Previous Chapter -- Next Chapter
16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 4. ഇസ്‌ലാം തുടങ്ങിവച്ച അറബികള്‍ ആരായിരുന്നു?
4.1. മുഖവുര
ഇന്നത്തെ നമ്മുടെ ലോകത്തുള്ള ഇസ്‌ലാം മതം അറബിയായ മുഹമ്മദും അവന്റെ അറബികളായ അനുയായികളും എ.ഡി. ഏഴാം നൂറ്റാണ്ടിലെ ആദൃവര്‍ഷങ്ങളില്‍ ആരംഭിച്ചതാണെന്ന് അധികപേരും സമ്മതിക്കും. ഈ ഇസ്ലാം എങ്ങനെ ആരംഭിച്ചുവെന്ന ആ പ്രക്രിയ സങ്കീര്‍ണമാണ്. ഇന്ന് കാണുന്ന രൂപത്തില്‍ ഇസ്ലാം ആയിത്തീരാന്‍ അനേകം നൂറ്റാണ്ടുകള്‍ എടുത്തിട്ടുണ്ട്. എ.ഡി. നെ നുശേഷം അറബി കളോടെയാണ് പക്ഷേ ഇതിന്റെ ആരംഭം.
അടുത്ത കാലത്തായി ഏതാനും നിരീശ്വരവാദികളും യുക്തി വാദികളും ഈ മുസ്ലിം വിശ്വാസത്തെ ചോദ്യം ചെയ്ത് തുടങ്ങിയി ട്ടുണ്ട്. പകരമായി ചില ആഖ്യാനങ്ങള്‍ അവര്‍ കെട്ടിച്ചമച്ചിട്ടുമുണ്ട്. 750 എ.ഡി.യില്‍ അറബ് സാമ്രാജ്യം അബ്ബാസികളുടെ കയ്യില്‍ വന്നപ്പോള്‍ പശ്ചിമേഷ്യയിലെ ജനത വെറുതെ സങ്കല്പിച്ചുണ്ടാക്കിയതാണൂ പോലും മുഹമ്മദ് എന്ന കഥാപാത്രത്തെ. യഥാര്‍ഥത്തില്‍ മുഹമ്മദ് എന്നൊരാള്‍ ഒരിക്കലും ജീവിച്ചിരുന്നില്ലത്രേ. ഇന്റര്‍നാഷണല്‍ ഇനാറ കൊലാബൊറേഷന്‍ ആണ് തീധ്വ ഇസ്ലാം വിമര്‍ശനത്തിന്റെ ഈ ഇനം പദ്ധതി - പ്രസിദ്ധമായ പദ്ധതി - മുസ്ലിംകള്‍ക്ക് കുപ്പസിദ്ധം - ഉണ്ടാക്കിയത്. അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ 9 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. 2005 മുതലാണ് ഇതിന്റെ ആരംഭം. ഓരോ വാലുവും 400 മൂതല്‍ 930 വരെ പേജുകള്‍ വരും. ഈ ചിന്തകളെ ഞങ്ങള്‍ പിന്തു ടരുകയില്ല. ഇതിന്റെ ആവിഷ്‌കര്‍ത്താക്കള്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന തെളിവുകള്‍ അപര്യാപ്തമാണ്. പുരാവസ്തു നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ കണ്ടെത്തലുകള്‍ ന്യായമാണെന്നു കരുതാന്‍ തെളിവുകളുടെ പോരായ്മയുണ്ട്.
ഇസ്ലാമിന്റെ ഉല്പത്തി സംബന്ധിച്ച സ്റ്റാന്‍ഡേഡ് മുസ്ലിം വിശ്വാസത്തിലാണ് ഞങ്ങള്‍ ശ്രദ്ധ ക്രേനദ്രീകരിക്കുന്നത്. ആ സങ്കീര്‍ണത കളും തജ്ജന്യമായ പ്രശ്‌നങ്ങളും അവയില്‍ ചിലത് അനാവരണം ചെയ്യുന്നതിനായി ഈ അധ്യായത്തില്‍ ഇസ്‌ലാം ആര്‍ ആരംഭിച്ചു വെന്ന ചോദൃത്തിനുള്ള ഉത്തരം താഴെ കൊടുത്തിരിക്കുന്ന ചോദൃ ങ്ങളാല്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെടുന്നതിന് ഈ അന്വേഷണത്തില്‍ നാം അനുവദിക്കും:
a) അറേബ്യക്കാര്‍ എല്ലാവരും അറബികളായിരുന്നുവോ?
b) ഖുര്‍ആന്‍ എത്രമാര്രമാണ് അറബിയായിട്ടുള്ളത്?
c) അറബികളുടെ പൂര്‍വികര്‍ ആരായിരുന്നു?
d) അബ്രാഹാമും യിശ്മായേലും അറബികളായിരുന്നുവോ?
e) അറബികള്‍ക്കിടയില്‍ ഇസ്ലാം ആരംഭിച്ചതെങ്ങനെ?
ഈ ചോദ്യങ്ങളില്‍ ഓരോന്നും പ്രത്യേകം പ്രത്യേകമായി നമുക്ക് നോക്കാം. ഇതില്‍ ഉള്‍പ്പെട്ട നാനാവിധ പ്രശ്നങ്ങളും കാണുന്നതി നാണത്.