Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 025 (PILLAR 5: Hajj (pilgrimage))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 4: ഇസ്ലാമിന്റെ തൂണുകള്‍

4.5. തൂണ്‍ 5: ഹജജ (തീര്‍ഥാടനം)


ഹജ്ജ്‌ ഇസ്‌ലാമിന്റെ അഞ്ചാമത്തെ തൂണാണ്‌. ആധുനിക കാലത്തെ സാദി അറേബ്യയിലെ മക്ക, മദീന എന്നീ മുസ്‌ലിം പുണ്യനഗരങ്ങളിലെ വിശുദ്ധ സ്ഥലങ്ങളിലേക്ക്‌ നടത്തുന്ന തീര്‍ഥാടനമാണ്‌ അത്‌. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച്‌ ഓരോ കൊല്ലവും ഒരേ കാലത്താണ്‌ അത്‌ നടക്കുന്നത്‌. സ്വതന്ത്രനും പ്രായപൂര്‍ത്തിയെത്തിയവനും ബുദ്ധിയുള്ളവനും ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവനുമായ മുസ്ലിമിന്‌ ആയു സ്സില്‍ ഒരു തവണ അത്‌ നിര്‍ബന്ധമാകുന്നു. ഇസ്ലാം പറയുന്നതനുസരിച്ച്‌ ഹജ്ജിന്റെ ആചാരങ്ങള്‍ അബ്രഹാമിന്റെ കാലം മുതലുള്ളതാണ്‌. ആദ്യം ആദാം നിര്‍മിച്ച കഅബ ശേഷം പുതുക്കിപ്പണിതത്‌ അഡ്രഹാമാണെന്ന്‌ പറയ പ്പെടുന്നു. ഇസ്‌ലാമിക കലണ്ടറിലെ പ്രന്തണ്ടാം മാസമായ ദുല്‍ഹിജ്ജ എട്ടിന്‌ ഹജ്ജ്‌ ആരംഭിക്കുകയും അതേമാസം പതിമൂന്നിന്‌ അവസാനിക്കുകയും ചെയ്യുന്നു.

വൃതൃസ്തമായ നിരവധി ആചാരങ്ങള്‍ ഹജ്ജ്‌ ഉള്‍ക്കൊ ള്ളുന്നു. “ഇഹ്റാം” എന്നറിയപ്പെടുന്ന തയ്യാറെടുപ്പോടെയാണ്‌ അത്‌ ആരംഭിക്കുന്നത്‌. ആണുങ്ങള്‍ക്ക്‌ കൂട്ടിത്തുന്നാത്ത രണ്ട്‌ വെള്ളവസ്ര്രങ്ങള്‍ വേണം. അരയ്ക്കു ചുറ്റും ഉടുക്കുന്ന ഈ തുണി മുട്ടോളം എത്തുന്നതാണ്‌. മറ്റേ തുണി ഇടതുതോളിനു മുകളില്‍ ധരിച്ച്‌ വലതുതോളില്‍ കെട്ടും. സ്ര്രീകള്‍ക്ക്‌ അവര്‍ സാധാരണ അണിയുന്ന ഏത്‌ നിറത്തിലുള്ള വസ്ര്തവുമാകാം. സ്ര്രീകള്‍ തല മറയ്ക്കണം. എന്നാല്‍ കയ്യും മുഖവും തുറന്നിടണം. തീര്‍ഥാടകന്‍ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടരുത്‌. മുടി കള യുകയോ നഖം മുറിക്കുകയോ ചെയ്യുരുത്‌.കൊളോണോ സുഗന്ധ തൈലങ്ങളോ തീര്‍ഥാടകന്‍ ഉപയോഗിക്കരുത്‌. മൃഗങ്ങളെ കൊല്ലു കയോ വേട്ടയാടുകയോ ചെയ്യരുത്‌. അടിപിടികൂടുകയോ തര്‍ക്കി ക്കുകയോ അരുത്‌. സ്ത്രീകള്‍ മുഖം മറയ്ക്കരുത്‌. തുന്നലുള്ള വസ്ര്രം പുരുഷന്മാര്‍ക്ക്‌ ധരിക്കാന്‍ പാടില്ല. കുളിക്കല്‍ അനുവദി ക്കപ്പെട്ടിരിക്കുന്നു. പക്ഷേ സൌരഭ്യമുള്ള സോപ്പുകള്‍ ഉപയോഗി ക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

ഇഹ്റാമിനുശേഷം തങ്ങളുടെ ഉദ്ദേശ്യം, “നിയ്യ്‌” പ്രഖ്യാപിക്കണം. പിന്നെ അവര്‍ ദുല്‍ഹജ്ജ്‌ 8 ന്‌ മക്കയിലെ മിനയുടെ അടുത്ത പ്രദേശത്തേക്കാണ്‌ യാത്ര ചെയ്യുന്നത്‌. പിറ്റേന്ന്‌ പ്രഭാതംവരെ അവര്‍ അവിടെ കഴിയും. പിന്നെ അറഫാ മൈതാനിയില്‍ ചെന്ന്‌ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട്‌ ആ താഴ്വരയില്‍ നില്‍ക്കും. പകല്‍ അവസാനിച്ചാല്‍ രാത്രി തങ്ങാന്‍ മുസ്ദലിഫയുടെ ഭാഗ ത്തേക്ക്‌ പോയി പിറ്റേന്ന്‌ ഉപയോഗിക്കാനുള്ള ചെറിയ കല്ലുകള്‍ ശേഖരിക്കും. രാവിലെ അവര്‍ മിനയിലേക്കാണ്‌ പോകുന്നത്‌. അവിടെ ചെന്ന്‌ “ജമറാത്ത്‌" എന്നു വിളിക്കപ്പെടുന്ന സ്തൂപങ്ങള്‍ക്കു നേരെ കല്ലെറിയും. ഈ ശിലാസ്തംഭങ്ങള്‍ പിശാചിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പിന്നെ ഇബ്റാഹീമിനെയും (അബ്രഹാം) അദ്ദേഹത്തിന്റെ മകനെയും (അത്‌ ഇസ്മായീല്‍ അഥവാ യിശ്മാ യേല്‍ ആണെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. ബൈബിള്‍ വിവ രണമനുസരിച്ച്‌ യിസ്ഹാക്കാണെങ്കിലും മുസ്ലിംകള്‍ അപ്രകാര മല്ല വിശ്വസിക്കുന്നത്‌) സംബന്ധിച്ച കഥ അനുസ്മരിക്കാനായി. ബലി നടത്തുന്നു. ഇതിനുവേണ്ടി ഒരു ആട്ടിന്‍കിടാവിനെയോ ചെമ്മരിയാടിനെയോ അറുക്കുകയാണ്‌ പരമ്പരാഗതമായി അവര്‍ ചെയ്തുപോരുന്നത്‌. ഇന്ന്‌ അധിക തീര്‍ഥാടകരും ഹജ്ജ്‌ ആരംഭി ക്കുന്നതിനുമുമ്പ്‌ മക്കയില്‍വച്ച്‌ ചീട്ട വാങ്ങുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹുവിന്റെ പേരില്‍ ഒരു മൃഗത്തെ ബലികഴിക്കാന്‍ അനുവദി ക്കുന്ന ചീട്ടാണത്‌. തീര്‍ഥാടകന്റെ ഭൗതിക സാന്നിദ്ധ്യമില്ലാതെ തന്നെ പത്താം തീയതി അത്‌ അവിടെവച്ച്‌ അറുക്കപ്പെടും. എങ്ങനെയായാലും മാംസം പാവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുകയാണ്‌ പതിവ്‌. ഇതിനുശേഷം പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുന്നു. സ്ര്രീകള്‍ ഒരു മുടിച്ചുരുള്‍ മുറിച്ചിട്ടുകളയുന്നു. പിന്നെ അവര്‍ “തവാഫി" നുവേണ്ടി മക്കയിലേക്ക്‌ തിരിക്കും. കഅബയെ ഏഴു വട്ടം ചുറ്റലാണത്‌. പിന്നെ മൂന്നോ നാലോ ദിവസത്തേക്ക്‌ വീണ്ടും മിനയിലേക്ക്‌. പിശാചിനെ പ്രതിനിധാനം ചെയ്യുന്ന തൂണുകള്‍ക്കുനേരെ ഓരോ ദിവസവും കല്ലെറിയുന്നു.

അവസാനം ദുല്‍ഹിജ്ജ പ്രന്തണ്ടാം ദിവസം കഅബതയ്ക്കു ചുറ്റും വേര്‍പാടിന്റെ തവാഫ്‌ ചെയ്യുന്നു. ജീവിതത്തില്‍ അതുവരെ ചെയ്തുപോയ എല്ലാ പാപങ്ങള്‍ക്കുംവേണ്ടി അല്ലാഹുവിനോട്‌ പാപമോചനം തേടുന്നു. ഇങ്ങനെ ഹജ്ജ്‌ അവസാനിക്കുന്നു. അനേകം മുസ്‌ലിംകള്‍ അതിനുശേഷം മദീനയില്‍ മുഹമ്മദ്‌ അടക്കം ചെയ്യപ്പെട്ട പള്ളി സന്ദര്‍ശിക്കുന്നു. പക്ഷേ ഇത്‌ ഹജ്ജിന്റെ ഉപാധിയില്‍പ്പെട്ടതല്ല.

ജീവിതത്തില്‍ അനേകം തവണ ഇന്ന്‌ ചില മുസ്‌ലിംകള്‍ ഹജ്ജിനു പോകാറുണ്ട്‌. എന്നാല്‍ ഇത്‌ അവര്‍ക്ക്‌ അനിവാര്യ മായതല്ല. ചില രാജ്യങ്ങളില്‍ സാമൂഹികവും മതപരവുമായ അന്ത സ്സിന്റെ അടയാളമാണത്‌. ഒരാള്‍ എത തവണ ഹജ്ജി ചെയ്യുന്നുവോ അത്ര തവണ അദ്ദേഹത്തിന്റെ അന്തസ്സ്‌ ഉയരുന്നു.

www.Grace-and-Truth.net

Page last modified on February 18, 2024, at 10:57 AM | powered by PmWiki (pmwiki-2.3.3)