Previous Chapter -- Next Chapter
7. ആദാമിനെപ്പോലെ ക്രിസ്തു പാപം ചെയ്തോ?
അടുത്തതായി ആദാമിന്റെ ജീവിതത്തിലെ സംഭവത്തിലാണ് ഞാന്‍ ഫോക്കസ് ചെയ്തത്. മറ്റുമനുഷ്ൃരില്‍നിന്നെല്ലാം അവനെ വൃത്യസ്ത നാക്കിയതാണ് ആ സംഭവം. അതായത് സ്വര്‍ഗത്തില്‍നിന്നുള്ള അവന്റെ ബഹിഷ്കരണം. പ്രസ്തുത ഖുര്‍ആന്‍ സൂക്തം ആദാമിന്റെ സ്വഭാവത്തെ ക്കുറിച്ച് എന്ത് പറയുന്നുവെന്നും ഇക്കാരൃത്തില്‍ ആദാമിന്റേതുമായി താരതമ്യം ചെയ്യാവുന്ന സ്വഭാവം ക്രിസ്തുവിനുണ്ടോയെന്നും ഞാന്‍ സ്വയം ചോദിച്ചു. ഇതിനുവേണ്ടി ഖുര്‍ആനിന്റെ ഈ വചനത്തില്‍ ആദാമിനെ സംബന്ധിച്ച് പഠിപ്പിക്കപ്പെടുന്നത് എന്തെന്ന് ഞാന്‍ ശ്രദ്ധാ പൂര്‍വം പഠിച്ചു:
“പിന്നീട് സാത്താന്‍ അവരെ (അതായത് ആദാമിനെയും അവന്റെ ഇണയെയും) അതില്‍നിന്ന് (അല്ലാഹുവിന്റെ ഈ കല്പനയില്‍നിന്ന്) ഇടറിവിഴ്ത്തിക്കളഞ്ഞു. അങ്ങനെ സാത്താന്‍ അവരെ അവര്‍ ഉണ്ടായി രുന്ന (പരിസ്ഥിതി)യില്‍നിന്നും പുറത്തൂകൊണ്ടുവന്നു. അനന്തരം നാം (അതായത് അല്ലാഹു) പറഞ്ഞു: ഇറങ്ങുക (അതായത് സ്വര്‍ഗ ത്തില്‍നിന്നും ഭൂമിയിലേക്ക്) എന്നിട്ട് പരസ്പരം ശ്രതുക്കളാവുക! ഭൂമി യില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയംവരെ വാസവും ആസ്വദിക്കാ വുന്ന ജീവിതാവശ്യങ്ങളും ഉണ്ടായിരിക്കും” (സൂറ അല്‍ ബഖറ 2:36).
فَأَزَلَّهُمَا الشَّيْطَان عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُم لِبَعْض عَدُو وَلَكُمْ فِي الأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (سُورَة الْبَقَرَة ٢ : ٣٦)
ആദാം കടന്നുപോയതുപോലുള്ള സംഗതികളിലൂടെ ക്രിസ്തു കടന്നുപോയതായും അനുഭവിച്ചതായും ഖുര്‍ആന്‍ പഠിപ്പിക്കുന്ന സൂക്തങ്ങള്‍ കണ്ടെത്താന്‍ ഒരിക്കല്‍ക്കൂടി തീര്‍ച്ചയായും ഞാന്‍ ശ്രമിച്ചു. എന്നാല്‍ അത്തരം ഖണ്ഡികകള്‍ കണ്ടെത്താന്‍ എനിക്കു സാധ്യമാ യില്ല. അതിനാല്‍ ആദാമും (ക്രിസ്തുവും തമ്മില്‍ താഴെ കാണുന്ന വൃത്യാസങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്ന അനുമാനത്തില്‍ ഞാന്‍ എത്തി:
വ്യത്യാസം 29 : സാത്താന്‍ ആദാമിനുമേല്‍ ശക്തിയുണ്ടായിരുന്നു. എന്നാല്‍ ഖുര്‍ആനില്‍ ഒരിടത്തും ക്രിസ്തുവിനുമേല്‍ വല്ല ശക്തിയും സാത്താന്‍ ഉണ്ടായിരുന്നതായ ഒരു റിപ്പോര്‍ട്ടും നാം കണ്ടെത്തുന്നില്ല. ഇവിടെയും ആദാമും ക്രിസ്തുവും മൗലികമായി വൃത്യസ്തരായി നില കൊള്ളുന്നു.
വ്യത്യാസം 30 : ദൈവത്തിന്റെ കല്പനയില്‍നിന്നും ആദാമിനെയും അവന്റെ ഇണയെയും സാത്താന്‍ ഇടറിവീഴ്ത്തി. ദൈവത്തോട് അനു സരണക്കേട് കാണിച്ചും വിലക്കപ്പെട്ട കനി ഭക്ഷിച്ചുമാണ് അത്. എന്നാല്‍ ക്രിസ്തു ദൈവത്തിന്റെ ഏതെങ്കിലും കല്പനയില്‍നിന്നും ഇടറിവീണതിനെക്കുറിച്ച് ഖുര്‍ആനിന് അറിയില്ല. ഇവിടെയും ആദാമും ക്രിസ്തുവും തമ്മില്‍ ആഴമേറിയ വൃത്യാസമാണ് മുഴച്ചുനില്‍ക്കുന്നത്.
വ്യത്യാസം 31 : ആദാം പാപം ചെയ്യുകയും പാപികളായ മക്കള്‍ക്ക് പിതാവാവുകയും ചെയ്തു. എന്നാല്‍ (ക്രിസ്തു പാപം ചെയ്തിട്ടില്ല. മറിച്ച് അവന്‍ രോഗികളെ അശുദ്ധമായ രോഗത്തില്‍നിന്നും ശുദ്ധീ കരിച്ച് സുഖപ്പെടുത്തുകയാണ് (അബ്റഅ) ചെയ്തത്. സൂറ ആലു ഇംറാന്‍ 3:49 ന്റെ അപ്രഗഥനത്തില്‍നിന്നും നാം കണ്ടെത്തിയതുപോലെ. ഇവിടെ വീണ്ടും ആദാമും ക്രിസ്തുവും തമ്മില്‍ ആഴമേറിയ വൃത്യാസം കാണുന്നു. ഇരുവരും പരസ്പരം എതിരായി നിലകൊള്ളുകയാണിവിടെ.
അവസാനമായി, ആദാമും ക്രിസ്‌തുവും രണ്ടുപേരും മനുഷ്യരാണെങ്കിലും, അവർ ഇവിടെയും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു:
വ്യത്യാസം 32 : ഒരു പുരുഷന്‍ എന്ന നിലയില്‍ ആദാം ഒരു സ്ത്രീയെ (ഹവ്വാ) വിവാഹം ചെയ്തു. അവളോടൊപ്പം ശാരീരിക സന്തതി കള്‍ക്ക് അദ്ദേഹം പിതാവായി. എന്നാല്‍ ഒരു പുരുഷന്‍ എന്ന നില യില്‍ ക്രിസ്തു ഒരു സ്ത്രീയെയും വിവാഹം ചെയ്തില്ല. ശാരീരിക സന്തതിക്ക് ഒരിക്കലും ക്രിസ്തു പിതാവായില്ല. ഇതില്‍ ആദാമും ക്രിസ്‌തുവും ഇരുവരും പുരുഷന്മാരാണെങ്കിലൂം അഗാധമായി വൃത്യസ്തരാകുന്നു.
മനുഷ്യരെ പൊതുവെ ബനൂ ആദാം അതായത് ആദാമിന്റെ മക്കള്‍ എന്ന് പരാമര്‍ശിക്കുന്ന ഏട് വചനങ്ങള്‍ ഖുര്‍ആനില്‍ നാം കാണുന്നു. കാരണം മനുഷ്യര്‍ എല്ലാവരും അവനില്‍നിന്നും ഇറങ്ങിവരുന്നവ രാണ്. ഇതാ റഫറന്‍സുകള്‍: സൂറകള്‍ അല്‍ അത്ങറാഫ് 7:26+27+31+35+172 -- അല്‍ ഇധ്രാഅ 17:70 -- and യാസീന്‍ 36:60. ആദാമി ന്റെയും അവന്റെ ഭാര്യയുടെയും ആദൃസന്തതിക്ക് പിതാവായത് ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു;
“ഒരൊറ്റ ആത്മാവില്‍നിന്നും നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അവന്‍ (അതായത് അല്ലാഹു) ആകുന്നു. അതില്‍നിന്ന് (അതായത് ഈ ആത്മാവ്) അതിന് സംസര്‍ഗത്തില്‍ ഏര്‍പ്പെടാന്‍ അതിന്റെ ഇണയെ ശരിയാക്കി. അങ്ങനെ അവന്‍ അവളെ മൂടിയപ്പോള്‍ (അതായത് അവന്റെ ഇണയെ ലൈംഗിക ബന്ധത്തില്‍) അവള്‍ (ഒരു ഗര്‍ഭിണി എന്ന നിലയില്‍ ആദ്യം) ചെറിയ ഭാരം വഹിച്ചു (ഗര്‍ഭപാത്രത്തില്‍ ഗര്‍ഭസ്ഥശിശു ഉള്ളതിനാല്‍). പിന്നെ അവള്‍ അവനോടൊപ്പം (കുറച്ചു കാലത്തേക്ക്) പോയി. പിന്നെ അവള്‍ (തന്റെ ഉദരത്തിലെ ശിശുവാല്‍) ഭാരം തൂങ്ങിയപ്പോള്‍ അവര്‍ അവരുടെ നാഥനായ അല്ലാഹുവെ വിളിച്ചു; സത്യമായും ഞങ്ങള്‍ക്ക് നീ നല്ല കുട്ടിയെ തന്നാല്‍ ഞങ്ങള്‍ (സത്യ മായും) നന്ദിയുള്ളവരായിരിക്കും” (സൂറ അല്‍ അത്്റോഫ് 7:189).
هُو الَّذِي خَلَقَكُم مِن نَفْس وَاحِدَة وَجَعَل مِنْهَا زَوْجَهَا لِيَسْكُن إِلَيْهَا فَلَمَّا تَغَشَّاهَا حَمَلَت حَمْلا خَفِيفا فَمَرَّت بِه فَلَمَّا أَثْقَلَت دَعَوَا اللَّه رَبَّهُمَا لَئِن آتَيْتَنَا صَالِحا لَنَكُونَن مِن الشَّاكِرِين (سُورَة الأَعْرَاف ٧ : ١٨٩)
എല്ലാ മനുഷ്യരും ആദാമിന്റെയും അവന്റെ ഭാരൃയയുടെയും സന്തതികളായി വന്നവരാണെന്ന് താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ വിവരിക്കപ്പെട്ടിരിക്കുന്നു;
“മനുഷ്യരേ! ഒരു (ഒറ്റ) ആത്മാവില്‍നിന്നും (അതായത് ആദാം) നിങ്ങളെ സൃഷ്ടിച്ച നിങ്ങളൂടെ നാഥനോട് കാവല്‍ തേടുക. അതില്‍നിന്ന് (ഈ ആത്മാവ്) അതിന്റെ ഇണയെയും അവന്‍ സൃഷ്ടിച്ചു. അവരില്‍നിന്നും അനേകം സ്ത്രീപുരുഷന്മാരെ അവന്‍ വ്യാപിപ്പിച്ചു” (സൂറ അന്നിസാ 4:1).
يَا أَيُّهَا النَّاس اتَّقُوا رَبَّكُم الَّذِي خَلَقَكُم مِن نَفْس وَاحِدَة وَخَلَق مِنْهَا زَوْجَهَا وَبَث مِنْهُمَا رِجَالا كَثِيرا وَنِسَاء ... (سُورَة النِّسَاء ٤ : ١)
എന്നാല്‍ ക്രിസ്തുവിന് വല്ല ഭാര്യയും ഉള്ളതായോ അവന്‍ ഏതെ ങ്കിലും ശാരീരിക സന്തതിക്ക് പിതാവായതായോ ഒരിടത്തും ക്രിസ്തുവെ സംബന്ധിച്ച് ഖുര്‍ആനില്‍ നാം വായിച്ചിട്ടില്ല. നോഹ, അബ്രഹാം, യാക്കോബ് എന്നിവരെക്കുറിച്ചെല്ലാം ഖുര്‍ആന്‍ അതു പറയുന്നുണ്ട്. അതുപോലെ ക്രിസ്തുവെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നില്ല. അപ്പോള്‍ ആദാം ഇക്കാരൃത്തില്‍ ക്രിസ്തുവില്‍നിന്നും വളരെ വൃതൃ സ്തനാണ്. രണ്ടു പേരും പുരുഷന്മാര്‍ ആണെങ്കിലും.
ഞാന്‍ എത്രമാത്രം നിരാശനായെന്ന് നിങ്ങള്‍ക്ക് ഈഹിക്കാന്‍ കഴിയും. ആദാമിന്റെയും ്രിസ്തുവിന്റെയും സൃഷ്ടിപ്പില്‍പോലും അവര്‍ക്കിടയില്‍ സാമൃത കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. പകരം ഞാന്‍ കണ്ടെത്തിയതോ ആഴത്തിലുള്ള വൃത്യാസങ്ങള്‍ ഇരുവര്‍ക്കു മിടയില്‍ ഉള്ളതായിട്ടാണ്. ഈ സമയമാകുമ്പോഴേക്കും സൂറ 3:49 ന്റെ സ്റ്റാന്‍ഡേര്‍ഡ് മുസ്ലിം വ്യാഖ്യാനത്തെ രക്ഷിക്കാമെന്നുള്ള എല്ലാ പ്രതീക്ഷയും എനിക്ക് നഷ്ടപ്പെട്ടിരുന്നു. ക്രിസ്തുവിനും ആദാമിനു മിടയില്‍ സാമൃത അനിവാര്യമാക്കിത്തീര്‍ക്കുന്ന യാതൊന്നും കണ്ടെത്താന്‍ കഴിയില്ല എന്ന അവസ്ഥയായി. എന്നിരുന്നാലും ഒരു അവസാനവട്ട ശ്രമത്തിന് ഞാന്‍ തുനിഞ്ഞു.