Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 009 (On which verses of the Koran do Muslims base their faith that Abraham went to Mecca?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.2. ഖുര്‍ആനിലെ ഏത്‌ സൂക്തങ്ങളാണ്‌ അബ്രാഹാം മക്കയില്‍ ചെന്നുവെന്ന മുസ്ലിം വിശ്വാസത്തിന്‌ അടിസ്ഥാനം?


അദ്രാഹാം കുറച്ചുകാലമെങ്കിലും മക്കയില്‍ പാര്‍ത്തുവെന്ന മുസ്‌ലിം വിശ്വാസം ഉടലെടുത്തതിനു പിന്നില്‍ ഖുര്‍ആനിലെ ആറു സൂക്തങ്ങളാണുള്ളത്‌ (അറബി മൂലത്തിന്റെ പദാനുപദ പരിഭാഷയാണ്‌ ചൂവടെ):

95 തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയ ആദൃഭവനം ബെക്കയിലാണ്‌. അനുഗൃഹീതവും ലോകങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും (ആണ്‌). 96 അതില്‍ ജനങ്ങള്‍ക്ക്‌ വ്യക്തമായ (അത്ഭുത) അടയാളങ്ങ ളുണ്ട്‌. അബ്രാഹാമിന്റെ വസതിയുണ്ട്‌. അതില്‍ പ്രവേശിച്ചവന്‍ സുര ക്ഷിതനായി. യാധ്രചെയ്യാന്‍ കഴിവുള്ളവര്‍ ആ ഭവനത്തില്‍ തീര്‍ഥാ ടനം നടത്തേണ്ടത്‌ ജനങ്ങളുടെ മേല്‍ അല്ലാഹു ചുമത്തിയ കടമയാണ്‌. ആര്‍ അവിശ്വസിക്കുന്നുവോ, എങ്കില്‍ അല്ലാഹു ലോകങ്ങളില്‍നിന്നും (ലോകങ്ങളുമായി താരതമ്യം ചെയ്താല്‍) ധന്യനാണ്‌” (സൂറ ആലു ഇംറാന്‍ 3:95-96).

“ആ ഭവനത്തിന്റെ സ്ഥാനത്ത്‌ അബ്രാഹാമിനെ നാം പാര്‍പ്പിച്ച സന്ദര്‍ഭം. നാം അബ്രാഹാമിനോട്‌ പറഞ്ഞു: എന്നോട്‌ യാതൊന്നി നെയും പങ്കുചേര്‍ക്കരുത്‌. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും താമസ ക്കാര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കുംവേണ്ടി എന്റെ ഭവനത്തെ ശുദ്ധീകരിക്കുക” (സൂറ അല്‍ ഹജ്‌ 22:26).

അബ്രാഹാം പ്രാര്‍ഥിച്ചു: “ഞങ്ങളുടെ കര്‍ത്താവേ, തീര്‍ച്ചയായും എന്റെ സന്തതികളില്‍ ചിലരെ ചെടികളില്ലാത്ത താഴ്വരയില്‍ നിന്റെ വിലക്കപ്പെട്ട (വിശുദ്ധ) വീടിനടുത്ത്‌ ഞാന്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. ഞങ്ങളുടെ നാഥാ, അവര്‍ പ്രാര്‍ഥനകള്‍ അനുഷ്ഠിക്കേണ്ടതിനാണത്‌. ആളുകളുടെ ഹൃദയങ്ങള്‍ക്ക്‌ അവരോട്‌ സ്നേഹമുണ്ടാക്കിയാലും. അവര്‍ക്ക്‌ പഴവര്‍ഗങ്ങള്‍ കൊടുത്താലും. അവര്‍ നന്ദിയുള്ളവരായേക്കാം” (സുറ ഇബ്റാഹീം 14:37).

“അബ്രാഹാമും കൂടെ യിശ്മായേലും ആ ഭവനത്തിന്‌ അടിത്തറ യിട്ടപ്പോള്‍ (അവര്‍ പറഞ്ഞത്‌): ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്നും (ഇത്‌?) സ്വീകരിച്ചാലും. സത്യമായും നീ കേള്‍വിക്കാരനും അറി യുന്നവനുമത്രേ” (സൂറ അല്‍ ബഖറ 2:127).

“നാം (അതായത്‌ അബ്രാഹാമിന്റെ കര്‍ത്താവ്‌) ആ ഭവനത്തെ ജനങ്ങള്‍ക്ക്‌ തീര്‍ഥാടനത്തിനും സുരക്ഷയ്ക്കുമുള്ള ഇടമാക്കി. അബ്രഹാം വസതിയെ പ്രാര്‍ഥനാസ്ഥലമാക്കുക. അങ്ങനെ നാം (അതായത്‌ അബ്രാഹാമിന്റെ കര്‍ത്താവ്‌) അധ്രാഹാമും യിശ്മായേലുമായി ഉടമ്പടി യുണ്ടാക്കി പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭക്തര്‍ക്കും സാഷ്ടാംഗം നമിക്കുന്നവര്‍ക്കും വേണ്ടി ആ ഭവനത്തെ ശുദ്ധീകരിക്കാന്‍” (സൂറ അല്‍ ബഖറ 2:125).

www.Grace-and-Truth.net

Page last modified on December 26, 2023, at 02:04 PM | powered by PmWiki (pmwiki-2.3.3)