Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 089 (Legal threat)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 6: ഇസ്ലാമില്‍നിന്ന്‌ വന്ന പുതുവിശ്വാസികളെ മനസ്സിലാക്കല്‍
അധ്യായം 14: ഇസ്ലാമില്‍നിന്നുള്ള പുതുവിശ്വാസികള്‍ നേരിടുന്ന സാമൂഹിക പ്രയാസങ്ങള്‍

14.5. നിയമപരമായ ഭീഷണി


മിക്ക മുസ്ലിം രാജ്യങ്ങളിലും ഇസ്ലാം ഉപേക്ഷിക്കല്‍ നിയമ ലംഘനമാണ്‌. ജയില്‍ശിക്ഷ ലഭിക്കാം. ചിലപ്പോള്‍ മരണശിക്ഷയു മാകാം. ഇത്‌ അപൂര്‍വമാണെന്ന്‌ വൃക്തം. ഒരു പുതുവിശ്വാസി നിങ്ങളുടെ സഭയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരെടുക്കുന്ന അപ കടസാധൃതകള്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. നിങ്ങളുമായി ബന്ധപ്പെടുന്നത്‌ അവര്‍ക്ക്‌ റിസ്ക്കാണ്‌. ഒരു പുതുവിശ്വാസി ക്കുണ്ടാകുന്ന ആശങ്കകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ആവശ്യാ നുസൃതം ഉചിതമായ സമയത്ത്‌ ബുദ്ധിപൂര്‍വകമായ സുരക്ഷാ മുന്‍ കരുതലുകള്‍ പിന്തുടരേണ്ടതുണ്ട്‌. തങ്ങളുടെ വിശ്വാസങ്ങളില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നവക്രൈസ്തവനെ നമ്മള്‍ പ്രേരിപ്പിക്കണ മെന്നല്ല ഇതിനര്‍ഥം. പക്ഷേ ചിലപ്പോള്‍ എടുക്കേണ്ട ആവശ്യ മില്ലാത്ത ചില റിസ്ക്കുകള്‍ ഉണ്ടാകും. ഏതായാലും നമുക്ക്‌ കൂട്ടായും പുതുവിശ്വാസിക്കുവേണ്ടിയും പ്രാര്‍ഥിക്കാം. അവര്‍ (അല്ലെങ്കില്‍ അവരുടെ കുടുംബാംഗം) അറസ്റ്റ്‌ ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യാതിരിക്കാനുള്ള പ്രായോഗിക പിന്‍ബലം നമുക്ക്‌ നല്കുകയും ചെയ്യാം.

നിങ്ങളുടെ സഭയില്‍ അപകടം നേരിടുന്ന ഒരു പുതുവിശ്വാസി ഉണ്ടെങ്കിലും ഇല്ലെങ്കിലും ബര്‍ന്നബാസ്‌ ഫണ്ട്‌, ഓപ്പണ്‍ ഡോര്‍സ്‌, വോയ്സ്‌ ഓഫ്‌ ദ മാര്‍ട്ടയേസ്‌ തുടങ്ങിയ ക്രൈസ്തവ സംഘടന കളില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും അതില്‍ ഭാഗഭാക്കാവുകയും അതിനെ ഫോളോ ചെയ്യുകയും അതിലേക്ക്‌ സംഭാവന നല്‍കു കയുമൊക്കെ വേണം. മര്‍ദിതരായ വ്യക്തികള്‍ക്കും സഭാംഗ ങ്ങള്‍ക്കും സംരക്ഷണവും പിന്തുണയും നല്‍കാന്‍ പ്രവര്‍ത്തിക്കു ന്നവയാണ്‌ ആ സംഘങ്ങള്‍. വലിയ പ്രധാനപ്പെട്ട പങ്കാണ്‌ അത്തരം സംഘങ്ങള്‍ക്ക്‌ വഹിക്കാനുള്ളത്‌.

www.Grace-and-Truth.net

Page last modified on February 26, 2024, at 02:23 PM | powered by PmWiki (pmwiki-2.3.3)