Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 015 (Were all Arabians Arabs?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?

4.2. അറേബ്യക്കാര്‍ എല്ലാവരും അറബികളായിരുന്നുവോ?


അറബി പ്രഥമഭാഷയായി ഉപയോഗിച്ച്‌ അറബി ഭാഷ സംസാരി ക്കുന്ന 400 മിലൃണിലധികം ജനങ്ങള്‍ ഇന്നുണ്ട്‌. ലോകവ്യാപകമായി ഏതാണ്ട്‌ ഇരുപത്‌ രാജ്യങ്ങളില്‍ അറബി ഓദ്യോഗിക ഭാഷയത്രേ. നമുക്ക്‌ ഇന്ന്‌ അറിയാവുന്ന രൂപത്തില്‍ ഇസ്‌ലാം ആരംഭിച്ചപ്പോള്‍ അറേബ്യന്‍ ഉപദ്വീപിലുള്ളവര്‍ മാത്രമേ അറബി ഭാഷ സംസാരിച്ചിരു ന്നുള്ളു. ഈ അറേബ്യൃക്കാര്‍ ആരായിരുന്നു? അവര്‍ എല്ലാവരും അറബി ഭാഷ സംസാരരിച്ചിരുന്നുവോ? അതോ ഈ അറേബൃര്‍ക്കിടയില്‍ ഭാഷ യുടെയും ജീവിതശൈലിയുടെയും കാര്യത്തില്‍ വൃത്യാസങ്ങള്‍ ഉണ്ടാ യിരുന്നോ?

ആദ്യമായി, ഈരുചുറ്റുന്ന അറബികളും (ബദുക്കള്‍) ഒരിടത്ത്‌ വിശ്രമ ജീവിതം നയിക്കുന്ന അറബികളും (ഹദാരീ) തമ്മില്‍ വൃത്യാസമുണ്ട്‌. പല അറബി ഗോത്രങ്ങളും അലഞ്ഞു ജീവിക്കുന്ന ബദുക്കളായ അറബി ഗോത്രങ്ങളായിരുന്നു. ഒരിടത്ത്‌ സ്ഥിരതാമസം ഉറപ്പിക്കാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്‌ നിരന്തരം മാറി മാറി സഞ്ചരിക്കുക യായിരുന്നു അവര്‍. ഈ സഞ്ചാരങ്ങളില്‍ തങ്ങളുടെ ഒട്ടകങ്ങളും കാലി സമ്പത്തും എല്ലാം അവര്‍ കൂടെ കൊണ്ടുനടന്നിരുന്നു. എങ്കിലും കുറച്ച്‌ അറബികള്‍ അക്കാലത്തും ഗ്രാമങ്ങളിലായും പട്ടണങ്ങളിലായും സ്ഥിര താമസം ഉറപ്പിച്ചിരുന്നു. വീടുകള്‍ പണിത്‌ താമസം തുടങ്ങിയ അവര്‍ കൃഷിയെ ആശ്രയിച്ചായിരുന്നു ഉപജീവനം നടത്തിപ്പോന്നിരുന്നത്‌. ഇവ രില്‍ ഏറെപ്പേരും അധിവസിച്ചിരുന്നത്‌ മരുഭൂമിയിലെ മരുപ്പച്ചകളി ലായിരുന്നു.

ഇതിനൊക്കെ പുറമെ, ഈ നാല്‍ വിഭാഗങ്ങള്‍ക്ക നുസരിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ വിശിഷ്ടരായ അറബികളൂണ്ട്‌.

a) വംശനാശം വന്ന അറബികള്‍ (അല്‍ അറബുല്‍ ബാഇദ), ഇവ രാണ്‌ ഇസ്ലാം ആരംഭിച്ചതെന്ന്‌ കരുതപ്പെട്ടിരുന്നു. യഥാര്‍ഥ അറബികള്‍ ഇവരാണ്‌. പക്ഷേ ഇവര്‍ ഒരു ഗോത്രമായോ പട്ടണ വാസികളായോ അറേബ്യയില്‍ ഇസ്ലാം ആരംഭിച്ച കാലത്ത്‌ നിലനിന്നിരുന്നില്ല. ഖുര്‍ആനില്‍ പറയപ്പെട്ട ആദ്‌, സമുദ്‌ ജനത ഇവര്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. അല്ലാഹു അവരെ നശിപ്പിക്കുക യാണുണ്ടായത്‌.
b) യഥാര്‍ഥ അറബികള്‍ (അല്‍ അറബുല്‍ അരിബ), അതായത്‌ ഇവരാണ്‌ അറബി ഭാഷയും സംസ്കാരവും തുടങ്ങിയത്‌. അറേബ്യ യിലെ അനേകം ഗോത്രങ്ങള്‍ ഈ കാറ്റഗറിയില്‍ പെട്ടതാണ്‌. ഇസ്‌ലാം ആരംഭിച്ച കാലത്തെ സ്ഥിതിയാണിത്‌. ഇന്ന്‌ അറബ്‌ മരുഭൂമിയില്‍ അലഞ്ഞു ജീവിക്കുന്ന അറബികള്‍ ഏറെയും ഈ കാറ്റഗറിയില്‍പ്പെട്ടതാണ്‌.
c) അറബിവല്‍കൃത അറബികള്‍ (അല്‍ അറബുല്‍ മുസ്തഅ്രിബ അല്ലെങ്കില്‍ മുതഅര്‌രിബ), അതായത്‌ ഭാഷയിലും സംസ്കാര ത്തിലും പേരുകള്‍ ഉണ്ടെങ്കിലും അവര്‍ പിന്നീട്‌ അറബി ഭാഷയെ തങ്ങളുടെ ഭാഷയായും സംസ്കാരമായും ആര്‍ജിക്കുകയാണു ണ്ടായത്‌. ഇന്ന്‌ അറബു ലോകത്തുള്ള മിക്ക അറബികളും ഈ വിഭാഗത്തില്‍പ്പെടുന്നു. അതിനു കാരണം അവരുടെ പൂര്‍വികരാണ്‌ അമാസിഗ്‌ (ബെര്‍ബര്‍), ഈജിപ്തൃര്‍ (കോപ്റ്റുകള്‍), സിറിയക്കാര്‍ (അരേമൃര്‍) എന്നിങ്ങനെയുള്ള പേരുകളില്‍ ഉല്‍ഭവിച്ചത്‌. അറേബ്യ യിലെ അറബികളുടെ കീഴടെക്കലുകള്‍ നിമിത്തം ഒന്നുകില്‍ സമാ ധാനപരമായോ അല്ലെങ്കില്‍ ബല്രപ്രയോഗത്തിലൂടെയോ അറബി വല്‍ക്കുരിക്കപ്പെട്ടവരാണവര്‍. അതിന്റെ ഫലമെന്നോണം അവരുടെ അറബി സംസാരഭാഷയില്‍ അവരുടെ ആദ്യകാലത്തെ ഭാഷകളുടെ അവശിഷ്ടങ്ങള്‍ യഥേഷ്ടം നിലനില്‍ക്കുന്നു. എന്നാല്‍ മുഹമ്മദിന്റെ കാലത്ത്‌ അറബിവല്‍ക്കരിക്കപ്പെട്ട അറബികള്‍ ഉണ്ടായിരുന്നുവോ? എബ്രഹാമും യിശ്മായേലും അറബികള്‍ ആയിരുന്നുവോ അല്ലേയെന്ന്‌ കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ബുദ്ധിമുട്ടുള്ള ചോദ്യത്തിലേക്ക്‌ നമുക്ക്‌ വരാം (താഴെ സെക്ഷന്‍ 4.5 കാണുക). അവസാനമായി,
d) വിദേശികള്‍, അതായത്‌ അനറബികള്‍ (അല്‍ അജം), അതായത്‌ അറബി സംസാരിക്കുകയോ അറബിഭാഷയെ തങ്ങളുടെ ഭാഷയും സംസ്‌കാരവുമായി സമരസപ്പെടുകയോ ചെയ്യാത്ത അറേബ്യക്കാര്‍. സ്വന്തം ഭാഷയോടൊപ്പം അവര്‍ അറബി ഭാഷയെ ഉള്‍ക്കൊണ്ടില്ല. മുഹമ്മദിന്റെ കാലത്തെ റോമക്കാരും പേര്‍ഷ്യക്കാരും ഇതിനുദാ ഹരണമാണ്‌. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പേ അറേബൃയില്‍ വേരൂന്നിയ അനറബി ഭാഷകള്‍ ഉണ്ടായിരുന്നു. അത്തരം അന റബി ഭാഷകള്‍ മുഹമ്മദിന്റെ കാലത്ത്‌ അറേബുക്ക്‌ തനതായി, പരമ്പരാഗതമായി ഉണ്ടായിരുന്നത്‌ എത്രയെന്ന്‌ നിര്‍ണയിക്കുക ദുഷ്കരമാണ്‌. സ്വന്തം മാതൃഭാഷ അറബിയല്ലാത്ത അത്തരം 6 ആദിവാസി ജനതകള്‍ ഇന്ന്‌ അറേബ്യയിലുണ്ട്‌. മെഹ്റികളാണ്‌ ഇവരില്‍ ഏറ്റവും വലിയ ജനവിഭാഗം. ഹദറമൗത്ത്‌ എന്ന്‌ വിളിക്കു പ്പെടുന്ന ഭൂഭാഗത്ത്‌ യമനിന്റെയും ഒമാനിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലാണ്‌ അവര്‍ ഇന്ന്‌ അധിവസിക്കുന്നത്‌. എന്നാല്‍ അവരില്‍ ചിലര്‍ സൌദി അറേബ്യയിലും പാര്‍ക്കുന്നുണ്ട്‌. പ്രാഥമിക ഭാഷയായി മെഹ്റി ഭാഷ സംസാരിക്കുന്ന ഏതാണ്ട്‌ 170,000 അറേബ്യക്കാര്‍ ഉണ്ട്‌. യമന്‍ അതിര്‍ത്തിക്ക ടുത്ത്‌ ഒമാനില്‍ സംസാരിക്കപ്പെടുന്ന ജെബ്ബാലി ഭാഷ (ശെഹ്റി എന്നും പേരുണ്ട്‌) മറ്റൊരുദാഹരണം.
അറേബ്യയില്‍ ഇന്ന്‌ സംസാരിക്ക പ്പെടുന്ന അറബിയല്ലാത്ത മെഹ്റി ഭാഷയിലെ ഒരു വാക്യം ഉദാഹരണത്തിന്‌ ഇതാ ഇവിടെ നല്‍കാം. അറബി, ഹീ്രു എന്നീ മറ്റു രണ്ട്‌ സെമിറ്റിക്‌ ഭാഷകളില്‍ അത്‌ ലിപ്യന്തരണം ചെയ്യുന്നു. അതോടൊപ്പം അവസാനം ഇംഗ്ലിഷ്‌ പരിഭാഷയും. ഉല്പത്തി 37:3 ല്‍നിന്ന്‌ എടുത്തതാണ്‌ ആ വചനം. തൗറാത്ത്‌ മൂസയിലെ (മോശെയുടെ തോറ) ഒരു വാകൃമാണത്‌. അറബി യില്‍നിന്നോ ഹീ്രുവില്‍നിന്നോ ജന്യമായ ഒരു പ്രാദേശിക ഭാഷാ ഭേദം അല്ല മെഹ്റിയെന്നും അത്‌ സ്വന്തമായിത്തന്നെ ഒരു ഭാഷയാ ണെന്നും ഈ ലിപ്യന്തരണങ്ങളില്‍നിന്നും നിങ്ങള്‍ക്ക്‌ ശ്രഹിക്കാന്‍ കുഴിയും. ഈ ലിപൃന്തരണങ്ങളില്‍ ഓരോന്നിലും ഒരേയൊരു പദം ഞങ്ങള്‍ അടിവരയിട്ടിട്ടുണ്ട. മെഹ്റിയില്‍ അയ്ജിബ്‌, അറബിയില്‍ അഹബ്ബ, ഹീബ്രുവില്‍ ആഹബ്‌, ഇംഗ്ലിഷില്‍ (ഹീ) ലവ്ഡ്‌.
മെഹഫ്റി: മഹ്‌ ഇസ്റായില്‍ അയ്ജിബ്‌ യവ്സഫ്‌ കത്തീര്‍ മന്‍ ബാഖീ ദെഹബൂന്‍ഹാഹ്‌, ദെഹഹ്‌ ഹബ്റഹ്‌ ദിയാഖറഹ്‌. വുസുന്നാ ഹാഫ്‌ ദറ അത്‌ മബ്നബ്ബഹത്‌..
അറബി: വഅമ്മാ ഇസ്റാഈല്‍ ഫഅഹബ്ബ യൂസുഫ അക്തറ മിന്‍ സാഇരി ബനീഹ്‌, ലി അന്നഹു ഇബ്നു ശയ്ഖുഖാത്തിഹീ ഫ സനഅ ലഹു ഖമീസന്‍ മൂലവൃനന്‍..
ഹീര്ബു: വെ യിസ്രരയേല്‍ ആഹബ്‌ എത്‌ യൂസീഫ്‌ മിക്കോല്‍ ബാനാവ്‌ കീ ബെന്‍ സെഖുനീം ഹൂ ലു. വേ ആസാഹ്‌ ലു കെത്തു നെത്‌ പാസിം..
ഇംഗ്ലിഷ്‌: നൗ ഇസ്രയേല്‍ ലവ്ഡ്‌ ജോസഫ്‌ മോര്‍ ദാന്‍ എനി അദര്‍ ഒഫ്‌ ഹിസ്‌ സണ്‍സ്‌, ബികോസ്‌ ഹീ വോസ്‌ ദ സണ്‍ ഒഫ്‌ ഹിസ്‌ ഓള്‍ഡ്‌ എയ്ജ്‌. ആന്‍ഡ്‌ ഹീ മെയ്ഡ്‌ ഹിം എ റോബ്‌ ഒഫ്‌ മെനി കളേസ്‌..

മുഹമ്മദിന്റെ കാലത്തെ അറേബ്യര്‍ക്കിടയിലെ ഈ ഭിന്നതകള്‍ മനസ്സിലാക്കുമ്പോള്‍ ഇസ്‌ലാം ആരംഭിച്ച അറബികള്‍ ഒരു ഏകീകൃത പരസ്പര യോജിപ്പുള്ള ഒരു ജനവിഭാഗം ആയിരുന്നില്ല എന്ന്‌ മനസ്സി ലാവൂന്നു എന്ന വസ്തുത പ്രധാനമാണ്‌. ഇസ്‌ലാം ആരംഭിക്കുക എന്ന പ്രരരിയയില്‍ വിവിധ തരത്തിലുള്ള ജനവിഭാഗങ്ങള്‍ ഭാഗഭാക്കായി. അവര്‍ക്കിടയിലെ മതപരമായ വൃത്യാസങ്ങള്‍ (യഹുദര്‍, ക്രിസ്ത്യര്‍, ബഹുദൈവവിശ്വാസികള്‍, മുസ്ലിംകള്‍) ഒട്ടും കണക്കിലെടുക്കാതെ തന്നെയാണ്‌ ഇത്‌. ഇതിന്റെ പിന്നിലുള്ള ന്യായമെന്തെന്നാല്‍ മുഹ മ്മദിന്‌ ഒറ്റയ്ക്ക്‌ ഇസ്ലാമിന്‌ ആരംഭം കുറിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ്‌. പുതിയ ജീവിത വ്യവസ്ഥയും വിശ്വാസവും അതായത്‌ നാം ഇന്ന്‌ ഇസ്ലാം എന്ന്‌ വിളിക്കുന്നത്‌ എന്തിനെയോ അത്‌ സ്ഥാപി ക്കാന്‍ അദ്ദേഹത്തിന്‌ അനുയായികളെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ അനുയായികള്‍ പലതരം ജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയി രുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തില്‍ പരോക്ഷമായി അവര്‍ സംഭാവനകള്‍ നല്കി. മുഹമ്മദ്‌ തങ്ങളോട്‌ എന്താണോ പ്രബോധനം ചെയ്യുന്നത്‌ അത്‌ ഈ വ്യതൃസ്ത വിഭാഗം ജനതകള്‍ക്ക്‌ അവരുടേതായ ജീവിത പശ്ചാത്തലങ്ങളില്‍ ആവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആദ്യകാല മുസ്‌ലിംകള്‍ക്കിടയിലെ ഈ വംശീയമായ വൈവിധ്യം വഴിയും അനറബികളിലൂടെയും ഇസ്‌ലാമിന്റെ ആവിര്‍ഭാവമുണ്ടായി. ഇസ്ലാമിന്റെ ഉല്‍ഭവത്തില്‍ അനറബികള്‍ വരെ പങ്കാളികളായി. ഇത്‌ അടുത്ത ചോദ്യത്തിലേക്ക്‌ നമ്മെ കൊണ്ടുവരുന്നു.

www.Grace-and-Truth.net

Page last modified on December 28, 2023, at 07:18 AM | powered by PmWiki (pmwiki-2.3.3)