Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 035 (The Miracle working Christ)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 6: ഇസ്ലാമിലെ ക്രിസ്തു

6.7. അത്ഭുതം പ്രവര്‍ത്തിക്കുന്ന ക്രിസ്തു


വൃത്യസ്തമായ അനേകം രീതികളില്‍ ക്രിസ്തുവിന്റെ അന നൃത ഇസ്‌ലാമില്‍ നാം കണ്ടുകഴിഞ്ഞു. ഇവയിലൊന്ന്‌ അവനില്‍ ആരോപിക്കപ്പെടുന്ന അനേകം അത്ഭുതങ്ങളാണ്‌.

“നിങ്ങളുടെ നാഥനില്‍നിന്നും ഒരടയാളവുമായിട്ടാണ്‌ തീര്‍ച്ച യായും ഞാന്‍ നിങ്ങളുടെ അടുക്കലേക്ക്‌ വന്നിരിക്കുന്നത്‌. നിങ്ങള്‍ക്കുവേണ്ടി കളിമണ്ണില്‍നിന്നും പക്ഷിയുടെ രൂപംപോലെ യുള്ളത്‌ ഞാന്‍ രൂപപ്പെടുത്തും. ഞാന്‍ അതിലേക്ക്‌ ഈതുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത്‌ പക്ഷിയായിത്തീരുന്നു. ഞാന്‍ അന്ധരെയും കുഷ്ഠരോഗികളെയും സാഖ്യമാക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടെ ഞാന്‍ മരിച്ചവര്‍ക്ക്‌ ജീവന്‍ നലകുന്നു. നിങ്ങള്‍ എന്തു ഭക്ഷിക്കുന്നുവെന്നും നിങ്ങളുടെ വീടു കളില്‍ നിങ്ങള്‍ എന്തു ശേഖരിച്ചുവയ്ക്കുന്നുവെന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നു. തീര്‍ച്ചയായും അത്‌ നിങ്ങള്‍ക്ക്‌ ഒരു അട യാളമാകുന്നു, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3:49).

“അല്ലാഹുവിന്റെ അനുമതിയോടെ ' എന്ന വാചകം ഉണ്ടെ ങ്കിലും ഇസ്ലാമിലെ മറ്റൊരു പ്രവാചകനും ചെയ്യാത്ത അത്ഭുത ങ്ങള്‍ സൃഷ്ടിക്കല്‍ ഉള്‍പ്പെടെ ഈ സൂക്തം ക്രിസ്തുവില്‍ ആരോപി ക്കുന്നു. മുഹമ്മദിനെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നതുമായി ഇതിനെ യൊന്ന്‌ താരതമ്യം ചെയ്തു നോക്കുക:

“അവിശ്വാസികള്‍ പറയുന്നു: “എന്തുകൊണ്ടാണ്‌ അവന്റെ നാഥനില്‍നിന്നും ഒരടയാളം അവന്‍ അയയ്ക്കപ്പെട്ടിട്ടില്ലാത്തത്‌?” നീ ഒരു മുന്നറിയിപ്പുകാരന്‍ മാര്രതമാണ്‌. എല്ലാ ജനതകള്‍ക്കുമുള്ള ഒരു വഴികാട്ടിയും” (ഖുര്‍ആന്‍ 13:7).

“അദ്ദേഹം ദൈവത്തിന്റെ അപ്പൊസ്തലന്മാരില്‍ അന്തിമനും ഏറ്റവും മഹാനുമായിട്ടും മുന്‍കാല പ്രവാചകന്മാര്‍ തങ്ങളുടെ വാചികമായ സന്ദേശങ്ങളെ ഏതൊരു അത്ഭുതങ്ങള്‍കൊണ്ട്‌ ബലപ്പെടുത്തിയെന്ന്‌ പറയപ്പെടുന്നുവോ അമ്മാതിരി അത്ഭുത ങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശക്തീകരിക്കപ്പെട്ടിരുന്നില്ല” (മുഹമ്മദ്‌ അസദ്‌, Message of the Qur’an).

www.Grace-and-Truth.net

Page last modified on February 18, 2024, at 04:11 PM | powered by PmWiki (pmwiki-2.3.3)