Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 051 (Lack of confidence)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.6. ആത്മവിശ്വാസത്തിന്റെ അഭാവം


ഇന്ന്‌ അധിക രാജ്യങ്ങളിലും ബൈബിള്‍ വിശ്ചസിക്കൂന്ന ക്രിസ്ത്യാനികള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ്‌. മിക്ക മുസ്‌ലിം രാജ്യ ങ്ങളില്‍ ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ 10% ലും താഴെ യാണ്‌. ചില കേസുകളില്‍ 1000 വിശ്വാസികളില്‍ അധികമില്ല (സോമാലിയ പോലുള്ള രാജ്യങ്ങളില്‍. ജനസംഖ്യയുടെ 0.01% മാത്രമാണ്‌ അവിടെ ക്രൈസ്തവ വിശ്വാസികളുള്ളത്‌).

യഥാര്‍ഥത്തില്‍ സാഖ്യാപുസ്തകത്തില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട സാഹചര്യത്തോട്‌ സമാനമാണിത്‌:

“അപ്പോള്‍ അവന്റെ കൂടെ പോയിരുന്ന പുരുഷന്മാര്‍ ആ ജന ത്തിന്റെ നേരെ ചെല്ലുവാന്‍ നമുക്കു കഴിയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു. തങ്ങള്‍ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച്‌ അവര്‍ യിരസായേല്‍മക്കളോട്‌ ദുര്‍വര്‍ത്തമാന മായി പറഞ്ഞതെന്തെന്നാല്‍. ഞങ്ങള്‍ സഞ്ചരിച്ച്‌ ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു. ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്‍. ഞങ്ങള്‍ അവിടെ മല്ലന്മാരെയും കണ്ടു (മല്ലന്മാരുടെ സന്തതികളായ അനാകൃ സന്തതികള്‍. ഞങ്ങള്‍ക്കുതന്നെ ഞങ്ങളെ പച്ചക്കുതിരകളെപ്പോലെ തോന്നി. അവര്‍ക്കും ഞങ്ങളെ കണ്ടിട്ട്‌ അങ്ങനെത്തന്നെ തോന്നി” (സംഖ്യാപുസ്തകം 13:31-33).

ഇന്ന്‌ മിക്ക ക്രിസ്ത്യാനികളുടെയും തോന്നല്‍ ഇതുതന്നെ. അവര്‍ തങ്ങളുടെ ബലഹീനതയിലും മറ്റുള്ളവരുടെ പുറംപൂച്ച്‌ ശക്തിയിലും ശ്രദ്ധ ക്രേന്ദീകരിക്കുന്നു. മഹത്തായ ഭൗത്യത്തിന്റെ ആദൃഭാഗമാണ്‌ അവര്‍ മറന്നുകളയുന്നത്‌: “സ്വര്‍ഗത്തിലും ഭൂമി യിലും സര്‍വ അധികാരവും എനിക്ക്‌ നല്കപ്പെട്ടിരിക്കുന്നു” (മത്തായി 28:18). ഫലവത്തായ ഒരു ന്യൂനപക്ഷമാണ്‌ ഇന്നാവശ്യം. ഉപ്പോ വെളിച്ചമോ പോലെ പ്രവര്‍ത്തിക്കുന്നവരാണവര്‍. അവ രണ്ടിന്റെയും സാന്നിദ്ധ്യം എത്ര തുച്ഛമാണെങ്കിലും എല്ലാറ്റിനെയും അത്‌ പരിവര്‍ത്തിപ്പിക്കും.

www.Grace-and-Truth.net

Page last modified on February 19, 2024, at 12:35 PM | powered by PmWiki (pmwiki-2.3.3)