ പരോക്ഷമായി സൂചന നല്‍കുന്നത്, പ്രസ്താവി ക്കുന്നത്.