Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 019 (How did Arabs start Islam?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?

4.6 ഏങ്ങനെയാണ്‌ അറബികള്‍ ഇസ്ലാമിന്‌ ആരംഭം കുറിച്ചത്‌?


എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ആരംഭിക്കുന്ന അറേബ്യയിലെ ഇസ്ലാമികോദയം വളരെ സങ്കീര്‍ണവും പൂര്‍ണമാ യും ഇസ്ലാമിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാന്‍ മാത്രം വക നല്‍കുന്നതുമാണ്‌. മുഹമ്മദിനുശേഷം ഏകദേശം 150 വര്‍ഷത്തോളം അത്‌ നിലനിന്നു. ഏക അപവാദം ഇതിനുള്ളത്‌ ഖുര്‍ആനാണ്‌. ചില വിശദാംശങ്ങള്‍ നമുക്ക്‌ നോക്കാം.

4.6a) മുഹമ്മദ്‌ മക്കയില്‍ (എ.ഡി. 610 മുതല്‍ 622 വരെ): തന്റെ നാഥങ്കല്‍നിന്നും ആദ്യമായി അറബിയായ മുഹമ്മദിന്‌ അറബി വചന ങ്ങള്‍ കിട്ടിയതു മുതല്ക്കാണ്‌ ഇസ്‌ലാം ആരംഭിച്ചതെന്നും ആ വചന ങ്ങള്‍ ഖൂര്‍ആനിലുണ്ടെന്നും ഇന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൂറ അലഖിലെ 96:1-5 വചനങ്ങളാണ്‌ ഇവയെന്നാണ്‌ അനവധി പേരുടെയും വിശ്വാസം. തന്റെ നാഥനില്‍നിന്നും അത്തരം വചനങ്ങള്‍ കൂടുതല്‍ കൂടൂതല്‍ ലഭിച്ചുകൊണ്ടിരൂന്നു. ആ നാഥന്‍ പിന്നീട്‌ തന്നത്താന്‍ “അല്ലാഹ്‌” എന്നു പേരു വിളിച്ചു. മറ്റുള്ളവര്‍ക്കു മുമ്പാകെ ഈ വചന ങ്ങള്‍ മുഹമ്മദ്‌ ഓതിക്കേള്‍പ്പിക്കാന്‍ തുടങ്ങി. ഈ വചനങ്ങള്‍ ദൈവ വചനങ്ങളായി സ്വീകരിച്ച പ്രഥമ വ്യക്തി തന്റെ ഭാര്യ ഖദീജയും പ്രഥമ പുരുഷപ്രജ തന്റെ പിതൃവൃപുധ്തന്‍ അലിയുമാണ്‌. ബിംബങ്ങളെ ആരാധിക്കരുതെന്നും അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അല്ലാ ഹുവില്‍നിന്നുള്ള അത്തരം വചനങ്ങളിലൂടെ മുഹമ്മദ്‌ ആജ്ഞാപിക്ക പ്പെട്ടു. മക്കയില്‍ ഒന്നാന്തരം സമാധാന പ്രവാചകനായി തുടര്‍ന്നതി നാല്‍ ഏതാനും ഡസന്‍ അനുയായികളെ മാത്രമേ മുഹമ്മദിന്‌ ലഭി ച്ചുള്ളൂ. ആ അനുചരന്മാരാകട്ടെ, മക്കയിലെ ബഹുദൈവാരാധകരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ ആയിരുന്നു. മക്കയിലും ചുറ്റിലുമുള്ള അനേകം ബിംബങ്ങളെയും ദേവന്മാരെയും പൂജിക്കാന്‍ വരുന്ന തീര്‍ഥാടക രില്‍നിന്നും ലഭിച്ചുവരുന്ന വരുമാനം നഷ്ടപ്പെട്ടുപോകാന്‍ മുഹമ്മ ദിന്റെ ബിംബവിരുദ്ധ പ്രബോധനം നിമിത്തമായിത്തീരുമെന്ന ഭയമായി രുന്നു മര്‍ദനം അഴിച്ചുവിടാന്‍ കാരണം. യഹൂദ ക്രിസ്ത്യന്‍ സ്രോതസ്സു കളില്‍നിന്നുള്ള (തൗറാത്തും ഇന്‍ജീലും) വിശദാംശങ്ങള്‍ ഉള്‍ക്കൊ ള്ളുന്നതായിരുന്നു ഇക്കാലഘട്ടത്തില്‍ അല്ലാഹുവില്‍നിന്നും തനിക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നതായി മുഹമ്മദ്‌ അവകാശപ്പെട്ട അറബി വചന ങ്ങള്‍. അപ്പോള്‍ ഈ വേദക്കാര്‍ തന്റെ പുതിയ വിശ്വാസവും മതവും സ്വീകരിച്ചുകൊള്ളുമെന്നായിരുന്നു മുഹമ്മദിന്റെ പ്രതീക്ഷ. മക്കയില്‍ പീഡനം വര്‍ധിച്ചതോടെ ആദ്യം മുഹമ്മദ്‌ തന്റെ അനുയായികളെ (കൂട്ടുകാര്‍ - സ്വഹാബികള്‍ എന്നാണ്‌ ഇവര്‍ വിളിക്കപ്പെട്ടിരുന്നത്‌) അറേബ്യയില്‍നിന്നുള്ള ചെങ്കടലിനു കുറുകെ സ്ഥിതിചെയ്യുന്ന അബി സ്സ്രീനിയയിലെ ക്രിസ്തൃന്‍ രാജധാനിയിലേക്ക്‌ അഭയാര്‍ഥികളായി അയച്ചു. എന്നാല്‍ അവിടെയുള്ള ക്രിസ്തൃന്‍ സന്ദേശത്തിലേക്ക്‌ തന്റെ ഈ അനുയായികളുടെ മനസ്സ്‌ തുറന്നപ്പോള്‍ അറേബ്യയിലേക്ക്‌ മട ങ്ങാന്‍ അദ്ദേഹം അവരോട്‌ കല്‍പിച്ചു. ഒടുക്കം തന്റെ പത്നിയും അമ്മാ വനും മരിച്ചപ്പോള്‍ (പ്രവാചകനായ ആദ്യകാലത്ത്‌ അവര്‍ അദ്ദേഹ ത്തിന്‌ ഒരുതരം ഗോ്രേസംരക്ഷണം നല്കിയിരുന്നു) അദ്ദേഹവും അനു യായികളും (ആ സമയത്ത്‌ ഏതാണ്ട്‌ 80 പേര്‍ മാത്രം) എ.ഡി. 622 ല്‍ മക്ക വിട്ട്‌ ഇന്ന്‌ മദീന എന്നു വിളിക്കപ്പെടുന്നതും മുഹമ്മദിന്റെ അമ്മ യുടെ നാടൂമായ മദീന എന്ന പട്ടണത്തിലേക്ക്‌ പോകേണ്ടിവന്നു.

4.6b) മുഹമ്മദ്‌ മദീനയില്‍ (എ.ഡി. 622 മൂതല്‍ 632 വരെ); : മുഹമ്മ ദിന്റെ പിതൃനഗരമായ മക്കയില്‍നിന്നും ഏകദേശം 400 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന ഈ പട്ടണത്തില്‍ അറബ്‌ ഇസ്ലാം ആരംഭിച്ചതിലെ ഒരു പുതിയ ഘട്ടം തുടങ്ങി. മദീനയിലേക്ക്‌ മാറുന്ന തിനുമൂമ്പ്‌ ഈ പട്ടണനിവാസികളായ ബഹുദൈവവിശ്വാസികളൂു മായും യഹുദരുമായും കലഹിക്കുന്നതിന്റെ മധ്യസ്ഥന്‍ അല്ലെങ്കില്‍ മേയര്‍ ആയി താന്‍ പ്രവര്‍ത്തിക്കുന്നതിന്‌ ഒരു കരാറോ ഭരണഘട നയോ മുഹമ്മദ്‌ തീര്‍പ്പാക്കിയിരുന്നു. യഹൂദികള്‍, ബഹുദൈവ പൂജകര്‍, മുസ്‌ലിംകള്‍ എന്നിങ്ങനെ ബഹുമത വിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു ബഹുസ്വര രാജ്യത്ത്‌ എപ്രകാരം ജീവിതം ക്രമീകരിക്കണമെന്ന്‌ അതില്‍ അദ്ദേഹം വരച്ചുകാട്ടി. അവനും അവന്റെ മുസ്‌ലിം പ്രജകള്‍ക്കും പ്രയോജനം ചെയ്യുക അഥവാ അവരെങ്ങാനും മദീനയില്‍ ആക്രമിക്ക പ്പെട്ടാല്‍ യഹുദരും ബഹുദൈവാരാധകരുമെല്ലാം തങ്ങളെ സഹായിക്കു കയും അക്രമികള്‍ക്കെതിരെ പ്രതിരോധിക്കുകയും ചെയ്യുന്നതാണല്ലോ. അതാണ്‌ അവനു വേണ്ടത്‌. അറബികള്‍ ഇസ്‌ലാം ആരംഭിച്ചതിന്റെ ഒന്നാം വര്‍ഷമെന്ന നിലയില്‍ മദീനയിലേക്കുള്ള നീക്കം നടന്ന ഈ 622 എ.ഡി. മുസ്‌ലിംകള്‍ തിരഞ്ഞെടുത്തു. കാരണം അന്നുമുതല്‍ ഇസ്ലാം വെറുമൊരു വിശ്വാസസംഹിതയോ മതപരമായ ഒരു കൂട്ടം കര്‍ത്തവ്യങ്ങളോ അല്ലാതായി. ഭരണഘടനാപരമായ ഒരു ഭരണസംവി ധാനമായി ഇസ്ലാം മാറി. അല്ലാഹുവില്‍നിന്ന്‌ ലഭിച്ച ഉചിതമായ അറബി വാക്കുകളിലൂടെ മുഹമ്മദിന്‌ തന്റെ വര്‍ധിച്ചുവരുന്ന സമുദാ യത്തെ നിര്‍മിച്ചൊരുക്കാനും മക്ക ക്കാര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലത്ത്‌ ശ്രതുക്കളാല്‍ പീഡിപ്പിക്കപ്പെട്ടതിന്‌ അവര്‍ക്കെതിരെ പൊരു താനായി കമാന്റോകളെയും യോദ്ധാക്കളുടെ സൈനൃത്തെയും സംഘടിപ്പിക്കാനും സാധിച്ചു. അതിനാല്‍ മദീനയില്‍ ഒരു പ്രവാച കന്‍ എന്നതിനു പുറമെ മുഹമ്മദ്‌ യോദ്ധാവായ ഒരു രാജ്യതത്രജ്ഞ നായി. മുഹമ്മദിന്‌ അല്ലാഹുവില്‍നിന്നും കിട്ടിയ ധാരാളം അറബി വചനങ്ങളില്‍ ഇസ്ലാം ഭരണത്തിനു കീഴില്‍ ആളുകള്‍ എങ്ങനെ ജീവിക്കണമെന്നതു സംബന്ധിച്ച നിയമനിര്‍ദേശങ്ങളുണ്ടായിരുന്നു. ബഹുദൈവാരാധകരുടെ ആക്രമണങ്ങളെ തടുക്കാന്‍ മാത്രമല്ല, മദീന യിലും സമീപ്ര്രദേശങ്ങളിലുമുള്ള യഹൂദികളുടെ പിന്തുണയില്ലാ യ്മയെ കൈകാര്യം ചെയ്യാനും സാധിച്ചു. അതിന്റെ തുടര്‍ച്ചയെ ന്നോണം പിന്നീട്‌ ഇതര ഗോത്രങ്ങളെയും പട്ടണങ്ങളെയും എര്രത ത്തോളമെന്നാല്‍ സ്വന്തം അനുയായികളെത്തന്നെയും (ഇപ്പോള്‍ സഹാ യികള്‍ - അന്‍സാര്‍ ഉള്‍പ്പെടെയുള്ളവരെയും) കീഴടക്കുകയുണ്ടായി. ഇക്കാലയളവിലാണ്‌ ഇബ്റാഹീമിനെയും യിശ്മായേലിനെയും മക്കയി ലേക്ക്‌ ലിങ്കു ചെയ്യുന്ന ഖുര്‍ആന്‍ വചനങ്ങള്‍ മുഹമ്മദ്‌ നിര്‍മിച്ചത്‌. അത്‌ അല്ലാഹുവില്‍നിന്ന്‌ വന്നതാണെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇതിലൂടെ യഹുദരും ക്രൈസ്തവരും ഇസ്ലാമാശ്ശലേഷിക്കുമെന്നായി രുന്നു മുഹമ്മദിന്റെ പ്രതീക്ഷ. കാരണം ഇരുകൂട്ടരും അബ്രാഹാമിനെ ഗോത്രപിതാവായി ബഹുമാനിച്ചിരുന്നു. മുഹമ്മദ്‌ എന്ന അറബി എ.ഡി. 632 ല്‍ മരിക്കുമ്പോഴേക്ക്‌ അല്ലാഹുവിന്റെയും ഇസ്‌ലാമിന്റെയും കൊടിക്കൂറയ്ക്ക്‌ കീഴില്‍ അറേബ്യയുടെ വലിയ ഒരു ഭാഗം കീഴടക്കി ക്കഴിഞ്ഞിരുന്നു. മൂഹമ്മദ്‌ അതിസമ്പന്നനും സ്വാധീനശക്തിയുള്ളവ നുമായിത്തീര്‍ന്നു. പത്തിലധികം ഭാര്യമാര്‍ അവനുണ്ടായി. അധികവും അറബികളായിട്ടുള്ള മുസ്‌ലിംകളുടെ (ഇപ്പോള്‍ പിന്തുടര്‍ന്നവര്‍ - താബി ഈന്‍ ഉള്‍പ്പെടെ) ഒരു സമര്‍പ്പിത സേനയും അവന്‍ സ്വന്തമായി.

4.6c) ഖുര്‍ആന്‍ ക്രോഡീകരണം (എ.ഡി. 632 മുതല്‍ 653 വരെ): മുഹമ്മദ്‌ മരിക്കുമ്പോള്‍ ഖൂര്‍ആന്‍ ഒരു പുസ്തകമായി നിലനിന്നിരു ന്നില്ല. മുഹമ്മദിന്‌ അല്ലാഹുവില്‍നിന്ന്‌ കിട്ടിയ അറബി വാക്കുകള്‍ മക്കയില്‍നിന്നുള്ള അനുയായികളുടെ (അവരില്‍ മിക്കവരും മുഹമ്മ ദിനൂവേണ്ടി പോരാടി മരിച്ചുതീര്‍ന്നിട്ടുണ്ടായിരൂന്നു) ഓര്‍മയിലാണ്‌ ആദ്യമായി ലഭ്യമായിരുന്നത്‌. അപ്പോലെ മദീനയില്‍നിന്നുള്ള സഹായി കളുടെയും അറേബ്യയിലെ ഇതര ഭാഗങ്ങളിലുള്ള തുടര്‍ന്നവരുടെ സ്മൃതിപഥത്തിലും. മുഹമ്മദിന്റെ മരണശേഷം ഇസ്ലാമിക സാമ്രാജ്യ ത്തിന്റെ വിപുലീകരണം അഭംഗുരം തുടര്‍ന്നേ പോയി. ഖലീഫമാര്‍ എന്ന പ്രതിപൂരുഷന്മാരുടെ കീഴിലായിരുന്നു അത്‌. തന്നിമിത്തം പ്രശ്നങ്ങള്‍ തലപൊക്കി. ഇസ്‌ലാമിന്റെ യുവസാമ്രാജൃത്തിലെ വിവിധ പ്രദേശങ്ങളില്‍ അല്ലാഹുവില്‍നിന്ന്‌ മുഹമ്മദിന്‌ യഥാര്‍ഥമായും കിട്ടിയ അറബി വാക്കുകള്‍ ഏതെന്നതിനെച്ചൊല്ലി അറബി മുസ്‌ലിംകളും അനറബി മുസ്ലിംകളും തമ്മില്‍ ഭിന്നതകള്‍ ഉടലെടുത്തു. അതിനാല്‍ ഖുര്‍ആനില്‍ ഉള്‍പ്പെട്ടത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്ന വാക്കുകള്‍ എഴുതി വെക്കേണ്ടത്‌ പ്രസക്തമായിത്തീര്‍ന്നു. ആദ്യത്തെ രണ്ട്‌ ഖലീഫമാര്‍, അബൂബകര്‍ (വിവാഹപ്രായമാകാത്ത പെണ്‍കുട്ടിയായിരിക്കെ മുഹമ്മദ്‌ വിവാഹം ചെയ്ത ആയിശയുടെ പിതാവ്‌), ഭക്തനായ ഉമര്‍ (മുഹമ്മ ദിന്റെ ഭാര്യയായ ഹഫ്സയുടെ പിതാവ്‌) എന്നിവര്‍ക്ക്‌ ഐകകണ്ധ്യേന സ്വീകാര്യമായ ഒരു ഖുര്‍ആന്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുന്നാം ഖലീഫയായ ഉസ്മാന്‍ മാധ്രമാണ്‌ (എ.ഡി. 644-656, മുഹമ്മദിന്റെ രണ്ട്‌ പെണ്‍മക്കളായ റുഖയ്യയെയും ഉമ്മുകൂല്‍സുമിനെയും വിവാഹം ചെയ്തത്‌ ഇദ്ദേഹമാണ്‌) ഈ ഉദ്യമത്തില്‍ വിജയം വരിച്ചത്‌. സൈദു ബിന്‍ സാബിതിന്റെ (മുഹമ്മദിന്റെ സഹായികളില്‍ ഒരാള്‍ -മദീനയില്‍ നിന്നുള്ള അന്‍സാര്‍) നേതൃത്വത്തില്‍ ഖൂര്‍ആന്‍ വചനങ്ങളുടെ ആധികാരിക സമാഹാരം എ.ഡി. 653 ല്‍ ഉണ്ടാക്കി. മക്കയിലും മദീന യിലും (രണ്ടും അറേബ്യയില്‍) ദമാസ്‌കസിലും (സിറിയ) കൂഫയിലും ബസറയിലും (രണ്ടും ഇറാഖില്‍) ഉപയോഗിക്കുന്നതിനായി അതിന്റെ അഞ്ച്‌ കോപ്പികള്‍ ഉണ്ടാക്കുകയും ചെയ്തു. ആദൃകാല അറബിക ളില്‍ എല്ലാവരുമൊന്നും ഈ ഖുര്‍ആന്‍ സമ്പൂര്‍ണമാണെന്ന്‌ സമ്മതി ചിട്ടില്ല. ഖുര്‍ആന്‍ ഒരു പുസ്തകമായത്‌ ഇപ്രകാരമാണ്‌.

4.6d) പ്രഥമ ഖലീഫമാരുടെയും ഉമയത്തുകളുടെയും (എ.ഡി. 632 മുതല്‍ 780 വരെ) കീഴില്‍ അറബി ഇസ്ലാമിന്റെ വ്യാപനം: ഇസ്ലാം അധീശത്വം സ്ഥാപിച്ച നാടുകള്‍ എ.ഡി. 750 വരെ ശ്വസനവേഗത യില്‍ വളര്‍ന്നു. ആദ്യ നാല്‍ ഖലീഫമാര്‍ക്ക്‌ (632 എ.ഡി. മുതല്‍ 661 വരെ) കീഴില്‍, അവര്‍ എല്ലാവരും അറബികളാണ്‌, ഇസ്‌ലാം പലസ്തീനും സിറിയയും കീഴടക്കി (എ.ഡി. 638 ഓടെ). ഈജിപ്തും ലിബിയയും (എ.ഡി. 647 ആകുമ്പോഴേക്ക്‌) കീഴടക്കി. ഇറാഖും ഇറാനും (643 ആകുമ്പോഴേക്ക്‌) അഫ്ഗാനിസ്താനും കോക്കസ്‌ പര്‍വതനിരകളും (653 ആകുമ്പോഴേക്ക്‌) കീഴടക്കി. പിന്നീട്‌ മുആവിയ (മുഹമ്മദിന്റെ ബദ്ധവൈരിയായ അബൂസുഫ്യാന്റെ മകന്‍, 630 എ.ഡി.യില്‍ മക്ക ജയിച്ചടക്കിയപ്പോള്‍ അതിനു തൊട്ടുമുമ്പായി ഇസ്ലാമിലേക്ക്‌ ചാടിയ ആളാണ്‌ അബൂസുഫ്യാന്റെ മകന്‍ മുആവിയ) അധികാരത്തിലേറു കയും ഉമയത്ത്‌ രാജവംശം സ്ഥാപിക്കുകയും ചെയ്തശേഷം ഇസലാം തുനീഷ്യയും (693 എ.ഡി.) അള്‍ജീരിയയും മൊറോക്കോയും (699 എ.ഡി.) സ്പെയിനും (712 എ.ഡി.) ഇന്ന്‌ ഉസ്ബക്കിസ്താനും പാകി സ്താനും എന്ന്‌ അറിയപ്പെടുന്ന, ഭാഗങ്ങള്‍ (712 എ.ഡി.) കീഴ്പ്പെ ടുത്തി. അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ പടിഞ്ഞാറ്‌ യൂറോപ്യന്‍ ശക്തികള്‍ തടഞ്ഞു (732 എ.ഡി. ഫ്രാന്‍സിലെ തൂര്‍സും പോയിറ്റി യേസും യുദ്ധത്തില്‍ മുസ്‌ലിം വിജയം നടന്നില്ല). കിഴക്ക്‌ താജു: രാജ വംശത്തിലെ ചൈനീസ്‌ ശക്തികളും (എ.ഡി. 751 കിര്‍ഗിസ്താനിലെ തലാസ്‌ യുദ്ധത്തില്‍ നിശ്ചലമായി) തടഞ്ഞു. 90 കൊല്ലത്തിനുള്ളില്‍ (622 മുതല്‍ 712 വരെ) പശ്ചിമ അറേബ്യയില്‍ ഇസ്‌ലാം ആരംഭിച്ച അറബികള്‍ പടിഞ്ഞാറ്‌ അറ്റ്ലാന്റിക്‌ മഹാസമുദ്രം മുതല്‍ കിഴക്ക്‌ ഇന്‍ഡസ്‌ നദി വരെ പരന്നുകിടക്കുന്ന സാമ്രാജ്യം ഭരിക്കാനിടവന്നു. തെക്ക്‌ ഇന്ത്യന്‍ മഹാസമുദ്രം മുതല്‍ വടക്ക്‌ മദ്ധ്യേഷ്യയിലെ സ്റ്റപ്പീസ്‌ വരെയും. ഈ അറബ്‌ മുസ്ലിം സാമ്രമാജ്ൃത്തിന്റെ പ്രഥമഘട്ടത്തില്‍ മദീനയിലായിരുന്നു ഭരണം. പക്ഷേ എ.ഡി. 661 ല്‍ ഉമയദ്ദുകള്‍ ഭരണമേറ്റെടുത്തപ്പോള്‍ ദമാസ്കസിലേക്ക്‌ ഭരണസിരാക്രേന്്രം മാറി. ആദ്യം ഗ്രീക്കും സുരിയാനിയുമായിരുന്നു ഓദ്യോഗിക ഭരണഭാഷ. ഇസ്‌ലാമിന്റെ അറബി മൂലത്തിന്‌ അത്‌ അപകടമായി. എന്നിരുന്നാലും അബ്ദുല്‍ മലികിന്റെ ഭരണത്തിന്‍ കീഴില്‍ (എ.ഡി. 685 മുതല്‍ 705 വരെ ഭരണം നടത്തിയ അഞ്ചാം ഉമയദ്ദ ഖലീഫ) ഉദ്യോഗസ്ഥര്‍ അറബി ഓദ്യോഗിക ഭാഷയാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇറാഖില്‍ ഉദാഹര ണത്തിന്‌ വസീര്‍ അല്‍ ഹജ്ജാജ്‌ ഇത്‌ മൃഗീയമായി ബലം പ്രയോഗി ച്ചാണ്‌ നടപ്പില്‍ വരുത്തിയത്‌. ഈ രീതിയിലൂടെ മാത്രമാണ്‌ അറബി കള്‍ തൂടങ്ങിവച്ച ഇസ്‌ലാം മുസ്‌ലിം സാമ്രാജ്യം അവര്‍ അധീനമാ ക്കിയ ജനതയുടെ ഭാഷയും സംസ്‌കാരവും മൂലം അധീനമാക്കപ്പെടു ന്നതിന്റെ അപകടത്തില്‍നിന്ന്‌ പ്രതിരോധിക്കുന്നതില്‍ വിജയിച്ചത്‌.

4.6e) അബ്ബാസികളുടെ കീഴില്‍ ശരീഅത്തിന്റെ വികാസം (എ.ഡി. 750 മുതല്‍ 850 വരെ): എ.ഡി. 750 ലെ അക്രമാസക്തമായ ഒരു വിപ്ലവം ഇറാഖില്‍ പുതിയ ഒരു അറബ്‌ രാജവംശം കൊണ്ടുവന്നു. അല്‍ സഫ്ഫാഹ്‌ (കൊലയാളി) എന്നു വിളിക്കപ്പെടുന്ന അബുല്‍ അബ്ബാസ്‌ (എഡി 750-754 അധികാരത്തിൽ) എന്ന അതിലെ ആദ്യ ഖലീഫ ഉമയത്ത്‌ ഖലീഫമാരുടെ പിന്‍തുടര്‍ച്ച ക്കാരാകാന്‍ സാധൃതയുള്ളവരെയെല്ലാം കശാപ്പ്‌ ചെയ്യിച്ചു. ഒരാള്‍ എങ്ങനെയോ രക്ഷപ്പെട്ട്‌ അങ്ങകലെ സ്പെയിനിലെത്തി അവിടെ ഒരു രാജവംശം സ്ഥാപിച്ചു. അറബ്‌ അബ്ബാസികളുടെ വാഴ്ചയ്ക്കു കീഴില്‍ ഇസ്ലാമിക ഭരണസിരാക്രേന്ദ്രം സിറിയയില്‍നിന്ന്‌ (ദമാസ്കസ്‌) ഇറാഖിലേക്ക്‌ (എ.ഡി. 762 ല്‍ സ്ഥാപിതമായ ബാഗ്ദാദ്‌) മാറി. അവിടെ വച്ചാണ്‌ ഇന്ന്‌ ഇസ്ലാമിന്റെ സ്വഭാവം ചിത്രീകരിക്കുന്ന പ്രധാന അറബി ഗ്രന്ഥങ്ങളെല്ലാം ക്രോഡീകരിച്ച്‌ എഴുതപ്പെട്ടത്‌. സുന്നി ശരീഅത്ത്‌ നിയമത്തിന്റെ (മദ്ഹബ്‌) ചിന്താധാരകള്‍ ഉയര്‍ന്നുവന്നു. അതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്‌ ആ സാഹിത്യങ്ങള്‍. ഹനഫി കള്‍ (എ.ഡി. 767 ല്‍മരിച്ചഅബൂഹനീഫ സ്ഥാപിച്ചത്‌) അല്പസ്വല്പം മിതവാദികളും മൃദൂസമീപനം സ്വീകരിച്ചവരുമാണ്‌. ഉദാരതയാണ്‌ അവരുടെ ചിന്താധാരയില്‍ ഏറെക്കുറെ. മാലികികളാണ്‌ (എ.ഡി. 791 ല്‍ മരിച്ച മാലിക്‌ ബിന്‍ അനസ്‌ സ്ഥാപിച്ചത്‌) കൂടുതല്‍ യാഥാസ്ഥിതികര്‍. ശാഫികളും (821 എ.ഡി.യില്‍ മരിച്ചു ശാഫി സ്ഥാപിച്ചത്‌) അങ്ങനെ ത്തന്നെ. ഹംബലികള്‍ (എ.ഡി. 855 ല്‍ മരിച്ച അഹ്മദ്‌ ബിന്‍ ഹംബല്‍ സ്ഥാപിച്ചത്‌) വളരെയധികം യാഥാസ്ഥിതിക സ്വഭാവം പുലര്‍ത്തുന്ന വരത്രേ. മുസ്ലിം കര്‍മശാസ്ര്ര ചിന്താധാരകളുടെ ഈ വികാസ ങ്ങള്‍ക്കൊടുവില്‍ അല്പം മൃദുവായ യുക്ത്യാധിഷ്ഠിത ചിന്താരീതി രൂപംകൊണ്ടു. അവരെ മുഅത്തസിലികള്‍ എന്നു വിളിക്കുന്നു. ബാഗ്ദാ ദില്‍ അബ്ബാസി ഖലീഫമാര്‍ അവരെ പിന്തുണച്ചു. കുടുതല്‍ യാഥാ സ്ഥിതിക സ്വഭാവം പുലര്‍ത്തിയ മുസ്ലിംകളെ പീഡിപ്പിക്കുന്നതിന്‌ മുഅത്തസിലികള്‍ കാരണക്കാരായി. പ്രസിദ്ധനായ അഹ്മദ്‌ ബിന്‍ ഹംബല്‍ ഇരുപത്‌ കൊല്ലത്തോളം (എ.ഡി. 813 മുതല്‍ 833 വരെ) ജയിലിലടപ്പിക്കപ്പെട്ട്‌ മര്‍ദിക്കപ്പെടുകയും പിന്നീട്‌ നാടുകടത്തപ്പെടു കയും ചെയ്തത്‌ തന്നിമിത്തമാണ്‌. 850 എ.ഡി.യില്‍ അല്‍ മുതവക്കി ലിന്റെ വാഴ്ചയുടെ കീഴില്‍ മാത്രമാണ്‌ മുഅത്തസിലികള്‍ അധികാര ത്തില്‍നിന്നും നിഷ്കാസിതരാക്കപ്പെട്ടത്‌. അതോടെ അഹ്മദ്‌ ബിന്‍ ഹംബലിനെ പോലുള്ള യാഥാസ്ഥിതിക സുന്നി മുസ്‌ലിംകള്‍ സ്വാധീനം നേടി. മൃദൂല യുക്തിവാദികളായ മുഅത്തസിലികളെ കഠിന മായി പീഡിപ്പിക്കുന്നതിലേക്കാണ്‌ ഇത്‌ നയിച്ചത്‌. മുഅങ്ത്തസിലിക ളില്‍ അധിക പേരും വധിക്കപ്പെടുകയാണുണ്ടായത്‌. അതുമുതല്‍ മുസ്ലിം ലോകത്ത്‌ സുന്നി ഇസ്‌ലാം അറബ്‌ യാഥാസ്ഥിതികത്വത്തെ ഉയര്‍ത്തിപ്പിടിച്ചു. സുന്നി ഇസ്‌ലാം അതിന്റെ തീരവരൂപങ്ങളില്‍ ഇസ്‌ലാം സംബന്ധിച്ച പ്രശ്നങ്ങളില്‍ സ്വത്രന്രചിന്ത ഒട്ടുമേ അനുവദിക്കുന്നില്ല. ഈ വര്‍ഷങ്ങളിലൂടനീളം ഇസ്ലാമിന്റെ ഷീഅ വിഭാഗം അടിച്ചമര്‍ത്ത പ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. വൃതൃസ്ത കര്‍മശാസ്ര്ത ചിന്താധാരകള്‍ (സയ്ദി, ഇസ്മായീലി, ജഅഫരി എന്നിവ ഉദാഹരണം) അവര്‍ വികസിപ്പിച്ചെടുത്തു. ഇസ്‌ലാമില്‍ സൂഫി എന്ന ഒരു ദാര്‍ശ നിക വിഭാഗം ഉയര്‍ന്നുവന്നതാണ്‌ അബ്ബാസിയ്യ കാലത്ത്‌ നടന്ന മറ്റൊരു സംഭവവികാസം. മധ്യകാലത്ത്‌ അവരും കഠിന പീഡനപര്‍വ ങ്ങളെയാണ്‌ അഭിമൂഖീകരിക്കേണ്ടിവന്നത്‌. പിന്നീടാകട്ടെ മുസ്ലിം ലോകത്ത്‌ ഒട്ടനേകം ഭാഗങ്ങളില്‍ പ്രമുഖ മതശക്തിയായി സൂഫികള്‍ ഉയര്‍ന്നുവരികയാണുണ്ടായത്‌. അതിനാല്‍ ഭരണസിരാക്രേന്ദടം അറബി മുസ്‌ലിംകളുടെ കയ്യില്‍ തന്നെ സുഭ്രദമായിരിക്കെ 250 കൊല്ലം മുമ്പ്‌ ഈ അറബി മുസ്‌ലിംകള്‍ ആരംഭിച്ച ഇസ്‌ലാം അധഃപതനത്തിലേക്ക്‌ കൂപ്പുകുത്താന്‍ തുടങ്ങിയിരുന്നു. അറബികള്‍ കീഴടക്കിയ അനറബി രാജ്യങ്ങള്‍ അവരുടേതായ അനറബി രാഷ്ര്രങ്ങള്‍ സ്ഥാപിക്കാനും അനറബി മുസ്ലിം എമിറേറ്റുകളും അനറബി മുസ്‌ലിം രാജധാനികളും സ്ഥാപിക്കാനും മുന്നോട്ടുവന്നതോടെ ഈ അധഃപതനം കൂടുതല്‍ കൂടുതല്‍ കലുഷമായി. മധ്യേഷ്യയില്‍നിന്നുള്ള യുദ്ധവിജയങ്ങളാല്‍ (തുര്‍ക്കികളും മംഗോളിയരും) മുസ്‌ലിം ഹൃദയഭുമിക്കുമേലുള്ള അറബ്‌ വാഴ്ച മധ്യകാലഘട്ടത്തില്‍ അവസാനിക്കുന്നതുവരെ ഇതു തൂടര്‍ന്നു. ശേഷം അറബികള്‍ ഒരിക്കലും മുസ്ലിം ലോകത്തിനുമേല്‍ അധി കാരം സ്ഥാപിച്ചിട്ടില്ല. എ.ഡി. 610 ല്‍ ഇസ്‌ലാമിന്‌ ആരംഭം കുറിച്ചത്‌ അവരായിരുന്നുവെങ്കിലും.

4.6f) ഖുര്‍ആനിന്റെ ക്രമവല്‍ക്കരണം (എ.ഡി. 850 മുതല്‍ 936 വരെ): ഏകദൈവാത്മകമായ ഇസ്ലാമിന്റെ ഈ വൈവിധ്യവല്‍ക്കരണത്തിന്റെ മറ്റൊരു വശം (അധഃപതനമെന്ന്‌ പറയാതിരിക്കാം) ഖുര്‍ആനിന്റെ അവ സാനത്തെ ഉറപ്പിക്കലില്‍ കാണാന്‍ കഴിയും. എ.ഡി. 653 ല്‍ ഖുര്‍ആന്‍ ക്രോഡീകുൃതമായപ്പോള്‍ സൈനിക പ്രാധാനൃമുള്ള അറേബൃ യിലെയും സിറിയയിലെയും ഇറാഖിലെയും ക്രേന്ദരങ്ങളില്‍ അവ അയയ്ക്കു കയും ചെയ്തപ്പോള്‍ അറബി എഴുത്തുസ്രമ്പദായം പൂര്‍ണത പ്രാപിച്ചി രുന്നില്ല, ഖുര്‍ആനിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതികള്‍ ഒരുതരം അറബിക്‌ ഷോട്ടഹാന്‍ഡില്‍ എഴുതപ്പെട്ടതാണ്‌. ടെക്സ്റ്റ്‌ പൂര്‍ണമായി വായിക്കുന്നതിന്‌ സഹായകമായ ഒരൂതാങ്ങ്‌ മാത്രമായി രുന്നു അത്‌. പാരായണക്കാര്‍ കാണാപ്പാഠം അറിഞ്ഞാല്‍ മാത്രമേ അത്‌ വായിക്കാനാവൂ. പക്ഷേ കാല്രകമത്തില്‍ ഖുര്‍ ആനില്‍ എഴുതപ്പെട്ട ഓരോ വാക്കും എങ്ങനെ പാരായണം ചെയ്യണമെന്ന്‌ വിശദമായി ഉറപ്പിച്ചുപറയേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. ഇതു നിമിത്തമാണ്‌ ആദ്യമായി അറബി വ്യഞ്ജനാക്ഷരങ്ങള്‍ ചിഹ്നങ്ങളോടെ വ്യതിരിക്ത മായി നിര്‍ണയിച്ചത്‌. പിന്നീട മുകളിലോ താഴെയോ സ്വരങ്ങള്‍ കൂട്ടി ച്ചേര്‍ക്കപ്പെട്ടു. എങ്ങനെയാണ്‌ ആ വൃഞ്ജനാക്ഷരം വായിക്കേണ്ടത്‌ എന്ന്‌ അങ്ങനെ നിര്‍ണയിക്കപ്പെട്ടു. കൂടുതല്‍ പഴയ രൂപം (പലപ്പോഴും കൂഫി ലിപി ഉപയോഗിക്കുന്നത്‌) ഡാഷുകള്‍ വ്യഞ്ജന ചിഹ്നങ്ങളായി ഉപയോഗിച്ചു. സ്വരങ്ങള്‍ക്കുവേണ്ടി വലിയ കൂത്തുകളാണ്‌ ഉപയോ ഗിച്ചിരുന്നത്‌. നാമിന്ന്‌ ഉപയോഗിക്കുന്ന അറബി എഴുത്ത്‌ സ്രമ്പദായം (നസ്ഖ്‌ ലിപിയില്‍ എഴുതപ്പെട്ടത്‌) വൃഞ്ജനങ്ങള്‍ക്കായിട്ട ചെറിയ കൂത്തൂകളും സ്വരങ്ങള്‍ക്കുവേണ്ടി ഡാഷുകളുമാണ്‌ ഉപയോഗിക്കുന്നത്‌. അറബിയിലെ ഓരോ അക്ഷരവും ഓരോ വാക്കും എങ്ങനെ ഉച്ചരിക്ക ണമെന്ന്‌ നിജപ്പെടുത്തിയ ഈ ക്രമീകരണംകൊണ്ട്‌ ഖുര്‍ആനിന്റെ ഏകാത്മകമായ ഒരു പാഠം ഉണ്ടാക്കാനായില്ല. മറിച്ച്‌ വൃതൃയസ്ത പാഠ ഭേദങ്ങള്‍ (ഖിറാആത്ത്‌) ഉണ്ടാവുകയാണ്‌ചെയ്തത്‌. എ.ഡി. 935 ആയ പ്പോഴേക്കും ഏഴ്‌ വൃതൃസ്ത പാരായണങ്ങള്‍ ഓഈദ്യോഗികമായി അംഗീ കരിക്കപ്പെട്ടു (അബൂബകര്‍ ബിന്‍ മുജാഹിദ്‌ ശേഖരിച്ചത്‌). പിന്നീട്‌ (എ.ഡി. 1045 നു മുമ്പ) മൂന്നെണ്ണം കൂടി സ്വീകരിക്കപ്പെട്ടു. പിന്നീട്‌ ഏറെ കഴിഞ്ഞ്‌ നാലെണ്ണംകൂടി സ്ഥാപിതമായി. ഫലമോ ഇന്ന്‌ യാഥാ സ്ഥിതിക മുസ്‌ലിംകള്‍ക്ക്‌ ഒരൊറ്റ ഐകൃ ഖുര്‍ആന്‍ ഇല്ല. അറബി ഖുര്‍ആനിന്റെ വൃതൃസ്തമായ ഇരുപത്തെട്ടു പാഠഭേദങ്ങളാണുള്ളത്‌. കാരണം ഈ പതിനാല്‌ പാരായണങ്ങള്‍ക്ക്‌ ഓരോന്നിനും രണ്ടു വിതം വൃത്യസ്ത രീതികളുണ്ട്‌. ഇന്ന്‌ അച്ചടിയിലൂള്ള മിക്ക ഖുര്‍ആനും ഏതായാലും ഒരൊറ്റ പാരായണത്തെയാണ്‌ പിന്തുടരുന്നത്‌ (എ.ഡി. 745 ല്‍ അന്തരിച്ച ആസിമിന്റേതാണത്‌. വ്യത്യസ്തതയില്‍ എ.ഡി. 796 ല്‍ അന്തരിച്ച ഹഫ്‌സിന്റേതും). ഇറാഖിലെ കൂഫ പാരായണ പാരമ്പരൃ ത്തെയാണ്‌ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്‌. എന്നാല്‍ പ്രഗല്ഭനായ ഒരൂ ഖൂര്‍ആന്‍ പാരായണ വിദഗ്ധന്‍ ഈ വൃതൃസ്ത പാഠഭേദങ്ങള്‍ മുഴുവനും മനഃപാഠമാക്കിയിരിക്കണം. ഖുര്‍ആന്‍ പൊതുജനമധ്ധയേ ഓതു മ്പോള്‍ ഇവയെല്ലാം പാരായണം ചെയ്യാന്‍ അയാള്‍ക്ക്‌ സാധിക്കണം.

4.6g) ഫലം: അറബികളായാലും അനറബികളായാലും ഇന്ന്‌ മുസ്‌ലിംകള്‍ എല്ലാവരും വിശ്വസിക്കുന്നത്‌ അബ്രാഹാം മുസ്ലിം ആണെന്നത്രേ. എന്നാല്‍ ഉദ്വേഗജനകമായ ഈ ചരിത്രവികാസത്തെ നിങ്ങള്‍ കണക്കിലെടുക്കുകയാണെങ്കില്‍ അതായത്‌ അറബ്‌ മുസ്‌ലിംകള്‍ തുടങ്ങിവച്ച്‌ എ.ഡി. 10 നൂറ്റാണ്ടോടെ സ്ഥായീഭാവം കൈവരികയും ചെയ്യുകയുണ്ടായ ഈ വികാസത്തെ നാം പരിഗണി ക്കുകയാണെങ്കില്‍ അ്രാഹാം ഒരു ഇസ്ലാം ആരംഭിച്ചിട്ടില്ല എന്ന്‌ സുതരാം വൃക്തമാകും. അറബ്‌ സമൂഹം തുടക്കം കുറിച്ച ഇസ്‌ലാമി നോട്‌ ഏതെങ്കിലും നിലയില്‍ അടുപ്പമുള്ള ഒരു ഇസ്ലാമിനെയും അബ്രാഹാം ആരംഭിച്ചില്ലെന്ന്‌ വ്യക്തം. അബ്രാഹാം ഒരു സാമ്രാജ്യം സ്ഥാപിച്ചില്ല. അദ്ദേഹത്തിന്റെ ഇസ്‌ലാം മുസ്‌ലിം നിയമശാസ്ത്ര ചിന്താ ധാരകളെ ഉല്‍പാദിപ്പിച്ചില്ല. അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ കീഴ്വണക്കം ഒരു ആഗോള മുസ്‌ലിം സംസ്കാരത്തെ തീര്‍ത്തില്ല. അറബികള്‍ തുടങ്ങിയ ഇസ്‌ലാമിന്റെ ഫലങ്ങള്‍ ഇതൊക്കെയുമായി രുന്നു. അതുകൊണ്ട്‌ ആരബാഹാമിന്റെ ഇസ്‌ലാം മുസ്‌ലിം അളവുകോലു കള്‍ വച്ച്‌ നോക്കിയാല്‍പോലും വളരെ പ്രാഥമികമായ ഒരുതരം ഇസ്‌ലാമാകാനേ തരമുണ്ടായിരുന്നുള്ളൂ.

www.Grace-and-Truth.net

Page last modified on December 29, 2023, at 04:27 PM | powered by PmWiki (pmwiki-2.3.3)