Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 15-Christ like Adam? -- 007 (Did Adam Perform Miracles Like Christ did)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba

Previous Chapter -- Next Chapter

15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍

6. ക്രിസ്തു അത്ഭുതങ്ങള്‍ കാട്ടിയതുപോലെ ആദാം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവോ?


പിന്നീട്‌ ക്രിസ്തു ചെയ്ത പ്രവൃത്തികളില്‍ ഞാന്‍ ശ്രദ്ധ ക്രേന്രീ കരിച്ചു. ഖുര്‍ആനിലെ ഇതര പ്രവാചകന്മാരില്‍നിന്നെല്ലാം അവനെ വൃതിരിക്തനാക്കുന്നതാണ്‌ അവന്റെ ആ പ്രവൃത്തികള്‍. ഖുര്‍ആനിലെ അല്ലാഹുവിന്റെ വെളിപ്പാടനുസരിച്ച്‌ ര്രിസ്തു വിജയകരമായി പ്രവര്‍ത്തിച്ച അത്യാശ്ചരൃകരമായ അത്ഭുതപ്രവൃത്തികളത്രേ ഞാന്‍ ഉദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ഈ അത്ഭുതങ്ങള്‍ ആദാമിനെ സംബ ന്ധിച്ച ഖുര്‍ആന്‍ വചനങ്ങളില്‍ കാണാന്‍ കഴിയുമോ എന്നും ഈ അത്ഭുതങ്ങള്‍ ക്രിസ്തുവിന്റെ പ്രകൃതത്തെ സംബന്ധിച്ച്‌ എന്താണ്‌ വെളിപ്പെടുത്തുന്നതെന്നും ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഇതിനു വേണ്ടി, ഖുര്‍ആനിന്റെ ഈ വചനത്തില്‍ ക്രിസ്തു അവനെ സംബ ന്ധിച്ചുതന്നെ എന്താണ്‌ പറഞ്ഞതെന്ന്‌ ഞാന്‍ ശ്രദ്ധയോടെ പഠിച്ചു:

“ഇസ്രയേല്‍ മക്കളിലേക്ക്‌ (അല്ലാഹുവിന്റെ) ഒരു ദൂതനായിട്ട്‌ (ര്രിസ്തു ഈ സന്ദേശവുമായി വന്നു): തീര്‍ച്ചയായും നിങ്ങളുടെ നാഥ നില്‍നിന്നും (അത്ഭുത) അടയാളവുമായാണ്‌ ഞാന്‍ നിങ്ങളുടെ അടുക്ക ലേക്ക്‌ വന്നിരിക്കുന്നത്‌. തീര്‍ച്ചയായും കളിമണ്ണില്‍നിന്നും പക്ഷി യുടെ രൂപംപോലെയുള്ള (യാതൊന്ന്‌) ഞാന്‍ സൃഷ്ടിക്കുകയും ഞാന്‍ അതില്‍ ഈതുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ അത്‌ പക്ഷിയായിത്തീരുന്നു. അന്ധരെയും കുഷ്ഠരോഗികളെയും ഞാന്‍ സദഖ്യമാക്കുകയും അല്ലാഹുവിന്റെ അനുമതിയോടെ മൃതരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതും വീടുകളില്‍ ശേഖ രിച്ചുവയ്ക്കുന്നതും (അവ കാണാതെ) ഞാന്‍ വെളിപ്പെടുത്തും! തീര്‍ച്ച യായും അതില്‍ നിങ്ങള്‍ക്ക്‌ (അത്ഭുത) അടയാളമുണ്ട്‌, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (സുറ ആലു ഇംറാന്‍ 3:49, സൂറ അല്‍ മാഇദ 5:110 ലും ഈ പ്രസ്താവനകളുടെ ഭാഗമുണ്ട്‌).

وَرَسُولاً إِلَى بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُق لَكُم مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئ الأَكْمَه وَالأَبْرَص وَأُحْيِي الْمَوْتَى بِإِذْنِ اللَّهِ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذَلِكَ لآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (سُورَة آل عِمْرَان ٣ : ٤٩)'''

ആദാം ചെയ്ത ഏതെങ്കിലും ഒരു അത്ഭുതം വെളിപ്പെടുത്തുന്ന വചനങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഉടനീളം ഞാന്‍ പരിശോധിച്ചു. പക്ഷേ അത്‌ കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ക്രിസ്തു ചെയ്തതായി വെളിപ്പെടുത്തപ്പെട്ട അത്ഭുതങ്ങളുടെ അടുത്തു നില്‍ക്കാന്‍ യോഗ്യമായ അത്ഭുതങ്ങള്‍ പോകട്ടെ ഏതെങ്കിലും ഒരൊറ്റ അത്ഭുതമെങ്കിലും ആദാം പ്രവര്‍ത്തിച്ചത്‌ ഖുര്‍ആന്‍ വെളിപ്പെടു ത്തുന്നുണ്ടോ എന്ന്‌ നോക്കാനായിരുന്നു എന്റെ അന്വേഷണം. അതു കൊണ്ട്‌ ക്രിസ്തുവും ആദാമും തമ്മില്‍ താഴെ കൊടുത്തിരിക്കൂന്ന വൃത്യാസങ്ങള്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുവെന്ന അനുമാനത്തില്‍ ഞാന്‍ എത്തി:

വ്യത്യാസം 19 : ക്രിസ്തു സൃഷ്ടിച്ചത്‌ ജീവനുള്ളതിനെയാണ്‌. (പറക്കുന്ന ജീവികളെ) സൃഷ്ടിച്ചു. അതേസമയം ആദാം ജീവനുള്ള വയെ സൃഷ്ടിച്ചില്ല. ഇതില്‍ ക്രിസ്തുവും ആദാമും മൗലികമായിത്തന്നെ വൃത്യസ്തരാകൂന്നു.

വ്യത്യാസം 20 : ജീവിയെ സൃഷ്ടിക്കല്‍ ദൈവികമായ ഒരു പ്രവൃത്തിയാവുകമൂലം പറക്കുന്ന ജീവികളെ, പറവകളെ സൃഷ്ടിക്കുന്ന പ്രവൃത്തിയില്‍ ക്രിസ്തു അല്ലാഹുവെപ്പോലെയാകുന്നു. മറിച്ച്‌ ആദാം അല്ലാഹുവെപ്പോലെ അല്ലേയല്ല. കാരണം ആദാം യാതൊന്നുംതന്നെ സൃഷ്ടിച്ചിട്ടില്ല. ഇവിടെയും ക്രിസ്തുവും ആദാമും വൃതൃസ്തരാണ്‌.

വ്യത്യാസം 21 : അന്ധരെയും കുഷ്ഠരോഗികളെയും അവ രില്‍നിന്നും അശുദ്ധിയുണ്ടാക്കുന്ന രോഗം എടുത്തുമാറ്റി ക്രിസ്തു ശുദ്ധീകരിക്കുകയും സഈഖ്യമാക്കുകയും ചെയ്തു. എന്നാല്‍ ആദാം ആരെയും സയഖ്യപ്പെടുത്തിയില്ല. ഇതില്‍ ക്രിസ്തുവും ആദാമും മൌലികമായി വൃതൃസ്തരാകൂന്നു.

വ്യത്യാസം 22 : അന്ധരെയും കുഷ്ഠരോഗികളെയും അവരെ അശുദ്ധരാക്കുന്ന രോഗത്തില്‍നിന്നും ശുദ്ധരാക്കാന്‍ ക്രിസ്തുവിനു മാത്രമേ കഴിഞ്ഞുള്ളൂ. കാരണം അവന്‍ പരിശുദ്ധനാണ്‌. ദൈവത്തെ പ്പോലെ പരിശുദ്ധനാണവന്‍. മറിച്ച്‌ ആദാമിന്‌ രോഗികളെ ശുദ്ധീകരി ക്കാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ സ്വന്തം പാപത്താല്‍ തന്നെ അശുദ്ധനായി കിടക്കുകയായിരുന്നല്ലോ. ഇതില്‍ ക്രിസ്തുവും ആദാമും വൃത്യസ്തരാകൂന്നു. പ്രകൃതത്തില്‍ പരസ്പര വിരുദ്ധരാണ്‌ അവര്‍.

വ്യത്യാസം 23 : ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചു. എന്നാല്‍ ആദാം മരിച്ച ഒരാളെയും ജീവിപ്പിച്ചില്ല. ഇവിടെയും ക്രിസ്തുവും ആദാമും മൗലികമായിത്തന്നെ വൃതൃയസ്തരായി നിലകൊള്ളുന്നു.

വ്യത്യാസം 24 : അല്ലാഹുവിന്റെ 99 അനുയോജ്യ നാമങ്ങളില്‍ അല്‍ മുഹ്യിയ്‌ (അതായത്‌ ജീവിപ്പിക്കുന്നവന്‍, ജീവന്‍ നല്‍കുന്നവന്‍) എന്ന തായതിനാല്‍ അല്ലാഹുവിന്റെ ഈ നാമവും ക്രിസ്തുവിന്‌ ബാധക മാകും. കാരണം അവനും മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയും. അതാ യത്‌ മരിച്ചവരെ ജീവിപ്പിക്കുക എന്ന ദൈവിക സ്വഭാവത്തില്‍ ക്രിസ്തുവും അല്ലാഹുവും പങ്കാളികളാണ്‌. മറുഭാഗത്ത്‌ ആദാം ഈ നാമമോ അല്ലാഹുവിന്റെ ഈ സ്വഭാവമോ പങ്കുവയ്ക്കുന്നില്ല. കാരണം മരിച്ച ഒരാളെയും അവന്‍ ഉയിര്‍പ്പിച്ചില്ല. പകരം ചോര ചിന്തുന്നവന്‍ അതായത്‌ ജനങ്ങളെ കൊല്ലുന്നവന്‍ എന്നാണ്‌ അവന്‍ വിശേഷിപ്പിക്ക പ്പെട്ടിരിക്കുന്നത്‌ (സൂറ അല്‍ ബഖറ 2:30, മുകളില്‍ കാണുക). ഇവിടെ ക്രിസ്തുവും ആദാമും എത്രത്തോളം വ്യത്യസ്തരാണെന്ന്‌ പറഞ്ഞാല്‍ അവരുടെ സ്വഭാവങ്ങള്‍ പരസ്പരം എതിരായി നില്‍ക്കുകയാണ്‌.

വ്യത്യാസം 25 : വീട്ടില്‍വച്ച്‌ രഹസ്യമായി അവര്‍ തിന്നതും അയല്‍ക്കാര്‍ കാണാതെ ഏതൊക്കെ ആഹാരമാണ്‌ അവര്‍ മറച്ചു വെച്ചതെന്നും (ക്രിസ്തുവിന്‌ അത്‌ കാണാതെ തന്നെ ജനങ്ങളോട്‌ പറ യാന്‍ കഴിഞ്ഞിരുന്നു. അതായത്‌ കാണാന്‍ കഴിയാത്ത വിധം മറഞ്ഞത്‌ (അല്‍ ഗയ്ബ്‌) ക്രിസ്തു അറിഞ്ഞിരുന്നു. എന്നാല്‍ ഖുര്‍ആന്‍ പ്രകാരം കാണാനാവാത്ത വിധം മറഞ്ഞുകിടക്കുന്നതൊന്നും ആദാം അറിഞ്ഞിരു ന്നില്ല, കാരണം സ്വര്‍ഗീയാരാമത്തില്‍ അല്ലാഹുവിന്റെ കല്പന ലംഘി ച്ചാല്‍ എന്ന്‌ ശിക്ഷ കിട്ടുമെന്ന്‌ ആദാമിന്‌ അറിഞ്ഞുകൂടായിരുന്നു. ഇവിടെ ക്രിസ്തുവും ആദാമും മൗലികമായി വൃതൃസ്തരാകുന്നു.

ഈ അവസാന വൃത്യാസം മനസ്സിലാകുന്നതിന്‌ സ്വര്‍ഗീയാരാമ ത്തില്‍വച്ച്‌ എന്താണ്‌ അല്ലാഹു ആദാമിനോട്‌ പറഞ്ഞതെന്ന്‌ ശ്രദ്ധി ക്കേണ്ടത്‌ പ്രധാനമാണ്‌. ഈ സംഭവം ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ വചനമുണ്ട്‌:

ഞങ്ങൾ (അല്ലാഹു) പറഞ്ഞു: "ഓ ആദം! നിങ്ങളും നിങ്ങളുടെ ഇണയും (അതായത് നിങ്ങളുടെ ഭാര്യ) (അതായത് നിങ്ങളുടെ ഭാര്യ) 'ജന്ന'യിൽ (സ്വർഗത്തിന്റെ പൂന്തോട്ടത്തിൽ) വസിക്കുകയും അതിൽ നിന്ന് (രണ്ടുപേരും) നിങ്ങൾ (രണ്ട്) ആഗ്രഹിക്കുന്നിടത്ത് (രണ്ടുപേരും) സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്യുക. കൂടാതെ (നിങ്ങൾ രണ്ടുപേരും) ഈ മരത്തിന്റെ അടുത്തേക്ക് വരരുത്, (കാരണം) എങ്കിൽ നിങ്ങൾ (രണ്ട്) തെറ്റ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കും .” (സൂറ അൽ-ബഖറ 2:35)

وَقُلْنَا يَا آدَم اسْكُن أَنْت وَزَوْجُك الْجَنَّة وَكُلا مِنْهَا رَغَدا حَيْث شِئْتُمَا وَلا تَقْرَبَا هَذِه الشَّجَرَة فَتَكُونَا مِن الظَّالِمِين (سُورَة الْبَقَرَة ٢ : ٣٥)

“നാം (അല്ലാഹു) പറഞ്ഞു: അല്ലയോ ആദാം! നീയും നിന്റെ ഇണയും (അതായത്‌ നിന്റെ ഭാര്യ) ജന്ന (യില്‍) (സ്വര്‍ഗീയാരാമത്തില്‍) വസിക്കുക! അങ്ങനെ നിങ്ങള്‍ (ഇരുവരും) നിങ്ങള്‍ക്ക്‌ (രണ്ടു പേര്‍ക്കും) ഇഷ്ടമുള്ളേടത്തുനിന്ന്‌ ഭക്ഷിച്ചുകൊള്ളൂക. നിങ്ങള്‍ (രണ്ടു പേരും) ഈ മരംകൊള്ള അടുക്കരുത്‌. കാരണം അപ്പോള്‍ നിങ്ങള്‍ അന്യായം ചെയ്തവരാകും” (സൂറ അല്‍ അആറാഫ്‌ 7:19).

وَيَا آدَم اسْكُن أَنْت وَزَوْجُك الْجَنَّة فَكُلا مِن حَيْث شِئْتُمَا وَلا تَقْرَبَا هَذِه الشَّجَرَة فَتَكُونَا مِن الظَّالِمِين (سُورَة الأَعْرَاف ٧ : ١٩)

സ്വര്‍ഗീയാരാമത്തിലെ ഒരു നിര്‍ണീത മരംകൊള്ളെ അടുക്കരുത്‌ എന്ന്‌ ആദാമിനോട്‌ അല്ലാഹു കല്‍പിച്ചത്‌ ശ്രദ്ധിക്കൂ. സ്വര്‍ഗീയാരാമ ത്തിലെ ഈ മരത്തിന്റെ പേരോ മരത്തിന്റെ സ്വഭാവമോ അല്ലാഹു ആദാ മിന്‌ വെളിപ്പെടുത്തിക്കൊടുക്കുകയോ അല്ലാഹുവിന്റെ കല്പന ലംഘിച്ച്‌ മരത്തിനുനേരെ അടുത്താല്‍ എന്തു ശിക്ഷയാണ്‌ കിട്ടുകയെന്ന്‌ ആദാമി നോട്‌ അവന്‍ പറയുകയോ ചെയ്തില്ല. സ്വര്‍ഗീയാരാമത്തില്‍നിന്ന്‌ നാടുകടത്തി ഭൂമിയിലേക്ക്‌ അയയ്ക്കലാണ്‌ ശിക്ഷയെന്ന്‌ പിന്നീട്‌ മാത്രമേ ആദാമിന്‌ കണ്ടെത്താനായുള്ളൂ. അല്ലാഹുവിനെ ധിക്കരിച്ചാലുള്ള ശിക്ഷ എന്തെന്ന്‌ ആദാം അറിഞ്ഞിരുന്നുവെങ്കില്‍ വിലക്കപ്പെട്ട വൃക്ഷ ത്തിനു നേരെ അദ്ദേഹം അടുക്കുമായിരുന്നില്ല എന്ന്‌ എനിക്ക്‌ ഇപ്പോള്‍ ബോധമായി. കാരണം വെറുതെ അല്ലാഹുവിന്റെ കല്പന ധിക്കരിച്ച്‌ സ്വര്‍ഗീയാരാമത്തിലെ ഭാവനാതീതമായ സുഖങ്ങള്‍ പരിതൃജിക്കാന്‍ ബുദ്ധിയുള്ള ഏത്‌ വ്യക്തിയാണ്‌ തയാറാവുക? എന്നാല്‍ തന്റെ ശിക്ഷ എന്തായിരിക്കുമെന്ന്‌ ആദാം അറിഞ്ഞിരുന്നില്ല. അതായത്‌ തന്റെ ശിക്ഷ തന്നില്‍നിന്നും മറഞ്ഞുനിന്നു. അതിനാല്‍ സാത്താന്‍ അവനെ പറ്റി ക്കാനും ഇടറിവിഴ്ത്താനും കഴിഞ്ഞു. സ്വര്‍ഗീയാരാമത്തില്‍നിന്നും ഭൂമിയിലേക്ക്‌ ആദാമിനെ തള്ളിവീഴ്ത്താന്‍ സാത്താന്‍ സാധിച്ചു. സൂറ ബഖറയില്‍ 2:36 (താഴെ അതു കാണുക) ഖുര്‍ആന്‍ പറയുന്നതു പോലെ. കാണാനാവാത്ത വിധം ഒളിഞ്ഞുകിടക്കുന്നവയെ ആദാം അറിഞ്ഞിരുന്നില്ലെന്ന്‌ ഇത്‌ എനിക്ക്‌ വൃക്തമായും കാണിച്ചുതന്നു. ര്രിസ്തുവും ആദാമും തമ്മിലുള്ള അടുത്ത വ്ൃത്യാസത്തിലേക്കാണ്‌ ഇത്‌ എന്നെ നയിച്ചത്‌.

വ്യത്യാസം 26 : അല്ലാഹുവിന്റെ അനുയോജ്യ നാമങ്ങളിലൊന്ന്‌ ആലിമുല്‍ ഗയ്ബ്‌ (അതായത്‌ കാണാനാവാത്ത വിധം മറഞ്ഞത്‌ അറി യുന്നവന്‍) എന്നാകയാല്‍ അല്ലാഹുവിന്റെ നാമം ക്രിസ്തുവിനും ബാധക മാണ്‌. കാരണം കാണാന്‍കഴിയാത്ത വിധം ഒളിഞ്ഞുകിടക്കുന്നത്‌ അവനും അറിയുന്നു. അതായത്‌ കാണാനാവാത്ത വിധം മറഞ്ഞത്‌ അറി യുക എന്ന ദൈവിക സ്വഭാവം ക്രിസ്തുവും അല്ലാഹുവും പങ്കു വയ്ക്കുന്നു. മറുഭാഗത്ത്‌ അല്ലാഹുവിന്റെ ഈ നാമമോ സ്വഭാവമോ ആദാം പങ്കിടുന്നില്ല. കാരണം സ്വര്‍ഗീയാരാമത്തില്‍ താന്‍ അല്ലാഹു വിന്റെ കല്പന അനുസരിക്കാതിരുന്നാല്‍ തന്നെ കാത്തിരിക്കുന്ന ശിക്ഷ ഇന്നത്‌ ആയിരിക്കുമെന്ന കാണാനാവാത്ത വിധം മറഞ്ഞ കാര്യം അവന്‍ അറിഞ്ഞിരുന്നില്ല. മറിച്ച്‌ സ്വര്‍ഗീയാരാമത്തില്‍നിന്നും സാത്താന്‍ പറ്റിച്ച്‌ പുറത്തുവിടാന്‍ കഴിയുമാറ്‌ വിഡ്ഡിയായ ഒരുത്തനായാണ്‌ അവന്‍ വിവരിക്കപ്പെട്ടിട്ടുള്ളത്‌. അങ്ങനെ ഇവിടെയും ക്രിസ്തുവും ആദാമും വൃത്യസ്തരാണ്‌. എത്രത്തോളമെന്നാല്‍ അവരുടെ സ്വഭാവ ങ്ങള്‍ പരസ്പരം എതിരാണ്‌.

ഈ അധ്യായത്തില്‍ അവതരിപ്പിച്ച ക്രിസ്തുവും ആദാമും തമ്മി ലുള്ള വൃത്യാസങ്ങളെ താഴെ പറയുന്ന രീതിയില്‍ സംഗ്രഹിക്കാം:

വ്യത്യാസം 27 : ക്രിസ്തൂ ദൈവികാത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്‌ (അവന്‍ ജീവികളെ സൃഷ്ടിച്ചു, അവന്‍ രോഗികളെ സാഖ്യമാക്കി, മരിച്ചവരെ ഉയിര്‍പ്പിച്ചു, അവന്‍ കാണാനാകാത്ത വിധം മറഞ്ഞു കിടക്കുന്നവ അറിഞ്ഞു). അതേസമയം ആദാം ഈ ദൈവികകുത്യ ങ്ങളൊന്നും ചെയ്തില്ല. മറിച്ച്‌ പൂര്‍ണമായും സമ്രഗമായും അവന്‍ മാനുഷികാവസ്ഥയ്ക്ക്‌ വിധേയനായിരുന്നു. ഇതില്‍ (ക്രിസ്തുവും ആദാമും തമ്മില്‍ ആഴത്തിലുള്ള വൃത്യാസം നിലനില്‍ക്കുന്നു.

വ്യത്യാസം 28 : അല്ലാഹുവിന്റെ അനുയോജ്യ നാമങ്ങളില്‍ അനേകം നാമങ്ങള്‍ ((സഷ്ടാവ്‌, പരിശുദ്ധന്‍, മരിച്ചവരെ ഉയിര്‍പ്പിക്കുന്നവന്‍, കാണാനാവാത്ത വിധം മറഞ്ഞത്‌ അറിയുന്നവന്‍; ക്രിസ്തു അല്ലാഹുവു മായി പങ്കുവയ്ക്കുന്നു. അതിനാല്‍ ഈ നാമങ്ങളില്‍ വിവരിക്കപ്പെട്ട അല്ലാഹുവിന്റെ സ്വഭാവത്തെ ക്രിസ്തു പങ്കിടുന്നു. എന്നാല്‍ ആദാം അല്ലാഹുവിന്റെ ഏതെങ്കിലും ഒരു നാമമോ അതിനു പിന്നിലുള്ള സ്വഭാവമോ ഷെയര്‍ ചെയ്യുന്നില്ല. ഇതില്‍ ക്രിസ്തുവും ആദാമും തമ്മില്‍ വൃത്യാസമെന്നതിലേറെ അവര്‍ പരസ്പരം എതിരുമാകുന്നു.

എന്റെ പഠനത്തില്‍ ഞാന്‍ ഈ പോയന്റില്‍ എത്തിയപ്പോള്‍ എത്ര ത്തോളം ഞാന്‍ അമ്പരന്നെന്ന്‌ നിങ്ങള്‍ക്ക്‌ സങ്കല്പിക്കാനാവും. ര്രിസ്തുവെയും ആദാമിനെയും അവരുടെ മനുഷ്യ സ്വഭാവങ്ങളില്‍ തുല്യപ്പെടുത്താന്‍ ഇനി വല്ല പ്രതീക്ഷയും ബാക്കിയുണ്ടോ? അതല്ലെ ങ്കില്‍ ക്രിസ്തുവിനെയും ആദാമിനെയും സംബന്ധിച്ച്‌ ഞാന്‍ പഠിപ്പിക്കു പ്പെട്ട നിലവിലുള്ള മുസ്ലിം അഭിപ്രായത്തെ സംബന്ധിച്ച അന്തിമ വിധിയാണോ ഇത്‌? ക്രിസ്തുവെയും ആദാമിനെയും പറ്റി മുസ്ലിം അധ്യാപകര്‍ എന്നെ പഠിപ്പിച്ച അറിവ്‌ ഖുര്‍ആനിലെ കൂടുതല്‍ സൂക്ത ങ്ങള്‍ നോക്കി സംരക്ഷിച്ചുവയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു.

www.Grace-and-Truth.net

Page last modified on December 23, 2023, at 04:17 PM | powered by PmWiki (pmwiki-2.3.3)