Previous Chapter -- Next Chapter
5.2. ഇസ്ലാമിന് ആരംഭമുണ്ടോ?
അല്‍ ബദ്അ്, അല്‍ ബിദായത്ത്, അല്‍ ബദാഅത്തു, എന്നിവ യാണ് ആരംഭത്തിനുള്ള അറബി വാക്ക്. ഖുര്‍ആനില്‍ ഈ വാക്കുക ളൊന്നും തന്നെ പ്രയോഗിച്ചിട്ടില്ല. ഇതുകൊണ്ടാണ് ഇസ്ലാമിന് ആരംഭമുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കാത്തത്. ആരംഭത്തിനുള്ള പദം തന്നെ ഖൂര്‍ആന്‍ ഒഴിവാക്കിയെന്നതാണ് കാരണം. എന്നിരുന്നാലും ഇസ്‌ലാമിന് തുടക്കമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന അനേകം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ ഇതാണ്.
5.2a) മുഹമ്മദാണോ ആദ്യത്തെ മുസ്‌ലിം? ഖുര്‍ആനില്‍ മുഹമ്മദി നെക്കുറിച്ച് താഴെ കൊടുക്കുന്ന ഒരു വചനം നാം കാണുന്നു: “പറയുക: അല്ലാഹു അല്ലാത്ത മറ്റാരെയെങ്കിലും സംരക്ഷകനായിട്ട് ഞാന്‍ സ്വീക രിക്കണമോ? ആകാശഭൂമികളെ (പിളര്‍ന്ന്) സൃഷ്ടിച്ചവന്‍ (അവന്‍ ആയി രിക്കെ) അവന്‍ (ആഹാരംകൊണ്ട്) തീറ്റുന്നു. അവനോ തീറ്റപ്പെടു ന്നില്ല (ആഹാരംകൊണ്ട്). പറയുക (തീര്‍ച്ചയായും) സമര്‍പ്പിതരില്‍ (അതായത് മുസ്ലിംകള്‍ ആയിത്തീര്‍ന്നവര്‍) ഒന്നാമനാകാന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. പങ്കാളികളെ കലപിക്കുന്നവരില്‍ (അല്ലാഹു വിനു പുറമെ അന്യദൈവങ്ങളെ പുജിക്കുന്നവരില്‍) പെട്ടവന്‍ ഒരിക്ക ലുമല്ല ഞാന്‍” (സൂറ അല്‍ അന്‍ആം 6:14). താഴെ കൊടുത്തിരിക്കുന്ന ഖണ്ഡികയും മുഹമ്മദ് തന്നെയും തന്റെ ദൗതൃത്തെയും എങ്ങനെ നോക്കിക്കണ്ടുവെന്നതിലേക്ക് നമുക്കൊരു ഉള്‍ക്കാഴ്ച നല്കുന്നുണ്ട്: "161 പറയുക: (തീര്‍ച്ചയായും) എന്റെ നാഥന്‍ എന്നെ നേര്‍വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്തിരിക്കുന്നു. ചൊവ്വായ പാത (യിലേക്ക്) അധ്രാ ഹാമിന്റെ വിഭാഗം (മില്ലത്ത്) ഹനീഫ് ആയ മാര്‍ഗം. അദ്ദേഹം പങ്കാ ളികളെ സ്വീകരിച്ചവരില്‍ (അല്ലാഹുവെ കൂടാതെ അന്യദൈവങ്ങളെ ആരാധിച്ചവരില്‍)പെട്ട ആളായിരുന്നില്ല. 162 പറയുക: (തീര്‍ച്ചയായും?) എന്റെ (നിതൃ) പ്രാര്‍ഥനയും എന്റെ (ത്യാഗപൂര്‍ണമായ) ഭക്തിയും എന്റെ ജീവിതവും മരണവും അല്ലാഹുവിനുള്ളതാകുന്നു. ലോകങ്ങ ളൂടെ നാഥന്‍ (മനുഷ്യരുടെയും ജിന്നുകളുടെയും). 163 അവന്‍ പങ്കാളി കള്‍ ഇല്ല. ഇത് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. മുസ്ലിംകളില്‍ (സമര്‍പ്പിതരില്‍) ഒന്നാമന്‍ ഞാനാകുന്നു” (സൂറ അല്‍ അന്‍ആം 6:161-163). അവസാനമായി ഇതാണ് മുഹമ്മദിനെക്കൂറിച്ച് നാം ഖുര്‍ആനില്‍ വായിക്കുന്നത്: "11 പറയുക: (തീര്‍ച്ചയായും) അല്ലാഹു വിനെ ആരാധിക്കാനും ഇസ്‌ലാം ആത്മാര്‍ഥമായി അനുഷ്ഠിക്കാനും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. 12 മുസ്ലിംകളില്‍ (സമര്‍പ്പിതരില്‍) ഒന്നാമനാകാന്‍ ഞാന്‍ ആങ്ഞാപിക്കപ്പെട്ടിരിക്കുന്നു” (സൂറ അസ്സു മര്‍ 39:11-12). ഖുര്‍ആനിലെ ഈ മൂന്ന് സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത് മുഹമ്മദാണ് ആദ്യത്തെ മുസ്ലിം എന്നത്രേ. കാരണം സമര്‍പ്പിതരില്‍ ഒന്നാമനാകാന്‍ അദ്ദേഹം കല്പിക്കപ്പെട്ടിരിക്കുകയാണ്. ആകാശ ഭൂമികളുടെ (്സഷ്ടാവും പങ്കാളികള്‍ ഇല്ലാത്തവനുമായിട്ട് അല്ലാഹു. ആദാമിന്റെ കാലം മുതല്‍ ജീവിച്ച എല്ലാ ജനങ്ങളിലുംവച്ച് ഒന്നാമനെ ന്നാണോ അതോ മുഹമ്മദിന്റെ മാതൃക പിന്തുടരുകയും അദ്ദേഹ ത്തിന്റെ ഖുര്‍ആനിലെ അല്ലാഹുവിനെ അദ്ദേഹത്തെപ്പോലെ വണങ്ങി യവരില്‍ ഒന്നാമനെന്നാണോ എന്താണ് യഥാര്‍ഥത്തില്‍ ഇവിടെ മുഹമ്മദ് ഒന്നാമനാണെന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഈ വചനങ്ങളിലെ പദഘടന മുഹമ്മദ് ഒന്നാമത്തെ മുസ്‌ലിം ആയിത്തീ രുന്ന തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നില്ല. ഇത് സതൃമാണെങ്കില്‍ മുഹമ്മദ് എന്ന അറബിയായിരിക്കും ഇസ്‌ലാം ആരംഭിച്ചിട്ടുണ്ടാവുക എങ്കിലും ഇസ്‌ലാമിന്റെ പ്രാരംഭം സംബന്ധിച്ച് മറ്റൊരു ചോദൃംകൂടി നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു:
5.2b) ഒരു മുസ്ലിമായി അല്ലാഹുവിന് സമര്‍പ്പിതനായ ആദ്യത്തെ ആള്‍ ഖൂര്‍ആന്‍ അനുസരിച്ച് ആരാണ്? വൃക്തിത്വങ്ങളെയും ജന ത്തെയും സംബന്ധിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ നിങ്ങള്‍ പഠിക്കുകയാ ണെങ്കില്‍ മുസ്ലിംകളെന്ന നിലയില്‍ സമര്‍പ്പിച്ചവരായി വിശേഷിപ്പി ക്കപ്പെടുന്ന അവരെക്കുറിച്ച് നിങ്ങള്‍ പഠിച്ചാല്‍ മുസ്‌ലിംകളായി സ്വയം സമര്‍പ്പിച്ച ആളുകള്‍ മുഹമ്മദിനു മുമ്പേ ഉണ്ടായിരുന്നതായും അവ രൂടെ പട്ടിക താഴെ കൊടുത്തിരിക്കുന്നതുപോലെയായും കാണാന്‍ കഴിയും. ശ്രന്ഥാനുസാരികള്‍അതായ ക്രിസ്തൃരുംയഹൂദരും (സൂറ അല്‍ ഖസസ് 28:53). പ്രവാചകന്‍മാര്‍ (മുഹമ്മദിനു മുമ്പ്) (സൂറ അല്‍ മാഇദ 5:44). യേശുവിന്റെ ശിഷ്യന്മാര്‍ (സൂറ ആലു ഇംറാന്‍ 3:52, അല്‍ മാഇദ 5:111). ശലമോനും ശേബ രാജ്ഞിയും (സുറ അന്നം 27:38,42,44, അന്നംല്‍ 7:31). ഫറോവ (സുറ യൂനുസ് 10:90). യോസേഫ് (സുറ യുസുഫ് 12:101). ലൂത്ത് (സൂറ അദ്ദാരിയാത്ത് 51:36). അബ്രാഹാമും യിശ്മായേലും (സൂറ അല്‍ ബഖറ 2:67,128,131,133, അസ്സാഫ്ഫാത്ത് 37:103). നോഹ (സുറ യുനുസ് 10:72). അവസാനമായി ആകാശഭുമിക ളിലെ സര്‍വരും സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം സമര്‍പ്പി തരായി (സൂറ ആലു ഇംറാന്‍ 3:83). മോശെ, യേശു എന്നീ പ്രമുഖ വൃക്തിത്വങ്ങളെ ഒഴിവാക്കിയത് വിചിര്രമായിരിക്കുന്നു. അല്ലാഹുവിന് സമര്‍പ്പിച്ച മുസ്‌ലിംകളാണ് ഇവരെന്ന് ഖുര്‍ആന്‍ വൃക്തമായി പറയുന്നില്ല. മുഹമ്മദല്ല ജീവിച്ചവരില്‍ ആദ്യത്തെ മുസ്ലിം എന്ന് ഖുര്‍ ആനില്‍നിന്ന് നാം കണ്ടെത്തുന്നു. അങ്ങ നെയായിരുന്നുവെങ്കില്‍ മുഹമ്മദിനു മുമ്പ് ജീവിച്ച വൃക്തികളുടെയും ജനതയുടെയും ഇസ്ലാം സംബന്ധിച്ച് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുമായിരുന്നില്ല. ഈ കണ്ടെ ത്തല്‍ പ്രകാരം അവ്രാഹാം ആദ്യത്തെ മുസ്ലിം അല്ല. കാരണം അബ്രാഹാമിനുമുമ്പ് നോഹ മുസ്ലിംകളായി ജീവിച്ചിരുന്നു. യഥാര്‍ഥ ത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഭൂമിയില്‍ അധിവസിക്കുന്നവരെല്ലാം അപ്രകാരം ആകാശവാസികള്‍ തന്നെയും അല്ലാഹുവിന് സമര്‍പ്പിത രാണെന്നും അതിനാല്‍ത്തന്നെ അവരെല്ലാം മുസ്‌ലിംകള്‍ ആണെ ന്നുമത്രേ (സൂറ അൽ-ജിൻ 72:14 അനുസരിച്ച്, ചില ജിന്നുകൾ മുസ്ലീങ്ങളാണ്). ഇതിനര്‍ഥം ആകാശഭൂമികളുടെ സ്രഷ്ടാവിനുള്ള സമര്‍പ്പണം സാര്‍വത്രികമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഭവമാണെ ന്നാണ്. നോഹ അത് ആരംഭിച്ചില്ല. ഇബ്റാഹീമല്ല അത് ആരംഭിച്ചത്. യോസേഫും അത് ആരംഭിച്ചില്ല. മുഹമ്മദിനു മുമ്പുള്ള പ്രവാചകന്മാര്‍ അത് ആരംഭിച്ചില്ല. യഹൂദരും ക്രിസ്ത്ൃരും അത് ആരംഭിച്ചില്ല. മറിച്ച് ചരിത്രത്തിലൂടനിളം ഈ വ്യക്തികള്‍ അവര്‍ക്ക് മുമ്പുള്ളവര്‍ ചെയ്തത് ആവര്‍ത്തിക്കുകയാണുണ്ടായത്. അതായത് അല്ലാഹുവിനു മാത്രം കീഴൊതുങ്ങുക. നാം ഇവിടെ ഇവ്വിഷയകമായി അന്തിമമായ ഖുര്‍ആന്‍ ഖണ്ഡികകള്‍ പരാമര്‍ശിക്കുകയാണ്. ഇസ്‌ലാമിന് ആരംഭമുണ്ടോ ഇല്ലേ എന്ന ചോദ്യത്തെയാണ് നാം അഭിമൂഖീകരിക്കുന്നത്.
5.2c) അല്ലാഹു അംഗീകരിച്ച ഏക മതമേത്? സാര്‍വത്രികമായ രണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ഈ പോയന്റില്‍ ഇവിടെ ഉദ്ധരിക്കുന്നു. രണ്ടും ഒരേ അധ്യായത്തിലാണ്. അബ്രാഹാമിനെ മുമ്പേ ഇസ്ലാമി ലേക്ക് ഖുര്‍ആന്‍ മതം മാറ്റുന്ന വചനങ്ങളാണവ മുസ്‌ലിം ആയിത്തീ രാന്‍ അബ്രാഹാമിനോട് ആവശ്യപ്പെടുന്നു: “18 അല്ലാഹുവും മാലാഖ മാരും അറിവുള്ളവരും അവന്‍ അല്ലാതെ ദൈവമില്ലെന്ന് സാക്ഷ്യം വഹിച്ചിരിക്കുന്നു. അവന്‍ നീതി നിര്‍വഹിക്കുന്നു (ഖാഇമാന്‍ ബില്‍ ഖിസ്തി). സര്‍വശക്തനായ, അറിവുള്ളവനായ അവനല്ലാതെ ദൈവ മില്ല. 19 (സത്യമായും) അല്ലാഹുവിങ്കല്‍ മതം ഇസ്‌ലാമത്രേ (സമര്‍പ്പണം), അറിവ് വന്നുകിട്ടിയശേഷം അസൂയ കാരണമല്ലാതെ വേദം (ബൈബിള്‍) നല്‍കപ്പെട്ടവര്‍ ഭിന്നിച്ചു പോയിട്ടില്ല. ഖുര്‍ആനിലെ അല്ലാഹുവിന്റെ അത്ഭുതവചനങ്ങള്‍ ആര്‍ അവിശ്വസിക്കുന്നുവോ അവരെ അല്ലാഹു ഉടനെ വിചാരണ ചെയ്യും” (സുറ ആലു ഇംറാന്‍ 3:18,19). രണ്ടാമത്തെ ഖണ്ഡിക ഇതാണ്: “84 പറയുക, ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും (ഖുര്‍ആന്‍) അബ്രാഹാമിനും യിശ്മായേലിനും യിസ്ഹാക്കിനും യാക്കോബിനും (യിരസായേല്‍) ഗോത്രത്തിനും ഇറക്ക പ്പെട്ടതിലും മോശെയ്ക്കും (തോറ) യേശുവിനും (ഇഞ്ചീല്‍) നല്ക പ്പെട്ടതിലും പ്രവാചകന്‍മാര്‍ക്ക് നല്കപ്പെട്ടതിലും (പഴയനിയമം) വിശ്വസിച്ചിരിക്കുന്നു. അവര്‍ക്കിടയില്‍ ഞങ്ങള്‍ യാതൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ സമര്‍പ്പിതരാണ് (മുസ്‌ലിം കള്‍). 85 ഇസ്‌ലാമിനു പുറമെ മറ്റൊന്നിനെ മതമായി സ്വീകരിച്ചാല്‍ അത് സ്വീകരിക്കുപ്പെടുകയില്ല. അന്ത്യനാളില്‍ അത്തരക്കാര്‍ നഷ്ടകാരികളില്‍ പെട്ടവരായിരിക്കും” (സൂറ ആലു ഇംറാന്‍ 3:84,85). ഏതാണ്ട് എ.ഡി. 610 നു ശേഷം ഇന്ലാം സ്വീകരിച്ച അറബികളുടെ അടിസ്ഥാന ഗ്രന്ഥ ങ്ങള്‍ പ്രകാരം അല്ലാഹുവിനുള്ള സമര്‍പ്പണമായ ഇസ്ലാം അല്ലാത്ത എല്ലാ മതങ്ങളും വിശ്വാസങ്ങളും പരിഗണനയില്ലാത്തതും അല്ലാഹു വിനു മുമ്പാകെ ഉപയോഗശൂനൃവുമാണ്. മുഹമ്മദിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ജൂതായിസവും ക്രൈസ്തവതയും അതിന്റെ അനുയായികള്‍ക്കിടയിലുള്ള ഭിന്നിപ്പുമൂലം ദുര്‍ഗ്രഹവും മൂടപ്പെട്ടു മായി മാറിയിരുന്നു. അബ്രാഹാമിനെപ്പോലെ അവര്‍ ഇസ്ലാമിലേക്ക് മതം മാറിയെങ്കിലും അവരുടെ ഇസ്‌ലാം അസുയയാലുള്ള അഭിപ്രായ വൃത്യാസങ്ങളാല്‍ ഗൂഡവും ആവരണം ചെയ്യപ്പെട്ടതുമായി. അറബ് ഇസ്ലാമിനു മുമ്പുള്ള മതങ്ങളെല്ലാം ഇസ്ലാമിലേക്ക് മാറിയെന്ന ഈ കാഴ്ചപ്പാടു്രകാരം ഇസ്‌ലാമിന് ആരംഭമില്ല. ഖുര്‍ആനിന്റെ സ്വേച്ഛാധിപതൃപരമായ അധ്യാപനപ്രകാരം ഇസ്ലാം എപ്പോഴും ഇവിടെയുണ്ട്. എന്നാലും അവസാനമായി ഒരൂ സാധൃതകൂടി അവ ശേഷിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിന് ആരംഭ മുണ്ടാകാനുള്ള സാധ്യത എങ്ങനെയുണ്ടാകാം? ഈ സാധ്യതയാണ് താഴെ കൊടുത്തിരിക്കുന്ന പ്രശ്നത്തില്‍ ഉന്നയിച്ചിട്ടുള്ളത്: