Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 008 (Why do Muslims believe that Abraham visited Mecca?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.1. എബ്രഹാം മക്ക സന്ദര്‍ശിച്ചുവെന്ന്‌ മുസ്ലിംകള്‍ വിശ്വസി ക്കുന്നതെന്തുകൊണ്ട്‌?


അബ്രാഹാം സന്ദര്‍ശിച്ച ഈ സ്ഥലങ്ങളെ സംബന്ധിച്ചൊന്നും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഖുര്‍ആന്‍ നല്കാതിരിക്കെ അഡ്രാഹാമും യിശ്മായേലും ഹാഥാറും മക്ക സന്ദര്‍ശിച്ചുവെന്നോ കുറച്ചുകാലം അവിടെ പാര്‍ത്തൂവെന്നോ മുസ്‌ലിംകള്‍ വിശ്വസിക്കൂന്നതെന്തിന്‌? മക്ക എന്ന്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല പ്രതേകിച്ച്‌ അബ്രാഹാമും യിശ്മാ യേലും ഹാഗാറുമായി ബന്ധപ്പെടുത്തി മക്ക പരാമര്‍ശം ഖുര്‍ആന്‍ നടത്തുന്നില്ല (ഹാഗാര്‍ എന്ന നാമം പോലും ഖുര്‍ആനില്‍ പരാമര്‍ശിക്ക പ്പെടുന്നില്ല). ഖുര്‍ആനിലെ ചില സൂക്തങ്ങളുടെ വ്യാഖ്യാനമായിട്ടാണ്‌ അബ്രഹാം മക്കയില്‍ ഉണ്ടായിരുന്നുവെന്ന മുസ്‌ലിംകളുടെ ഈ വിശ്വാസത്തിന്‌ അടിസ്ഥാനമുണ്ടാകുന്നത്‌. ഹദീസ്‌ ആഖ്യാനങ്ങളുടെ വ്യാഖ്യാനമെന്ന നിലയിലൂം ആ വിശ്വാസം ഉടലെടുത്തു. അല്പം വിശദമായിത്തന്നെ അത്‌ നമുക്കിപ്പോള്‍ പരിശോധിക്കാം.

ഈ ഉദ്യമത്തിനു മുതിരുന്നതിനുമുമ്പ്‌ ഒരു കാര്യം നാം (ഗഹി ക്കേണ്ടതുണ്ട്‌. അബ്രാഹാമിന്റെ കബറിടം മക്കയിലല്ല ഉള്ളത്‌. അറേബ്യ യില്‍ ഒരിടത്തുപോലുമല്ല അതുള്ളത്‌. കാരണം പാലസ്തീനിലെ (വെസ്റ്റ്‌ ബാങ്ക്‌) ഹെബ്രോണിലാണ്‌ അബ്രാഹാമിന്റെ കബര്‍ സ്ഥിതി ചെയ്യുന്നത്‌. ഹാഗാറിന്റെയും യിശ്മായേലിന്റെയും കബര്‍ എവിടെ സ്ഥിതിചെയ്യൂന്നുവെന്ന്‌ സംബന്ധിയായി മുസ്‌ലിംകള്‍ ഭിന്നതയിലൂ മാണ്‌. മക്കയിലോ അറേബ്യയില്‍ത്തന്നെയോ ഹാഗാറിന്റെയോ യിശ്മാ യേലിന്റെയോ കബര്‍ ഇല്ലെന്നാണ്‌ മുസ്‌ലിംകള്‍ ഭൂരിഭാഗവും പറയുന്നത്‌. ചിലര്‍ പറയുന്നത്‌ കഅബയുടെ വടക്കുഭാഗത്തായി ഹിജ്ര്‍ ഇസ്മാ യീല്‍ (യിശ്മായേലിന്റെ അഭയസ്ഥലം) എന്നോ ഹതീം എന്നോ വിളിക്ക പ്പെടുന്ന സ്ഥലത്ത്‌ ഹാഗാറും യിശ്മായേലും കബറടക്കം ചെയ്യ പ്പെട്ടിരിക്കുന്നുവെന്നാണ്‌. എന്തൊക്കെയായാലും ഹെബ്രോണില്‍ അഡ്രാഹാമിനും മദീനയില്‍ മുഹമ്മദിനും ഉള്ളതുപോലെ അവിടെ ഹാഗാറിനും യിശ്മായേലിനും ശവകുടീരമില്ല.

www.Grace-and-Truth.net

Page last modified on December 26, 2023, at 02:22 PM | powered by PmWiki (pmwiki-2.3.3)