Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 042 (Christ knows the unknown)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍

7.4. ക്രിസ്തു അജ്ഞാതകാര്യങ്ങള്‍ അറിയുന്നു


ഖുര്‍ആനില്‍ ക്രിസ്തു പറഞ്ഞു:

“നിങ്ങള്‍ എന്തു ഭക്ഷിക്കുന്നുവെന്നും വീടുകളില്‍ എന്തൊക്കെ ശേഖരിച്ചുവയ്ക്കുന്നുവെന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നു” (ഖുര്‍ആന്‍ 3:49).

ഖുര്‍ആനിലെ മറ്റു പല കാര്യങ്ങളെയുംപോലെ വ്യാഖ്യാ താക്കളാല്‍ വിശദീകരിക്കപ്പെടേണ്ട ആവശ്യമുള്ള അപൂര്‍ണ പ്രസ്താവനയാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. ഇതു ക്രിസ്തു പ്രായ പൂര്‍ത്തിയെത്തിയ ശേഷം പറഞ്ഞതായിരിക്കാനാണ്‌ സാധൃത യെങ്കിലും (യിരസായേല്‍ജനത്തെ അവന്‍ അഭിസംബോധന ചെയ്യവെ) തബരി എന്ന ഒരു വ്യാഖ്യാതാവ്‌ താഴെ കൊടുത്തിരി ക്കുന്ന കഥ പറയുന്നു:

“സ്കൂളില്‍വച്ച്‌ മറ്റു കുട്ടികളോട്‌ അവരുടെ രക്ഷിതാക്കള്‍ എന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ എന്താണ്‌ ശേഖരിച്ചുവയ്ക്കുന്നതെന്നും എന്താണ്‌ അവര്‍ കഴിച്ചുകൊണ്ടിരി ക്കുന്നതെന്നും ഈസ പറയാറുണ്ടായിരുന്നു. ഒരു കുട്ടിയോട്‌ അവന്‍ ഇങ്ങനെ പറയും: നീ വീട്ടില്‍ പൊയ്ക്കൊള്ളു. നിന്റെ കുടുംബക്കാര്‍ ഇന്നതൊക്കെ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്‌. അവര്‍ ഇന്ന തെല്ലാം തിന്നുകൊണ്ടിരിക്കുകയാണ്‌. കുട്ടി വീട്ടിലേക്ക്‌ തിരിച്ചു പോയി നിങ്ങള്‍ എന്താണ്‌ ഒളിച്ചുവച്ചത്‌, എന്താണ്‌ നിങ്ങള്‍ തിന്നു കൊണ്ടിരുന്നത്‌ എന്നെല്ലാം ചോദിക്കും. ആരാണ്‌ നിന്നോട്‌ പറഞ്ഞ തെന്ന്‌അവര്‍ചോദിച്ചാല്‍ഈസ എന്ന്‌അവന്‍പറയും.ആ മാന്ത്രികന്റെ കൂടെ നീ കളിക്കാന്‍ പാടില്ല എന്ന്‌ വീട്ടുകാര്‍ കുട്ടിയെ വിലക്കും. ഒരിക്കല്‍ കുട്ടികളെല്ലാം ഒരുമിച്ചുകൂടി കളിച്ചുകൊണ്ടി രുന്നപ്പോള്‍ യേശു അവരോടൊപ്പം കളിക്കാന്‍ ചെന്നു. അവര്‍ അവനോട്‌ ഇവിടെ ആരുമില്ലെന്നു പറഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന്‌ ബഹളം കേട്ടതോ എന്ന്‌ അവന്‍ ചോദിക്കും. അത്‌ കുറച്ച്‌ പന്നികളാണ്‌എന്ന്‌അവര്‍പറയും. ഈസപറഞ്ഞു: അവര്‍ അങ്ങനെയാവട്ടെ. അങ്ങനെ അവരെല്ലാവരും പന്നികളായി മാറി” (തബരി, ഖുര്‍ആന്‍ വ്യാഖ്യാനം 3:49 സംബന്ധിച്ചത്‌).

നിരപരാധികളെ ശിക്ഷിക്കുക എന്നതല്ലാതെ മറ്റൊരുദ്ദേശ്യവു മില്ലാതെ യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്‌ ഇവിടെ നാം കാണുന്നത്‌.

www.Grace-and-Truth.net

Page last modified on February 19, 2024, at 04:19 AM | powered by PmWiki (pmwiki-2.3.3)