Previous Chapter -- Next Chapter
1.1. നിര്‍വചനങ്ങള്‍
“ഇസ്ലാം” എന്ന അറബി പദത്തിന് കീഴടങ്ങല്‍, മോചനം, കീഴൊ തുങ്ങല്‍ എന്നാണര്‍ഥം. കീഴൊതുങ്ങല്‍' എന്ന അര്‍ഥത്തില്‍ നാം നമ്മുടെ ശ്രദ്ധയെ പരിമിതപ്പെടുത്തുകയാണ്. ഇസ്‌ലാം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് ഒരു മുസ്‌ലിം എന്ന നിലയില്‍ നിങ്ങള്‍ ആര്‍ക്കാണ് കീഴൊതുങ്ങേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നല്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ അനുയായികള്‍ ഈ ചോദ്യത്തിന് ഇന്ന് പൊതുവെ ഇങ്ങനെ മറുപടി പറയും: “മുസ് ലിമാകുന്നതിന് അല്ലാഹു വിനും ഖുര്‍ആനിനും മുഹമ്മദിനും കീഴൊതുങ്ങേണ്ടതുണ്ട്.” ഈ നിര്‍ വചന്പപകാരം അബ്രാഹാം സമ്പൂര്‍ണ മുസ്ലിമല്ല, കാരണം ഖുര്‍ആനും മുഹമ്മദും അബ്രാഹാമിനുശേഷം വന്നതാണ്. ഇസ്‌ലാമിന്റെ ഈ വര്‍ത്ത മാനകാല അര്‍ഥത്തില്‍ യഥാര്‍ഥ മുസ്ലിമാകാന്‍ ഖുര്‍ആനും മുഹ മ്മദും ആവശ്യമാകുന്നു.