Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 071 (Did Mohammed memorise the Qur’an at the point of revelation?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.1. വെളിപ്പാടുവേളയില്‍ത്തന്നെ മുഹമ്മദ്‌ ഖുര്‍ആന്‍ മനാഃപാഠമാക്കിയിരുന്നോ?


ഇസ്ലാമിക സ്രോതസ്സുകള്‍ പറയുന്നതനുസരിച്ചുതന്നെ, മുഹമ്മദിന്‌ മുസ്‌ലിം അവകാശപ്പെടുന്നതുപോലെയുള്ള തികഞ്ഞ, കുറ്റമറ്റ ഓര്‍മശക്തി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത്‌;

“ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്‌. ഞാനും നിങ്ങളെ പ്പോലെ മറന്നുപോകാന്‍ സാധ്ൃതയുള്ളവനാണ്‌. എനിക്ക്‌ മറന്നു പോയാല്‍ നിങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുക” (സഹീഹ്‌ ബുഖാരി).

യഥാര്‍ഥത്തില്‍, ചിലപ്പോള്‍ മുഹമ്മദിന്‌ ഖുര്‍ആന്‍ മറന്നു പോയിരുന്നു. ഒരാള്‍ ഓര്‍മപ്പെടുത്തുന്നതുവരെ;

“ആയിശയാല്‍ നിവേദനം ചെയ്യപ്പെട്ടത്‌: ഒരാള്‍ രാത്രി ഖുര്‍ ആന്‍ പാരായണം ചെയ്യുന്നത്‌ അല്ലാഹുവിന്റെ ദൂതന്‍ കേട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന്‌ കരുണ നല്കട്ടെ. ഇന്ന സൂറയുടെ ഇന്ന ഇന്ന സൂക്തങ്ങള്‍ അദ്ദേഹം എന്നെ ഓര്‍മപ്പെടുത്തിയിരിക്കുന്നു. അത്‌ എനിക്ക്‌ മറപ്പിക്കപ്പെട്ടവയായി രുന്നു” (സഹീഹ്‌ ബുഖാരി).

ഖുര്‍ആന്‍ മറപ്പിക്കപ്പെടുന്നുവെന്നും മുഹമ്മദ്‌ പറഞ്ഞു.

“ഇന്ന ഇന്ന സൂക്തം ഞാന്‍ മറന്നുവെന്ന്‌ പറയുന്നവന്‍ എത്ര നിര്‍ഭാഗ്യന്‍. അവന്‌ മറപ്പിക്കപ്പെട്ടതാണ്‌. ഖുര്‍ആന്‍ ഓര്‍മിക്കാന്‍ ശ്രമിക്കുക. കാരണം ഒട്ടകം കയറൂരി ഓടിപ്പോകുന്നതിനെക്കാള്‍ വേഗത്തില്‍ മനുഷ്യഹൃദയങ്ങളില്‍നിന്നും ഖുര്‍ആന്‍ രക്ഷപ്പെട്ടു പോകാനുള്ള പ്രവണതയുണ്ട്‌” (സഹീഹ്‌ മുസ്‌ലിം).

അപ്പോള്‍ മുഹമ്മദിന്റെ കുറ്റമറ്റ ഓര്‍മശക്തി ഇസ്‌ലാമിക സ്രോതസ്സുകള്‍ തന്നെ പിന്തുണയ്ക്കാത്തതാണ്‌. എന്നാല്‍ മുസ്‌ലിം കള്‍ക്കിടയില്‍ സാധാരണ പറഞ്ഞുവരുന്നതാണ്‌ മുഹമ്മദിന്‌ അന്യൂനമായ ഓര്‍മശക്തിയുണ്ടായിരുന്നുവെന്ന്‌.

www.Grace-and-Truth.net

Page last modified on February 20, 2024, at 11:59 AM | powered by PmWiki (pmwiki-2.3.3)