Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 036 (Christ Knowing the future)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.8. ഭാവി അറിയുന്ന ക്രിസ്തു


ഭാവിയും അദൃശ്യമായതും അല്ലാഹു മാത്രമേ അറിയൂ എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഈ കാരൃങ്ങള്‍ യേശു അറി യുന്നുവെന്ന്‌ മറ്റൊരിടത്ത്‌ ഖുര്‍ആന്‍ പറയുന്നു. ഒന്നുകില്‍ അല്ലാഹു മാത്രമേ അവ അറിയു എന്ന്‌ ഖുര്‍ആന്‍ പറഞ്ഞത്‌ തെറ്റ്‌ അല്ലെങ്കില്‍ യേശു അല്ലാഹുവാണ്‌ എന്നാണിത്‌ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ പറയുന്നു:

“അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനത്രേ. അദൃശ്യ (ജ്ഞാനം) അവന്‍ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല. ദൂതന്മാരില്‍നിന്നും അവന്‍ അംഗീകരിച്ചവര്‍ക്കൊഴികെ” (ഖുര്‍ആന്‍ 72:26,27).

ഖുര്‍ആനിലുടനീളം ഈ "ഒഴികെ” ക്രിസ്തുവിനു മാത്രമേ ബാധകമായിട്ടുള്ളൂ. മറ്റാര്‍ക്കും അത്‌ ബാധകമായിട്ടില്ല.

"തീര്‍ച്ചയായും, ഈസ ആ നാഴികയുടെ അറിവിന്റെ (അട യാളം) ആയിരിക്കും. അതിനാല്‍ അതിനെപ്പറ്റി സംശയത്തി ലാകാതിരിക്കുക. എന്നെ പിന്തുടരുക. ഇത്‌ നേര്‍വഴിയാകുന്നു” (ഖുര്‍ആന്‍ 43:61).

അറബി മൂലത്തില്‍ ഈ സൂക്തം അവ്യക്തമാണ്‌. ചില വ്യാഖ്യാതാക്കള്‍ ക്രിസ്തു ന്യായവിധിനാളിന്റെ അടയാള മാണെന്ന അര്‍ഥത്തിലാണ്‌ ഈ സൂക്തത്തെ എടുക്കുന്നത്‌. അത്‌ എപ്പോള്‍ സംഭവിക്കുമെന്ന്‌ അവന്‍ അറിയാമെന്നാണ്‌ ഇതിനര്‍ഥ മെന്ന്‌ മറ്റുള്ളവര്‍ പറയുന്നു. മറ്റു വ്യാഖ്യാനങ്ങള്‍ ഇനിയുമുണ്ട്‌. ഈ വ്യാഖ്യാനങ്ങളില്‍ ഏതും സാധ്യവും സാകര്യപ്രദവുമാണ്‌.

www.Grace-and-Truth.net

Page last modified on February 18, 2024, at 04:13 PM | powered by PmWiki (pmwiki-2.3.3)