Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 069 (CHAPTER THIRTEEN: MUSLIM OBJECTIONS TO CHRISTIANITY)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍

അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍


ഈ അധ്യായത്തില്‍ ക്രൈസ്തവതയുമായുള്ള മുസ്ലിം ദൈവശാസ്ര്ര വിയോജിപ്പാണ്‌ നമ്മുടെ ചര്‍ച്ചയുടെ ക്രേന്ദ്ര ബിന്ദു. ഈ ഭാഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്‌ അനിവാര്യ മായും ഇതായിരിക്കും. എങ്കില്‍ പോലും വിപുലവും സമഗ്രവു മായ ഒരു ചര്‍ച്ച ഉണ്ടാവുന്നതല്ല. എന്നാല്‍ ക്രൈസ്തവ സന്ദേശ ത്തിനു നേരെ സാധാരണ മുസ്‌ലിംകള്‍ ഉന്നയിക്കാറുള്ള എതിര്‍പ്പു കളില്‍ ചിലത്‌ കൈകാര്യം ചെയ്യുമെന്നുതന്നെ പ്രത്യാശിക്കാം.

അടിസ്ഥാനപരമായ ഒരു വിശകലനംകൊണ്ട്‌ അനായാ സേന കൈകാര്യം ചെയ്യാവുന്നതാണ്‌ ഈ എതിര്‍പ്പുകളില്‍ ഭൂരി ഭാഗവും. ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിനോട്‌ ഇസ്‌ലാമിനും ക്രൈസ്തവതയ്ക്കും സ്ഥിരമായി ബാധകമാക്കാന്‍ നിങ്ങള്‍ ഒരുക്ക മാണോ എന്നു ചോദിക്കുകയേ വേണ്ടു. കാരണം ക്രൈസ്തവത യിലെ ഒന്നിനോട്‌ എതിര്‍പ്പുണ്ടാവുകയും ഇസ്ലാമിലാകുമ്പോള്‍ അതിനോട്‌ സ്വീകാര്യതയും എന്നു വരുമ്പോള്‍ അത്‌ ഇരട്ടത്താപ്പും അയുക്തികവുമാണെന്ന്‌ വ്യക്തം (ഉദാഹരണം കുരിശുയുദ്ധ ത്തില്‍ എതിര്‍പ്പ്‌, എന്നാല്‍ അര്‍മേനിയയിലെ കൂട്ടക്കൊലയോ മദീനയില്‍ യഹുദന്മാരെ മുഹമ്മദ്‌ കൂട്ടക്കശാപ്പ്‌ ചെയ്തതോ പറയുമ്പോള്‍ സ്വീകാര്യത). സര്‍വസാധാരണമായ മുസ്ലിം എതിര്‍പ്പുകള്‍ക്ക്‌ ചില ഉത്തരങ്ങള്‍ നല്കാന്‍ ഞാന്‍ ശ്രമിക്കാം. അക്രൈസ്തവരില്‍നിന്ന്‌ പതിവായി വരുന്ന എതിര്‍പ്പുകളെ - ഉദാഹരണത്തിന്‌ ദൈവമില്ലെന്ന്‌ ആരോപിക്കപ്പെടുന്നത്‌, ചില ക്രൈസ്തവ തത്ത്വങ്ങളും പാഗന്‍ തത്ത്വങ്ങളും തമ്മിലുള്ള സാമ്യം -ഉയര്‍ത്തിക്കാട്ടുന്നില്ല.

ഖുര്‍ആനില്‍ സാക്ഷിപ്തമായി വിവരിച്ചതുപോലെ ആയിരി ക്കണം ക്രൈസ്തവരുമായുള്ള മതപരമായ ഏതൊരു ചര്‍ച്ചയെ യും മുസ്ലിംകള്‍ സമീപിക്കേണ്ടതെന്നാണ്‌ വയ്പ്‌:

“ഏറ്റവും നല്ല രീതിയിലല്ലാതെ വേദക്കാരുമായി തര്‍ക്കി ക്കരുത്‌. അവരുടെ കൂട്ടത്തിലെ, അനീതി ചെയ്യുന്നവരോടൊഴി ച്ച്‌. പറയുക: നിങ്ങള്‍ക്ക്‌ അവതരിച്ചുകിട്ടിയതിലും ഞങ്ങള്‍ക്ക്‌ അവതതരിച്ചുകിട്ടിയതിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാകുന്നു. ഞങ്ങള്‍ (അവ നോടുള്ള) (സമര്‍പ്പണത്തില്‍) മുസ്ലിംകളാണ്‌” (ഖുര്‍ആന്‍ 29:46).

അതായത്‌:

  1. നല്ല വാക്കുകള്‍ ഉപയോഗിച്ചും നല്ല രീതിയിലുമായിരി ക്കണം അവര്‍ തര്‍ക്കിക്കേണ്ടത്‌.
  2. മുഹമ്മദിനു മുമ്പു വന്ന ഗ്രന്ഥങ്ങളില്‍ അവര്‍ വിശ്വസി ക്കണം.
  3. ക്രൈസ്തവരുടെയും യഹുദന്മാരുടെയും അതേ ദൈവ ത്തെയാണ്‌ അവര്‍ ആരാധിക്കേണ്ടതെന്നും നാമെല്ലാ വരും അവനെ അനുസരിക്കേണ്ടവരാണെന്നും അവര്‍ വിശ്വസിക്കണം.

അപ്പോള്‍ ചര്‍ച്ച ചൂടുപിടിച്ചാല്‍ ഖുര്‍ആന്‍ എന്താണോ: പഠിപ്പി ക്കുന്നത്‌ അത്‌ അവരെ നിങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടതാവശ്യ മാണ്‌.

ഇനി, മുസ്‌ലിം എതിര്‍പ്പുകള്‍ പൊതുവെ ഈ കാറ്റഗറികളില്‍ ഒന്നില്‍ വരും. ഓരോന്നും അതതിന്റെ ഈഴം വരുമ്പോള്‍ നമുക്ക്‌ ചര്‍ച്ചചെയ്യാം.

  1. ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടതിലും ബൈബിളിന്റെ മൂല ഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം.
  2. ബൈബിളിന്റെ സാധുതയോടുള്ള വെല്ലുവിളികള്‍. കാരണം ബൈബിള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്‌ (നിര്‍ത്തലാക്കപ്പെട്ടുവെന്നും തല്‍സ്ഥാനത്ത്‌ ഖുര്‍ആന്‍ പകരം വന്നുവെന്നും).
  3. ത്രിത്വംത്തോടുള്ള എതിര്‍പ്പുകള്‍.
  4. ക്രിസ്തുവിന്റെ ക്രുശീകരണത്തെക്കുറിച്ചുള്ള എതിര്‍പ്പു കള്‍.
  5. ബൈബിളില്‍ മുഹമ്മദിനെ സംബന്ധിച്ച പ്രവചനങ്ങളെ ക്കുറിച്ചുള്ള അവകാശവാദങ്ങള്‍.

www.Grace-and-Truth.net

Page last modified on February 20, 2024, at 11:48 AM | powered by PmWiki (pmwiki-2.3.3)