പരിചയകെടുത്തല്‍
പൂര്‍ണമായും അപ്രതീക്ഷിതമായ രീതിയില്‍ വരുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. അത്തരമൊരു സംഗതി അനുഭവിക്കുക യാണെങ്കില്‍ പെട്ടെന്നു ദിനചര്യയിലേക്കു നിങ്ങള്‍ തിരിച്ചുപോകുന്നി ല്ലെങ്കില്‍ നിങ്ങള്‍ ബുദ്ധിമാനാണ്. അതായത് നിങ്ങളുടെ ഹൃദയമസ്തി ഷ്കങ്ങളെ പിടിച്ചുലച്ചത് ഈ സംഭവത്തിലെ ഏതൊക്കെ ചോദ്യങ്ങ ളാണോ ആ ചോദ്യങ്ങളെ സംബന്ധിച്ചു ചിന്തിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ ബുദ്ധിമാന്‍ തന്നെ. എന്നെപ്പോലെ ഒരു വിശ്വാസിയാണ് നിങ്ങളുമെങ്കില്‍ നിങ്ങള്‍ വേദപുസ്തകങ്ങളുടെ ഉപദേശം തേടും. അവ ശ്രദ്ധയോടെ നിങ്ങള്‍ പഠിക്കും. ഈ സംഭവവു മായി ബന്ധപ്പെട്ട് നിങ്ങളുടെ ഹൃദയത്തില്‍ ഉയര്‍ന്നുവന്ന ചോദൃ ങ്ങളെക്കുറിച്ച് തിരുവെഴുത്തുകള്‍ എന്തു പറയുന്നുവെന്ന് പരിശോധി ക്കാന്‍ വേണ്ടിത്തന്നെ.
ഒരു ദിവസം അങ്ങനെയൊരു അപ്രതീക്ഷിതമായ സംഭവം എനിക്കു മുണ്ടായി. ശക്തമായ പഠനവും തീരധ്രമായ ചിന്തയും തത്ഫലമാ യുണ്ടായി. അതെങ്ങനെയെന്ന് തൂടര്‍ന്നുവരുന്ന പുറങ്ങളില്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ അന്വേഷണത്തിനൊടുവില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ നിങ്ങളുടെ ചിന്തയെ പ്രബുദ്ധമാക്കുമെന്നാണ് പ്രത്യാശ. ദൈവത്തെക്കുറിച്ചുള്ള സത്യത്തിലേക്ക് അതു നിങ്ങളെ വഴിനയിക്കുമെന്ന് ആശിക്കട്ടെ.