Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 020 (What does it mean to start or begin something?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 5. ഇസ്ലാം ആരംഭിക്കുക സാധ്യമാണോ?

5.1. എന്തെങ്കിലുമൊന്ന്‌ തുടങ്ങുക അഥവാ ആരംഭിക്കുക എന്നാല്‍ എന്താണ്‌?


ചലനാത്മകമായ ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. കാര്യ ങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു. എത്രത്തോളമെന്നാല്‍ കാരൃ ങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന വേഗത്തോടൊപ്പം സഞ്ചരിക്കാന്‍ നമുക്ക്‌ പലപ്പോഴും സാധിക്കുന്നില്ല. സ്ഥിരമായി പുതിയ കാരൃങ്ങള്‍ നിര്‍മിക്കപ്പെടുകയും ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്‌ മാറ്റത്തെ നയിക്കുന്ന കാര്യങ്ങളിലൊന്ന്‌. ആയിരത്തി എണ്ണൂറുകളുടെ ആരംഭത്തില്‍ ആവിയ്രന്രങ്ങള്‍ ആരംഭിച്ചു. സ്വകാര്യവും സൈനികവു മായ ഗതാഗതത്തില്‍ ഒരു വിപ്ലവത്തിലേക്ക്‌ അത്‌ നയിച്ചു. ആയിരത്തി ത്തൊള്ളായിരങ്ങളുടെ അവസാനം വിമാനങ്ങള്‍ ആരംഭിച്ചു. ടൂറിസ്റ്റു കള്‍ക്കും പടയാളികള്‍ക്കും ലോകത്തെവിടെയും കടന്നുചെല്ലാ മെന്നായി. ഇത്‌ ഇങ്ങനെ തുടരാം. അങ്ങനെ പറഞ്ഞ്‌ പറഞ്ഞ്‌ റേഡിയോ, ടി.വി, കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട ഫോണു കള്‍, ഇന്റര്‍നെറ്റ്‌, റോക്കറ്റുകള്‍, അണുബോംബുകള്‍ മുതലായവ ആരം ഭിച്ചതെങ്ങനെയെന്ന്‌ ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക്‌ സാധിക്കും. ആവി യ്ന്ത്രങ്ങളില്ലാത്ത, കാറുകള്‍ ഇല്ലാത്ത, ടെലിഫോണുകള്‍ ഇല്ലാത്ത, നമുക്കു ചുറ്റും അപ്രകാരം റോക്കറ്റുകള്‍ ഇല്ലാത്ത ഒരു കാലമുണ്ടായി രുന്നു. ഇവയ്രതയും ആരംഭിച്ചപ്പോള്‍ അവ കണ്ടുപിടിച്ചവര്‍ നാം ജീവി ക്കുന്ന ലോകത്തെ മാറ്റിമറിച്ചു.

ഇസ്‌ലാം ആരംഭിച്ചതാരര്‍: അധ്രാഹാമോ അറബികളോ എന്ന ചോദ്യത്തിലേക്ക്‌ നമുക്കിനി കടന്നുപോകാം. എന്താണ്‌ ഇസ്ലാമെന്നും അഡ്രാഹാം ആരാണെന്നും അദ്ദേഹം എവിടെ ജീവിച്ചുവെന്നും അറബികള്‍ ആരാണെന്നും ലോകചരിത്രത്തെ അവര്‍ എങ്ങനെ സ്വാധീനിച്ചുവെന്നും നമ്മള്‍ വിശദമായിത്തന്നെ പരിശോധിച്ചിട്ടുണ്ട്‌. എന്നാല്‍ ദക്ഷിണേന്ത്യയില്‍നിന്നും ഒരു മുഖ്യഘടകം ഈ ചോദൃത്തി നുണ്ട്‌. നാം ഇതുവരെ അതിനെ അഭിസംബോധന ചെയ്തിട്ടില്ല. വല്ലതും ആരംഭിക്കുക എന്ന മൂലധാതു. വല്ലതും ആരംഭിക്കുക എന്ന ആശയത്തെ അപൂര്‍വമായി ചോദ്യം ചെയ്യുന്ന “പുരോഗതി” എന്ന സംഗതി ഇന്നത്തെ ലോകത്ത്‌ നമുക്ക്‌ പരിചിതമാണ്‌. ദക്ഷിണേന്ത്യ യില്‍നിന്നുള്ള വനിതാ പ്രഫസര്‍മാരുടെ കാര്യം ഇതാണെന്നു തോന്നുന്നു. ഇസ്‌ലാം ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നുവെന്നും അതിനാല്‍ ഇസ്‌ലാം ആരംഭിക്കപ്പെട്ടതാണെന്നും അവര്‍ വിശ്വസിച്ചു വശായിട്ടുണ്ട്‌. ഇസ്‌ലാം ആരാണ്‌ ആരംഭിച്ചതെന്ന്‌ നാം കണ്ടെത്തി നിര്‍ണയിക്കുകയേ അവരെ സംബന്ധിച്ചിടത്തോളം വേണ്ടതുള്ളൂ. എന്നാല്‍ ചുറ്റിലും ഇസ്‌ലാം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നോ? വര്‍ത്തമാനകാല ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്‌ ആരംഭം ഉണ്ടായിരുന്നുവോ? ഈ അന്വേഷണത്തിന്റെ അവസാന ദിശയില്‍ ഇസ്ലാം സംബന്ധിച്ച അടിസ്ഥാനപരവും അപ കടകരവുമായ ചോദൃത്തിലേക്കത്രേ നമുക്ക്‌ കടക്കാനുള്ളത്‌.

www.Grace-and-Truth.net

Page last modified on December 30, 2023, at 04:57 AM | powered by PmWiki (pmwiki-2.3.3)