Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 040 (Christ Spoke in Infancy)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍
അധ്യായം 7: ക്രിസ്തുവിന്റെ അത്ഭുതങ്ങള്‍ ഖുര്‍ആനില്‍

7.2. ക്രിസ്തു ശിശുപ്രായത്തില്‍ സംസാരിച്ചു


ഖുര്‍ആനിലെ വിചിത്രാത്ഭുതങ്ങളില്‍ ഒന്നാണിത്‌. മറിയ തന്റെ ശിശുവിനെയുമെടുത്ത്‌ തന്റെ ജനത്തിനടുക്കല്‍ പോയപ്പോള്‍ അവര്‍ അവളില്‍ വൃഭിചാരമാരോപിച്ചുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. അതിങ്ങനെ:

“മറിയമേ, തീര്‍ച്ചയായും മുമ്പാരും ചെയ്യാത്ത കാര്യമാണ്‌ നീ ചെയ്തിട്ടുള്ളത്‌. അല്ലയോ അഹരോന്റെ സഹോദരീ, നിന്റെ അച്ഛന്‍ ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ അമ്മ ചാരിത്രൃശുദ്ധി ഇല്ലാത്തവളുമായിരുന്നില്ല.”

സ്വയം മറുപടി കൊടുക്കുന്നതിനു പകരം അവള്‍ക്കുവേണ്ടി അവള്‍ തന്റെ ശിശുവിനെക്കൊണ്ട്‌ മറുപടി പറയിച്ചു:

“അങ്ങനെ അവള്‍ അവനുനേരെ ചൂണ്ടി. അവര്‍ പറഞ്ഞു: തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനോട്‌ ഞങ്ങള്‍ എങ്ങനെ സംസാ രിക്കും? (യേശു) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെ യാണെങ്കിലും എന്നെ അവന്‍ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമ്രതയും പ്രാര്‍ഥന നടത്താനും സകാത്ത്‌ കൊടുക്കാനും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. (എന്നെ) എന്റെ അമ്മയോട്‌ കര്‍ത്തവൃബോധമുള്ളവന്‍ (ആക്കിയിരിക്കുന്നു). അവന്‍ എന്നെ ദുഷ്ടനായ ഒരു സ്വേച്ഛാധികാരി ആക്കിയിട്ടില്ല. ഞാന്‍ ജനിച്ച നാളിലും ഞാന്‍ മരിക്കുന്ന നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എന്റെ മേല്‍ സമാധാനമുണ്ട്‌” (ഖുര്‍ആന്‍ 19:27-33).

പല കാരണങ്ങളാല്‍ ഇത്‌ വിചിത്രമാണ്‌.

– ഇസ്‌ലാമില്‍ ഇതിനൊരു ഉദ്ദേശ്യമില്ല. ഇസ്‌ലാമില്‍ അത്ഭുത ങ്ങള്‍ പ്രവാചകത്വത്തിന്റെ സ്ഥിരീകരണമാണ്‌. (പായ പൂര്‍ത്തിയെത്തിയപ്പോള്‍ ഇതിലുമ്മെതയോ കൂടുതല്‍ ഞെട്ടിക്കുന്ന കിടിലന്‍ അത്ഭുതങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ട്‌. അതുകൊണ്ട്‌ അവന്‍ ഒരു (പവാചകനാണെന്നു തെളിയി ക്കാന്‍ ഇതു വാസ്തവത്തില്‍ ആവശ്യമുണ്ടായിരുന്നില്ല. കൂട്ടികള്‍ പ്രയപൂര്‍ത്തിയാകുന്നതുവരെ (ഇത്‌ ഏതാണ്ട്‌ 15 വയസ്സാണെന്ന്‌ പൊതുവെ സ്വീകരിച്ചുപോരുന്നു) പ്രവാചക നാകുന്നതു പോകട്ടെ, മതപരമായ കര്‍ത്തവ്യങ്ങള്‍ പോലും ചെയ്യേണ്ടതില്ല.
– ന്റെ കുഞ്ഞിന്റെ പിതാവിനെ സംബന്ധിച്ച്‌ മറിയയോട്‌ ചോദിക്കാന്‍ (യോസേഫിനല്ലാതെ) ആര്‍ക്കും ഒരു കാരണവു മുണ്ടായിരുന്നില്ല. കാരണം അവള്‍ നിയമാനുസൃതം കല്യാണം കഴിച്ചതാണ്‌. അതുകൊണ്ട്‌ അച്ഛന്‍ യോസേഫാണെന്ന്‌ മനസ്സിലാക്കുകയേയുള്ളു, അപ്പോള്‍ അവളുടെ കുടുംബക്കാര്‍ എന്തിന്‌ അവളെക്കുറിച്ച്‌ വ്യഭിചാരം ആരോപിച്ചുകൊണ്ടിരി ക്കണം? പുതിയനിയമത്തില്‍ കനയക ഗര്‍ഭം ധരിച്ചതിനെ ക്കുറിച്ച്‌ വളരെക്കുറച്ചേ എഴുതപ്പെട്ടിട്ടുള്ളു. യഥാര്‍ഥ ത്തില്‍ അതിനെക്കുറിച്ചറിഞ്ഞവര്‍ മറിയയും യോസേഫും സഖര്യാവും എലിസബത്തും ലൂക്കൊസുമായിരുന്നു. യേശു ആരായിരുന്നു എന്നതിനു കാരണമായിരുന്നു കന്യകാജന്മം. അതിന്റെ കാരണമായിരുന്നില്ല. അതുകൊണ്ട്‌ അവന്റെ ദിവ്യത്വത്തിന്‌ അതു തെളിവല്ല.
– ഉത്തരത്തെക്കാള്‍ കുടുതല്‍ ചോദ്യങ്ങളാണ്‌ ഈ സംവാദം ഉയര്‍ത്തിവിടുന്നത്‌. ഉണ്ണിയേശുവിന്‌ വേദം നല്കി അല്ലാഹു അവനെ ഒരു പ്രവാചകനാക്കിയോ? അങ്ങനെ മതശാസന കള്‍ ഒരാള്‍ക്ക്‌ ബാധകമാകുന്നത്‌ ഇന്ന പ്രായം മുതല്‍ എന്ന ഇസ്ലാമിക തത്ത്വത്തെ ലംഘിച്ചുവോഃ പ്രായപൂര്‍ത്തിയെ ത്തിയാലേ പ്രവാചകനാകു എന്നതുള്‍പ്പെടെയുള്ള തത്ത്വ ങ്ങള്‍ ബലികഴിച്ചുവോ? അല്ലെങ്കില്‍ ഭാവിയില്‍ യേശു പ്രവാചകനായിത്തീരുമെന്ന്‌ ചുണ്ടിക്കാണിച്ചതാണോ? ഇതി നാണ്‌ സാധ്യതയെന്നു തോന്നുന്നു. പക്ഷേ, ഖുര്‍ആനില്‍ കാര്യം അവ്യക്തമായിത്തന്നെ കിടക്കുന്നു.
– പ്രാര്‍ഥിക്കാനും സകാത്ത്‌ കൊടുക്കാനും ജീവിക്കുന്ന കാല മ്രതരയും യേശു അനുശാസിക്കപ്പെട്ടവനാണെങ്കില്‍ അവന്‍ ഇപ്പോഴും സകാത്ത്‌ കൊടുക്കുന്നുണ്ടോ? (കാരണം അവന്‍ മരിച്ചിട്ടില്ലെന്നാണല്ലോ ഇസ്‌ലാം പറയുന്നത്‌). ശിശുവായി രുന്നപ്പോള്‍ അവന്‍ സകാത്ത്‌ കൊടുത്തിരുന്നുവോ?

അനധികൃത സുവിശേഷങ്ങളിലൊന്നില്‍ ഇക്കഥ കാണുന്നുണ്ട്‌. പാഷണ്ഡരാലും ജ്ഞാനവാദികളാലും എഴുതപ്പെട്ട പുസ്തക ങ്ങളാണവ. ദിവ്യപ്രചോദിതമായി എഴുതപ്പെട്ടവയായി അവ സ്വീകരിക്കപ്പെടുന്നില്ല. അപ്പോള്‍ ഖുര്‍ആനിലെ വിവരണത്തിന്റെ ഉറവിടം അത്തരത്തിലൊന്നാകാനാണ്‌ സാധ്യത.

തന്നില്‍ അത്ഭുതം ചെയ്യപ്പെട്ട മറ്റൊരു ശിശുവിനെക്കുറിച്ചും ഖൂര്‍ആന്‍ പറയുന്നുണ്ട്‌. പക്ഷേ വളരെ വൃത്യസ്തമായ തരം അത്ഭുതമാണ്‌. മുഹമ്മദ്‌ ശിശുവായിരുന്നപ്പോള്‍ - ഒന്നാം അധ്യായ ത്തില്‍ നാം കണ്ടതുപോലെ -ഒരു മാലാഖ അവന്റെ സമീപത്തു വന്ന്‌ അവന്റെ നെഞ്ചു കീറി. അതില്‍നിന്നും ഒരു കറുത്ത വസ്തു എടുത്ത്‌ കഴുകി വീണ്ടും നെഞ്ച്‌ അടച്ചുവച്ചു. അത്‌ മുഹമ്മദിനെ ശുദ്ധീകരിക്കാനാണ്‌ എന്നാണ്‌ പറയുന്നത്‌. ഇസ്‌ലാം അനുസരി ച്ചാണെങ്കിര പോലും ശുദ്ധീകരിക്കപ്പെടാന്‍ തന്നില്‍ അത്ഭുതം ചെയ്യപ്പെടുന്നതും മറ്റുള്ളവരെ ശുദ്ധീകരിക്കാനായി താന്‍ അത്ഭുത ങ്ങള്‍ പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വൃത്യാസമുണ്ട്‌. അതിനാല്‍, ഈ അത്ഭുതത്തിന്‌ തെളിവൊന്നുമില്ലെങ്കിലും (മുഹമ്മദ്‌ ഉള്‍പ്പെടെ യുള്ള) ഇതര പ്രവാചകന്മാരില്‍നിന്നും ഇസ്ലാം യേശുവിനെ മാറ്റിനിര്‍ത്തിയതായി കാണുന്നത്‌ രസകരമായിരിക്കുന്നു.

www.Grace-and-Truth.net

Page last modified on February 19, 2024, at 04:09 AM | powered by PmWiki (pmwiki-2.3.3)