വ്യതിയാന ബിന്ദു: നിര്‍ബന്ധമായും ഉത്തരം നല്കേണ്ട ഒരു ചോദ്യം
എ) (തെക്കേ ഇന്ത്യയില്‍നിന്നു വന്ന) ചോദ്യം: ഞങ്ങളുമായി ബന്ധപ്പെടുന്നവരില്‍ ഒരാള്‍ ദക്ഷിണേന്ത്യയിലെ ഒരു നഗരത്തിലുള്ള ഒരാളാണ്. ഒരു മുസ്‌ലിം സംഘടന നടത്തുന്ന സ്ര്രീകള്‍ക്കായുള്ള, സര്‍ക്കാര്‍ സഹായം കിട്ടുന്ന ലിബറല്‍ ആര്‍ട്സ് കോളജിലെ പ്രഫസ റായി ജോലി നോക്കുകയാണ് ആ സ്ധര്രീ. അവിടെ 85% ത്തില്‍ ഏറെയും മുസ്ലിം വിദ്യാര്‍ഥിനികളാണ്. അവിടെ മൂന്ന്‌മുസ്ലിം ലേഡി (പഫസര്‍മാര്‍ ഉണ്ടെന്ന് ഞങ്ങളുമായി ബന്ധമുള്ള ആളില്‍നിന്നും അറിഞ്ഞു. തറാത്തിലും ഇന്‍ജീലിലുമുള്ള ദൈവവചനം സംബന്ധിച്ച് അറിയാന്‍ ജിജ്ഞാസുക്കളാണ് അവരെന്നും അറിയാനിടയായി. ഇപ്പോള്‍ അവര്‍ അങ്കലാപ്പിലാണ്. താഴെ കൊടുത്തിരിക്കുന്ന ചോദ്യം ഞങ്ങളുടെ പരിചയക്കാരിയോട് അവര്‍ ചോദിച്ചു: ഇസ്ലാമിന്റെ ആരംഭം അബ്രാഹാം, ''ഹാഗാര്‍, യിശ്മായേല്‍ എന്നിവരോടുകൂടെയോ അതോ അറബികളിലൂടെയാണോ ഇസ്ലാമിന് തൂടക്കം കുറിച്ചത്? ഈ രണ്ടൂത്തരങ്ങളില്‍ ഏതാണ് ശരിയെന്നതിന് മൂസ് ലിം പ്രഫ സര്‍മാര്‍ക്ക് തെളിവു വേണം. ഞങ്ങളില്‍നിന്നും ഞങ്ങളോട് ബന്ധപ്പെട്ട ആള്‍ ഒരു മറുപടി ഞങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്. അവളൂടെ ചോദ്യത്തിന് ഉത്തരം നല്കാന്‍ നിങ്ങള്‍ക്ക് ഞങ്ങളെയൊന്ന് സഹായി ക്കാമോ? കൃതജ്ഞതാപൂര്‍വം, പി.
ബി) ഉത്തരം: ഇസ്ലാമിനെ സംബന്ധിച്ചും അറബികളെ സംബ ന്ധിച്ചും വളരെ നന്നായി അറിയാവുന്ന അനേകര്‍ക്ക് ഇസ്ലാമിന്റെ ഉത്ഭവം സംബന്ധിച്ച് ദക്ഷിണേന്ത്യയില്‍നിന്നെത്തിയ ഈ ചോദ്യം കൈമാറി. അറബ് ലോകത്തെ വിഭിന്ന രാജ്യങ്ങളില്‍നിന്നുള്ള ദൈവ ദാസന്മാര്‍ നല്കിയ മറുപടി, അവര്‍ എല്ലാവരും ഇക്കാര്യത്തില്‍ അര്‍പ്പിച്ച സംഭാവനകളുടെ സമമ്പയമാണ് നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. മൊറോക്കോയിലെ കാസബ്ലാങ്കാ, ഈജിപ്തിലെ കെയ്റോ, യമനിലെ സന്‍ആ, സൌദി അറേബ്യയിലെ മക്ക, പാലസ്തീനിലെ ബെത്ലഹേം, ലെബനോണിലെ ബെയ്റുത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ദൈവദാസ ന്മാര്‍ ഇതില്‍ പങ്കാളികളായി. അവര്‍ ഇന്ന് ജീവിക്കുന്നത് ഏഷ്യ ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ വന്‍കരകളിലത്രേ. ഇതാണ് അവര്‍ നല്കിയ ഉത്തരം:
മുഹമ്മദിന്റെ ആദൃകാലത്തെ അനുയായികള്‍, അബ്രാഹാമിന്റെ ആദ്യകാല പിന്‍മുറക്കാര്‍ എന്നിവരുമായി ഈ ചോദ്യം നേരിട്ട് ചര്‍ച്ച ചെയ്യുന്നതായിരിക്കും അഭികാമൃവും മാതൃകാപരവുമായ രീതി. അവര്‍ പണ്ടെന്നോ മരിച്ചുപോയതിനാല്‍ ഇതൊട്ട് സാധ്യവുമല്ല. ഇസ്‌ലാമിന് ആരംഭം കുറിച്ചത് അബ്രാഹാമോ അറബികളോ എന്ന ഈ ചോദ്യ ത്തിന് ഉത്തരം നല്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ന് ഈ ആളുകളില്‍നിന്നും അവരെക്കുറിച്ചും ലഭ്യമായ വിവരങ്ങളെ അവലംബിക്കുകയാണ് അതി നാല്‍ നമുക്ക് ചെയ്യാനുള്ളത്. ഏത് അവലംബത്തെ ആശ്രയിച്ചാലും വൃതൃസ്തമായ ഉത്തരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക, തീര്‍ച്ച. ഇതെന്തു കൊണ്ടെന്നാല്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ചോദ്യം ഒന്നാമത് ഒരു പ്രശ്നമാണ്. വര്‍ത്തമാനകാലത്ത് ഇസ്ലാമിലെ ആദ്യ ന്തര ലിഖിതങ്ങളെ എടുത്താല്‍ത്തന്നെയും വൃത്യസ്ത ഉത്തരങ്ങ ളായിരിക്കും കിട്ടാന്‍ പോകുന്നത്. ഇസ്‌ലാമിലെ ആദ്യകാല പൂസ്തക ങ്ങളുടെ സ്വഭാവം അതാണ്. അതത്രേ ഇതിനു ഹേതു. നമ്മള്‍ ഈ ചര്‍ച്ച മുന്നോട്ടുപോകുമ്പോള്‍ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ആദ്യകാല പിന്തുടര്‍ച്ചക്കാരെക്കുറിച്ചും മുഹമ്മദിനെയും അദ്ദേഹ ത്തിന്റെ ആദൃകാല അനുയായികളെക്കുറിച്ചും നമ്മുടെ പക്കലുള്ള വൃതൃസ്ത അവലംബങ്ങള്‍ അവതരിപ്പിക്കുന്നതും അവ സംബന്ധിച്ച് ചര്‍ച്ചനടത്തുന്നതുമായിരിക്കും.
ഉപരിപ്ലവമായി നോക്കിയാല്‍ ഇസ്ലാമിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഈ ചോദ്യം ലളിതമാണ്. ഒന്നുകില്‍ മൂഹമ്മദിന് വളരെ മുമ്പ് അവ്രാ ഹാമിനാലോ അല്ലലെങ്കില്‍ മുഹമ്മദിന്റെ കാലത്തെ അറബികളാലോ ഇസ്‌ലാമിന് ആരംഭം കുറിക്കപ്പെട്ടു. എന്നാല്‍ വിശദാംശങ്ങള്‍ പരി ശോധിച്ചാല്‍ പ്രതീക്ഷിച്ചതിലുമേറെ സങ്കീര്‍ണമാണ് പ്രശ്നമെന്ന് കാണാന്‍ കഴിയും. അ്രാഹാമോ അതോ അറബികളോ ഇസ്ലാം ആരംഭിച്ചതെന്ന ചോദ്യത്തിന് ശരിയായ വിധത്തില്‍ ഉത്തരം നല്കാന്‍ സാധിക്കുന്നതിന് ഈ ചോദുൃത്തിന്റെ നാല്‍ ഘടകങ്ങളില്‍ ഓരോന്നും നാം കൈകാര്യം ചെയ്യുകയും അഞ്ച് വൃതൃസ്ത ദിശകളില്‍നിന്നും ഈ പ്രശ്നത്തെ സമീപിക്കുകയും ചെയ്യും:
- എന്താണ് ഇസ്ലാം?
- എവിടെയാണ് അബ്രാഹാം ജീവിച്ചത്?
- അബ്രാഹാം മക്ക സന്ദര്‍ശിച്ചിരുന്നുവോ?
- ഇസ്ലാമിന് ആരംഭം കുറിച്ച അറബികള്‍ ആരായിരുന്നു?
- ഇസ്‌ലാം ആരംഭിക്കപ്പെടാവുന്നതാകാമോ?
ഈ ചോദ്യങ്ങളില്‍ ഓരോന്നും നമുക്ക് വെവ്വേറെയായി എടുത്ത് പരിശോധിക്കാം. തെക്കേ ഇന്ത്യയിലെ വനിതാ പ്രഫസര്‍മാര്‍ ഉന്നയിച്ച ചോദൃത്തില്‍ അതു വഹിക്കുന്ന പങ്; വ്യക്തമാകാന്‍ അതുപകരിക്കും.