Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 056 (Ignorance of Islamic beliefs)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.11. ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ചുള്ള അജ്ഞത


മുസ്ലിംകള്‍ ചിന്തിക്കുന്നതും യുക്തിവിചാരം ചെയ്യുന്നതും എങ്ങനെയെന്ന കാര്യത്തില്‍ വളരെ പരിമിതമായ അറിവേ മിക്ക ക്രൈസ്തവര്‍ക്കുമുള്ളു. മുസ്ലിംകളുടെ മനഃശാസ്ത്രം സംബ ന്ധിച്ച്‌ നമുക്ക്‌ കൂടുതലൊന്നും അറിയില്ല. യുക്തിവിചാരത്തിന്റെ അവരുടേതായ രീതി, മതംകൊണ്ട്‌ അവരുദ്ദേശിക്കുന്നത്‌ ഇത്യാദി കാര്യങ്ങളൊന്നുംതന്നെ നമ്മള്‍ അറിയുന്നില്ല. ഭൂതകാലത്ത്‌ ഇസ്ലാമിനെക്കുറിച്ച്‌ എഴുതപ്പെട്ട ഏറ്റവും നല്ല പുസ്തകങ്ങള്‍ ക്രൈസ്തവരാല്‍ എഴുതപ്പെട്ടവയായിരുന്നു. ഇന്നാണെങ്കില്‍ ഇസ്‌ ലാമിനെക്കുറിച്ച്‌ ക്രിസ്‌ത്യാനികള്‍ എഴുതുന്നവയില്‍ ഏറെയും ഒന്നുകില്‍ ദുഷ്പ്രവൃത്തികള്‍ക്കും ഹീനമായ ആഗ്ര ഹങ്ങള്‍ക്കും കൂട്ടുനില്ക്കുന്നതോ ശ്രതുതാപരമോ ആത്മ നിഷ്ഠമോ ആണ്‌. ക്രൈസ്തവ വീക്ഷണങ്ങളില്‍ കൂടിയുള്ള ഇസ്ലാമിനെ സംബന്ധിച്ച നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പഠനമാണ്‌ നമുക്കാവശ്യം. അറിവിന്റെ ഈ അഭാവം മതത്തെ ക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ മുസ്ലിംകളുമായി ഇടപഴകാന്‍ ര്രിസ്ത്യാനികള്‍ക്ക്‌ വളരെ പ്രയാസമുണ്ടാക്കിയേക്കും.

www.Grace-and-Truth.net

Page last modified on February 19, 2024, at 12:51 PM | powered by PmWiki (pmwiki-2.3.3)