Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 072 (Did Mohammed immediately dictate the Qur’an to his companions who wrote it down without any editing?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.2. ഒരു തിരുത്തലും വരുത്താതെ ഖൂര്‍ആന്‍ രേഖ പ്പെടുത്തിയ അനുചരന്മാര്‍ക്ക്‌ മുഹമ്മദ്‌ ഖുര്‍ആന്‍ ഉടന്‍തന്നെ ചൊല്ലിക്കേള്‍പ്പിച്ചിരുന്നോഃ?


മുഹമ്മദ്‌ തന്റെ അനുചരന്മാര്‍ക്ക്‌ ഖുര്‍ആന്‍ ഉടന്‍തന്നെ ചൊല്ലിക്കേള്‍പ്പിച്ചിരുന്നുവെന്ന അവകാശവാദവും ഇസ്ലാമിക സ്രോതസ്സുകളാല്‍ ചരിധര്രപരമായ പിന്‍ബലമില്ലാത്തതാണ്‌. താത്കാലികമായി ചൊല്ലിക്കേള്‍പ്പിക്കവെ മുഹമ്മദ്‌ ഖുര്‍ആന്‍ തിരുത്തിയെന്ന്‌ പറയുന്നുണ്ട്‌:

“സൈദ്‌ ബിന്‍ സാബിത്‌ നിവേദനം ചെയ്തു: (വീട്ടില്‍) ഇരി ക്കുന്ന വിശ്വാസികളും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഠിനമായി പ്രയത്നിക്കുകയും പോരാടുകയും ചെയ്യുന്നവരും തുല്യരല്ല... സൈദ്‌ കൂട്ടിച്ചേര്‍ത്തു: പ്രവാചകന്‍ എനിക്ക്‌ പറഞ്ഞുതരുന്ന നേരത്ത്‌ ഇബ്നു ഉമ്മി മക്തും കടന്നുവന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതാ! (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) പടപൊരു താന്‍ എനിക്ക്‌ ശക്തിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അത്‌ ചെയ്യു മായിരുന്നു. അദ്ദേഹം ഒരു അന്ധനായിരുന്നു. അങ്ങനെ അല്ലാഹു വിന്റെ ദൂതന്‌ അല്ലാഹു വെളിപ്പാടിറക്കി. അദ്ദേഹത്തിന്റെ തുട എന്റെ തുടമേല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ തുട ഭാരിച്ചതായി. എത്രത്തോളമെന്നാല്‍ എന്റെ തുട പൊട്ടിപ്പോകുമോ എന്നു ഞാന്‍ പേടിച്ചു. പ്രവാചകന്റെ ആ അവസ്ഥ കഴിഞ്ഞ ശേഷം അല്ലാഹു വെളിപ്പാട നല്‍കി... ശേഷിയില്ലാത്തവര്‍ ഒഴികെ (പരിക്കു പറ്റിയതിനാലോ അന്ധരോ മുടന്തരോ ആയതുകൊണ്ടോ)."

മുഹമ്മദിന്റെ നിര്യാണശേഷം ഖുര്‍ആനിലെ അധ്യായങ്ങളില്‍ ചിലത്‌ പൂര്‍ണമായി മറപ്പിക്കപ്പെട്ടുവെന്നും അവ നമ്മുടെ പക്ക ലില്ലെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. മുഹമ്മ ദിന്റെ സഖാക്കളിലൊരാളായ അബൂ മൂസല്‍ അശ്‌അരി ബസറ ക്കാരില്‍പ്പെട്ട പാരായണവിദഗ്ദ്ധരിലേക്ക്‌ അയയ്ക്കപ്പെട്ടു. ഖുര്‍ആന്‍ മനുഃപാഠമാക്കിയിരുന്ന മുന്നൂറു പേര്‍ അദ്ദേഹത്തിനരികെ വന്നു. അദ്ദേഹം പറഞ്ഞു:

“ബസറയിലെ ഏറ്റവും നല്ല ആളുകളും അവരിലെ പാരാ യണവിദഗ്ധരും നിങ്ങളാണ്‌. അതിനാല്‍ നിങ്ങള്‍ അത്‌ പാരാ യണം ചെയ്യുക. എന്നാല്‍ ദീര്‍ഘായുസ്സ്‌ നിങ്ങളുടെ മുമ്പുള്ള വരുടെ ഹൃദയം കടുത്തുപോകാന്‍ ഇടവരുത്തിയതുപോലെ നിങ്ങളുടെ ഹൃദയം കടുത്തുപോകാന്‍ ഇടവരുത്താതിരിക്കട്ടെ. ദൈര്‍ഘ്യത്തിലും ശക്തിയിലും സൂറത്തുല്‍ ബറാഅയോട്‌ നമ്മള്‍ ഉപമിക്കാറുണ്ടായിരുന്ന ഒരു സൂറ (ഇന്ന്‌ സുറത്തുത്താബ എന്നാണ്‌ അത്‌ വിളിക്കപ്പെടുന്നത്‌) ഞങ്ങള്‍ പാരായണം ചെയ്യാറുണ്ടായി രുന്നു. പിന്നീട്‌ എനിക്കത്‌ മറപ്പിക്കപ്പെട്ടു. എന്നാല്‍ അതിലെ ഈ വചനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌: “ആദാമിന്റെ മകന്‌ രണ്ട്‌ താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നാല്‍ മൂന്നാമത്‌ ഒന്നിന്‌ അവന്‍ മോഹിക്കും. എന്നാല്‍ പൊടിയല്ലാതെ ആദാമിന്റെ മകന്റെ വയറു നിറയ്ക്കില്ല' മുസബ്ബിഹാത്തില്‍ ഒന്നിനോട്‌ സാദൃശ്യ പ്പെടുത്താറുണ്ടായിരുന്ന ഒരു സൂറ ഞങ്ങള്‍ ഓതാറുണ്ടായിരുന്നു. പക്ഷേ എനിക്ക്‌ അത്‌ മറപ്പിക്കപ്പെട്ടു. അതില്‍നിന്നും ഈ വാക്കു കള്‍ ഞാന്‍ ഓര്‍ക്കുന്നു: വിശ്വസിക്കുന്നവരേ! നിങ്ങള്‍ ചെയ്യാത്തത്‌ എന്തിനു നിങ്ങള്‍ പറയുന്നു? നിങ്ങളുടെ കഴുത്തില്‍ അതൊരു സാക്ഷ്യമായി എഴുതപ്പെടും. പുനരുത്ഥാനനാളില്‍ നിങ്ങള്‍ അതിനെ സംബന്ധിച്ച്‌ ചോദ്യം ചെയ്യപ്പെടും” (സഹീഹ്‌ മുസ്‌ലിം).

ഇന്ന്‌ ഖുര്‍ആനില്‍ എവിടെയും ഈ അധ്യായം കാണപ്പെടു ന്നില്ല. അപ്പോള്‍ ഒന്നുകില്‍ നമുക്ക്‌ ഒരു അധ്യായം കാണാതായി ട്ടുണ്ട്‌ അല്ലെങ്കില്‍ (ഏറ്റവും ആധികാരിക ഹദീസ്‌ സമാഹാര ങ്ങളില്‍ രണ്ടാം സ്ഥാനത്ത്‌ മുസ്ലിംകള്‍ കരുതുന്ന) സഹീഹ്‌ മുസ്ലിമിന്‌ ഖുര്‍ആന്‍ ശേഖരണനത്തെപ്പറ്റി പറഞ്ഞതില്‍ പിഴവ്‌ പറ്റിയിരിക്കുന്ന. അതിനാല്‍ സഹീഹ്‌ മുസ്ലിം വിശ്വാസയോഗ്യ മല്ല (പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ അത്‌ കാരണമാകും).

www.Grace-and-Truth.net

Page last modified on February 20, 2024, at 12:02 PM | powered by PmWiki (pmwiki-2.3.3)