Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 15-Christ like Adam? -- 005 (What Allah Said to Christ and to Adam)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba

Previous Chapter -- Next Chapter

15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍

4. ക്രിസ്തുവോടും ആദാമിനോടും അല്ലാഹു പറഞ്ഞത്‌


ക്രിസ്തുവോടും ആദാമിനോടും അല്ലാഹു എന്തു പറഞ്ഞുവെന്ന്‌ താരതമ്യം ചെയ്തുകൊണ്ട്‌ ശേഷം ഞാന്‍ ശ്രദ്ധയോടെ ഖുര്‍ആന്‍ പഠി ച്ചു. ഈ സന്ദര്‍ഭത്തില്‍ ക്രിസ്തുവും ആദാമും തമ്മിലുള്ള ആഴമേറി യതും ദൂരവ്യാപകവുമായ വൃത്യാസങ്ങളും കൂടി ഞാന്‍ കണ്ടെത്തി.

ഖുര്‍ആനില്‍ ഈ രണ്ട്‌ മുഖ്യ വ്യക്തിത്വങ്ങളില്‍ ഓരോരുത്തരെയും അല്ലാഹു അഭിസംബോധന ചെയ്യുന്ന ഖുര്‍ആന്‍ ഖണ്ഡികകള്‍ ഇവിടെ ഞാന്‍ അവതരിപ്പിക്കുന്നു. എനിക്ക്‌ എന്താണു പ്രധാനമായിത്തീര്‍ന്ന തെന്ന്‌ എടുത്തുകാട്ടാന്‍ ഈ ഖണ്ഡികകളില്‍ ഓരോന്നും പിന്നീട്‌ ഞാന്‍ വിശകലനം ചെയ്യും. അവയ്ക്കിടയിലുള്ള ധാരാളം പ്രധാന വൃത്യാസങ്ങളില്‍ ക്രിസ്തുവിനോടും ആദാമിനോടും അല്ലാഹു പറ ഞ്ഞത്‌ താരതമ്യം ചെയ്തുകൊണ്ടു ഞാന്‍ ഉപസംഹരിക്കുന്നതാണ്‌. അല്ലാഹു ക്രിസ്തുവിനോടു പറഞ്ഞത്‌ ഉദ്ധരിച്ചു തുടങ്ങുന്നു;

“അല്ലാഹു പറഞ്ഞ സന്ദര്‍ഭം: അല്ലയോ ഈസാ (യേശു), നിന്നെ ഞാന്‍ മമരിപ്പിച്ച്‌ (സ്വര്‍ഗത്തില്‍?) എന്നിലേക്ക്‌ ഉയര്‍ത്തുകയാണ്‌. അവി ശ്വസിച്ചവരില്‍നിന്ന്‌ (അല്ലദീന കഫറൂ); നിന്നെ ഞാന്‍ ശുദ്ധീകരിക്കുന്ന. നിന്നെ പിന്‍പറ്റിയവരെ നിന്നില്‍ അവിശ്വസിച്ചവരെക്കാള്‍ (അല്ലദീന കഫറൂ), ഞാന്‍ ഉന്നതരാക്കുകയാണ്‌. ഉയിര്‍പ്പുനാള്‍ വരെ. പിന്നീട്‌ എന്നിലേക്കാണ്‌ നിങ്ങളുടെ മടക്കം. ശേഷം നിങ്ങള്‍ തര്‍ക്കിച്ചു കൊണ്ടിരുന്നതു സംബന്ധിച്ച്‌ ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കും” (സൂറ ആലു ഇംറാന്‍ 3:55).

إِذْ قَالَ اللَّهُ يَا عِيسَى إِنِّي مُتَوَفِّيكَ وَرَافِعُك إِلَي وَمُطَهِّرُك مِن الَّذِين كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَى يَوْمِ الْقِيَامَةِ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ (سُورَة آل عِمْرَان ٣ : ٥٥)'''

ക്രിസ്തുവെ സംബന്ധിച്ച അല്ലാഹുവിന്റെ രണ്ട്‌ വെളിപ്പാടുകളാണ്‌ ഇവിടെ ഞാന്‍ ഫോക്കസ്‌ ചെയ്തത്‌;

1. അല്ലാഹു ക്രിസ്തുവിനെ തന്നിലേക്കുയര്‍ത്തി. അല്ലാഹുവിനും അവന്റെ സിംഹാസനത്തിനും അടുത്തു വസിക്കാന്‍ ക്രിസ്തു സ്വര്‍ഗത്തി ലേക്ക്‌ ഉയര്‍ത്തപ്പെട്ടുവെന്നാണ്‌ ഇതിനര്‍ഥം. വാചകാന്തരേണ പറ ഞ്ഞാല്‍, ഈ വെളിപ്പാടനുസരിച്ച്‌ ക്രിസ്തു ഇന്നു സ്വര്‍ഗത്തില്‍ വസി ക്കുന്നു. അവന്‍ ഭൂമിയില്‍ ആരംഭിച്ചു. തന്റെ മാതാവായ മറിയമില്‍ (മറിയ) ജനിച്ചുകൊണ്ടായിരുന്നു അത്‌. അവനെ തന്നിലേക്കൂയര്‍ത്തിയ അല്ലാഹുവോടൊപ്പം സ്വര്‍ഗത്തില്‍ അവസാനം അവന്‍ എത്തി.

2. അവിശ്വസിച്ചുകൊണ്ട്‌ പാപം ചെയ്തവരില്‍നിന്നും അല്ലാഹു ക്രിസ്തുവെ ശുദ്ധീകരിച്ചു. ഇതിനര്‍ഥം മറ്റുള്ളവരുടെ പാപങ്ങ ളില്‍നിന്നും ക്രിസ്തു ശുദ്ധീകരിക്കപ്പെട്ടുവെന്നാണ്‌. ക്രിസ്തു സ്വയം തന്നില്‍ മാ്രമല്ല പരിശുദ്ധനായിരിക്കുന്നത്‌ (ഗുലാമന്‍ സകിയ്യന്‍, അതാ യത്‌ പരിശുദ്ധനായ, യാതൊരു കളങ്കവുമില്ലാത്ത കുട്ടി എന്നു മാലാഖ യാല്‍ ക്രിസ്തു വിശേഷിപ്പിക്കപ്പെടുന്നത്‌ മര്‍യം 19:19 ല്‍ കാണുക), മറ്റുള്ളവരുടെ പാപങ്ങളില്‍നിന്നുപോലും അവന്‍ അല്ലാഹുവാല്‍ ശുദ്ധീ കരിക്കപ്പെട്ടു. ക്രിസ്തുവിന്റെ പരിശുദ്ധി ദൈവികമായ ഗുണവിശേഷ മാണ്‌. കാരണം അല്ലാഹു തന്നെയും പരിശുദ്ധനാണല്ലോ. താന്‍ പരി ശുദ്ധനല്ലലെങ്കില്‍ മറ്റൊന്നിനെ പരിശുദ്ധമാക്കാന്‍ അല്ലാഹുവിന്‌ എങ്ങനെ കഴിയും? ഇതുകൊണ്ടാണ്‌ ക്രിസ്തു അല്ലാഹുവിനെപ്പോലെ ആയിരി ക്കുന്നത്‌. ഇരുവരും പരിശുദ്ധര്‍.

ഇനി ഞാന്‍ അല്ലാഹു ആദാമിനോട്‌ പറഞ്ഞതിലേക്കു വരാം:

35 “നാം (അതായത്‌ അല്ലാഹു) പറഞ്ഞു; ആദാമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. (നിങ്ങള്‍ ഇരുവരും) നിങ്ങള്‍ക്ക്‌ (ഇരുവര്‍ക്കും) വേണ്ടത്‌ ഭക്ഷിച്ചുകൊള്ളുക. ഈ മരം കൊള്ളെ നിങ്ങള്‍ അടുക്കരുത്‌. അഥവാ അടുത്താല്‍ നിങ്ങള്‍ പാപി കളില്‍ പെട്ടുപോകും.” 36 പിന്നെ സാത്താന്‍ അതില്‍നിന്ന്‌ (അല്ലാഹുവിന്റെ ഈ കല്‍പനയില്‍നിന്ന്‌) അവരെ ഇടറിച്ച്‌ വീഴ്ത്തി. അങ്ങനെ അവര്‍ ഉണ്ടായിരുന്ന അതില്‍നിന്ന്‌ (പരിസ്ഥിതി) അവരെ അവന്‍ പുറത്തു കൊണ്ടുവന്നു. (എന്നിട്ട്‌) നാം (അതായത്‌ അല്ലാഹു) പറഞ്ഞു: “(സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക്‌) ഇറങ്ങുക. അങ്ങനെ പരസ്പരം ശ്രതുക്കളാവുക. ഭൂമിയില്‍ നിശ്ചിത കാലം നിങ്ങള്‍ക്കു താമസവും ആസ്വാദനവുമുണ്ട്‌. .” 37 പിന്നീട്‌ ആദാമിന്‌ ദൈവത്തില്‍നിന്ന്‌ (പ്രചോ ദനത്തിന്റെ) വാക്കുകള്‍ കിട്ടി. അങ്ങനെ അവന്‍ (അതായത്‌ അവന്റെ കര്‍ത്താവ്‌) അവന്റെമേല്‍ തിരിഞ്ഞു (അക്ഷരാര്‍ഥത്തില്‍ പശ്ചാ ത്തപിച്ചു). (തീര്‍ച്ചയായും) അവന്‍ ശക്തമായി പശ്ചാത്തപിക്കൂന്നവനും കാരുണ്യവാനുമത്രേ. 38 നാം (അതായത്‌ അല്ലാഹു) പറഞ്ഞു: “അതില്‍ നിന്നിറങ്ങുക (അതായത്‌ സ്വര്‍ഗത്തില്‍നിന്നും ഭുമിയിലേക്ക്‌) നിങ്ങള്‍ എല്ലാവരും! അപ്പോള്‍ ഒന്നുകില്‍ എന്നില്‍നിന്ന്‌ തീര്‍ച്ചയായും മാര്‍ഗ ദര്‍ശനം കിട്ടും (അല്ലെങ്കില്‍ കിട്ടില്ല). എന്നിട്ട്‌ എന്റെ മാര്‍ഗദര്‍ശനം പിന്തുടര്‍ന്നവര്‍ക്ക്‌ ഭയമില്ല. അവര്‍ ദുഃഖിക്കുകയുമില്ല്‌” (സൂറ അല്‍ ബഖറ 2:35-38).

٣٥ وَقُلْنَا يَا آدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ٣٦ فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُم لِبَعْض عَدُو وَلَكُم فِي الأَرْض مُسْتَقَر وَمَتَاع إِلَى حِينٍ ٣٧ فَتَلَقَّى آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ٣٨ قُلْنَا اهْبِطُوا مِنْهَا جَمِيعا فَإِمَّا يَأْتِيَنَّكُمْ مِنِّي هُدىً فَمَنْ تَبِعَ هُدَايَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ (سُورَة الْبَقَرَة ٢ : ٣٥ - ٣٨)

ആദാമിനെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന അല്ലാഹുവിന്റെ രണ്ട്‌ വെളിപ്പാടുകള്‍ ഞാന്‍ ശ്രദ്ധിച്ചു

1. സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്കിറങ്ങാന്‍ അല്ലാഹു ആദാമി നോട്‌ കല്‍പിക്കുകയും ആദാം അപ്രകാരം ചെയ്യുകയുമുണ്ടായി. അല്ലാഹു വിന്റെ സാന്നിദ്ധൃത്തില്‍നിന്നും അവന്റെ സിംഹാസനത്തില്‍നിന്നും ആദാം താഴ്ത്തപ്പെട്ടുവെന്നാണല്ലോ ഇതിനര്‍ഥം. മറ്റു വാക്കുകളില്‍, ഖുര്‍ആന്‍ പ്രകാരം സ്വര്‍ഗത്തില്‍ ആദാം പിന്നീട്‌ താമസിച്ചില്ല. ഭൂമി യില്‍ താമസിക്കുകയും അവിടെ മരിക്കുകയും മറമാടപ്പെടുകയും ചെയ്തു. ഉയിര്‍പ്പുനാളിനെ കാത്തിരിക്കുകയാണ്‌ അവന്‍. അതുകൊണ്ട്‌ അല്ലാഹുവുമായി സംവദിച്ച്‌ സ്വര്‍ഗത്തില്‍ ആരംഭിച്ച അവന്‍ ഭൂമിയില്‍ അവസാനിച്ചു.

2. ആദാമിനോടും അവന്റെ ഇണയോടും (അവര്‍ക്കു ശേഷമുള്ള അവരുടെ സന്തതികളോടും) പരസ്പരശ്രതുക്കളാകാന്‍ അല്ലാഹു കല്‍പിച്ചു. ഇന്നേവരെ ഇതു സത്യമാണ്‌. കാരണം ആദാമിന്റെ സന്തതി കള്‍ പരസ്പരം വെറുത്ത്‌ പരസ്പരശ്രതുതയില്‍ കഴിയുകയാണ്‌. തന്റെ ഇണയോടും പിന്‍മുറക്കാരോടുമുള്ള വെറുപ്പും ശ്രതുതയും എന്ന പാപത്താല്‍ ആദാം മലിനമായി എന്നാണ്‌ ഇതിനര്‍ഥം. അപ്പോള്‍ തീര്‍ച്ചയായും മലിനത ദൈവികമായ ഒരു വിശേഷണമല്ല. കാരണം അല്ലാഹു അവനില്‍ത്തന്നെ പരിശുദ്ധനാണ്‌. മറ്റെന്തുകൊണ്ടാണ്‌ അല്ലാ ഹുവെസംബോധനചെയ്യാന്‍തങ്ങളുടെആചാരപ്രാര്‍ഥനകള്‍ആരംഭി ക്കുന്നതിനുമുമ്പ്‌ സ്വയം ശുദ്ധീകരിക്കാന്‍ മുസ്‌ലിംകള്‍ അംഗശുദ്ധി യുടെ ആചാരപരമായ കര്‍ത്തവ്യങ്ങള്‍ ചെയ്യേണ്ടിവരുന്നത്‌? ഇതു കൊണ്ടാണ്‌ ആദാം അല്ലാഹുവിനെപ്പോലെ അല്ലാതിരിക്കുന്നത്‌. കാരണം അല്ലാഹു പരിശുദ്ധനും ആദാം പാപത്തിലൂടെ അവിശുദ്ധനുമാണ്‌.

ഖുര്‍ആനിലെ അല്ലാഹുവിന്റെ ഈ വെളിപ്പാടുകള്‍ ക്രിസ്തുവെ ക്കുറിച്ചും ആദാമിനെക്കുറിച്ചുമുള്ളത്‌ പോയന്റ്‌ പോയന്റായി താരതമ്യം ചെയ്യുക വഴി ക്രിസ്തുവും ആദാമും തമ്മിലുള്ള ചൂവടെ പറയുന്ന ആശ്ചരൃകരമായ വൃത്യാസങ്ങള്‍ എനിക്കു കണ്ടെത്തുവാന്‍ സാധിച്ചു (കഴിഞ്ഞ അധ്യായത്തില്‍ ഇതുവരെ നാം കണ്ടെത്തിയവയില്‍നിന്ന്‌ ഈ വ്ൃത്യാസങ്ങള്‍ക്ക്‌ നമ്പറിടുന്നത്‌ തുടരുകയാണ്‌):

വ്യത്യാസം 5 : ക്രിസ്തുവോട്‌ അല്ലാഹു പറഞ്ഞു; “ഞാന്‍ നിന്നെ എന്നിലേക്ക്‌ (സ്വര്‍ഗത്തില്‍) ഉയര്‍ത്തുകയാണ്‌.” എന്നാല്‍ ആദാമിനോട അല്ലാഹു കല്‍പിച്ചത്‌; “അതില്‍നിന്ന്‌ താഴെയിറങ്ങു"” (സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്ക്‌). ഇതില്‍ ക്രിസ്തുവും ആദാമും വൃത്യസ്തരാകുന്നു.

വ്യത്യാസം 6 : ക്രിസ്തു അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തി ലേക്കും ഉയര്‍ത്തപ്പെട്ടു. അതേസമയം ആദാമോ അല്ലാഹുവില്‍നിന്നും അവന്റെ സിംഹാസനത്തില്‍നിന്നും അയാള്‍ താഴ്ത്തപ്പെടുകയാണു ണ്ടായത്‌. ഇതില്‍ അവര്‍ വ്യതൃസ്തര്‍ മാത്രമല്ല, പരസ്പര വിരുദ്ധരുമര്രേ.

വ്യത്യാസം 7 : ക്രിസ്തു ഇന്നു ജീവിക്കുന്നു. അവന്‍ സ്വര്‍ഗത്തില്‍ വസിക്കുന്നു. അവന്‍ ഇന്നു ഭൂമിയിലില്ല. അതേസമയം ആദാമിന്‌ ഭൂമി യില്‍ താമസിക്കേണ്ടിവന്നു. ഇന്ന്‌ അവന്‍ മരിച്ചുപോയിരിക്കൂന്നു ഭൂമി യില്‍ അവന്‍ കബറടക്കപ്പെടുകയും ചെയ്തിരിക്കുന്നു. സ്വര്‍ഗീയാ രാമത്തില്‍ ഇന്ന്‌ അവനില്ല. അവന്‍ സൃഷ്ടിക്കപ്പെട്ടതും ആദ്യം വസിച്ചതും സ്വര്‍ഗത്തിലായിരുന്നു. ഇവിടെയും ക്രിസ്തുവും ആദാമും വൃതൃസ്തരെന്നു മാതമല്ല അവര്‍ പരസ്പരം എതിരാകുന്നു. ഒരാള്‍ ജീവിച്ചിരിക്കുന്നവന്‍, മറ്റവന്‍ മരിച്ചവന്‍. ഒരാള്‍ സ്വര്‍ഗത്തില്‍, മറ്റവന്‍ ഭൂമിയില്‍.

വ്യത്യാസം 8 : ക്രിസ്തു ഭൂമിയില്‍ ആരംഭിച്ച്‌ സ്വര്‍ഗത്തില്‍ അവ സാനം. അതേസമയം ആദാം സ്വര്‍ഗീയാരാമത്തില്‍ തുടങ്ങി ഭൂമിയില്‍ ഒടുങ്ങി. അങ്ങനെ ഇവിടെയും ക്രിസ്തുവും ആദാമും പരസ്പരം വൃത്ൃ സ്തരായി മാതമല്ല അവര്‍ പരസ്പരം എതിരിലായിട്ടുമിരിക്കുന്നു.

അല്ലാഹു ക്രിസ്തു വോട്‌ പറഞ്ഞത്‌ അല്ലാഹു ആദാമിനോട്‌ പറഞ്ഞതുമായി താരതമ്യം ചെയ്തപ്പോള്‍ ഈ നാലു വൃത്യാസങ്ങള്‍ മാത്രമല്ല എനിക്ക്‌ അനുമാനിച്ചെടുക്കാന്‍ സാധിച്ചത്‌. ഇനിയും നാലു വൃത്യാസങ്ങള്‍ കൂടിയുണ്ട്‌.

വ്യത്യാസം 9 : ക്രിസ്തുവോട അല്ലാഹു പറഞ്ഞു: “അവിശ്വസിച്ചവ രില്‍നിന്നും ഞാന്‍ നിന്നെ ശുദ്ധീകരിക്കുകയാണ്‌.” എന്നാല്‍ ആദാമി നോട്‌ അല്ലാഹു പറഞ്ഞു: “പരസ്പരം ശ്രതുക്കളാവൂ!” (അവിശുദ്ധി സൂചിപ്പിക്കുന്ന പാപം ചെയ്യാതെ തീര്‍ച്ചയായും ഈ കല്പന സംഭവ്യമല്ല.) ഇതില്‍ ക്രിസ്തുവും ആദാമും വൃതൃസ്തരാകുന്നു.

വ്യത്യാസം 10 : മറ്റുള്ളവരുടെ പാപങ്ങളില്‍നിന്നും ക്രിസ്തു അല്ലാഹുവാല്‍ ശുദ്ധീകരിക്കപ്പെട്ടു. അതിനാല്‍ അവന്‍ പരിശുദ്ധനാണ്‌. അതേസമയം ആദാം തന്റെ സ്വന്തം പാപമായ വെറുപ്പ്‌, ശ്രതുത എന്നിവ യാല്‍ മലിനനായി. അതിനാല്‍ അവന്‍ അവിശുദ്ധനാണ്‌. ഇവിടെ ക്രിസ്തുവും ആദാമും വൃതൃസ്തര്‍ മാത്രമല്ല പരസ്പരം എതിരു മാകുന്നു.

വ്യത്യാസം 11 : ക്രിസ്തുവിന്റെ പരിശുദ്ധി ഒരു ദൈവിക ഗുണ വിശേഷമാണ്‌. കാരണം അല്ലാഹു സ്വയം പരിശുദ്ധനാണെങ്കിലേ ര്രിസ്തുവെ പരിശുദ്ധനാക്കാന്‍ അല്ലാഹുവിന്‌ കഴിയുകയുള്ളൂ. എന്നാല്‍ ആദാമിന്റെ മലിനത ഒരു ദൈവിക ഗുണവിശേഷമല്ല. അതു കൊണ്ടാണ്‌ പ്രാര്‍ഥനയില്‍ പരിശുദ്ധനായ അല്ലാഹുവിനെ അഭി സംബോധന ചെയ്യുന്നതിനുമൂമ്പ്‌ മുസ്ലിംകള്‍ സ്വയം ശുദ്ധീകരി ക്കേണ്ടി വരുന്നത്‌. ഇവിടെയും ക്രിസ്തുവും ആദാമും വൃത്യാസത്തെ ക്കാളേറെ പരസ്പര വിരുദ്ധരത്രേ. അവസാനമായി,

വ്യത്യാസം 12 : ക്രിസ്തു തന്റെ പരിശുദ്ധിയില്‍ അല്ലാഹുവെ പ്പോലെയാകുന്നു. അല്ലാഹു പരിശുദ്ധനാണല്ലോ. ആദാം തന്റെ അവിശുദ്ധിയില്‍ അല്ലാഹുവിനെപ്പോലെയല്ല. അല്ലാഹു അവിശുദ്ധന്‍ അല്ലല്ലോ. ഇത്‌ ഏറ്റവും ആഴമേറിയ വൃത്യാസമാകുന്നു. ക്രിസ്തുവും ആദാമും തമ്മിലുള്ള ഒരു വിധം പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന അന്തരം.

ഞാന്‍ നിങ്ങളോടു സതൃസന്ധനായിക്കൊള്ളട്ടെ.ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഈ ഫലങ്ങള്‍ കണ്ടെത്തിയ പ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. രണ്ട്‌ സൃഷ്ടികളായി ക്രിസ്തുവെയും ആദാമിനെയും പൂര്‍ണമായും സാമൃപ്പെടുത്താന്‍ സൂറ 3:59 ഉപയോഗിച്ചതില്‍ എന്റെ അധ്യാപകര്‍ക്ക്‌ ഭീമാബദ്ധം സംഭവിച്ച തായി തോന്നി. ഖുര്‍ആനിന്റെ അധ്യാപനം ഏറെ സങ്കീര്‍ണമാണ്‌. ക്രിസ്തു ആദാമിനെപ്പോലെയല്ല എന്നു മാത്രമല്ല അതിനു പുറമേ സ്വര്‍ഗത്തിലെ പരിശുദ്ധ ജീവിതത്തില്‍ ക്രിസ്തു അല്ലാഹുവിനെ പ്പോലെയാണ്‌ എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ കണ്ടെത്തുന്നതിലേക്ക്‌ ഇത്‌ എന്നെ കൊണ്ടുപോയി. പക്ഷേ ഞാന്‍ കണ്ടെത്തിയത്‌ ഇതിലും ഏറെയാണ്‌. അടൂത്ത അധ്യായത്തില്‍ ഞാന്‍ അതു കാണിച്ചുതരാം.

www.Grace-and-Truth.net

Page last modified on December 23, 2023, at 04:23 PM | powered by PmWiki (pmwiki-2.3.3)