Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 041 (Christ cured the blind and the leper, and gave life to the dead)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍

7.3. ര്രിസ്‌തു അന്ധന്മാരെയും കുഷ്ഠരോഗികളെയും സവഖ്യയമാക്കുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്തു


ഇസ്‌ലാമില്‍ മറ്റാര്‍ക്കും തന്നെ ഈ മൂന്ന്‌ അത്ഭുതങ്ങള്‍ ആരോപിക്കപ്പെട്ിട്ടില്ല. അവ ഒരു ക്രൈസ്തവന്‍ പരിചിതമായി തോന്നാം. കാരണം ബൈബിളിരഃ വിവരിക്കപ്പെട്ട ഈ അത്ഭുത ങ്ങള്‍ ക്രിസ്തു ചെയ്തതാണെന്ന്‌ നമുക്ക്‌ തീര്‍ച്ചയായും അറിയാം. പക്ഷേ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തപ്പെട്ട സമാനമായ കഥകളുടെ യെല്ലാം കാര്യത്തിലെന്നപോലെ വിശദാംശങ്ങള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ കഥയുടെ പ്രധാന തത്ത്വങ്ങള്‍ തന്നെ തീര്‍ത്തും വ്യത്യസ്തമായിരിക്കും. മരിച്ചവരെ ഉയിര്‍പ്പിച്ച കാര്യത്തില്‍ ലാസറി നെയോ നയീനിലെ വിധവയുടെ മകനെയോ പോലുള്ളവരുടെ കാര്യത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചുമല്ല ഖുര്‍ആന്‍ സംസാരി ക്കുന്നത്‌. ബൈബിളില്‍ തീരെയില്ലാത്ത വൃത്യസ്തമായ ഒരു കഥയാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. യേശു കുട്ടിയായിരുന്നപ്പോള്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സമ യത്ത്‌ അവരിലൊരാള്‍ മറ്റൊരാളെ അടിച്ച്‌ അവനെ കൊന്നു. മറ്റേ കൂട്ടി മരിച്ചെന്ന്‌ അടിച്ച കുട്ടി കണ്ടപ്പോള്‍ അവന്‍ ആ കുട്ടിയെ യേശുവിന്റെ മടിയിലിട്ട ഓടിക്കളഞ്ഞു. ആളുകള്‍ വന്നു നോക്കു മ്പോള്‍ കാണുന്നത്‌ യേശുവിന്റെ വസ്ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതും അവനടുത്ത്‌ ഒരു മരിച്ച കുട്ടി കിടക്കുന്നതുമാണ്‌. അതുകൊണ്ട്‌ ആ കുട്ടിയെ യേശു കൊന്നതാണെന്ന്‌ അവര്‍ ഈഹിച്ചു. യേശുവിനെ സ്യായാധിപനടുത്തേക്ക്‌ കൊണ്ടുപോയി. കുട്ടിയെയോ കുട്ടിയെ ആര്‍ കൊന്നുവെന്നു പോലുമോ തനിക്കറി യില്ലലെന്ന്‌ യേശു പറഞ്ഞു. ആളുകള്‍ രോഷാകുലരായി യേശു വിനെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ യേശു മരിച്ച കുട്ടിയെ കൊണ്ടുവരാന്‍ കല്‍പിച്ചു. എന്തിനാണെന്ന്‌ അവര്‍ ചോദിച്ചപ്പോള്‍ ആരാണ്‌ കൊന്നതെന്ന്‌ അവനോടുതന്നെ ചോദിക്കാനാണെന്ന്‌ യേശു മറുപടി പറഞ്ഞു. അവന്‍ എങ്ങനെ മരിച്ചവരോട്‌ സംസാരി ക്കാന്‍ കഴിയുമെന്ന്‌ അവര്‍ അത്ഭുതപ്പെട്ടു. പക്ഷേ ഏതായാലും മരിച്ചു കുട്ടിയെ അവര്‍ കൊണ്ടുവന്നു. യേശു പ്രാര്‍ഥിക്കുകയും കൂട്ടിയെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിക്കുകയും ചെയ്തു. തന്നെ ആരാണ്‌ കൊന്നതെന്ന്‌ യേശു അവനോടു ചോദിച്ചു. ഉയിര്‍പ്പിക്ക പ്പെട്ട കുട്ടി തന്നെ കൊന്നതാരെന്നു പറയുകയും പിന്നെ വീണ്ടും മരിക്കുകയും ചെയ്തു.

ഖുര്‍ആനിലും ഹദീസിലും വന്നിട്ടില്ലെങ്കിലും സമാനമായ കൂടുതല്‍ കഥകള്‍ പറയപ്പെടുന്നുണ്ട്‌. തന്നെ സാക്ഷ്യപ്പെടുത്തേണ്ട തിനായി നോഹയുടെ മകന്‍ ശേമിനെ കിസ്തു മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചുവെന്നുപോലും ചില മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതുന്നുണ്ട്‌. കൂടുതലും പണ്ഡിതോചിതമായ മാനദണ്ഡങ്ങ ളാല്‍ തിരസ്‌കൃതമെങ്കിലും ഇത്തരത്തിലുള്ള കഥകളെല്ലാം അനേകം മുസ്‌ലിംകളാല്‍ വിശ്വസിക്കപ്പെടുന്നു. ഈജിപ്തിലെ റോമന്‍ ഭരണാധികാരി അദ്ദേഹത്തിന്‌ സമ്മാനിച്ച മാരിയ എന്ന അടിമപ്പെണ്‍കുട്ടിയില്‍നിന്നായിരിക്കും ഇത്തരം നാടോടിക്കഥകള്‍ മുഹമ്മദ്‌ കേട്ടത.

www.Grace-and-Truth.net

Page last modified on February 19, 2024, at 04:15 AM | powered by PmWiki (pmwiki-2.3.3)