Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 017 (Who were the first ancestors of the Arabs?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?

4.4. അറബികളുടെ ആദ്യ പുര്‍വപിതാക്കന്മാര്‍ ആരായിരുന്നു?


അറബികളാല്‍ തുടക്കം കുറിക്കപ്പെട്ട ഇസ്ലാമിലെ ഈ അനറബി ഘടകങ്ങള്‍ക്കു പുറമെ ഇസ്ലാമിന്റെ ഉല്‍ഭവം സംബന്ധിച്ച പ്രശ്നം ഗ്രഹിക്കുന്നതിന്‌ അറബികളുടെ ആദ്യ പൂര്‍വപിതാക്കന്മാരെ നാം ഇപ്പോള്‍ നോക്കുകയാണ്‌. ഈ ചോദൃത്തിന്‌ ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വചനങ്ങള്‍ യാതൊന്നുംതന്നെ ഖുര്‍ ആനിലില്ല. അറബികളുടെ പൂര്‍വപിതാക്കള്‍ അറബികളാണെന്ന്‌ പൊതുവെ ഗ്രഹിക്കുന്നു. ഖുര്‍ആന്‍ പ്രാഥമികമായി അറബിയിലാണ്‌ വന്നതും. കാരണം മുഹമ്മദിന്റെ കാലത്ത്‌ അറബികളുടെ ഭാഷ അറേ ബ്ൃയില്‍ എങ്ങും ആധിപത്യം നേടിയിരുന്നു.

4.4a) ആദ്യത്തെ അറേബ്യരെക്കുറിച്ചുള്ള ചോദൃത്തിന്‌ നമുക്ക്‌ എവിടെ ഉത്തരം ലഭിക്കും?? ഇന്ന്‌ നമുക്ക്‌ ലഭ്യമായ ഏറ്റവും പഴക്കു മുള്ള സതൃയവേദപുസ്തകത്തില്‍ തീര്‍ച്ചയായും ഉത്തരം കിട്ടും. താറാത്ത്‌ മൂസയില്‍ (ഹീഡ്രുവിലൂള്ള മോശെയുടെ തോറയില്‍;, അറബി ഖുര്‍ആനിനും ഏതാണ്ട്‌ 2200 കൊല്ലങ്ങള്‍ക്കുമുന്‌ എഴുതപ്പെട്ട താണത്‌ (അതായത്‌ മോശെ ബി.സി. 1600 കാലത്താണ്‌ ജീവിച്ചത്‌). സുഹുഫ്‌ മൂസയ്ക്കും (പുറപ്പാട്‌ 1മുതല്‍ ആവർത്തനപുസ്തകം 32 വരെ മോശെയുടെ തിരുവെഴുത്തുകള്‍) സുഹൂഫ്‌ ഇബ്റാഹീമിനും (ഉല്പത്തി 11 മുതല്‍ 25 വരെയുള്ള അബ്രാഹാമിനെക്കുറിച്ചുള്ള തിരു വെഴുത്തുകള്‍) പുറമെ ഹീബ്രുവിലെ തഈറാത്ത്‌ മൂസയില്‍ സുഹൂഫ്‌ ആദാമും (ഉല്പത്തി 2മൂതല്‍ ടവരെ ആദാമിനെ സംബന്ധിച്ച തിരു വെഴുത്തുകള്‍) സുഹുഫ്‌ നൂഹും (ഉല്പത്തി 6മൂതല്‍ 11വരെ നോഹയെ ക്കുറിച്ചുള്ള തിരുവെഴുത്തുകള്‍) സൂഹുഫ്‌ ഇസ്ഹാഖും (ഉല്പത്തി 24 മുതല്‍ 26 വരെ യിസ്ഹാക്കിനെക്കുറിച്ചുള്ള തിരുവെഴുത്തുകള്‍) സൂഹുഫ്‌ യഅഖുബും (ഉല്പത്തി 26 മുതല്‍ 36 വരെ യാക്കോബിനെ ക്കുറിച്ചുള്ള തിരുവെഴുത്തുകള്‍) സുഹുഫ്‌ യൂസുഫും (ഉല്പത്തി 37 മുതല്‍ 50 വരെ യോസേഫിനെക്കുറിച്ചുള്ള തിരുവെഴുത്തുകള്‍?) നാം കാണുന്നു. സുഹുഫ്‌ നൂഹിലേക്ക്‌ നാം തിരിയുകയാണെങ്കില്‍ ആദ്യത്തെ അറബികള്‍ ആരായിരുന്നു എന്നതിലേക്കുള്ള സൂചനകള്‍ നാം കണ്ടെത്തും.

നൂഹിന്റെ (നോഹയുടെ) ജീവിതത്തില്‍ പ്രധാനപ്പെട്ട രണ്ട്‌ സംഭവ ങ്ങള്‍ ഉണ്ടായി; (അറബിയില്‍ തൂഫാന്‍ എന്നു വിളിക്കുന്ന വെള്ള പ്പൊക്കം. തൂഫാന്‍ യഥാര്‍ഥത്തില്‍ ഹീബ്രു പദമാണ്‌?) പ്രളയവും ഭാഷ കളുടെ ഉല്‍ഭവവും.

ആ പ്രളയം ഒരു ആഗോള പ്രളയമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ്‌ സുഹുഫ്‌ നൂഹ്‌ (ഉല്പത്തി 6മുതല്‍ 11 വരെ) പറയുന്നത്‌ (ഉല്പത്തി 6:9 മുതല്‍ 8:19 വരെ വിശദാംശങ്ങള്‍ രേഖപ്പെ ടുത്തപ്പെട്ടിരിക്കുന്നു). ഭൂമി ഇന്നുവരെ കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ ഈ ദുരന്തം ഭൂമിയുടെ മുഖഛായ സമൂലം മാറ്റിമറിച്ചു. പിന്നീട്‌ വര്‍ധിച്ച അളവിലുള്ള ജലത്തിന്റെ അവിശ്വസനീയമായ ശക്തിയിലൂടെ വലിയ മാറ്റം സംഭവിച്ചു. ഇന്നത്തെ സമുദ്രങ്ങളുടെ തടങ്ങളിലേക്ക്‌ ഈ ജലം പിന്‍വലിഞ്ഞു. പ്രളയത്തിനുമുമ്പ്‌ അറേബ്യന്‍ ഉപദ്വീപ്‌ ഉണ്ടായിരുന്നില്ല എന്നാണിതിനര്‍ഥം. അതിന്റെ രൂപവും അതിലെ മിക്കവാറും പാറ കളും ഒരു വര്‍ഷത്തെ ആഗോള പ്രളയകാലത്തിനിടെ രൂപപ്പെട്ടതാണ്‌. ദൈവത്തെ അനുസരിക്കുകയും പേടകം ഉണ്ടാക്കുകയും ചെയ്തതി നാല്‍ നോഹയും കുടുംബവും രക്ഷപ്പെട്ടു. ആ പേടകത്തില്‍ കയറി യതിനാല്‍ ഭുമിയിലെ മനുഷ്യരും മൃഗങ്ങളും സമൂലം നശിക്കാതെ, നാശത്തില്‍നിന്നും അവരോടൊപ്പം രക്ഷപ്പെട്ടു.

4.4b) തറാത്ത്‌ മൂസയിലെ സുഹുഫ്‌ നൂഹിലെ ആദ്യ അറബികള്‍: മനുഷ്യര്‍ക്കിടയില്‍ സംഭവിച്ച രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം അവര്‍ക്കിടയില്‍ വിഭിന്ന ഭാഷകള്‍ ഉല്‍ഭവിച്ചതാണ്‌ (വിശദാംശ ങ്ങള്‍ക്ക്‌ ഉല്പത്തി 11:1-9 കാണുക). ആരംഭത്തില്‍ നോഹയുടെ കുടുംബം മുഴുവനും അദ്ദേഹത്തിന്റെ പിന്‍ഗാമികളും എല്ലാം ഒരൊറ്റ ഭാഷയായിരുന്നു സംസാരിച്ചിരുന്നത്‌. എന്നാല്‍ നോഹയുടെ പിന്‍ഗാമി കള്‍ ഒരു ഗോപുരം പണിയാന്‍ ആഗ്രഹിച്ചു. അത്‌ സ്വര്‍ഗത്തോള മെത്തി. ദൈവത്തെപ്പോലെ ആയിത്തീരാനായിരുന്നു അവര്‍ ആഗ്രഹി ച്ചത്‌. അങ്ങനെ ദൈവം മറ്റൊരു തരം ന്യായവിധിയില്‍ നോഹയുടെ പിന്‍ഗാമികളെ അകപ്പെടുത്തി. ദൈവം ഭൂമിയിലേക്കിറങ്ങി. അവന്‍ അവരുടെ ഭാഷയെ ഭിന്നിപ്പിച്ചു. അവര്‍ പരസ്പരം സംസാരിക്കുന്നത്‌ അവര്‍ക്ക്‌ പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെയായി. ഇങ്ങനെയാണ്‌ ആദ്യമായി ലോകത്ത്‌ വൃത്യസ്ത ഭാഷകള്‍ നിലവില്‍വന്നത്‌. അക്കൂട്ട ത്തില്‍ അറബിയും ഉണ്ടായിരുന്നുവോ എന്ന്‌ ഉറപ്പില്ല. ഇന്ന്‌ നമ്മുടെ ലോകത്ത്‌ ഒട്ടനേകം ഭാഷകള്‍ ഉണ്ടായതുപോലെ അറബിയും അതിന്റെ മുന്നോടികളാല്‍ ഉണ്ടാക്കപ്പെട്ടതാകാം. ഹീര്രുവിലെ സുഹുഫ്‌ നൂഹില്‍ (നോഹയെക്കുറിച്ചുള്ള തിരുവെഴുത്ത്‌ താളുകള്‍) അറബി എന്ന ഒരു ഭാഷയുടെ പേര്‍ പ്രതൃക്ഷപ്പെടുന്നില്ല. എങ്കിലും അറേബ്യയില്‍ ആദ്യമായി അധിവസിച്ചവര്‍ ആരായിരുന്നുവെന്ന്‌ കണ്ടെത്തുന്നതിന്‌ പരോക്ഷമായ മാര്‍ഗം നമുക്കുണ്ട്‌. ഉല്പത്തി 10 ല്‍ നമുക്കിത്‌ കാണാം. ആഗോള പ്രളയത്തിനുശേഷം മുതല്‍ നോഹയുടെ മക്കളായ ശേം, ഹാം, യാഫെത്ത്‌ എന്നിവരുടെ ആദ്യ പിന്‍തലമുറകളൂടെ പട്ടിക അവിടെ കൊടുത്തിട്ടുണ്ട്‌.

നോഹയുടെ ആദ്യത്തെ മകന്‍ ശേം. ശേമിന്റെ മക്കളെക്കുറിച്ച്‌ ഈ പട്ടികയില്‍ നാം വായിക്കുന്നത്‌: “21 ഏബെരിന്റെ പുരതന്മാര്‍ക്കൊ ക്കെയും പിതാവും യാഫെത്തിന്റെ ജയേഷ്ഠനുമായ ശേമിനും പുത ന്മാര്‍ ജനിച്ചു. 22 ശേമിന്റെ പുരതന്മാര്‍: ഏലാം, അശ്ലൂര്‍, അര്‍പ്പഷാദ്‌, ലൂദ്‌, അരാം; 23 അരാമിന്റെ പുരതന്മാര്‍: ഈസ്‌, ഹൂള്‍, ഗേഥര്‍, മശ്‌. അര്‍പ്പഷാദ്‌ ശാലഹിനെ ജനിപ്പിച്ചു. 24 ശാലഹ്‌ ഏബെരിനെ ജനിപ്പിച്ചു. 25 ഏബെരിനു രണ്ടു പുര്തന്മാര്‍ ജനിച്ചു; ഒരുത്തനു പേലെഗ്‌ എന്നു പേര്‍. അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്‌; അവന്റെ സഹോദരന്‌ യൊക്താന്‍ എന്നു പേര്‍. 26 യൊക്താനോ അല്‍ മോദ്‌, ശാലെഫ്‌, 27 ഹസര്‍മ്മാവെത്ത്‌, യാരഹ്‌, ഹദോരാം, ഈസാല്‍, ദിക്ലാ, 28 ഓബാല്‍, അമീബയേല്‍, ശെബ, ഓഫീര്‍, 29 ഹവീലാ, യോബാബ്‌ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ എല്ലാവരും യൊക്താന്റെ പുര്തന്മാര്‍ ആയിരുന്നു. 30 അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴ ക്കന്‍ മലയായ സെഫാര്‍ വരെ ആയിരുന്നു. 31 ഇവര്‍ അതതു ദേശ ത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാര്‍” (ഉല്പത്തി 10:21-31). ശേമാണ്‌ സെമിറ്റിക്കുകളുടെയും സെമിറ്റിക്‌ ഭാഷകളുടെയും പിതാവ്‌. ഹീ്രുവും അറബിയും സെമിറ്റിക്‌ ഭാഷയിലെ അംഗങ്ങളാണ്‌. ശേമിന്റെ പിന്‍ഗാമികളില്‍ രണ്ടെണ്ണത്തെ നാം ഇവിടെ ഉയര്‍ത്തിക്കാണിക്കുകയാണ്‌. അവ രണ്ടിനും അറേബ്യന്‍ ഉപദ്വീപുമായുള്ള ബന്ധമാണ്‌ അതിനു കാരണം. ഹസര്‍മ്മാവെത്ത്‌ ശേബയും. ശേമിനുശേഷമുള്ള അഞ്ചാം തലമുറയിലെ ഈ രണ്ട്‌ പിന്‍ഗാമികളില്‍ ഒന്നാമത്തേതിന്റെ അതായത്‌ ഹസര്‍മത്തിന്റെ പേര്‍ ഉപയോഗിക്കുന്നത്‌ അറേബ്യന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള ഭൂപ്രദേശത്തെ വിളിക്കുന്നതിനാണ്‌. അതായത്‌ ഇന്ന്‌ ഹദ്രമൗത്ത് എന്ന്‌ വിളിക്കപ്പെടുന്ന ദേശം. ഒമാനെ യമനുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശത്താണ്‌ ഇന്ന്‌ ഈ ഭൂഭാഗം. ഇവയില്‍ രണ്ടാമത്തേതിന്റെ അതായത്‌ ശേബയുടെ പേര്‍ ദക്ഷിണ പശ്ചിമ അറേബ്യയിലെ ഇസ്‌ലാം പൂര്‍വ ജനതകളില്‍ ഒന്നിന്റെ പേര പറയാനാണ്‌. അവര്‍ അധിവാസ മുറപ്പിച്ച പ്രദേശവും അതുള്‍ക്കൊള്ളുന്നു. ഇന്ന്‌ യമനിലാണ്‌ അത്‌ സ്ഥിതിചെയ്യുന്നത്‌. അവര്‍ക്ക്‌ പ്രശസ്തമായ ഒരു രാജധാനിയുണ്ടായി രുന്നു. അവരുടെ രാജ്ഞി, ശേബയിലെ രാജ്ഞി ശലോമോനെ ആയിരം കൊല്ലങ്ങള്‍ക്കുശേഷം സന്ദര്‍ശിച്ചിരുന്നു (1 രാജാക്കന്മാര്‍ 10:1-13 സൂറ അന്നം 27:22-43). അതിനാല്‍ സുഹുഫ്‌ നൂഹിലെ (നോഹയെക്കുറി ച്ചുള്ള തിരുവെഴുത്ത്‌ താളുകള്‍) ശേമിന്റെ രണ്ട്‌ പിന്‍തലമുറകളെങ്കിലും അറേബ്യന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്ത്‌ ഏറ്റവും ആദൃമായി താമ സിച്ചവരാണെന്ന്‌ അനുമാനിക്കാം. അത്‌ പ്രളയത്തിനുശേഷം അധിക കാലം കഴിയുന്നതിനു മുമ്പാണെന്നും ശേമിന്റെ രണ്ടാം തലമുറയിലെ പേരക്കുട്ടിയായ യൊക്താന്റെ പിന്‍തലമുറക്കാരാണ്‌ അവരെന്നും കരൂതാം, പക്ഷേ അവര്‍ അറബിയാണോ സംസാരരിച്ചിരുന്നത്‌ എന്നതു സംബന്ധിച്ച്‌ സുഹുഫ്‌ നൂഹ്‌ യാതൊരു വിവരവും നമുക്കു നല്കുന്നില്ല.

തറാത്ത്‌ മൂസയിലെ (മോശെയുടെ തോറ) ഹീബ്രുവിലുള്ള സുഹുഫ്‌ നൂഹില്‍നിന്നുമുള്ള (നോഹയെക്കുറിച്ചുള്ള തിരുവെഴുത്ത്‌ താളുകള്‍) 2400 വര്‍ഷങ്ങളിലധികം അപ്പുറമുള്ള ഈ വിവരം അറബ്‌ ഇസ്‌ലാമിന്റെ (എ.ഡി. 610 ല്‍ ആരംഭിച്ചത്‌) ഉദയത്തിനുശേഷം മുസ്‌ലിം ആഖ്യാനങ്ങളില്‍ എടുത്തെഴുതിയിട്ടുണ്ട്‌. നാം മുകളില്‍ ഉപയോഗിച്ച മൂന്ന്‌ ആഖ്യാനങ്ങളില്‍ മാത്രം വീണ്ടും നാം ശ്രദ്ധ ക്രേന്ദീകരിക്കുക യാണ്‌. ഇബ്നു സഅദിന്റെ ശേഖരങ്ങള്‍, ബുഖാരി, തബരി.

4.4c) ഇബ്നു സഅദിന്റെ (എ.ഡി. 845 ല്‍ മരിച്ചു) കിതാബുത്തബ ഖാത്തിലെ ആദൃ അറബികള്‍: (മുകളില്‍ പട്ടികപ്പെടുത്തിയതുപോലെ സുഹുഫ്‌ നൂഹില്‍) കാണപ്പെടുന്ന നോഹയുടെ മക്കളുടെയും പിന്‍മു റക്കാരുടെയും പേരുകള്‍ ഇബ്നു സത്ദ്‌ മുസ്ലിം ചരിത്രാഖ്യായിക കളുടെ (ഹദീസ്‌) തന്റെ ശേഖരത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. മോശെ സുഹുഫ്‌ നൂഹ്‌ എഴുതിയിട്ട 2400 കൊല്ലം കഴിഞ്ഞാണ്‌ അദ്ദേഹം ജീവിച്ചത്‌. അതിനാല്‍ അദ്ദേഹം ഇപ്രകാരം ചെയ്തത്‌ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള ബുദ്ധിപരമായ ഒരു നീക്കം തന്നെയാണ്‌. കാരണം തനിക്ക്‌ 200 കൊല്ലം മുമ്പ്‌ മരിച്ച മുഹമ്മദിന്റെ കാലത്തെ തന്നെയോ തന്റെ കാലത്തെയോ ആഖ്യാനങ്ങളെ മാത്രമാണ്‌ അദ്ദേഹം ആശ്രയിച്ചിരു ന്നതെങ്കില്‍ വിശ്വസനീയമായ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ഇബ്നു സഅദിന്‌ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഈ പേരുകള്‍ ഹീബ്രുവി ലുള്ള സൂഹുഫ്‌ നൂഹില്‍ വന്ന പേരുകളാണെന്ന്‌ അദ്ദേഹം പരാമർശി ച്ചിരുന്നില്ല. അദ്ദേഹത്തിന്‌ വിവരം നല്‍കിയവര്‍ സുഹുഫ്‌ നൂഹിലെ പേരുകളുടെ പട്ടികകള്‍ അറബീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ആദ്യ അറബികളിലേക്ക്‌ നയിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന പേരുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്‌. “അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: "ഖാലിദ്‌ ബിന്‍ കിദാശ്‌ ബിന്‍ ഇജ്ലാന്‍ ഞങ്ങളെ അറിയിച്ചു. മുആവിയ ബിന്‍ സാലിഹ്‌ പറഞ്ഞതായി അബ്ദുല്ലാഹിബ്നു വഹബ്‌ ഞങ്ങളെ അറിയിച്ചു. യഹ്യ ബിന്‍ സഈദ്‌ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. സഈദ്‌ ബിന്‍ മുസയ്യ ബില്‍നിന്ന്‌ നിവേദനം. അദ്ദേഹം പറഞ്ഞു: നുഹ്‌ (നോഹ) മൂന്ന്‌ ആണ്‍മക്കളെ ജനിപ്പിച്ചു. സാം (ശേം), ഹാം (ഹാം), യാഫിസ്‌ (യാഫെത്ത്‌)... പിന്നെ ജൂര്‍ഹും. ജൂര്‍ഹുമിന്റെ പേര്‍ ഹദുറാം (ഹദോ റാം) ബിന്‍ ആമിര്‍ () ബിന്‍ സബ (ശേബ) ബിന്‍ യഖ്താന്‍ (യോ ക്താന്‍) ബിന്‍ ആബിര്‍ (ഏബര്‍) ബിന്‍ ശാലിഖ്‌ (ശേലഹ്‌) ബിന്‍ അര്‍ഫഖ്ശറ്‌ (അര്‍പ്പഷാദ്‌) ബിന്‍ സാം (ശേം) ബിന്‍ നൂഹ്‌ (നോഹ). ഹദ്റമാത്ത്‌ (ഹസര്‍മവേത്‌) ബിന്‍ യഖ്താന്‍ (യോക്താന്‍) ബിന്‍ ആബിര്‍ (ഏബര്‍) ബിന്‍ ശാലിഖ്‌ (ശേലഹ്‌). യഖ്താന്‍ (യോക്താന്‍) തന്നെയാണ്‌ ഖഹ്താന്‍ ബിന്‍ ആബിര്‍ (ഏബര്‍) ബിന്‍ ശാലിഖ്‌ (ശേലഹ്‌), ബിന്‍ അര്‍ഫഖ്ശറദ്‌ (അര്‍പ്പഷാദ്‌) ബിന്‍ സാം (ശേം) ബിന്‍ നൂഹ്‌ (നോഹ) ഇസ്മായീലിന്റേതല്ലാത്ത ഒരു വംശപാരമ്പര്യം അദ്ദേ ഹത്തില്‍ ചാര്‍ത്തുന്നവരുടെ അഭിപ്രായപ്രകാരം... ഇംലീഖ്‌ (ആരിബ്‌ തന്നെ), താസിം, അമിം എന്നിവര്‍ ലൂധിന്റെ (ലൂദ്‌) മക്കളാണ്‌. ലൂധ്‌ ബിന്‍ സാം (ശേം) ബിന്‍ നൂഹ്‌ (നോഹ)... ഇംലീഖാണ്‌ ആദ്യമായി അറബി ഭാഷ സംസാരിച്ചയാള്‍ എന്ന്‌ പറയപ്പെടുന്നു. തന്റെ ജനത ബാബില്‍ (ബാബിലോണിയ) എന്നിടത്തുനിന്നും പലായനം ചെയ്ത കാലത്തായിരുന്നു അത്‌. ജൂര്‍ഹുംകാരെയും ഇവരെയും അറബുല്‍ ആരിബ (അതായത്‌ ശരിയായ അല്ല്ലെങ്കില്‍ യഥാര്‍ഥ അറബികള്‍) എന്നു പറയുന്നു” (ഇബ്നു സഞ്ദിന്റെ കിതാബുത്തബഖാത്തില്‍നിന്ന്‌ ഉദ്ധരിച്ചത്‌. ഇംഗ്ലിഷ്‌ പരിഭാഷ: എസ്‌. മുഈനുല്‍ ഹഖ്‌, വാല്യം 1, പേജ്‌ 32-33. ബ്രാക്കറ്റിലെ കൂട്ടിച്ചേര്‍ക്കലുകള്‍ ഞങ്ങള്‍ ചെയ്തതാണ്‌). മുഹമ്മദിന്റെ ശേഷം അറബ്‌ ഇസ്ലാം സ്ഥാപിച്ചവരുടെ ഈ ആഖ്യാന പ്രകാരം ശേമിന്റെ രണ്ടു മക്കളിലൂടെയുള്ള അദ്ദേഹത്തിന്റെ മക്കളാണ്‌ ആദ്യ അറബികള്‍. ശേമിന്റെ രണ്ടു മക്കളിലൂടെയുള്ള അദ്ദേഹത്തിന്റെ മക്കളാണ്‌ ആദയ അറബികള്‍. ശേമിന്റെ മൂന്നാമത്തെ മകന്‍ അര്‍പ്പ ഷാദിലൂടെ വന്നവരാണവര്‍ (ഹിജാസ്‌ ഉള്‍പ്പെടെ വടക്കുപടിഞ്ഞാ റന്‍ അറേബ്യ ഭരിച്ച ജൂര്‍ഹുംകാര്‍ക്ക്‌?), നാലാമത്തെ മകനായ ലൂദിലൂ ടെയാണ്‌ (അമാലിക്കക്കാര്‍ക്ക്‌. അറബിയില്‍ മല്ലന്മാര്‍ എന്നാണ്‌ ഈ വാക്കിനര്‍ഥം. യമന്‍ ഉള്‍പ്പെടെയുള്ള തെക്കുപടിഞ്ഞാറന്‍ അറേബ്യ ഭരിച്ചവര്‍ അവരാണ്‌). ഈ പേരുകള്‍ക്കൊന്നും ഇസ്ലാമിനു മുമ്പുള്ള ഒരു ഉറവിടം ഇബ്നു സഅദ്‌ നമുക്ക്‌ നല്‍കുന്നില്ല. തൗറാത്ത്‌ മൂസ യിലെ ഹീബ്രൂ ഭാഷയിലുള്ള സുഹൂഫ്‌ നൂഹില്‍നിന്നുള്ളതാണ്‌ ഈ പേരുകളില്‍ അധികവും. തൗറാത്ത്‌ മൂസ വിശ്വസിക്കുന്ന അത്രയും വിശ്വസ്തമായി ഇതിനെയും ആര്‍ക്കും വിശ്വസിക്കാം. എന്നാല്‍ ശേബ യുടെ (യോക്താന്റെ മകന്‍) പിതാക്കന്മാരെ ജൂര്‍ഹുംകാരുടെ പൂര്‍വ പിതാക്കന്മാരായും ലൂദിന്റെ (ശേമിന്റെ പുരതന്‍) പിന്‍മുറക്കാരെ അമാ ലിക്കക്കാരുടെ പൂര്‍വപിതാക്കന്മാരായും എഴുതിയത്‌ തറാത്ത്‌ മൂസ യിലെ നാം കണ്ട സുഹുഫ്‌ നൂഹിനോട്‌ ഇബ്നു സഅദ്‌ കൂട്ടിച്ചേര്‍ത്ത താണ്‌. തറാത്ത്‌ മൂസ പോലുള്ള വിശ്വസനീയ പ്രമാണങ്ങള്‍ ഇല്ലാതെ 3200 ല്‍ അധികം കൊല്ലങ്ങള്‍ക്കു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച്‌ മുഹ മ്മദിന്‌ ഇരുനൂറു കൊല്ലങ്ങള്‍ക്കുശേഷം എഴുതപ്പെട്ട പുസ്തകത്തിലെ വിവരങ്ങളെ നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാനാകും? ആദ്യകാല അറബികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മറ്റ്‌പ്രാമാണിക സ്രോത സ്സ്റുകള്‍ വൃതൃസ്തമായാണ്‌ വീക്ഷിക്കുന്നതെന്ന്‌ ഇബ്നു സഞദിന്‌ അറിയുന്നത്‌ അതുകൊണ്ടാണ്‌. നമ്മള്‍ അതിലേക്ക്‌ വരുന്നുണ്ട്‌. അറബി കളായിരുന്നുവോ അബ്രാഹാമും യിശ്മായേലും എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ്‌ അത്‌ (താഴെ ഭാഗം 4.5 കാണുക).

4.4d) സഹീഹ്‌ ബുഖാരിയിലെ ആദ്യ അറബികള്‍ (870 ചാ യില്‍ ബുഖാരി മരിച്ചു): ഈ നാമങ്ങളുടെ കൂട്ടത്തില്‍ ആകെ പരാമർശി ക്കുന്നത്‌ നൂഹിനെ അതായത്‌ നോഹയെ മാത്രമാണ്‌ (ര്രവാചകന്മാരെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ അധ്യായം 60 ന്റെ തുടക്കം കാണുക). ഈ രീതിയില്‍ ബുഖാരി ഖുര്‍ആനിനോട വിശ്വ സ്തത കാട്ടി. നോഹയുടെ സന്തതികളെയോ പിന്‍മുറക്കാരെയോ സംബന്ധിച്ച്‌ അവരുടെ പേരുവിവരങ്ങള്‍ യാതൊന്നുംതന്നെ ഖുര്‍ ആനില്‍ ഇല്ലല്ലോ. ആദ്യകാല അറബികളെ സംബന്ധിച്ചും യാതൊരു വിവരവും ഖുര്‍ആനിലില്ല. ഇത്‌ ഗ്രഹിക്കാവുന്ന കാരൃമാണ്‌. കാരണം ബുഖാരി കൂടുതല്‍ ശ്രദ്ധിച്ചത്‌ ശരീഅത്തിന്റെ നിയമപരമായ കാര്യങ്ങ ളാണ്‌. അല്ലാതെ ചരിര്രപരമായ കാര്യങ്ങളല്ല.

4.4e) തബരിയുടെ ചരിര്രത്തില്‍ ആദ്യകാല അറബികള്‍ (തബരി 923 എ.ഡി.യില്‍ മരിച്ചു): ബുഖാരിക്ക്‌ വിരുദ്ധമായി എന്നാല്‍ ഇബ്നു സഅദിനോട്‌ സാമൃത പുലര്‍ത്തി തറാത്ത്‌ മൂസയിലെ ഹീബ്രുവി ലുള്ള സുഹുഫ്‌ നൂഹില്‍നിന്നും ഉദ്ധരിക്കപ്പെട്ട എല്ലാ നാമങ്ങളും തബ രിയും സ്വീകരിച്ചിരിക്കുന്നു. ഇബ്നു സഅദിനെപ്പോലെ തബരിയും ഹീഡ്രുവിലെ സുഹുഫ്‌ നൂഹില്‍നിന്നുള്ള പട്ടികയോട്‌ പുതിയ പേരു കള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യമായി അറബികളെന്ന്‌ വിളിക്കപ്പെട്ടവര്‍ ആരെന്ന്‌ അറബ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്ന നോഹ യുടെ ആ പിന്‍ഗാമികളെ അവതരിപ്പിക്കാന്‍ വേണ്ടിത്തന്നെ. അദ്ദേഹം ശേഖരിച്ചത്‌ ഇതാ: “അവര്‍ (നോഹയുടെ പിന്‍തലമുറക്കാര്‍) ശേമും ഹാമും യാഫെസുമാണ്‌. ശേം ബിന്‍ നോഹയുടെ ഭാര്യ സാലിബ്‌ ബിന്‍ത്‌ ബതാവില്‍ ബിന്‍ മെഹുജയേല്‍. ആദത്തിന്റെ മകനായ കായേന്റെ മകന്‍ ഏനോഷിന്റെ മകന്‍ മെഹുജയേലിന്റെ മകന്‍ ബത്താവില്‍. ബത്താവിലിന്റെ മകള്‍ സാലിബ്‌ നോഹയുടെ മകനായ ശേമിനെ കല്യാണം കഴിച്ച്‌ ധാരാളം ആണ്‍കുട്ടികളെ പ്രസവിച്ചു - അവരുടെ പേര്‍ ബിന്‍ ശേം, അഷര്‍ ബിന്‍ ശേം, ലുദ്‌ ബിന്‍ ശേം, എലാം ബിന്‍ ശേം. ശേമിന്‌ അറാം ബിന്‍ ശേമും എന്നിവരായിരുന്നു. (ഇബ്നു ഇസ്ഹാഖിന്റെ വിശദീകരണത്തില്‍ അര്‍ശപഷാദിനെയും അവന്റെ സഹോദരന്മാരെയുംപോലെ ഒരേ മാതാവില്‍നിന്നുള്ളവനാണോ അറാം എന്ന്‌ ഇബ്നു ഇസഹാക്കിനറിയില്ല. ഇബ്നു ഇസ്ഹാഖിന്റെ വിവരണത്തിലേക്ക്‌ തിരിച്ചുവരാം: ലൂദ്‌ ബിന്‍ ശേം ബിന്‍ നോഹ സക്ബഹ്‌ ബിന്‍ത്‌ ജാഫെസ്‌, ബിന്‍ നോഹിനെ വിവാഹം ചെയ്തു. ഫാരിസ്‌, ജുര്‍ജാന്‍ എന്നീ രണ്ടു പേരെ അവള്‍ അവന്‍ ജനിപ്പിച്ചു. ഫാരിസിന്റെ (പേര്‍ഷ്യക്കാര്‍) വര്‍ഗങ്ങളെയും. പേര്‍ഷ്യക്കാര്‍ക്ക്‌ പുറമെ ലൂദ്‌ താസമിനെയും ഇംലീഖിനെയും ജനിപ്പിച്ചു. എന്നാല്‍ ഇംലീഖ്‌ പേര്‍ഷ്യക്കാരുടെ മാതാവിലൂടെയോ അല്ല്ലേ എന്ന്‌ എനിക്കറിയില്ല. അമാലിക്കക്കാരെ ജനിപ്പിച്ചത്‌ ഇംലീഖാണ്‌. നാടിലൂടനീളം അവര്‍ വ്യാപിച്ചിരുന്നു. പൗരസ്ത്യരും ഉമാനികളും (ഒമാന്‍) ഹിജാസുകാരും സിറിയക്കാരും ഈജിപ്ഷ്യരും അവനില്‍നിന്ന്‌ വന്നവരാണ്‌. അവ രില്‍നിന്നാണ്‌ കാനാന്യര്‍ എന്നുവിളിക്കപ്പെട്ട സിറിയയിലെ മല്ലന്മാര്‍ വന്നത്‌. ഈജിപ്തിലെ ഫറോവമാര്‍, ബഹ്റയ്നിലെയും ഉമാനിലെയും ജനത ഇവരെല്ലാം അവരില്‍ നിന്നും വന്നവരാണ്‌. ഉമാനികളില്‍നിന്ന്‌ ജാസിം എന്നു വിളിക്കപ്പെടുന്ന ദേശം (ഉമ്മ) ഉണ്ടായി. മദീനക്കാര്‍ അവരില്‍നിന്നും വന്നവരാണ്‌. നജ്ദിലെ ജനതയും അവരില്‍നിന്ന്‌ തൈമയിലെ ജനത്തിന്റെ കാരൃത്തിലും ഇത്‌ ശരിയാണ്‌. മുഹമ്മദ്‌ ബിന്‍ സഅദില്‍നിന്ന്‌ ഹാരിസും മുഹമ്മദ്‌ ബിന്‍ സഞ്ദ്‌ തന്റെ പിതാ വായ ഹിശാം ബിന്‍ മൂഹമ്മദില്‍നിന്നും ഉദ്ധരിച്ചു പറയുന്നത്‌: ഹദ്റം ബിന്‍ ഏബര്‍ ബിന്‍ സിബ ബിന്‍ യോക്താന്‍ ബിന്‍ ഏബര്‍ ബിന്‍ ശേലഹ്‌ ബിന്‍ അര്‍ഫഷാദ്‌ ബിന്‍ ശേം ബിന്‍ നോഹ എന്നായിരുന്നു ജൂര്‍ഹുമിന്റെ പേര. ഖഹ്താന്‍ ബിന്‍ ഏബര്‍ ബിന്‍ ശേലഹ്‌ ബിന്‍ അര്‍പഷാദ്‌ ബിന്‍ ശേം ബിന്‍ നോഹയാണ്‌ യോക്താന്‍. ഇശ്മയേല്‍ അല്ലാത്ത ഒരാളിലേക്ക്‌ അദ്ദേഹത്തെ ആരോപിക്കുന്നവരുടെ വാക്കു കള്‍ (പ്രകാരം... ഇംലീഖാണ്‌ ആദ്യമായി അറബി സംസാരിച്ചതെന്ന്‌ പറയപ്പെടുന്നു. അവര്‍ ബാബിലോണില്‍നിന്ന്‌ തിരിച്ചുവന്നപ്പോഴാ യിരുന്നു അത്‌. അവരെയും ജൂര്‍ഹുമിനെയും ആരിബ അറബികള്‍ (അതായത്‌ യഥാര്‍ഥ, ശരിയായ അറബികള്‍) എന്നു വിളിക്കുന്നു” (തബരിയുടെ ചരിത്രത്തില്‍നിന്നും ഉദ്ധരിച്ചത്‌. വാല്യം 2. പ്രവാചക ന്‍മാരും ഗോതദ്രപിതാക്കന്‍മാരും. പരിഭാഷയും വ്യാഖ്യാനവും നിര്‍വ ഹിച്ചത്‌: വില്യം എം. (ബിന്നര്‍. ന്യൂയോര്‍ക്ക്‌, 1987, പേജുകള്‍ 10-18). മുഹമ്മദിനുശേഷം ഇസ്ലാമിന്റെ സ്ഥാപകരായ അറബികളുടെ ഈ ആഖ്യാനങ്ങള്‍ പ്രകാരവും ശേമിന്റെ രണ്ട്‌ വൃതൃസ്ത മക്കളില്‍നി ന്നുള്ള പിന്‍മുറക്കാരാണ്‌ ആദൃത്തെ അറബികളെന്നാണ്‌ കരുതപ്പെടു ന്നത്‌. ശേമിന്റെ നാലാമത്തെ മകനായ ലൂദില്‍നിന്ന്‌ (ഇംലീഖുകാര്‍ക്ക്‌. തബരിയുടെ പ്രമാണങ്ങള്‍ അനുസരിച്ച്‌ അറേബ്യന്‍ ഉപദ്വീപ്‌ മുഴുവന്‍ അവര്‍ പരന്നു. സിറിയയിലും ഈജിപ്തിലും വരെ അവര്‍ എത്തി). ശേമിന്റെ മൂന്നാമത്തെ മകന്‍ അര്‍പഷാദില്‍നിന്ന്‌ (ജുര്‍ഹുമുകള്‍ക്ക്‌. അവരുടെ അധിവാസ്പ്രദേശം തബരി ഇവിടെ വിവരിക്കുന്നില്ലു. തബരി ശേഖരിച്ചതും ഇബ്നു സഅദ്‌ ശേഖരിച്ചതും തമ്മില്‍ വിശദാം ശങ്ങളില്‍ കാര്യമായ വൃത്യാസമുണ്ടെന്നത്‌ ശ്രദ്ധിക്കുക. ഉദാഹരണ ത്തിന്‌ തബരി വിവരിച്ചതനുസരിച്ച്‌ അറബികളും പേര്‍ഷ്യക്കാരും ശേമില്‍നിന്നാണ്‌. കാരണം നോഹിന്റെ പേരക്കുട്ടിയായ ലൂദ്‌ (ശേമില്‍നിന്ന്‌) നോഹിന്റെ രണ്ടാമത്തെ പേരക്കുട്ടിയായ സക്ബഹിനെ (യാഫെസില്‍നിന്നും) വിവാഹം ചെയ്ത്‌ ശേമിന്റെയും യാഫെസി ന്റെയും രണ്ട്‌ വംശാവലികളും ചേര്‍ന്ന്‌ അറബികളും (ശേമിന്റെ വംശാ വലി) പേര്‍ഷ്ൃക്കാരും (യാഫെസിന്റെ വംശാവലി) ഉണ്ടായിയെന്ന്‌ പറയുന്നു. തബരിയൂുടെ കാലത്ത്‌ അറബി മുസ്ലിം അബ്ബാസിയ്യ സാമ്രാജ്യം അറബ്‌ പേര്‍ഷ്യന്‍ ഹൃദയഭൂമികളുമായി യോജിച്ചിരുന്നു വല്ലോ. അക്കാലത്ത്‌ ഇതിന്‌ സൗയകര്യമുണ്ടായിരുന്നു. അപ്പോള്‍ ഇബ്നു സഅ്ദിനെക്കുറിച്ച്‌ നമ്മള്‍ പറഞ്ഞത്‌ ഇവിടെ ആവര്‍ത്തിക്കണം. ഹീബ്രു വിലെ തൗറാത്ത്‌ മുസ പോലെ വിശ്വസനീയമായ പ്രമാണങ്ങള്‍ അവ ലംബിക്കാതെ 3300 കൊല്ലങ്ങള്‍ക്കു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച്‌ മുഹമ്മദിന്റെ മരണം കഴിഞ്ഞ്‌ മുന്നൂറു കൊല്ലം കഴിഞ്ഞ്‌ ജീവിച്ച തബരി എഴുതിയ വിവരങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയും? ആദ്യത്തെ അറബികളുടെ ആദിമ പൂര്‍വികര്‍ ആരെന്ന കാരൃത്തില്‍ വൃത്ൃയസ്ത അഭിപ്രായം ഉള്ള പ്രമാണങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇബ്നു സഅദിനെപ്പോലെ തബരിക്കും സമ്മതിക്കേണ്ടിവന്നത്‌ ഇതു കൊണ്ടാണ്‌. അബ്രാഹാമും യിശ്മായേലും അറബികള്‍ ആയിരു ന്നുവോ എന്ന ചോദ്യവുമായാണ്‌ തബരി വീണ്ടും അവയെ ബന്ധിപ്പി ക്കുന്നത്‌.

www.Grace-and-Truth.net

Page last modified on December 29, 2023, at 09:28 AM | powered by PmWiki (pmwiki-2.3.3)