Previous Chapter -- Next Chapter
5.3. അല്ലാഹുവാണോ ഇസ്ലാം ആരംഭിച്ചത്?
"തുടക്കം” എന്ന പദം ഖുര്‍ആനില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അവന്‍ തുടങ്ങുന്നു, അവന്‍ തുടങ്ങി എന്നീ ക്രിയകള്‍ ഖുര്‍ ആനില്‍ പതിനാല്‍ വചനങ്ങളിലുണ്ട്. ഈ വചനങ്ങള്‍ ഏറെയും അല്ലാ ഹുവിനെത്തന്നെ പരാമര്‍ശിക്കുന്നതാണ്. അല്ലാഹു ഇസ്‌ലാം ആരംഭി ക്കുന്നുവെന്നോ അവന്‍ ഇസ്ലാം ആരംഭിച്ചുവെന്നോ അവയില്‍ പറ യുന്നില്ല. എന്നിരുന്നാലും ഈ ഖുര്‍ആന്‍ വചനങ്ങള്‍ അനുസരിച്ച് അല്ലാഹു എന്താണ് തുടങ്ങുന്നതെന്ന് നിങ്ങള്‍ നോക്കുകയാണെങ്കില്‍ അല്ലാഹു അവന്‍ ആരംഭിക്കുന്നത് ആരംഭിക്കുമ്പോള്‍ ഇസ്‌ലാമിനെ അനിവാര്യവും സാധ്യവുമാക്കുന്നുവെന്ന് നിങ്ങള്‍ക്ക് പരോക്ഷമായി കണ്ടെത്തുവാന്‍ കഴിയും. “അവന്‍ ആരംഭിക്കുന്നു” എന്ന ക്രിയ ഉപ യോഗിക്കുന്ന ഈ ഖൂര്‍ആന്‍ വചനങ്ങളില്‍ ചിലത് നമുക്ക് നോക്കാം.
ആദ്യത്തെ ഉദാഹരണം മറ്റുള്ളവയ്ക്ക് ഒരു മാതൃകയും ഒരേ രീതി പിന്തുടരുന്നവയാണ് എല്ലാം. ഈ മാതൃകാ പ്രസ്താവനയുടെ അഥവാ ഖുര്‍ആനിലെ ആവര്‍ത്തിച്ചുവരുന്ന മുശ്രാവാകൃത്തിന്റെ സന്ദര്‍ഭം നാം ഉള്‍പ്പെടുത്തുന്നു. “12 (സതൃമായും) നിന്റെ രക്ഷിതാവിന്റെ (കിരാത മായ) അക്രമം അതിഭയങ്കരമാണ്. 13 (സത്യമായും) അവനാണ് ആരംഭി ക്കുന്നവനും പിന്നീട് അതിനെ ആവര്‍ത്തിക്കുന്നവനും. 14 അവന്‍ പാപം ക്ഷമിക്കുന്നവനുമാണ്. സ്നേഹമുള്ളവനുമാണ്. 15 മഹത്തായ സിംഹാ സനത്തിന്റെ ഉടമസ്ഥന്‍. 16 ഉദ്ദേശിക്കുന്നതെന്തും പ്രവര്‍ത്തിക്കുന്നവന്‍” (സൂറ അല്‍ ബുറൂജ് 85:12-16). അവന്‍ (അതായത് നിന്റെ രക്ഷിതാവ് അഥവാ അല്ലാഹു) ആരംഭിക്കുന്നവനും ആവര്‍ത്തിക്കുന്നവനുമാകുന്നു എന്നതാണ് ഇവിടെ മുഖ്യ വാചകം. അല്ലാഹു നേരത്തെ ചെയ്തത് അവന്‍ ആവര്‍ത്തിക്കുന്നുവെന്ന വസ്തുത സൃഷ്ടിയെ സംബന്ധിച്ച ഖുര്‍ആനികാധ്യാപനത്തിലേക്കുള്ള താക്കോലാകുന്നു.
“സമര്‍പ്പണം” എന്ന സങ്കല്പത്തിന്റെ ആശയ സന്ദര്‍ഭത്തില്‍ ഈ അവ്യക്തമായ വാചകത്തെ കൂടുതല്‍ നന്നായി ഗ്രഹിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തിലേക്ക് നമുക്കു നോക്കാം. അല്ലാഹു വിന്റെ സൃഷ്ടിപ്രരകിയ സംബന്ധിച്ച ഖുര്‍ആനിലെ മുഖ്യ ഖണ്ഡിക യുടെ ഭാഗമാണത്. “3 (സത്യമായും) നിന്റെ രക്ഷിതാവ് അല്ലാഹുവാ കുന്നു. അവന്‍ (ധാരാളം) ആകാശങ്ങളെയും (ഒരു) ഭൂമിയെയും ആറ് ദിവസത്തിനുള്ളില്‍ സൃഷ്ടിച്ചു. പിന്നെ അവന്‍ വിരമിച്ചു. അക്ഷരാര്‍ ഥത്തില്‍, സിംഹാസനത്തില്‍ അവന്‍ ഉപവിഷ്ടനായി. (അവിടെ നിന്നും) അവന്‍ ആജ്ഞയെ നിയ്യന്രിക്കുന്നു. അവന്റെ അനുമതിയോ ടെയല്ലാതെ (ശിപാര്‍ശ ചെയ്യാന്‍ അനുവദിക്കപ്പെടുന്ന) ഒരു ശിപാര്‍ശ കനുമില്ല. ഇതാണ് അല്ലാഹു. നിങ്ങളുടെ നാഥന്‍. അതിനാല്‍ (ദാസ്യ പൂര്‍വം) അവനെ ആരാധിക്കുക. ഓര്‍ക്കുംവിധത്തില്‍ ഉപദേശിക്ക പ്പെടാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അനുവദിക്കുകയില്ലേ? 4 അവങ്കലേ ക്കത്രേ നിങ്ങളുടെ മടക്കം. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാകുന്നു (നീതിപൂര്‍വമുള്ളത്). നിങ്ങള്‍ അവനിലേക്ക് തിരിച്ചുപോകും. (സത്യ മായും) അവന്‍ സൃഷ്ടിപ്പ് ആരംഭിക്കുന്നു പിന്നീട് അതിനെ ആവര്‍ത്തി ക്കുന്നു (അതായത് ഉയിര്‍ത്തെഴുന്നേല്‍പിലെ സൃഷ്ടിപ്രവര്‍ത്തനം). അവന്‍ നീതിപൂര്‍വം (അക്ഷരാര്‍ഥത്തില്‍, തുലൃഗഡുക്കളായി) നിങ്ങള്‍ക്കു തിരിച്ചുതരാന്‍വേണ്ടി. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് എതിരായി വിശ്വസിച്ചവരോ (അതാ യത് അവിശ്വസിച്ചവര്‍) (കൊടിയ) ചൂടുള്ള പാനീയവും വേദനാജനക മായ ശിക്ഷയുമാണ്. എന്തിന് എതിരായാണോ അവര്‍ വിശ്വസിച്ചത് അതിനുവേണ്ടി” (സുറ യൂനുസ് 10:3-4). “അവന്‍ സൃഷ്ടി ആരംഭിക്കു കയും എന്നിട്ട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു, നീതിപൂര്‍വം ര്രതിഫലം നല്കുന്നതിന്'എന്നതാണ് ഇവിടെ മുഖ്യവാചകം. ഉയിര്‍ത്തെഴുന്നേല്പിക്കല്‍ സംഭവത്തില്‍ അല്ലാഹു തന്റെ സൃഷ്ടി പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നതാണ് ഇവിടെ സന്ദര്‍ഭം. ഭൂമിയും അതില്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എന്തെല്ലാമുണ്ടോ അവയെയെല്ലാം അല്ലാഹു ഒരിക്കലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സില്‍ വെക്കുമ്പോഴാണ് ഇതിന് അര്‍ഥമുണ്ടാകുന്നത്. നാം മുകളില്‍ കണ്ടതു പോലെ (4.5 കാണുക) ഈ ചോദൃവുമായി ബന്ധപ്പെട്ട്, മോശെയുടെ തോറ മുതലുള്ള വംശാവലികള്‍ എല്ലാംതന്നെ ഖുര്‍ആന്‍ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദുമിരിക്കുന്നു. സൃഷ്ടിപ്പിന്റെ വെവ്വേറെ ഘട്ടങ്ങ ളിലായി ഓരോ മനുഷ്യനെയും അല്ലാഹുതന്നെ സൃഷ്ടിക്കുകയാണ്. ഗര്‍ഭധാരണം മുതല്‍ ശിശുജനനം വരെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതാണിത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രതൃക്ഷസൃഷ്ടികളാകൂന്നു. ഒരാള്‍ ജനിക്കുമ്പോള്‍ ആ വ്യക്തിയെ സൃഷ്ടിക്കുന്ന പ്രവൃത്തി അല്ലാഹു ആരംഭിച്ചതിന്റെ അവസാനഘട്ട മാണത്. കുറെക്കാലം കഴിഞ്ഞ് അവന്‍ മരിക്കുമ്പോള്‍ അല്ലാഹു അവനെ കൊല്ലുകയാണ്. പിന്നെ ഈ മനുഷ്യന്‍ കബറില്‍ യുഗങ്ങള്‍ കഴിഞ്ഞ ശേഷം അല്ലാഹു അവന്റെ സൃഷ്ടിപ്പ് ആവര്‍ത്തിക്കുന്നു. മരിച്ചവരില്‍ നിന്നും അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു. ഭൂമിയില്‍ അവന്‍ നല്ല വനായോ ചീത്ത ആളായോ ജീവിച്ചവനായിരിക്കാം. ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മഫലങ്ങള്‍ക്കനുസൃതമായി കൂലി നല്കാനാണ് പുനരുത്ഥാനം. സമര്‍പ്പണം അഥവാ ഇസ്ലാം എന്ന ഖുര്‍ആനികമായ സങ്കല്‍പത്തിന്റെ സൃഷ്ടിസന്ദര്‍ഭം ഇതത്രേ. കാരണം അല്ലാഹുവാണ് ഇത് ആരംഭിച്ചത്. അവളുടെ അല്ലെങ്കില്‍ അതിന്റെ സൃഷ്ടി ജനിച്ച പ്പോള്‍ ആരംഭിച്ചതും ഉയിര്‍ത്തെഴുന്നേല്പില്‍ അന്ത്യനാളില്‍ അതിനെ പുനഃസൃഷ്ടിക്കുന്നതും അല്ലാഹുവാണ്. ജീവിതകാലത്ത് ഓരോ വ്യക്തിക്കും തങ്ങളുടെ കര്‍മാനുസൃതം പ്രതിഫലം നല്കുന്നുവെന്ന് ഇപ്രകാരം അവന്‍ ഉറപ്പുവരുത്തുന്നു. എല്ലാ സൃഷ്ടികള്‍ക്കുംവേണ്ടി ഇസ്ലാം അല്ലാഹുവല്ല ആരംഭിക്കുന്നത് എന്നാണ് ഇതിനര്‍ഥം. പക്ഷേ ഈ സൃഷ്ടിയുടെ ജീവന്‍ നേരിട്ട സൃഷ്ടിച്ചുകൊണ്ട് അവന്‍ അടി സ്ഥാനം സ്ഥാപിക്കുന്നു. എന്തിന് ആ സൃഷ്ടി തനിക്ക് കീട്വണങ്ങണം എന്നതിനുള്ള അടിസ്ഥാനം. അവനോ അവളോ കീഴ്വണങ്ങുന്നില്ലെ ങ്കില്‍പ്പോലും ഈ സൃഷ്ടിയെ ജനനവേളയില്‍ സൃഷ്ടിച്ച അതേരീ തിയില്‍ തീര്‍ച്ചയായും ആ സൃഷ്ടി പുനഃസൃഷ്ടിക്കപ്പെടും. ആ വൃക്തി ചെയ്ത പ്രവൃത്തിക്കുള്ള പ്രതിഫലം ആ വൃക്തി കൈപ്പറ്റേണ്ടതാണ്. തന്റെ ജീവിതകാലത്ത് ഈ സൃഷ്ടി അല്ലാഹുവിന് സമര്‍പ്പിച്ചിരുന്നോ ഇല്ലേ എന്നതാണ് ഈ സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഈ സമര്‍പ്പണത്തില്‍ മാത്രമേ, ഈ ഇസ്ലാമില്‍ മാത്രമേ അവസാനം അനുകൂലമായ വിധി അല്ലാഹുവില്‍നിന്ന് ഉണ്ടാ വുമെന്ന് ആ സൃഷ്ടിക്ക് ആശ്വസിക്കാന്‍ വകയുള്ളൂ.
കൃതൃമായും അതേ വാചകമുള്ള ഖുറാനില്‍ (അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് ആവര്‍ത്തിക്കുകയും ചെയ്യുന്നു) സൂറ അല്‍ അത്ങ്റാഫ് 7:29, യൂനുസ് 10:29, യൂനുസ് 10:34, അല്‍ അമ്പിയാ 21:104, അല്‍ നംല് 27:64, അല്‍ അങ്കബൂത്ത് 29:29, അല്‍ റും 30:11, അല്‍ റും 30:27, സബ് 34:49 എന്നിവകളില്‍ കാണാം. ഇവയില്‍നിന്നും താഴെ കൊടുത്തിരിക്കുന്നത് ഞങ്ങള്‍ ഉദ്ധരിക്കുകയാണിവിടെ. ബഹുദൈ വാരാധകരായ എതിരാളികളോട് മുഹമ്മദ് വാഗ്വാദം നടത്തുന്നതാ ണിത്. “പറയുക, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തി ക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങളുടെ പങ്കാളികളില്‍ (ദൈവ ങ്ങളില്‍) ഉണ്ടോ? പറയുക, അല്ലാഹു സൃഷ്ടിപ്പ് ആരംഭിക്കുകയും (ഉയിര്‍ത്തെഴുന്നേല്പില്‍) അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ (വൃതിചലിപ്പിക്കുന്ന) നുണകളിലേക്ക് നയിക്കു പ്പെടാന്‍ സ്വയം അനുവദിക്കുന്നതെന്തിന്?” (സൂറ യൂനുസ് 10:34). ഈ വചനപ്രകാരം അല്ലാഹുവും മുഹമ്മദിന്റെ കാലത്ത് അറബികള്‍ ആരാധിച്ചിരുന്ന ദൈവങ്ങളും തമ്മിലുള്ള മുഖ്യ വിവേചനാടയാളമാ ണിത്. അതായത് അല്ലാഹു സൃഷ്ടിപ്പ് ആരംഭിക്കുന്നു, ഉയിര്‍ത്തെഴു ന്നേല്പില്‍ പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യും. അല്ലാഹു മാത്ര മാണ് അപ്രകാരം ചെയ്യുന്നത്.
അപ്പോള്‍ ഇസ്‌ലാം ആരംഭിക്കുപ്പെടാവുന്നതാണോ? അല്ല എന്നും ആണ് എന്നും.
അല്ല. ഇസ്‌ലാം ആരംഭിക്കാന്‍ കഴിയുന്നതല്ല. കാരണം സമര്‍പ്പണം എന്ന നിലയില്‍ ഇസ്ലാം സൃഷ്ടികള്‍ മാര്രം ചെയ്യേണ്ടതായ ഒന്നത്രേ. അവര്‍ക്കാകട്ടെ സ്വയം സൃഷ്ടിക്കപ്പെടാനും കഴിയില്ല. നിര്‍വ ചന്പപകാരം എപ്പോഴാണോ അവര്‍ക്ക് ജീവന്‍ വച്ചത് ഉടനടി ഉണ്ടായി ത്തീര്‍ന്നവരാണവര്‍. അവര്‍ സമര്‍പ്പിക്കേണ്ടവരാണ് എന്നതിന്റെ ഏക സ്യായമാകട്ടെ അവര്‍ സുഷ്ടിക്കപ്പെട്ടവരാകുന്നു എന്നതുമാണ്. അതി നാല്‍ ഒരു സൃഷ്ടിക്കുംതന്നെ ഇസ്‌ലാമിനെ ആരംഭിക്കാന്‍ സാധി ക്കുന്നതല്ല. കാരണം സൃഷ്ടി എന്ന നിലയിലുള്ള അവരുടെ സ്വഭാവം മതി ഇസ്ലാമിനുള്ള /അല്ലാഹുവിനുള്ള സമര്‍പ്പണം അനിവാര്യവും സാധ്യവുമാക്കാന്‍. അല്ലാഹുവിന്റെ സൃഷ്ടിയെന്ന നിലയില്‍ ഓരോ ജീവാസ്തിത്വത്തിനും ഈ പ്രകൃതം നല്കപ്പെടിട്ടുമുണ്ട. ഈ ഖുര്‍ആന്‍ അധ്യാപനപ്രകാരം നോഹയ്ക്കോ അബ്രാഹാമിനോ മോശെയ്ക്കോ ര്രിസ്തൂവിനോ മുഹമ്മദിനോ ഒന്നുംതന്നെ ഇസ്‌ലാമിനെ ആരംഭി ക്കാന്‍ കഴിയില്ലെന്നാണിതിനര്‍ഥം. കാരണം അവരെല്ലാം സൃഷ്ടിക ളായിരുന്നു. അവരുടെ സൃഷ്ടിത്വം തന്നെ തങ്ങളുടെ (സഷ്ടാവിനുള്ള അവരുടെ സമര്‍പ്പണത്തെ അനിവാരൃവും സാധ്യവുമാക്കിത്തീര്‍ത്തി ട്ടുണ്ട.
എന്നാല്‍ അതേ, അതായത് ഇസ്‌ലാം സമര്‍പ്പണം സാധ്യമാക്കി യിരിക്കുന്നു. അതിനാല്‍ത്തന്നെ അല്ലാഹുവാല്‍ പരോക്ഷമായി ആരം ഭിച്ചതാണത്. കാരണം ജനനവേളയില്‍ എല്ലാ വ്യക്തികളുടെയും സൃഷ്ടി അല്ലാഹു ആരംഭിക്കുന്നതത്രേ. അങ്ങനെ ഈ രീതിയില്‍ ആ വൃക്തി അവനെ തന്റെ സ്രഷ്ടാവെന്ന നിലയില്‍ സമര്‍പ്പണപൂര്‍വം വണങ്ങേണ്ട ആവശ്യകതയും സാധ്യതയും അവന്‍ സ്ഥാപിക്കുന്നു. അല്ലാഹു നിരന്തരമായി ജനങ്ങളെ സൃഷ്ടിക്കുന്നില്ലെങ്കില്‍ അത്തരം ഒരു സ്രഷ്ടാവിന് സമര്‍പ്പിതരാകാന്‍ സ്യായമോ ആവശ്യകതയോ ഇല്ല തന്നെ. പുനരുത്ഥാനവേളയില്‍ സൃഷ്ടിപ്രരകിയയെ താന്‍ ആവര്‍ത്തി ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ശ്രഷ്ടാവിനുള്ള സമര്‍പ്പണം. പുനഃ സൃഷ്ടിക്കപ്പെട്ട ഈ ജനതയ്ക്ക് ശിക്ഷയോ പ്രതിഫലമോ നല്കുന്ന തിന് ഇപ്രകാരം സൃഷ്ടി ആരംഭിക്കുന്ന ആ (സഷ്ടാവിനുള്ള കീഴ്വണക്കം. ഒരര്‍ഥത്തില്‍ ഒരു നവവ്യൃക്തിയെ അല്ലാഹു സൃഷ്ടി ക്കല്‍ ര്രഷ്ടാവെന്ന നിലയില്‍ അവന്‍ സമര്‍പ്പിതനാകേണ്ടതിന് പുതിയ ഒരു ഉദാഹരണം തീര്‍ക്കുന്നു. ആ സമര്‍പ്പണത്തെ സാധൃ മാക്കുകയും ആ വൃക്തി സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു പുതിയ വ്യക്തി യുടെകൂടി ഇസ്‌ലാം ആരംഭിക്കുകയും ചെയ്യുന്നു. സമര്‍പ്പണത്തിന്റെ അഥവാ ഇസ്ലാമിന്റെ സാധൃതയെ അവന്‍ വിപുലമായി വികസിപ്പി ക്കുന്നു തുടര്‍ച്ചയായിട്ട്. കൂടുതല്‍ ആളുകളെ സൃഷ്ടിച്ചുകൊണ്ടാണത്. അങ്ങനെ ആ വൃക്തികളില്‍ ഇസ്ലാമിന്റെ പുതിയ ഉദാഹരണങ്ങള്‍ നിരന്തരമായി ആരംഭിക്കുകയും ചെയ്യുന്നു. അസ്തിത്വത്തില്‍ അവര്‍ അവനെ ആശ്രയിച്ചു നിലകൊള്ളുന്നു. അതിനാല്‍ അവര്‍ക്ക് അവന്‍ സമര്‍പ്പിതരാകുന്നതുതന്നെ നല്ലത്. മറ്റാര്‍ക്കെങ്കിലുമാണെങ്കില്‍!