Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 013 (CHAPTER THREE: AXIOMS OF FAITH)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍

അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍


മുസ്ലിമാകാന്‍ മൌലികമായ ആറ്‌ വിശ്വാസതത്ത്വങ്ങള്‍ വിശ്വ സിക്കാനും അഞ്ച്‌ തൂണുകള്‍ അനുഷ്ഠിക്കാനുമുണ്ടെന്നത്രേ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. മുഹമ്മദിന്‌ ദൈവം പറഞ്ഞുകൊടു ത്തതെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്ന ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ ഈ അധ്യാപനങ്ങള്‍ വാസ്തവത്തില്‍ നല്‍കിയിട്ടില്ല. ഇവ ഹദീസുകളില്‍നിന്നെടുത്തവയാണ്‌. മുഹ മ്മദ്‌ പറഞ്ഞ വാക്കുകള്‍ കൈമാറിവന്ന്‌ പിന്നീട്‌ എഴുതിവച്ച ശേഖരങ്ങളാണ്‌ ഹദീസുകള്‍. ധാരാളം ഹദീസ്‌ ശേഖരങ്ങളുണ്ട്‌. ഓരോ ഹദീസ്‌ ശേഖരവും അത്‌ ശേഖരിച്ച്‌ രേഖപ്പെടുത്തിയ ആളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ചില ഹദീസ്‌ ശേഖരങ്ങള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ വിശ്വസനീയമായി കരുതപ്പെടുന്നു. ബഹുവന്ദ്യരായ ഹദീസ്‌ ശേഖര്‍ത്താക്കളില്‍ ഒരാളാണ്‌ മുസ്ലിം എന്നു പേരുള്ള ഒരാള്‍. അദ്ദേഹത്തിന്റെ ഹദീസ്‌ ശേഖരം സുന്നി മുസ്‌ലിംകള്‍ എല്ലാവരാലും സ്വീകരിക്കപ്പെടുന്നു. മുസ്‌ലിം എന്നു പേരായ ഈ ഹദീസ്‌ ശേഖര്‍ത്താവിന്റെ ഹദീസ്‌ സമാഹാര ത്തില്‍നിന്നത്രേ ആറ്‌ മാലിക തത്ത്വങ്ങളും അഞ്ച്‌ തൂണുകളും എടുത്തിരിക്കുന്നത്‌. ശിയാ മുസ്ലിംകള്‍ക്ക്‌ അവരുടേതായ ഹദീസ്‌ സമാഹാരങ്ങളുണ്ട്‌. സുന്നി ഹദീസ്‌ സമാഹാരങ്ങള്‍ ശിയാ മുസ്‌ലിംകള്‍ സ്വീകരിക്കുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക. മുസ്‌ലിം നിവേദനം ചെയ്യുന്നു: ഒരു കൂട്ടം അനുചരന്മാരുടെ കൂടെ ഒരു നാള്‍ മുഹമ്മദ്‌ ഇരിക്കുകയായിരുന്നു. അന്നേരം വെള്ളവസ്ത്രം ധരിച്ചു ഒരു അപരിചിതന്‍ മുഹമ്മദിനെ സമീപിക്കുകയും ഇസ്ലാമിനെ സംബന്ധിച്ച്‌ തനിക്കു പറഞ്ഞുതരാന്‍ ആവശ്യ പ്പെടുകയും ചെയ്തു. ഇന്ന്‌ ഇസ്ലാമിന്റെ തൂണുകള്‍ എന്നറിയ പ്പെടുന്ന കാര്യങ്ങള്‍ എണ്ണിയെണ്ണി മുഹമ്മദ്‌ മറുപടി നല്കി. സന്ദര്‍ശ കന്‍ പിന്നീട്‌ വിശ്വാസത്തെക്കുറിച്ച്‌ ചോദിച്ചു. ഇന്ന്‌ ഇസ്‌ലാമിക വിശ്വാസത്തിന്റെ മൌലിക തത്ത്വങ്ങളായി അറിയപ്പെടുന്ന കാര്യ ങ്ങള്‍ പറഞ്ഞുകൊടുത്ത്‌ മുഹമ്മദ്‌ അയാള്‍ക്ക്‌ മറുപടി നലകി. മുസ്ലിം പറയുന്നത്‌ മുഹമ്മദ്‌ പറഞ്ഞതിന്റെ സത്യത സന്ദര്‍ശ കന്‍ സമ്മതിച്ചുവെന്നും അങ്ങനെ അയാള്‍ പിരിഞ്ഞുപോയി എന്നുമാണ്‌. ആ സമയത്ത്‌ ആ അപരിചിതന്‍ വാസ്തവത്തില്‍ ഗ്രബിയേല്‍ മാലാഖയായിരുന്നു എന്ന്‌ സംഘത്തോട്‌ മുഹമ്മദ്‌ വെളിപ്പെടുത്തി.

വിശ്വാസത്തിന്റെ ആറ്‌ മൌലിക തത്ത്വങ്ങളെയാണ്‌ ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്‌. അടുത്ത അധ്യായത്തില്‍ ഇസ്ലാമിന്റെ അഞ്ച്‌ തൂണുകള്‍ പ്രതിപാദിക്കും.

www.Grace-and-Truth.net

Page last modified on February 15, 2024, at 03:14 AM | powered by PmWiki (pmwiki-2.3.3)