Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 16-Who Started Islam -- 024 (Answers from the Suhuf Ibrahim)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 6. സംഗ്രഹവും വീക്ഷണവും

6.2. സുഹുഫ്‌ ഇബ്റാഹീമില്‍നിന്നുള്ള ഉത്തരങ്ങള്‍


നമുക്കിനി സുഹുഫ്‌ ഇബ്റാഹീമിലേക്ക്‌ വരാം. അഡ്രാഹാമിന്റെ വേദത്താളുകള്‍. ഹീബ്രുവിലെ തറാത്തു മൂസാ (മോശെയുടെ തോറ). അതിനു കാരണമുണ്ട്‌. അബ്രാഹാമും അദ്ദേഹത്തിന്റെ മക്കളും ജീവിച്ച്‌ അധികകാലം കഴിഞ്ഞ ശേഷമല്ല അതിലെ വചനങ്ങള്‍ ഉത്ഭവിച്ചത്‌ (3.5 കാണുക). മോശെയാണ്‌ അത്‌ ക്രോഡീകരിച്ചത്‌. യിസ്ഹാക്കിലൂ ടെയും യാക്കോബ്‌ വഴിയും ലേവി മുഖേനയും മോശെ അ്രാഹാ മിന്റെ പിന്‍ഗാമിയായിരുന്നു. മുഹമ്മദും അദ്ദേഹത്തിന്റെ അറബികളും ജീവിക്കുന്നതിന്‌ ഏകദേശം 2200 കൊല്ലം മുമ്പാണ്‌ അദ്ദേഹം ജീവി ച്ചത്‌.

സുഹുഫ്‌ ഇബ്റാഹീമില്‍നിന്നുള്ള ഉത്തരം ലളിതവും നിസ്സംശ യവുമാണ്‌: ഇസ്‌ലാം അറബികള്‍ സ്ഥാപിച്ചതാണ്‌. അ്രാഹാമോ യിശ്മായേലോ അല്ല ഇസ്ലാമിനെ സ്ഥാപിച്ചത്‌. ഇതിന്‌ നിരവധി ന്യായങ്ങള്‍ നാം കണ്ടുകഴിഞ്ഞു:

ഒന്നാമതായി ഇസ്ലാമിനെ സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവും സുഹുഫ്‌ ഇബ്റാഹീമില്‍ ഇല്ല. അ്രാഹാം ഒരു മുസ്‌ലിമായി അല്ലാഹുവിന്‌ സ്വയം സമര്‍പ്പിച്ചതായി സുഹുഫ്‌ ഇബ്റാഹീമില്‍ വിവ രിക്കുന്നില്ല. 2200 കൊല്ലങ്ങള്‍ക്കുശേഷം ഖുര്‍ആന്‍ അവകാശപ്പെട്ട താണത്‌.

അപ്പോള്‍ സുഹുഫ്‌ ഇബ്റാഹീം പ്രകാരം അബ്രാഹാം ഒരിക്കലും തന്റെ മകന്‍ യിശ്മായേലിനോടൊപ്പം മക്ക സന്ദര്‍ശിച്ചിട്ടില്ല. മക്കയിലെ കഅബയായി (2.3 കാണുക) ഇന്ന്‌ മുസ്ലിംകള്‍ മനസ്സിലാക്കുന്ന ഒരു ഭവനം അവിടെ അവര്‍ പണിതിരുന്നില്ല. മറിച്ച്‌ ദക്ഷിണ പാലസ്തീ നിലെ ബീര്‍ശേബാ മരുഭൂമിയിലേക്ക്‌ അബ്രാഹാമിന്റെ മകന്‍ അവന്റെ അമ്മ ഹാഗാറിനൊപ്പം അബ്രാഹാമിനാല്‍ പുറത്താക്കപ്പെടുകയാണു ണ്ടായത്‌. അങ്ങനെ പിന്നീട്‌ പാലസ്തീനും ഈജിപ്തിനുമിടയില്‍ (2.2 കാണുക). സീനായി ഉപദ്വീപിന്റെ കിഴക്കുഭാഗത്ത്‌ യിശ്മായേല്‍ ജീവിച്ചു.

അബ്രാഹാം ഒരു അറബിയുമായിരുന്നില്ല. അദ്ദേഹം ഒരു എബ്രായ നായിരുന്നു (4.5e കാണുക). അബ്രാഹാം ഇസ്ലാം ആരംഭിച്ചുവെങ്കില്‍ നമ്മൂടെ ഇന്നത്തെ ലോകത്ത്‌ ഒരൂ ഹീ്രു ഇസ്ലാം ഉണ്ടാകുമായി രുന്നു. അങ്ങനെയില്ലല്ലോ. ഇന്ന്‌ ലോകത്തുള്ള ഏക ഇസ്ലാം അറബ്‌ ഇസ്ലാമാണ്‌.

അവസാനമായി, സുഹുഫ്‌ ഇബ്റാഹീമില്‍ അബ്രഹാമിന്റെ മുന്‍ഗാമികളെക്കുറിച്ചും (4.5c കാണുക). അദ്ദേഹത്തിന്റെ പിന്‍ഗാമി കളെ സംബന്ധിച്ചും (4.5d യും 4.5e യും കാണുക) വിശദമായ വംശാ വലികള്‍ നല്‍കുന്നുണ്ട്‌. ഖുര്‍ആനാകട്ടെ, അവയ്ര്രയും ഒഴിവാക്കുക യാണ്‌ ചെയ്തിട്ടുള്ളത്‌ (4.5g കാണുക). അങ്ങനെയൊക്കെയാണെ ങ്കിലും അധ്രാഹാമിന്റെ പിന്‍ഗാമികളില്‍ ചിലര്‍ (ഹാഗാറില്‍നിന്നുള്ള മകനിലൂടെ വന്നവരും കെതൂറയില്‍നിന്നുണ്ടായ പിന്നീട്‌ വന്ന ആറ്‌ ആണ്‍സന്തതികളിലൂടെ വന്നവരും) ഉത്തരദേശത്ത്‌ അധിവാസമുറ പ്പിച്ചിരിക്കാം. അറേബ്യന്‍ ഉപദ്വീപിന്റെ ദക്ഷിണദേശത്തും അവര്‍ അധിവസിച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. എന്നിരുന്നാലും അധ്രാഹാമോ അദ്ദേഹത്തിന്റെ ആദൃജാതനായ മകന്‍ യിശ്മായേലോ ഖുര്‍ആന്‍ പറയുന്നപോലെ മക്കയിലെ ഹിജാസില്‍ അധിവാസമുറപ്പിച്ചതായി സുഹുഫ്‌ ഇബ്റാഹീം പറയുന്നില്ല. പ്രത്യുത, യിശ്മായേല്‍ വഴിയുള്ള അബ്രാഹാം സന്തതികള്‍ സീനായി ഉപദ്വീപിന്റെയും ഇന്നത്തെ ഇറാഖിലെ (4.5e കാണുക) അസീരിയക്കടുത്തുള്ള യൂഫ്രട്ടീസ്‌- ട്രൈഗീസ്‌ നദികള്‍ക്കിടയിലെ മണല്‍പ്രദേശങ്ങളുടെയും ഇടയിലുള്ള മരുപ്രദേശത്ത്‌ താമസിച്ചിട്ടുണ്ട്‌. അറേബൃന്‍ ഉപദ്വീപിന്റെ അത്യുത്തര മേഖല (നഫൂദ്‌ മരുഭൂമി) യും അതില്‍ ഉള്‍പ്പെടും.

അതിനാല്‍ അബ്രാഹാമിനെയോ യിശ്മായേലിനെയോ ഇസ്ലാമു മായോ മക്കയുമായോ കഅബയുമായോ ബന്ധിപ്പിക്കാന്‍ യാതൊരു വിധ തെളിവും സുഹുഫ്‌ ഇബ്റാഹീമിലില്ല. അപ്പോള്‍ യുക്തിഭ്ര്ദ മായ മറുപടി സൂഹുഫ്‌ ഇബ്റാഹീമിലെ ഈ പ്രസ്താവനകളില്‍നിന്ന്‌ നമുക്ക്‌ ലഭ്യമാകുന്നത്‌ അബ്രാഹാമും യിശ്മായേലും ജീവിച്ചതിന്‌ 2600 കൊല്ലം പിന്നിട്ട ശേഷം മുഹമ്മദിന്റെ കാലത്തെ അറബികളാണ്‌ ഇസ്ലാമിന്‌ തുടക്കം കുറിച്ചതെന്നാണ്‌.

www.Grace-and-Truth.net

Page last modified on December 30, 2023, at 12:43 PM | powered by PmWiki (pmwiki-2.3.3)