Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 023 (Answers from the Koran)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 6. സംഗ്രഹവും വീക്ഷണവും

6.1. ഖുര്‍ആനില്‍നിന്നുള്ള ഉത്തരങ്ങള്‍


ആരാണ്‌ ഇസ്ലാം ആരംഭിച്ചത്‌? അപ്രാഹാമാണോ അറബിക ളാണോ? ദക്ഷിണേന്ത്യയില്‍നിന്നുള്ള ഈ ചോദ്യത്തിന്‌ ഞങ്ങള്‍ ഉത്തരമെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈ ചോദുൃത്തെ രൂപപ്പെടുത്തുന്ന നാല്‍ സങ്കല്പങ്ങളെ സ്ശുദ്ധം പരിശോധിച്ചുകൊണ്ടാണിത്‌ നടത്തിയി ട്ടുള്ളത്‌. ഇസ്‌ലാം, അബ്രാഹാം, അറബികള്‍, വല്ലതും ആരംഭിക്കുക എന്ന പ്രവൃത്തി. സ്രോതസ്സുകളായി അവലംബിച്ച പ്രമാണ്രഗന്ഥങ്ങളു മായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങളുടെ പെരുക്കത്തെയാണ്‌ ഞങ്ങള്‍ നേരിട്ടി ട്ടുള്ളത്‌. അതിനാല്‍, ഈ ചോദ്യം ഉയര്‍ത്തിവിട്ട ലേഡി പ്രഫസര്‍മാര്‍ ബാഹൃസഹായം തേടിയിട്ടുണ്ടെന്നാണ്‌ ഞങ്ങളുടെ ഗ്രാഹ്യം. ഉത്തരം സരളമല്ല. കാരണം വൃത്ൃസ്ത സ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ വിഭിന്നങ്ങളായ ഉത്തരങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടുന്നത്‌. അതുകൊണ്ട്‌ നാം പരിശോധിച്ച മൂന്ന്‌ വൃത്ൃയസ്തയിനം പ്രമാണങ്ങളില്‍ ശ്രദ്ധയൂന്നി നമ്മുടെ കണ്ടെത്തലുകളെ നമുക്ക്‌ സംഗ്രഹിക്കാം. അത്‌ എഴുതുമ്പോള്‍ ഈ മൂന്ന്‌ ഉറവിടങ്ങളില്‍ ഓരോന്നിന്റെയും സന്ദര്‍ഭത്തില്‍ ഉത്തരങ്ങള്‍ നല്കാം.

അറബി ഖുര്‍ആനുമായി നമുക്ക്‌ ആരംഭിക്കുക. കാരണം ഇന്നത്തെ നമ്മുടെ ലോകത്ത്‌ ഇസ്ലാമിന്റെ ഹൃദയസ്ഥാനമാണ്‌ അതിനുള്ളത്‌. ഈ സന്ദര്‍ഭത്തില്‍ മൂന്ന്‌ ഉത്തരങ്ങള്‍ കൊടുക്കാം.

ഒരു ഭാഗത്ത്‌ ഖൂര്‍ആനില്‍നിന്നുള്ള ഉത്തരം ഇസ്ലാം മുഹമ്മദ്‌ ആരംഭിച്ചതാകാം എന്നതാണ്‌. കാരണം ഖുര്‍ആന്‍ പറയുന്നത്‌ ഒന്നാ മത്തെ മുസ്‌ലിം ആകാന്‍ മുഹമ്മദ്‌ ആജ്ഞാപിക്കപ്പെട്ടുവെന്നാണ്‌ (5.2a കാണുക). മറ്റൊരു കാരണം മുഹമ്മദിലൂടെയാണ്‌ ഖുര്‍ആന്‍ ആവിര്‍ഭവിച്ചത്‌. ഖുര്‍ആനിലെ ആദ്യവാക്കൂകള്‍ മൂഹമ്മദിന്‌ എത്തി യതൂ മുതല്‍ മൂഹമ്മദിലൂടെ ഖുര്‍ആന്‍ ഉടലെടുത്തു. ആ സ്ഥിതിക്ക്‌ മുഹമ്മദ്‌ ആദ്യവ്യക്തിയാണ്‌ (4.6a കാണുക). ഇസ്ലാമിനെ നാം ഇന്ന്‌ മനസ്സിലാക്കുന്ന അര്‍ഥത്തില്‍ ഇസ്‌ലാം തന്നെ ഖുര്‍ആന്‍ ഇല്ലാതെ ഉണ്ടാകുമായിരുന്നില്ല. അതോടൊപ്പം മുഹമ്മദിന്റെ അറബി അനു യായികള്‍ മുഹമ്മദിനെ കേട്ടും അനുസരിച്ചും ഇസ്‌ലാം ആരംഭിക്കുന്ന തില്‍ ഭാഗഭാക്കായി. കാരണം അവര്‍ ഇല്ലായിരുന്നുവെങ്കില്‍ നമുക്കിന്ന്‌ ഖുര്‍ആന്‍ ലഭിക്കുമായിരുന്നില്ല (4.6c കാണുക). മുഹമ്മദ്‌ ജീവിച്ചിരു ന്നുവെന്നോ തന്റെ അറബി അനുയായികളെയും കൂട്ടി അദ്ദേഹം ഇസ്‌ലാം ആരംഭിച്ചുവെന്നോ ആരും അറിയുകയുമില്ലായിരുന്നു. (4.6a യും 4.6b യും കാണുക).

മറുഭാഗത്ത്‌ ഖൂര്‍ആനില്‍നിന്നുള്ള ഉത്തരം അബ്രഹാംണ്‌ ഇസ്‌ലാം ആരംഭിച്ചതെന്നുമാകാം. കാരണം ഖൂര്‍ആന്‍ അനുസരിച്ച്‌ അബ്രാഹാമും യിശ്മായേലും മുസ്‌ലിംകള്‍ ആയിത്തീരുക മാത്രമല്ല (1.2 കാണുക) അവര്‍ കഅബ പണികഴിപ്പിക്കുകയും ചെയ്തു (3.2 കാണുക). മൂഹമ്മദിന്‌ കൊടുത്ത വാക്കുകളിലൂടെ ഖൂര്‍ആന്‍ പ്രാര്‍ഥനാ ദിശ യരൂശലേമില്‍നിന്നും മക്കയിലെ കഅബയിലേക്ക്‌ മാറ്റിയതിനാല്‍ (3.6 കാണുക) ഖുര്‍ആന്‍ അവകാശപ്പെടുന്നതുപോലെ യുഗങ്ങള്‍ക്കു മുമ്പ്‌ എബ്രഹാമും യിശ്മായേലും ആരംഭിച്ച ഇസ്‌ലാമിനെ മുഹമ്മ ദിനു ചുറ്റുമുള്ള അറബികള്‍ അനുഷ്ഠിക്കാന്‍ തുടങ്ങി.

അവസാനമായി, ഖുറാനിൽ നിന്നുള്ള ഉത്തരം, മുഹമ്മദും അബ്രഹാമും ഇസ്ലാം ആരംഭിച്ചിട്ടില്ല എന്നായിരിക്കാം. കാരണം നോഹ, അബ്രാഹാമിനു മുമ്പുള്ള മുസ്‌ലിമായിരുന്നു. ആകാശഭൂമികളിലുള്ള എല്ലാവരും മുസ്ലിംകള്‍ ആയിരുന്നുവെന്നും ആണെന്നുമാണ്‌ ഖുര്‍ ആന്‍ പറയുന്നത്‌ (5.2b കാണുക). അല്ലാഹുവാല്‍ സ്വീകാരൃമായ ഏക മതം ഇസ്‌ലാമാണെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനാല്‍ (5.2c കാണുക) അല്ലാഹു സാര്‍വലഈകികമായും നിരന്തരമായും ജനങ്ങളെ സൃഷ്ടി ക്കല്‍ ആരംഭിക്കുന്നുവെന്ന അധ്യാപനത്തില്‍ ഖുര്‍ആന്‍ വേരുന്നിയ തിനാല്‍ അതിനാല്‍ അവന്‍ മുസ്ലിംകള്‍ ആവുക അവരുടെ കടമയാ ണെന്ന്‌ സ്ഥാപിതമായതിനാല്‍ അല്ലാഹു തന്നെയാണ്‌ ഇസ്ലാം ആരംഭിച്ചതെന്നും തുടര്‍ച്ചയായി അവന്‍ ഇസ്‌ലാമിനെ ആരംഭിക്കുന്നു വെന്നും പറയാം. ചുരുങ്ങിയത്‌ പുതുതായി സൃഷ്ടിക്കപ്പെടുന്ന ഓരോ രുത്തരൂടെയും ഭൂത ഭാവി വര്‍ത്തമാന ജീവിതം ഇസ്‌ലാം ആയി രിക്കുന്നു (5.3 കാണുക).

ഉത്തരങ്ങളുടെ അമ്പരപ്പിക്കുന്ന വൈവിധ്യം ഖുര്‍ആനിന്റെ സവിശേഷതയാകുന്നു. ഖുര്‍ആനിന്റെ മറ്റനേകം അധ്യാപനങ്ങളുമായി ബന്ധപ്പെട്ടും പരസ്പരവൈരുദ്ധ്യം പുലര്‍ത്തുന്ന ഉത്തരങ്ങള്‍ നിങ്ങള്‍ക്കു കാണാം. ഉദാഹരണത്തിന്‌ ഖുര്‍ആന്‍ പൂര്‍ണമായും ഗ്രാഹൃമായ അറബിയിലാണോഅല്ലയോരചിക്കപ്പെട്ടത്‌എന്നപ്രശ്നം (4.3 കാണുക). വ്യക്തമായ അറബിയിലാണ്‌ ഖൂര്‍ആന്‍ എന്ന്‌ ഖുര്‍ആന്‍ പറയുന്നു വെങ്കില്‍ക്കൂടി കാര്യം അങ്ങനെയല്ലെന്നു വ്യക്തമാണ്‌. കാരണം സുറ കളില്‍ ചിലതിന്റെ തുടക്കത്തില്‍ ദുര്‍ഗ്രഹമായ അക്ഷരങ്ങളുണ്ട്‌. ഖുര്‍ആനിന്റെ പദസമ്പത്തിലാകട്ടെ അറബി അല്ലാത്ത വാക്കുകള്‍ വേണ്ടുവോളമുണ്ട്‌. കൂടാതെ മുകളില്‍ കൊടുത്ത മുന്ന്‌ ഓപ്ഷനുകളുടെ വിശദാംശം പരിശോധിച്ചാല്‍ ഈ വൈരുദ്ധ്യാത്മക ഉത്തരങ്ങള്‍ക്ക്‌ ആധാരമായ ഖുര്‍ആന്‍ വാക്യങ്ങളിലെ പദപ്രയോഗങ്ങള്‍ അവ്യക്ത മാണ്‌. പരിഹരിക്കപ്പെടുന്നതിലേറെ കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയാണ്‌. ഉദാഹരണത്തിന്‌ അബ്രാഹാം മക്കയിലേക്ക്‌ പോയെന്ന്‌ (3.3 കാണുക). സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുമായി ബന്ധപ്പെട്ട്‌ നാം കണ്ടു. അതുകൊണ്ട്‌ സൗത്ത്‌ ഇന്ത്യയിലെ ലേഡി പ്രഫസര്‍മാര്‍ക്ക്‌ അ്രാഹാമോ അറബികളോ ഇസ്‌ലാം ആരംഭിച്ച തെന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ഖുര്‍ആനിന്റെ അവൃക്തതയിലാണ്‌ രുഡമൂലമായിരിക്കുന്നത്‌ എന്ന്‌ ഞങ്ങള്‍ കരുതുന്നു. ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ പലതിലും പര സ്പര പൊരുത്തമില്ലായ്മ വ്യക്തമായും ഉണ്ട്‌. മുഹമ്മദ്‌ മരിക്കുമ്പോള്‍ ഖുര്‍ആന്‍ ഒരു പുസ്തകമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുതയിലാണ്‌ ഇതിന്റെ വേര കടന്നുചെല്ലുന്നത്‌. മുഹമ്മദ്‌ മരിച്ച്‌ രണ്ട്‌ ദശകങ്ങള്‍ പിന്നിട്ട ശേഷമാണ്‌ ഖുര്‍ആന്‍ ക്രോഡീകരണം നട ന്നത്‌. അതാകട്ടെ സങ്കീര്‍ണവും മത്സരം നിറഞ്ഞതുമായ ഒരു പ്രര്രി യയായിരുന്നു. ആദൃകാല അനുചരന്‍മാരില്‍ ഏറെപ്പേരും മരിച്ചശേ ഷമാണ്‌ ഈ ക്രോഡീകരണം നടന്നത്‌ (4.6c കാണുക).

www.Grace-and-Truth.net

Page last modified on December 30, 2023, at 11:51 AM | powered by PmWiki (pmwiki-2.3.3)