Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 065 (CHAPTER TWELVE: A BRIEF COMPARISON OF TOPICS IN THE BIBLE AND THE QUR’AN)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍

അധ്യായം 12: ബൈബിളിലെയും ഖുര്‍ആനിലെയും വിഷയങ്ങളുടെ പ്രസ്വതാരതല്യം


ഈ മേഖലകളില്‍ യാതൊന്നിനെ സംബന്ധിച്ചും ആഴ ത്തില്‍ ഈ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നതല്ല. ഒരു പൊതുവായ അവലോകനം മാത്രമേ നല്‍കുകയുള്ളൂ. വിയോജിക്കുന്ന മേഖല കള്‍ അടുത്ത അധ്യായത്തില്‍ വിശദീകരിക്കും. നിങ്ങളുടെ ചര്‍ച്ച യില്‍ ഏറെയും ഇവയില്‍ ഫോക്കസ്‌ ചെയ്യുന്നതാകാനാണ്‌ സാധ്യത.

മുസ്ലിംകള്‍ ശരിയെന്നു വിശ്ചസിച്ചുവശായ കുറച്ചു കാര്യ ങ്ങളുണ്ട്‌. അവരുടെ ആ വിശ്വാസത്തിന്റെ വലക്കണ്ണികള്‍ അഴി ക്കാന്‍ അല്പം സമയമെടുക്കും. ചോദ്യങ്ങള്‍ ചോദിക്കുകയെന്നത്‌ നല്ല ആശയമാണ്‌. അവരുടെ ഉത്തരങ്ങളെ കൂടക്കൂടെ വെല്ലു വിളിക്കാനൊന്നും ശ്രമിക്കരുത്‌. നിങ്ങള്‍ക്ക്‌ ബോധ്യമായെന്ന്‌ തങ്ങള്‍ വിചാരിക്കുന്ന ഉത്തരം മുസ്ലിംകള്‍ നിങ്ങള്‍ക്ക്‌ തരാന്‍ ഇടയുണ്ട്‌. എന്നാല്‍ ആ ഉത്തരം അവര്‍ക്ക്‌ ബോധ്യമായെന്ന്‌ ഇതിനര്‍ഥമില്ല. നിങ്ങളുടെ കോണ്‍ടാക്റ്റ്‌ നിങ്ങളുടെ ചോദ്യത്തില്‍നിന്ന്‌ ഒഴിഞ്ഞു മാറുകയോ ചോദ്യത്തെ വ്രകീകരിക്കുകയോ ചെയ്താല്‍ പിന്നീട്‌ അതിനെക്കുറിച്ച്‌ ആലോചിക്കുകയോ ചോദിക്കുകയോ ചെയ്യുമ്പോള്‍ തങ്ങള്‍ ചോദ്യത്തില്‍ കപട ഉപായം പ്രയോഗിച്ചതാണെന്ന്‌ അവര്‍ തന്നെ അറിയും. അതിനാല്‍ യുക്തിപരമായ എല്ലാ വാദത്തിലും ജയിക്കണമെന്നതിനെച്ചൊല്ലി ആകുലപ്പെടേണ്ട. കാരണം ഇത്‌ വിപരീതഫലം ചെയ്യും (നമുക്ക്‌ ആ വ്യക്തിയെ നഷ്ടപ്പെട്ടേക്കും). വാസ്തവത്തില്‍ ഇതിന്റെ ആവശ്യം പോലുമില്ല.

അപ്പോള്‍ നാം ക്രിസ്ത്യാനികള്‍ യോജിക്കുന്നതും വിയോജി ക്കുന്നതുമായ പ്രധാന മുസ്ലിം വിശ്വാസങ്ങള്‍, ഇസ്ലാമിനു പറയാന്‍ ഒന്നുമില്ലാത്ത മൌലികമായ ക്രിസ്ത്യന്‍ ആശയങ്ങള്‍ ഇവയുടെ പട്ടിക ഞാന്‍ തയ്യാറാക്കട്ടെ. ഇതിനെക്കുറിച്ചുള്ള അറിവ്‌ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ സഹായകരമാകും. ഏതാ യാലും ബൈബിള്‍പരമായി തത്ത്വത്തില്‍ മുസ്ലിംകളുമായി ഒരു നിലയ്ക്കും നമ്മള്‍ യോജിക്കുന്നില്ലെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

“ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്ക്‌ ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയുമാകുന്നു”” (1 കൊരിന്ത്യര്‍ 1:18).

നാം മുറുകെ പിടിക്കുന്ന മറ്റുള്ള എല്ലാ വിശ്വാസങ്ങളുടെയും അസ്തിവാരമായിരിക്കുന്ന സമ്രഗ ലോകവീക്ഷണം സംബന്ധി ച്ചാണ്‌ നമ്മുടെ വിയോജിപ്പ്‌, അതിനാല്‍ വല്ലതിലും നാം മുസ്ലിം കളുമായി യോജിക്കുകയാണെങ്കില്‍ നമ്മുടെ യോജിപ്പില്‍ നാം കാര്യമായി ശ്രദ്ധ പതിപ്പിക്കണം. നിശ്ചിത കാര്യങ്ങളില്‍ നാം യോജിക്കുന്നത്‌ എന്തുകൊണ്ടെന്നും അത്‌ എന്തിലേക്കാണ്‌ നയി ക്കുന്നതെന്നും ചോദിക്കണം.

www.Grace-and-Truth.net

Page last modified on February 20, 2024, at 05:26 AM | powered by PmWiki (pmwiki-2.3.3)