Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 027 (CHAPTER FIVE: ISLAMIC UTOPIA)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍

അധ്യായം 5: ഇസ്ലാമിക ഉട്ടോപ്ഠ


മുറ്റ്‌മുസ്‌ലിം വിശ്വാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഈ പുസ്തക ത്തിന്റെ പരിധിക്ക്‌ പുറത്താണെങ്കിലും, ഈ ചെറിയ അധ്യായ ത്തില്‍ മറ്റൊരു മേഖല ഇവിടെ പരാമര്‍ശിക്കേണ്ടതാണ്‌; ഇസ്ലാമിക ഉട്ടോപ്യ (ആദര്‍ശരാഷ്ര്രം) എന്ന ആശയം.

കുറ്റമറ്റ സമൂഹത്തെക്കുറിച്ചുള്ള എന്തോ ഒരു സങ്കല്പം ഏതാ ഞ്ടെല്ലാ തത്ത്വചിന്തയ്ക്കും മതത്തിനുമുണ്ട്‌. ഇസ്‌ലാമും വൃത്യസ്ത മല്ല. ഇതര തത്ത്ചചിന്തകളിലും മതങ്ങളിലും അത്തരമൊരു കുറ്റ മറ്റ സമൂഹം ലക്ഷ്യമിടേണ്ട, പ്രവര്‍ത്തിക്കേണ്ട, നേടാന്‍ ഉദ്യമി ക്കേണ്ട ഒരു ഭാവിലക്ഷ്യമാണ്‌. ഇസ്‌ലാമില്‍ ഇങ്ങനെയല്ല. കുറ്റ മറ്റ ഒരു ഇസ്‌ലാമിക സമൂഹം ഇസ്‌ലാമിന്റെ ഒന്നാം തലമുറയില്‍ ഇതിനകം നിലനിന്നുകഴിഞ്ഞിട്ടുണ്ട്‌. മുഹമ്മദ്‌ ഇങ്ങനെയാണ്‌ അത്‌ പ്രസ്താവിച്ചത്‌:

“നിങ്ങളില്‍ അത്യുത്തമര്‍ എന്റെ സമകാലികരാണ്‌ [അതാ യത്‌ ഇപ്പോഴത്തെ (എന്റെ) നൂറ്റാണ്ട്‌ (തലമുറ)]. അതിനുശേഷം അവര്‍ക്കു ശേഷമുള്ളവര്‍ [അതായത്‌ അടുത്ത നൂറ്റാണ്ട്‌ (തല മുറ)]” (സഹീഹ്‌ ബുഖാരി).

ഭാവിയിലേക്ക്‌ ഉറ്റുനോക്കുന്നതില്‍നിന്ന്‌ വിരുദ്ധമായി ഭൂത കാലത്ത്‌ ഇസ്ലാമില്‍ അങ്ങനെയൊരു കുറ്റമറ്റ സമ്പൂര്‍ണ സമൂഹം നിലനിന്നുവെന്ന സങ്കല്‍പം കൂടുതല്‍ കൂടുതല്‍ മുസ്ലിംകള്‍ ഭൂത കാലത്തെ വീണ്ടും ജീവിപ്പിക്കുന്നതായും വസ്ര്രമണിയുന്ന കാര്യ ത്തിലും ആകാരഭാവഹാവാദികളിലും അവര്‍ എങ്ങനെയുള്ള സമൂഹമാകണം എന്നതിനും എങ്ങനെ ആ സമുഹത്തെ ഭരി ക്കണം എന്നിത്യാദി കാര്യങ്ങള്‍ക്കും ഭൂതകാലത്തെ വിശദാംശ ങ്ങള്‍ അവര്‍ തിരയുന്നതായും എന്തുകൊണ്ട്‌ നാം കാണുന്നു വെന്ന ചോദ്യത്തിന്‌ വിശദീകരണം നല്‍കിയേക്കാം. നിശ്ചിത ഇസ്ലാമിക സംഘങ്ങള്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം പല തവണ ഇത്‌ പരീ ക്ഷിച്ചുനോക്കിയിട്ടുണ്ട്‌. ഒരിക്കലും സമ്പൂര്‍ണ സമൂഹമെന്ന ഫലം ലഭിക്കാറില്ല. നമുക്ക്‌ അല്പം തെറ്റിപ്പോയി, മറന്നുപോയത്‌ നമുക്ക്‌ കണ്ടെത്താം എന്നായിരിക്കണം ഇതിന്റെ അര്‍ഥമെന്ന്‌ അവര്‍ പറയുന്നു. ഇതു കൂടുതല്‍ അധഃപതനത്തിലേക്കു നയിക്കുക യാണ്‌ ചെയ്യുന്നത്‌. എത്രത്തോളമെന്നാല്‍ ചില മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കുറ്റമറ്റ സമൂഹത്തില്‍ ജീവിക്കുക എന്നാല്‍ ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ അതേ ജീവിതരീതി പിന്തുടരലും അതോടൊപ്പം ആധുനിക ജീവിതരീതി സ്വീകരി ക്കാനുള്ള വൈമുഖ്യവുമാണ്‌.

1922 ല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ ഭരണത്തിന്റെ പതനത്തിനു ശേഷം കഴിഞ്ഞ നൂറു വര്‍ഷമായി ഇസ്ലാം പിന്തുടരുന്നതായി അവകാശപ്പെടുന്ന ഇസ്ലാമിക ഗ്രൂപ്പുകളുടെയും ഭരണകൂടങ്ങ ളുടെയും രംഗ്രപവേശം പരിശോധിച്ചാല്‍, ഓരോന്നും മുമ്പത്തേതി നെക്കാള്‍ തീധ്രതയുള്ള ഒരു പ്രവണതയാണ്‌ നാം കാണുന്നത്‌. അങ്ങനെ മുഹമ്മദിന്റെ ആചാരത്തെ കൂടുതല്‍ അടുത്ത്‌ അനു കരിക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ നൂറു വര്‍ഷമായി രാഷ്ട്രീയ ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കിടയില്‍ അക്രമം വര്‍ധിക്കുകയും ലോക മെമ്പാടും ശരീഅത്ത്‌ (ഇസ്ലാമിക നിയമം) സ്ഥാപിക്കാന്‍ ആഗ്രഹി ക്കുന്ന മുസ്ലിംകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌.

www.Grace-and-Truth.net

Page last modified on February 18, 2024, at 11:33 AM | powered by PmWiki (pmwiki-2.3.3)