Previous Chapter -- Next Chapter
1. അപ്രതീക്ഷിത സംഭവം
യൌവനകാലം മുതല്ക്കേ ദൈവത്തില്‍ ഞാന്‍ ഉറച്ച വിശ്വാസ മുള്ളവനായിരുന്നു. എന്റെ മാതൃഭാഷയായ അറബിയില്‍ത്തന്നെ ഞാന്‍ ഖൂര്‍ആന്‍ മനഃപാഠമാക്കുകയും മധൃപൗരസ്തൃ ദേശത്ത് എന്റെ മുസ്ലിം സമുദായത്തില്‍ ഞാന്‍ ഒരു നേതാവായിത്തീരുകയും ചെയ്തു. ജോലി എന്ന നിലയില്‍ എന്റെ രാജൃത്തെ പട്ടാളത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള ഒരു ഓഫീസറായിരുന്നു ഞാന്‍. അനേകമാളുകള്‍ എന്റെ ഉത്തരവാദിത്തത്തിന്‍ കീഴില്‍ ഉണ്ടായിരുന്നു. ജീവിതം എനിക്ക് നന്മയുള്ളതായിരുന്നു. കാരണം ഞാന്‍ വിവാഹിതനാണ്, മക്കളുണ്ട്, സമ്പന്നവും ആദരണീയവുമായ കുടുംബമാണ് ഞങ്ങളുടേത്.
ഒരു നാള്‍ തികച്ചും അപ്രതീക്ഷിതമായതുതന്നെ എനിക്കു സംഭ വിച്ചു. ഒരു കടലാസുകഷണത്തിന്മേലുണ്ടായിരുന്ന ഒരു അറബി വാചകത്തിന്മേല്‍ എന്റെ കണ്ണുകളുടക്കി. “വ അമ്മാ അന ഫ അഖ്പൂൂലു ലകും” (وَأَمَّا أَنَا فَأَقُول لَكُم), എന്നാണ് അതില്‍ പറയുന്നത്. ഇംഗ്ലീഷില്‍ അതിനര്‍ഥം 'But I Say Unto You' (ഞാനോനിങ്ങളോടുപറയുന്നു) എന്നത്രേ. ഈ വാചകം കണ്ട് ഞാന്‍ അമ്പരന്നു. ആരാണ് സംസാരി ക്കുന്നത്? ഈ മനുഷ്യന്‍ കൊണ്ടുവരുന്ന പുതിയ പഠിപ്പിക്കല്‍ എന്താണ്? വൃതൃസ്തമായ മറ്റേതു പഠിപ്പിക്കലിനെയാണ് തന്റെ വാക്കുമായി അദ്ദേഹം താരതമ്യം ചെയ്യുന്നത്? അങ്ങനെ ഞാന്‍ ആ പേജെടുത്ത് വായിച്ചപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന വാചകമാണ് അതിന്റെ സന്ദര്‍ഭമെന്നു കണ്ടെത്തി.
“കൂട്ടുകാരനെ സ്നേഹിക്ക എന്നും ശ്രതുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറ യുന്നത്: നിങ്ങളുടെ ശ്രതുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്ന വര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന് പുരതന്മാരായിത്തീരേണ്ടതിനുതന്നെ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ല വരുടെമേലും തന്റെ സൂരൃനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ” (മത്തായി 5:43-45),
٤٣ سَمِعْتُم أَنَّه قِيل، تُحِب قَرِيبَك وَتُبْغِض عَدُوَّكَ. ٤٤ وَأَمَّا أَنَا فَأَقُول لَكُم ، أَحِبُّوا أَعْدَاءَكُمْ. بَارِكُوا لاَعِنِيكُمْ. أَحْسِنُوا إِلَى مُبْغِضِيكُم، وَصَلُّوا لأَجْل الَّذِين يُسِيئُون إِلَيْكُم وَيَطْرُدُونَكُمْ, ٤٥ لِكَي تَكُونُوا أَبْنَاء أَبِيكُم الَّذِي فِي السَّمَاوَات فَإِنَّه يُشْرِق شَمْسَه عَلَى الأَشْرَار وَالصَّالِحِينَ, وَيُمْطِر عَلَى الأَبْرَار وَالظَّالِمِينَ. (مَتَّى ٥ : ٤٣ - ٤٥)
ഈ വേദവചനങ്ങള്‍ വായിച്ചശേഷം ഞാന്‍ ഞെട്ടി. ഞാന്‍ മുസ്‌ലിമായിരുന്നല്ലോ. ഖുര്‍ആനില്‍ പറയുന്നതുപ്രകാരം മുസ്ലിമായ അയല്‍വാസിയെ ഞാന്‍ സ്നേഹിക്കണമെന്നും അല്ലാഹു അവിശ്വാസി കളുടെ ശ്രതുവായിരിക്കുന്നതുപോലെതന്നെ ഞാന്‍ അവിശ്വാസി യായ ശ്രതുവിനെ വെറുക്കണമെന്നും ഒരു മുസ്‌ലിം എന്ന നിലയില്‍ എനിക്ക് അറിയാമായിരുന്നു (സൂറ അല്‍ ബഖറ 2:98). സര്‍വ മുസ്ലിംക ളോടുമുള്ള അല്ലാഹുവിന്റെ കല്പന ഇതാണ്. അതിനാല്‍ ഈ വചന ങ്ങളില്‍ എഴുതപ്പെട്ടതിന്റെ ആരംഭത്തോട് ഞാന്‍ യോജിച്ചു. എന്നാല്‍ തന്റെ അധ്യാപനത്തില്‍ അല്ലാഹുവിന്റെ വെളിപ്പാടും കല്‍പനയും മാറ്റാന്‍ മാത്രം ധിക്കാരമുള്ള ആരാണ് ഇദ്ദേഹം? അങ്ങനെ ചെയ്യുവാനുള്ള അവകാശവും അധികാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ഈ വചനങ്ങളില്‍ സംസാരി ക്കുന്നത് ആരെന്നു കണ്ടുപിടിക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നു. നസാറാക്കളുടെ (نَصَارَى), ഇന്‍ജീലില്‍നിന്ന് (إِنْجِيل) അതായത് ക്രിസ്ത്യാനി കളുടെ സുവിശേഷത്തില്‍നിന്നുള്ള വചനങ്ങളാണ് ഇവയെന്നു സന്ദര്‍ഭത്തില്‍നിന്നും ഞാന്‍ കണ്ടെത്തി. ഈ പൂതിയ അധ്യാപനം ക്രിസ്തുവാണു കൊണ്ടുവരുന്നതെന്നും കണ്ടെത്തി. അല്ലാഹുവിന്റെ കല്പനകളും ശരീഅയും മാറ്റാനുള്ള അവകാശവും അധികാരവും ക്രിസ്തുവിന് ഉണ്ടായിരുന്നോ?
എന്റെ ഖുര്‍ആന്‍ സംബന്ധിച്ച അറിവില്‍നിന്നും അല്‍മസീഹിനെ (ക്രിസ്തുവിനെ) യും ഇന്‍ജിീലിനെ(സുവിശേഷത്തെ) യും ഞാന്‍ ആദരി ച്ചിരുന്നു. (കിസ്തുവാണ് ഇന്‍ജീലിനെ (സുവിശേഷത്തെ) ജന ങ്ങള്‍ക്കു കൊണ്ടുവന്നുകൊടുത്തത്. ൫്രിസ്തുവെ സംബന്ധിച്ച് അത്യ ത്ഭുതകരമായ എന്തോ ഒന്ന് ഖുര്‍ആനില്‍ അല്ലാഹു വെളിപ്പെടുത്തി യിട്ടുണ്ടെന്നും ഞാന്‍ അറിഞ്ഞിരുന്നു. മറിയയുടെ ഈ മകന്‍ തന്റെ അനുയായികളോടു കല്‍പിച്ചു: “എന്നെ അനുസരിക്കൂ!” (അത്വീഈനീ).
“അതുകൊണ്ട് ദൈവത്തെ ഭയപ്പെടുകയും എന്നെ അനുസരിക്കു കയും ചെയ്യുക!” (സൂറകള്‍ ആലു ഇംറാന്‍ 3:50 ഉം അസ്സുഖ്റുഫ് 43:63 ഉം).
فَاتَّقُوا اللَّهَ وَأَطِيعُون (سُورَةُ آلِ عِمْرَانَ ٣ : ٥٠ و سُورَة الزُّخْرُف ٤٣ : ٦٣)
ഞാനാകട്ടെ പട്ടാളത്തിലെ ഒരു ഓഫീസര്‍ ആയിരുന്നല്ലോ. പട യാളികളോടും എന്റെ റാങ്കില്‍ താഴെയുള്ള ഓഫീസര്‍മാരോടും എല്ലാ ദിവസവും ഞാന്‍ കല്‍പിക്കാറുണ്ടായിരുന്നു. അതിനാല്‍ “എന്നെ അനു സരിക്കൂ” എന്നു പറഞ്ഞാല്‍ കൃത്യമായും അതിന്റെ അര്‍ഥമെന്നെന്ന് എനിക്കറിയാം. പട്ടാളത്തിലെ പരമോന്നതാധികാരി എന്നില്‍ നിക്ഷിപ്ത മാക്കിയ അധികാരംകൊണ്ടല്ലാതെ എനിക്ക് അതു ചെയ്യാന്‍ കഴി യില്ല. അതുകൊണ്ടു ക്രിസ്തു തന്നെ അനുസരിക്കാന്‍ തന്റെ അനു യായികളോടു കല്‍പിച്ചതുമുലം ഏത് അവകാശവും അധികാരവും കൊണ്ടാണ് അപ്രകാരം ചെയ്യുന്നതിന് അവന്‍ അനുവദിക്കപ്പെട്ടത് എന്നു കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിരുന്നു.
പ്രവാചകനായ മോശെയിലൂടെ അല്ലാഹുവില്‍നിന്ന് യഹുദര്‍ക്ക് അവതീര്‍ണമായ തോറയെ ഒരു ഭാഗത്ത് ക്രിസ്തു ബഹുമാനിക്കുകയും സതൃപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഞാന്‍ ഖുര്‍ആനില്‍നിന്ന് അറിഞ്ഞിരുന്നു. തോറയില്‍ ദൈവത്തിന്റെ വെളിപ്പാടില്‍ നിരോധിക്കു പ്പെട്ടതായി കണ്ട ചിലത് മാറ്റാന്‍കൂടിയാണ് മറുഭാഗത്ത് ക്രിസ്തു ആഗമനം കൊണ്ടത്.
“എന്റെ മുമ്പിലുള്ള തോറയെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനൂവദിച്ചുതരൂവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ വന്നത്)” (സൂറ ആലു ഇംറാന്‍ 3:50).
وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُم (سُورَةُ آلِ عِمْرَانَ ٣ : ٥٠)
ഈ പശ്ചാത്തലത്തില്‍ എന്റെ അമ്പരപ്പ് നിങ്ങള്‍ക്കു മനസ്സി ലാക്കുവാന്‍ കഴിയും. അന്ന് എന്റെ കണ്ണുകള്‍ കാണാനിടയായ സുവി ശേഷത്തില്‍നിന്നുള്ള (ഇന്‍ജീല്‍) ഖണ്ഡിക യഹൂദര്‍ക്ക് ക്രിസ്തു അനുവദിച്ചുകൊടുത്ത ഈ വിലക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നാകുമോ? യഹുദര്‍ക്കു മുമ്പ് ശ്രതുവിനെ സ്നേഹിക്കാനല്ല, വെറുക്കാനായിരുന്നു കല്പന. എന്ത് അനുസരിച്ചാണ് സുവിശേഷത്തില്‍ (ഇന്‍ജിീലില്‍?) യേശു പറഞ്ഞത്? എന്നാല്‍ യഹൂദര്‍ക്കു വിലക്കപ്പെട്ടത് വ്യക്തമായും അവര്‍ക്കു യേശു അനുവദനീയമാക്കിക്കൊടുത്തു. അതായത് ശ്ര്രു ക്കളെ സ്നേഹിക്കാന്‍ പറഞ്ഞുകൊണ്ട്. ഇതാണു കാര്യമെങ്കില്‍ ഞാന്‍ ഒരു മുസ്ലിമായിരിക്കെ ഇവിടെ തോറക്കാരോട് ക്രിസ്തു കല്പിച്ചതു പോലെ ഞാനും ശ്ര്രുക്കളെ സ്നേഹിക്കണമോ?
ഖുര്‍ആന്‍ വ്ൃക്തമായി പഠിപ്പിക്കുന്നതുപോലെ അല്ലാഹുവിന്റെ കല്പനകളെ മാറ്റാന്‍ എന്തുകൊണ്ടാണ് ക്രിസ്തുവിന് അധികാര മുണ്ടാകുന്നത്? അല്ലാഹു ഖുര്‍ആനില്‍ വെളിപ്പെടുത്തിയതുപോലെ തന്റെ അനുയായികളോട് അവര്‍ തന്നെ അനുസരിച്ചുകൊള്ളണമെന്നു കല്പിക്കാന്‍ ക്രിസ്തുവിനുള്ള അധികാരത്തിന്റെ അടിസ്ഥാനമെന്താണ്? അല്ലാഹു ഏകനായിരിക്കെ നിരുപാധികം തന്നെ അനുസരിക്കാന്‍ തന്റെ ജനതയോടു കല്പിക്കുന്നതിന് ആര്‍ക്കാണ് അവകാശമുള്ളത്? അല്ലാഹു ഏകനായിരിക്കെ നാം മനുഷ്യര്‍ക്കുള്ള കല്പനകളെ മാറ്റാന്‍ ആര്‍ക്കുണ്ട് അധികാരം? മറിയയുടെ മകന്‍ എന്ന നിലയില്‍ ജനങ്ങള്‍ തന്നെ അനുസരിക്കാന്‍ ആഹ്വാനം ചെയ്യുകയും അല്ലാഹു മുമ്പ് നിരോ ധിച്ച കാര്യങ്ങളില്‍ ചിലത് അനുവദനീയമാക്കുകയും ചെയ്യുകയാണെ ങ്കില്‍ അപ്പോള്‍ ക്രിസ്തു അല്ലാഹുവിനെപ്പോൊലെയാണോ? ഈ ചോദ്യ ങ്ങള്രതയും മനസ്സിലുയര്‍ന്നുവന്നു. എന്റെ ഹൃദയത്തെ ഈ ചോദ്യ ങ്ങള്‍ പിടിച്ചുലച്ചു. ക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കടലാസിലേക്ക് എന്റെ കണ്ണുകള്‍ ആകൃഷ്ടമായതു മാത്രമാണ് അതിനു കാരണം.
ഇപ്പോള്‍ സ്വഭാവത്താല്‍ ഞാന്‍ ഒരു വിജയിയായ മനുഷ്യനാണ്. അല്ലായിരുന്നുവെങ്കില്‍ എന്റെ രാജ്യത്ത് സുപ്രധാന പട്ടാളത്തില്‍ ഒരു സുപ്രധാന ഓഫീസര്‍ സ്ഥാനത്ത് ഞാന്‍ എത്തുമായിരുന്നില്ല. കാര്യം വിശദമായി പഠിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ അലട്ടുന്ന കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിനുതന്നെ. അങ്ങനെ ഞങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക സര്‍വ കലാശാലയില്‍ ഞാന്‍ ഈവനിങ് കോഴ്സിനു ചേര്‍ന്നു. ആ സര്‍വകലാ ശാലയിലെ ഇസ്‌ലാമിക ദൈവശാസ്ത്രം വിഭാഗത്തില്‍ ഞാന്‍ മത താരതമ്യ പഠനം വിഷയമായെടുത്ത് നാലു വര്‍ഷത്തോളം പഠിച്ചു.
നാലു വര്‍ഷത്തെ തീധ്രപഠനത്തിനിടെ ഞാന്‍ കണ്ടെത്തിയ കാര്യ ങ്ങളില്‍ ചിലത് തുടര്‍ന്നുവരുന്ന പേജുകളില്‍ നിങ്ങളുമായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുസ്ലിംകളുടെ ഖുര്‍ആനിനെ അടിസ്ഥാനമാക്കിയും അതിനോടു പൂര്‍ണ പ്രതിബദ്ധത കാണിച്ചുമാണ് പഠനം. ഞാന്‍ വിചാരിച്ചതില്‍നിന്നും വൃതൃസ്തമായിരുന്നു പഠന ഗവേഷണഫലം. എന്നോടൊപ്പം വരു. ക്രിസ്തുവിന്റെ അധികാരം, മറിയയുടെ മകന്‍ എന്ന നിലയില്‍ തന്നെ അനുസരിച്ചുകൊള്ളാന്‍ ജനങ്ങളോടുള്ള അവന്റെ ആഹ്വാനം, അല്ലാഹുവിന്റെ കല്പനകളെ മാറ്റാന്‍ അധികാരവും പ്രതേകാവകാശവും അവന്‍ എന്തുകൊണ്ടു ണ്ടായി എന്ന കാര്യം എന്നിവ സംബന്ധിച്ച് ഖുര്‍ആന്‍ എന്താണു പഠിപ്പിക്കുന്നതെന്നു നമുക്കു കണ്ടെത്താം.