Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 090 (Accommodation and employment)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍

14.6. പാര്‍പ്പിടവും തൊഴിലും


മുസ്ലിം പശ്ചാത്തലത്തില്‍നിന്നും ഒരാള്‍ ക്രിസ്ത്യാനി യായിത്തീരുകയാണെങ്കില്‍ ഇക്കാര്യം പൊതുജനം അറിഞ്ഞാല്‍ അയാള്‍ക്ക്‌ ജോലി നഷ്ടപ്പെട്ടിരിക്കും. പുതിയ ഒരു ജോലി കണ്ടെ ത്താന്‍ പ്രയാസവുമായിരിക്കും. തൊഴില്‍ദാതാക്കളാകട്ടെ, പുതു വിശ്വാസികളുമായി ബന്ധം സ്ഥാപിക്കാന്‍ കൂട്ടാക്കുകയുമില്ല. വ്യക്തിപരമായ ഉറച്ച വിശ്വാസംകൊണ്ടോ അധികാരികളെ ഭയന്നോ എങ്ങനെയാണെങ്കിലും. അപ്രകാരംതന്നെ ഒരു താമസ സ്ഥലം കണ്ടെത്താനും അവര്‍ക്ക്‌ പ്രയാസകരമായിരിക്കും (ഇപ്പോ ഴുള്ള താമസസ്ഥലത്തുനിന്നും അവര്‍ പുറത്താക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ മുമ്പ്‌ അവര്‍ കുടുംബസമേതം താമസിച്ചിരുന്നവ രാണെങ്കില്‍ ഇതാദ്യമായിരിക്കാം അവര്‍ ഒറ്റയ്ക്ക്‌ താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നത്‌). അതിനൊക്കെ പുറമേ, കുടുംബത്തില്‍ നിന്ന്‌ സാമ്പത്തിക സഹായം ലഭിക്കുന്നത്‌ എടുക്കപ്പെട്ടുപോയേക്കാം. പിതൃസ്വത്തില്‍ ഓഹരി ലഭിക്കുന്നതും നഷ്ടപ്പെടും.

അതിനാല്‍ ചില സാഹചര്യങ്ങളില്‍ പുതുവിശ്വാസികളുടെ നില അങ്ങേയറ്റം പരുങ്ങലിലായിരിക്കും. ഈ സമയത്തെല്ലാം ചര്‍ച്ചിന്‌ വലിയ തോതില്‍ പ്രായോഗിക സഹായം ചെയ്യാന്‍ സാധിക്കും. തൊഴില്‍ കണ്ടെത്താന്‍ അവരെ സഹായിക്കുന്നതി നാകട്ടെ, പാര്‍പ്പിടസൗകര്യമൊരുക്കുന്നതിനാകട്ടെ, അല്ലെങ്കില്‍ ആവശ്യം വരുമ്പോള്‍ താത്കാലിക സാമ്പത്തിക സഹായവും താത്കാലിക വസതിയും ഒരുക്കുന്നതിനാകട്ടെ എന്തിനാണെങ്കിലും. ഈ രീതിയില്‍ സഹായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന അതേ സമയത്തുതന്നെ (ഏതായാലും യാക്കോബ്‌ 2:16 ല്‍ നാം കപി ക്കപ്പെട്ടിരിക്കുന്നതും ഇതുതന്നെയാണ്‌) പുതുവിശ്വാസി സ്ഥിര മായി അത്തരം സഹായത്തെ ആശ്രയിക്കുന്നവനായിത്തീരാന്‍ സാധ്യതയുള്ള അനന്തരഫലങ്ങള്‍ ഓര്‍മയിലുണ്ടായിരിക്കുകയും അതിനെതിരെ കരുതലോടെ പ്രവര്‍ത്തിക്കുകയും വേണം.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:27 PM | powered by PmWiki (pmwiki-2.3.3)