Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 003 (The teaching of the Koran about the Islam of Abraham)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 1. എന്താണ്‌ ഇസലാം?

1.2. അബ്രാഹാമിന്റെ ഇസ്ലാം സംബന്ധിച്ച ഖുര്‍ആനിന്റെ അധ്യാപനം


എന്നാല്‍ അബ്രാഹാം മുസ്ലിമാണെന്നാണ്‌ ഖുര്‍ആനിന്റെ തുറന്ന പ്രഖ്യാപനം: “അഡ്രാഹാം ഒരു യഹുദനോ നസറായനോ ((കിസ്ത്യാനി) ആയിരുന്നില്ല. അദ്ദേഹം ഹനീഫായിരുന്നു, മുസ്‌ലിമായിരുന്നു. അദ്ദേഹം വിഗ്രഹ ആരാധകനായിരുന്നില്ല!” (സുറ ആലു ഇംറാന്‍ 3:67). ഇവിടെ രസകരമായ കാര്യം അബ്രാഹാമിനെ വെറും മുസ്ലിം എന്നു പോലുമല്ല ഹനീഫും മുസ്ലിമും എന്നാണ്‌ വിളിക്കുന്നത്‌. എന്താണ്‌ ഹനീഫ്‌? ആകാശഭൂമികളുടെയും മനുഷ്യനടക്കമുള്ള ആകാശ ഭൂമികളില്‍ ഉള്ളവയുടെ സ്രഷ്ടാവെന്ന നിലയില്‍ ദൈവത്തില്‍ വിശ്വ സിക്കുന്ന ആള്‍ എന്നാണ്‌ ഹനീഫിന്‌ അര്‍ഥമെന്നാണ്‌ പലരും ധരിച്ചു വച്ചിട്ടുള്ളത്‌. അതനുസരിച്ച്‌ വിഗ്രഹാരാധനയെ ഹനീഫ്‌ തള്ളിക്കള യുന്നു. എല്ലാം സൃഷ്ടിച്ച ഏകനായ ദൈവത്തോട്‌ അന്യദൈവങ്ങളെ പങ്കാളികളാക്കുന്നത്‌ ഹനീഫ്‌ പാപമായി കരുതുന്നു. ഈ ഹനീഫീ വിശ്വാസം ഉള്ളതുകൊണ്ടു മാത്രം ഒരാള്‍ മുസ്ലിമാകുമോ? ഹനഫിസ ത്തെക്കാള്‍ കൂടുതല്‍ വല്ലതും വേണോ മുസ്ലിമാകാന്‍? രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം വേണ്ട എന്നാണെങ്കില്‍ ഖുര്‍ആനില്‍ നാം കണ്ട ആ കാര്യത്തിന്‌ ഇത്‌ വിശദീകരണം തരുന്നു. വിശ്വാസം എന്നര്‍ഥമുള്ള ഈമാനിനെ സംബന്ധിച്ച്‌ അനേകം തവണ ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്‌. പക്ഷേ ഇസ്ലാം (അര്‍ഥം കീഴൊതുങ്ങല്‍) എന്ന പദം ഉപയോഗിച്ചര്ത തവണ ഈമാന്‍ എന്ന പദം പ്രയോഗിച്ചു കാണു ന്നില്ല. വിശദാംശങ്ങള്‍ ഇതാ;

ഈമാന്‍ (വിശ്വാസം) എന്ന പദം പ്രതൃക്ഷപ്പെടുന്നത്‌ 17പ്രാവശ്യമാണ്‌. ആമനൂ (അവര്‍ വിശ്വസിച്ചു) എന്ന വാചകം 258 തവണയുണ്ട്‌. വിശ്വാ സികള്‍ എന്നര്‍ഥമുള്ള മുഅ്മിനുന്‍ എന്ന ശബ്ദം 166 തവണ. അപ്പോള്‍ ഖുര്‍ആനില്‍ 441 പ്രാവശ്യം വിശ്വാസം എന്ന സങ്കല്പത്തെക്കുറിച്ച്‌ പറ യുന്നു. അസ്ലമ (അദ്ദേഹം കീഴൊതുങ്ങി) എന്ന വാക്യം 22 തവണ വരുന്നു. മുസ്ലിം (കീഴൊതുങ്ങിയവന്‍) എന്ന വാക്ക്‌ 42 പ്രാവശ്യം. ഇസ്ലാം (കിഴൊതുങ്ങല്‍) ഏഴു വട്ടം. കീഴൊതുങ്ങല്‍ എന്ന സങ്കല്പം ഖുര്‍ആനില്‍ ആകെ 71 തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌.

ഈമാന്‍ (വിശ്വാസം) എന്നതിനോളം ഇസ്ലാം (കീഴൊതുങ്ങല്‍? ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നില്ല എന്ന കാര്യം ഇങ്ങനെ വ്യാഖ്യാ നിക്കാം. അതായത്‌ ഇസ്ലാം പ്രാഥമികമായി ഈമാന്‍ (വിശ്വാസം) ആണെന്നര്‍ഥം. എന്നിരുന്നാലും ഇന്ന്‌ ബഹുഭൂരിഭാഗം മുസ്‌ലിംകളും ഇതിനെതിരെ വാദിച്ചെന്നുവരും. “അല്ലാഹുവിലും അവന്റെ ശക്തി യിലും വിശ്വസിക്കല്‍ മാത്രമല്ല മുസ്‌ലിമെന്ന നിലയില്‍ അല്ലാഹുവിന്റെ ഇച്ഛയ്ക്ക്‌ കീഴൊതുങ്ങി ജീവിക്കലാണ്‌ ഇസ്‌ലാം” എന്നവര്‍ പറയും. അല്ലാഹു നിയമാനുസൃതമായി വിധിച്ച ഇച്ഛയാകുന്ന ശരീഅത്ത്‌ സംബ ന്ധിച്ച ചോദ്യം ഇതുയര്‍ത്തൂന്നു. മുസ്ലിംകള്‍ അഞ്ചു നേരം മക്ക യുടെ ദിശയിലേക്ക്‌ തിരിഞ്ഞ്‌ പ്രാര്‍ഥിക്കേണ്ടതുണ്ട്‌ (സ്വലാത്ത്‌). അവര്‍ മതപരമായ നികുതി വര്‍ഷത്തില്‍ ഒരു തവണ നല്കേണ്ടതുണ്ട്‌ (സകാത്ത്‌). അവര്‍ ആയുസ്സില്‍ ഒരു തവണ മക്കയിലേക്ക്‌ തീര്‍ഥാടനം നടത്തേണ്ടതുണ്ട്‌ (ഹജ്ജ്‌). അവര്‍ക്ക്‌ നാല്‍ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാം (നികാഹ്‌). വീഞ്ഞോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ചേര്‍ന്ന ഇതര പാനീയങ്ങളോ പാനം ചെയ്യുന്നതില്‍നിന്നും അവര്‍ വിലക്കപ്പെട്ടിരി ക്കുന്നു (ഹറാം). അങ്ങനെയങ്ങനെ. ഈ നിയമങ്ങള്‍ അവര്‍ അനു സരിക്കുകയാണെങ്കില്‍ അവര്‍ മുസ്‌ലിംകളാണെന്ന്‌ അന്നേരം അവര്‍ തെളിയിക്കുകയാണ്‌. കാരണം ഈ നിയമങ്ങളില്‍ പ്രതിഫലിപ്പിക്കു പ്പെട്ട അല്ലാഹുവിന്റെ ഇച്ഛയ്ക്ക്‌ അവര്‍ കീഴൊതുങ്ങിയിരിക്കുന്നു. അല്ലാ ഹുവിന്റെ ഈ ശരീഅത്ത്‌ അ്രാഹാം പിന്തുടര്‍ന്നിരുന്നോ? മിക്ക വാറും ഇല്ല. കാരണം ഇന്ന്‌ ഈ നിയമങ്ങള്‍ക്ക്‌ അടിസ്ഥാനമായിരി ക്കുന്ന ഖുര്‍ആന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ നിര്‍വചനപ്രകാരം, ഈ സങ്കല്പത്തിന്റെ ആധുനിക ആശയ പ്രകാരം അദ്ദേഹം യഥാര്‍ഥ മുസ്‌ലിമായിരുന്നില്ല.

എന്നാല്‍ ഖുര്‍ആനിലുള്ള അ്രാഹാമിന്റെ ജീവിതം സംബന്ധിച്ച ചില വിശദാംശങ്ങള്‍ നിങ്ങള്‍ പഠിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ ഇച്ഛയ്ക്ക്‌ അദ്ദേഹം കീഴൊതുങ്ങിയിരുന്നു എന്നാണ്‌ കാണുക. രണ്ട്‌ സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കാം: തന്റെ പിതാവിന്റെ വിഗ്രഹങ്ങള്‍ അബ്രാഹാം നശിപ്പിച്ചു (സൂറ അല്‍ അമ്പിയാ 21:51-71, പ്രതേകിച്ച്‌ 21:58). അവ പ്രയോജനരഹിതമെന്ന്‌ വിശ്വസിച്ചതുകൊണ്ടത്രേ അദ്ദേഹം അപ്രകാരം ചെയ്തത്‌. ലോകങ്ങളുടെ സ്രഷ്ടാവ്‌ ശക്തനാണ്‌ എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. തന്റെ മകനെ ബലി നല്കാന്‍ സന്നദ്ധ നായതിലും അബ്രാഹാം അല്ലാഹുവെ അനുസരിച്ചു (സൂറ അസ്സാ ഫ്ഫാത്ത്‌ 37:101-111). ആര്രാഹാമിന്റെ ജീവിതത്തിലെ ഈ രണ്ടു സംഭവ ങ്ങളും എടുത്തു പരിശോധിച്ചാല്‍ ഒരു വിധത്തില്‍ അ്രാഹാം അല്ലാ ഹുവിന്‌ കീഴൊതുങ്ങിയതായി കാണുവാന്‍ കഴിയും. അല്ലാഹുവിന്റെ ഇച്ഛയ്ക്ക്‌ കീഴൊതുങ്ങിയ അഡ്രാഹാമിനെ അക്കാരണത്താല്‍ത്തന്നെ ഒരു മുസ്‌ലിമായി മനസ്സിലാക്കാന്‍ ഇത്‌ തെളിവായിട്ടെടുക്കാം. എന്നാല്‍ ഈ രണ്ടു സംഭവങ്ങളില്‍ രണ്ടാമത്തേത്‌ ഖുര്‍ആന്‍ അവസാനിപ്പി ക്കുന്നത്‌ ഈ പ്രസ്താവനയോടെയാണ്‌: "വിശ്വസിക്കുന്ന ആരാധക രില്‍പ്പെട്ട ആളായിരുന്നു അദ്ദേഹം” (സുറ അസ്സാഫ്ഫാത്ത്‌ 37:111). ഇവിടെ അബ്രാഹാം മുസ്ലിം ആരാധകനായിട്ടല്ല, വിശ്വസിക്കുന്ന ആരാധകനായിട്ടാണ്‌ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്‌. അധ്രാഹാം മുസ്‌ലിം എന്നതിലൂപരി വിശ്വാസിയാണെന്നാണ്‌ ഖുര്‍ആനിലെ ഈ ഖണ്ഡിക നമ്മോടു പറയുന്നത്‌.

www.Grace-and-Truth.net

Page last modified on December 26, 2023, at 11:53 AM | powered by PmWiki (pmwiki-2.3.3)