Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 052 (Lack of love for Muslims)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക് സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് തരണംചെയ്യാനുള്ള കടമ്പകള്‍
9.7. മുസ്ലിംകളോടുള്ള സ്നേഹത്തിന്റെ അഭാവംഇസ്ലാമിക ഭരണകൂടങ്ങള്ക്കുകീഴെ ദീര്‍ഘകാലം കഷ്ടം സഹിച്ചതിനാലും ഇസ്ലാമിനു കീഴില്‍ ക്രിസ്ത്യാനികള്‍ അനു ഭവിച്ച പീഡനങ്ങളാലും (ഇന്നും തുടരുന്നു) അനേകം ക്രിസ്ത്യാനി കള്‍ക്കും മുസ്ലിംകളോടുള്ള നിര്‍മല സ്നേഹത്തിലേക്ക് തങ്ങളെ ത്തന്നെ പാകപ്പെടുത്തിയെടുക്കാന്‍ കഴിയാതെവരുന്നു. ഇതിന് രണ്ട് അര്‍ഥതലങ്ങളുണ്ട്. ഒന്ന്, പ്രചോദനം കിട്ടുന്നില്ല. ശ്രതുക്കളെ സ്നേഹിക്കാനും ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പാര്ഥിക്കാനും (മത്തായി 5:44) യേശുവിന്റെ വ്യക്തമായ കല്പനകളൊക്കെയുണ്ട്. എന്നാലും നമ്മുടെ മനുഷ്യപ്രകൃതം അതിനെയെല്ലാം തട്ടിമാറ്റുന്നു. അങ്ങനെ പലപ്പോഴും നാം ആ കല്പന ശിരസാവഹിക്കാന്‍ കൂട്ടാ ക്കുന്നില്ല. മുസ്ലിംകള് ദൈവത്തിന്റെ സ്നേഹത്തിന് അര്‍ഹരല്ല എന്നാണ് നമുക്കുള്ള തോന്നല്‍. രണ്ടാമത്, തങ്ങള്‍ക്കുതന്നെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ സ്നേഹം പ്രഘോഷിക്കാന്‍ കഴിയും? തന്റെ ശ്രതു ക്കളെ ദൈവത്തോടു നിരപ്പിച്ച ക്രിസ്തുവിന്റെ ഹൃദയമാണ് നമു ക്കാവശ്യം (റോമര്‍ 5:10). |