Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 15-Christ like Adam? -- 009 (Final Differences Between Christ and Adam)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba

Previous Chapter -- Next Chapter

15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍

8. ക്രിസ്തുവും ആദാമും തമ്മിലുള്ള അന്തിമ വൃത്യാസങ്ങള്‍


ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ചുള്ള കൂടുതല്‍ സൂക്ത ങ്ങള്‍ ഈ അവസാനത്തെ ചുവടില്‍ ഞാന്‍ പഠിച്ചു. എന്റെ മുസ്ലിം അധ്യാപകര്‍ എന്നെ പഠിപ്പിച്ചത്‌ ആദാമും (ക്രിസ്തുവും തമ്മില്‍ സാമൃത ഉണ്ടെന്നാണല്ലോ. ആ സാമൃത ഖുര്‍ആനില്‍ കണ്ടെത്താനാ യിരുന്നു എന്റെ ശ്രമം. ആദാമിന്റെയും ക്രിസ്തുവിന്റെയും സ്വഭാവങ്ങ ളിലെ തുല്യത ഖൂര്‍ആന്‍ വചനങ്ങള്‍കൊണ്ട്‌ എനിക്ക്‌ തെളിയിക്കണം. പക്ഷേ ഫലശുൂന്യമായിരുന്നു ആ ശ്രമം. നമ്മുടെ മുഖ്യ മൂസ്്‌ലിം ഗ്രന്ഥ ത്തില്‍ ക്രിസ്തുവും ആദാമും തമ്മില്‍ ഒരുതരത്തിലും കൂട്ടിയിണക്കാന്‍ കഴിയാത്ത വൃത്യാസങ്ങളാണ്‌ വീണ്ടും എനിക്ക്‌ കണ്ടെത്താനായത്‌. അവയില്‍ ഓരോ വൃത്യാസവും പ്രസക്തമായ ഖൂര്‍ആന്‍ വചന മുദ്ധരിച്ച്‌ ഞാന്‍ താഴെ വിവരിക്കാം:

വ്യത്യാസം 33 : ആദാം കുറ്റസമ്മതം നടത്തി. അല്ലാഹുവിനോട്‌ ആദാം പാപമോചനം തേടി. എന്നാല്‍ ക്രിസ്തു അല്ലാഹുവിനോട്‌ പാപ മോചനം തേടിയില്ല. കാരണം കുറ്റസമ്മതം നടത്തുന്നതിന്‌ അവന്‍ കുറ്റമേ ചെയ്തില്ലല്ലോ. കുട്ടിക്കാലം മുതല്ക്കേ അവന്‍ പരിശുദ്ധ നായിരുന്നു. ഇതില്‍ ആദാമും ക്രിസ്തുവും മൗലികമായി വൃത്യസ്ത രാകുന്നു.

ആദാമിനെക്കുറിച്ച്‌ നാം വായിക്കുന്നതിങ്ങനെ: അവനും അവന്റെ ഭാര്യയും വിലക്കപ്പെട്ട കനി തിന്നപ്പോള്‍ അല്ലാഹു അവരെ കുറ്റപ്പെടുത്തി. കാരണം അത്‌ തിന്നുന്നത്‌ അവര്‍ക്ക്‌ അല്ലാഹു വിലക്കിയിരുന്നു.

“അവര്‍ (രണ്ടു പേരും) പറഞ്ഞു (അതായത്‌ ആദാമും അവന്റെ ഭാര്യയും): ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി. നി ഞങ്ങളുടെ പാപം ക്ഷമിക്കുകയും ഞങ്ങളില്‍ കരുണ ചൊരിയുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ (സത്യമായും) നഷ്ട ക്കാരില്‍പ്പെട്ടുപോകും” (സൂറത്തുല്‍ അത്റാഫ്‌ 7:23).

قَالا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِن لَم تَغْفِر لَنَا وَتَرْحَمْنَا لَنَكُونَن مِن الْخَاسِرِينَ (سُورَة الأَعْرَاف ٧ : ٢٣)

താന്‍ കുറ്റം ചെയ്തുവെന്നും തനിക്ക്‌ അല്ലാഹുവിന്റെ പാപമോചനം വേണമെന്നും ആദാം കുറ്റസമ്മതം നടത്തിയെന്ന്‌ ഇവിടെ വൃക്തമാണ്‌. പക്ഷേ ക്രിസ്തു താന്‍ ചെയ്തിരിക്കാനിടയുള്ള ഏതെങ്കിലും കുറ്റത്തിന്‌ താന്‍ അല്ലാഹുവിനോട്‌ പാപമോചനം തേടിയതായി യാതൊരു വചനവും ഖുര്‍ആനില്‍ ഒരിടത്തും നമുക്ക്‌ കണ്ടത്താന്‍ കഴിയുന്നില്ല. പകരം മറിയയോട്‌ ക്രിസ്തുവെ സംബന്ധിച്ച്‌ സംസാരിച്ച അല്ലാഹു വിന്റെ ആത്മാവിന്റെ വാക്കുകളില്‍ നാം വായിക്കുന്നത്‌;

“അവന്‍ (പുരുഷനായി മറിയയ്ക്ക്‌ പ്രതൃക്ഷനാകുന്ന അല്ലാഹു വിന്റെ ആത്മാവ്‌) പറഞ്ഞു: എന്നാല്‍ (സത്യമായും) പരിശുദ്ധനായ (അല്ലെങ്കില്‍ കുറ്റമില്ലാത്ത) ഒരു ആണ്‍കുഞ്ഞിനെ നിനക്ക്‌ തരാനായി വന്ന നിന്റെ കര്‍ത്താവിന്റെ ദൂതനാണ്‌ ഞാന്‍” (സൂറ മറിയം 19:19).

قَال إِنَّمَا أَنَا رَسُول رَبِّك لأَهَب لَك غُلاَما زَكِيّا (سُورَة مَرْيَم ١٩ : ١٩)

അതുകൊണ്ട്‌ ആദാമും ക്രിസ്തുവും തമ്മിലുള്ള വൃത്യാസം വൃക്തമാണ്‌. ആദാം പാപം ചെയ്തു. എന്നാല്‍ ക്രിസ്തു പാപം ചെയ്തില്ല. ആദാം അല്ലാഹുവിനോട്‌ പാപമോചനം തേടുകയും ചെയ്തു. പക്ഷേ ക്രിസ്തു ഒരിക്കിലും അല്ലാഹുവിനോട്‌ പാപമോചനം തേടിയിട്ടില്ല. കാരണം ഒരിക്കല്‍ പോലും അവന്‍ പാപം ചെയ്തിട്ടില്ല. ഇതില്‍ ആദാമും ക്രിസ്തുവും യോജിപ്പിക്കാന്‍ കഴിയാത്ത വിധം വിഭിന്നരാണ്‌.

വ്യത്യാസം 34 : ക്രിസ്തു അല്ലാഹുവോട്‌ അനുസരണമുള്ളവ നായിരുന്നു. അല്ലാഹു ക്രിസ്തുവിനെ അതിനാല്‍ ഭൂമിയില്‍നിന്നും സ്വര്‍ഗ ത്തിലുള്ള തന്നിലേക്ക്‌ ഉയര്‍ത്തി. എന്നാല്‍ ആദാം അല്ലാഹുവിനോട്‌ അനുസരണക്കേട്‌ കാട്ടിയവനായിരുന്നു. അതിനാല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക്‌ താഴ്ത്തിക്കള ഞ്ഞു. ഇതില്‍ ക്രിസ്തുവും ആദാമും വളരെയേറെ വൃത്ൃയസ്തരാണ്‌. എത്രത്തോളം അവര്‍ വ്ൃത്യസ്തരാണെന്നാല്‍ പരസ്പരം എതിരിലാണ്‌ അവര്‍ ഇതില്‍ നിലകൊള്ളുന്നത്‌.

 ക്രിസ്തുവെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കൂന്നു: അവന്‍ മരിച്ചു. അവന്‍ സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. അതിനുശേഷം അല്ലാഹുവു മായി അവന്റെ സംഭാഷണം ഇങ്ങനെ;

116 “അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മറിയയുടെ മകനായ ഈസാ! “എന്നെയും എന്റെ മാതാവിനെയും അല്ലാഹുവിന്‌ പുറമേ ദൈവങ്ങ ളായി കരുതുക” എന്ന്‌ ജനങ്ങളോട്‌ നീ പറഞ്ഞിരുന്നോ? അവന്‍ (അതായത്‌ ക്രിസ്തു) പറഞ്ഞു: നിനക്കു സ്തുതി. എനിക്ക്‌ അവകാശ മില്ലാത്തതു പറയാന്‍ എനിക്ക്‌ സാധ്യമാവുകയില്ലല്ലോ. ഇനി ഞാന്‍ അങ്ങനെ പറഞ്ഞെങ്കില്‍ സത്യമായും അതു നീ അറിയുമല്ലോ. നീ എന്റെ ആത്മാവിലുള്ളത്‌ അറിയുന്നു. നിന്റെ ആത്മാവിലുള്ളത്‌ ഞാന്‍ അറിയുകയില്ല. കാണാനാവാത്ത വിധം മറഞ്ഞുകിടക്കുന്നത്‌ (ശക്ത മായി) നീ അറിയുന്നവനാകുന്നു. 117 നീ എന്നോട്‌ (പറയാന്‍) കല്‍പിച്ചതേ ഞാന്‍ അവരോട്‌ പറഞ്ഞിട്ടുള്ളൂ. എന്റെ നാഥനും നിങ്ങളുടെ നാഥനു മായ അല്ലാഹുവെ ആരാധിക്കുക എന്നു മാത്രം. ഞാന്‍ അവര്‍ക്കിട യില്‍ ഉണ്ടായിരുന്നപ്പോള്‍ നീ (അല്ലാഹു) അവരുടെമേല്‍ സാക്ഷിയാ യിരുന്നുവല്ലോ. എന്നാല്‍ നീ എന്നെ വേര്‍പെടുത്തിയ പ്പോള്‍ (അതായത്‌ മരിക്കാന്‍) നീയായിരുന്നല്ലോ അവരുടെ മേല്‍നോട്ടക്കാരന്‍. നീ എല്ലാറ്റിനും സാക്ഷിയാകുന്നു” (സൂറ 5:116+117).

١١٦ وَإِذ قَال اللَّه يَا عِيسَى ابْن مَرْيَم أَأَنْت قُلْت لِلنَّاس اتَّخِذُونِي وَأُمِّي إِلَهَيْن مِن دُون اللَّه قَال سُبْحَانَك مَا يَكُون لِي أَن أَقُول مَا لَيْس لِي بِحَق إِن كُنْت قُلْتُه فَقَد عَلِمْتَه تَعْلَم مَا فِي نَفْسِي وَلا أَعْلَم مَا فِي نَفْسِك إِنَّك أَنْت عَلاَّم الْغُيُوب ١١٧ مَا قُلْت لَهُم إِلا مَا أَمَرْتَنِي بِه أَن اعْبُدُوا اللَّه رَبِّي وَرَبَّكُم وَكُنْت عَلَيْهِم شَهِيدا مَا دُمْت فِيهِم فَلَمَّا تَوَفَّيْتَنِي كُنْت أَنْت الرَّقِيب عَلَيْهِم وَأَنْت عَلَى كُل شَيْء شَهِيدٌ (سُورَة الْمَائِدَة ٥ : ١١٦ و ١١٧)

ഇവിടെ സ്വര്‍ഗത്തിലുള്ള അല്ലാഹുവിനോട്‌ ദൈവമെന്ന നിലയില്‍ അവനോടുള്ള തന്റെ സമീപനം ക്രിസ്തു വിവരിച്ചിരിക്കുകയാണ്‌. അല്ലാഹുവില്‍നിന്ന്‌ തനിക്ക്‌ പറയാന്‍ അവകാശമുള്ളതല്ലാതെ ക്രിസ്തു വിന്‌ പറയാന്‍ സാധ്യമല്ല. അല്ലാഹു തന്നോട്‌ പറയാന്‍ കല്‍പിച്ചതേ ക്രിസ്തു പറഞ്ഞിട്ടുള്ളൂ. അല്ലാഹുവിന്‌ എല്ലാം അറിയാവുന്നതിനാലും തന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വിവരണം അല്ലാഹു എതിര്‍ക്കാ ത്തതിനാലും ക്രിസ്തുവിന്റെ ഈ സ്വയംവിവരണം ശരിയാണെന്ന്‌ എനിക്ക്‌ വ്ക്തമായി. അതിനാല്‍ സമ്രഗമായും പൂര്‍ണമായും ക്രിസ്തു അല്ലാഹുവിനോട്‌ അനുസരണമുള്ളവനായിരുന്നു. ഇക്കാരണ ത്താലത്രേ അല്ലാഹു ക്രിസ്തുവിനെ ഭൂമിയില്‍നിന്നും സ്വര്‍ഗത്തില്‍ തന്നിലേക്കൂയര്‍ത്തിയത്‌. സൂറ ആലു ഇംറാന്‍ 3:55 ലെ ഖണ്ഡികയില്‍ നാം ഇതിനകംതന്നെ അതു വൃക്തമായി കണ്ടുകഴിഞ്ഞു. മുകളില്‍ നാലാം അധ്യായത്തില്‍ അത്‌ ഉദ്ധരിച്ചതാണ്‌. ഇതിലേക്ക്‌ ഞാന്‍ ഈ അവലംബം കൂട്ടിച്ചേര്‍ക്കുന്നു:

“എന്നാല്‍ അല്ലാഹു അവനെ (അതായത്‌ ക്രിസ്തുവിനെ) തന്നി ലേക്കുയര്‍ത്തി. അല്ലാഹു ശക്തനും വിവേകമുള്ളവനുമാണ്‌ (സുറത്തുന്നിസാ 4:158).

بَل رَفَعَه اللَّه إِلَيْه وَكَان اللَّه عَزِيزا حَكِيما (سُورَة النِّسَاء ٤ : ١٥٨)

വ്യത്യാസം കാണിച്ചുകൊണ്ട്‌, ആദാമിന്റെ അനുസരണക്കേട്‌ ഇവിടെ സാക്ഷ്ൃപ്പെടുത്തപ്പെട്ടതായി നാം കാണുന്നു;

“അങ്ങനെ (അല്ലാഹു വിലക്കിയെങ്കിലും) അവര്‍ ഇരുവരും (ആദാമും അവന്റെ ഇണയും) അതില്‍നിന്ന്‌ (അതായത്‌ വിലക്കപ്പെട്ട വ്ൃക്ഷത്തില്‍നിന്നും) തിന്നു. അപ്പോള്‍ അവര്‍ ഇരുവരും അവരുടെ നാണം (അതായത്‌ സ്വകാര്യ ഭാഗങ്ങള്‍) അവര്‍ക്ക്‌ പ്രതൃക്ഷപ്പെട്ടു. അങ്ങനെ ജന്നയിലെ (സ്വര്‍ഗീയാരാമം) ഇലകള്‍കൊണ്ട്‌ തങ്ങള്‍ക്കുമീതെ അവര്‍ (വസ്ര്തങ്ങൾ) തുന്നാന്‍ തുടങ്ങി. ആദാം തന്റെ നാഥനോട്‌ അനു സരണക്കേട്‌ കാണിച്ചു. അതിനാല്‍ അവന്‍ പിഴച്ചുപോയി” (സൂറ താഹാ 20:121).

فَأَكَلا مِنْهَا فَبَدَت لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَان عَلَيْهِمَا مِن وَرَق الْجَنَّة وَعَصَى آدَم رَبَّه فَغَوَى (سُورَة طَه ٢٠ : ١٢١)

സ്വര്‍ഗീയാരാമത്തില്‍നിന്നും അല്ലാഹുവാല്‍ ഭൂമിയിലേക്ക്‌ ആദാം തരംതാഴ്ത്തപ്പെട്ടതിന്‌ കാരണം അല്ലാഹുവിനെതിരായ ആദാമിന്റെ ഈ അനുസരണക്കേടിന്റെ വൃക്തമായ സാക്ഷ്ൃമായിരുന്നു. സൂറ അല്‍ ബഖറ 2:36 ല്‍ (മുകളില്‍ അധ്യായം 4 കാണുക) നാം അത്‌ കണ്ടു കഴിഞ്ഞു.

 അപ്പോള്‍ ഇവിടെയും ക്രിസ്തുവും ആദാമും തമ്മില്‍ യോജിപ്പി ക്കാനാവാത്ത വൃത്യാസമാണുള്ളത്‌. അതേസമയം ആദാം അല്ലാഹു വിനെ മൌലികമായി ധിക്കരിച്ചു.

ഇനി അവസാനത്തേതും ഏറ്റവും കൂടുതല്‍ അമ്പരപ്പിക്കുന്നതു മായ ഒരു വൃത്യാസം (ക്രിസ്തുവും ആദാമും തമ്മില്‍ ഉള്ളതു സംബ ന്ധിച്ച വിഷയത്തിലേക്ക്‌ ഞാന്‍ വരികയാണ്‌.

വ്യത്യാസം 35 : പരിശുദ്ധാത്മാവിനെക്കൊണ്ട്‌ ര്രിസ്തുവെ അല്ലാഹു ശക്തിപ്പെടുത്തി. ദൈവികമായ അത്ഭുതപപവൃത്തികള്‍ ചെയ്യൂന്നതിനാണത്‌. അതിനാല്‍ത്തന്നെ അവനുമേല്‍ യാതൊരധികാരവും സാത്താന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആദാം പരിശുദ്ധാത്മാവിനെ ക്കൊണ്ട്‌ ശക്തിപ്പെടുത്തപ്പെട്ടുവെന്നോ ദൈവികാത്ഭുതങ്ങള്‍ ആദാം ചെയ്തുവെന്നോ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നേയില്ല. അതിനാല്‍ ആദാം സാത്താന്‍ ഒരു ഇരയായി വീണു. ഇതില്‍ ക്രിസ്തുവും ആദാമും മൌലിക മായി വൃതൃസ്തരാണ്‌.

താഴെ കൊടുത്തിരിക്കുന്ന മൂന്ന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ അല്ലാ ഹുവും പരിശുദ്ധാത്മാവും ക്രിസ്തുവും തമ്മിലുള്ള അതുല്യമായ ഒരു സഹകരണത്തെ സംബന്ധിച്ച്‌ നമൂക്ക്‌ വായിക്കാന്‍ കഴിയും:

“സത്യമായും നാം (അല്ലാഹു) മോശെയ്ക്ക്‌ ശ്രന്ഥം വരുത്തി. അതിനു ശേഷം നാം (അല്ലാഹു) ദൂതന്മാരെ അദ്ദേഹത്തിനുശേഷം തുടരെ വരുത്തി. എന്നിട്ട്‌ നാം (അല്ലാഹു) (വ്യക്തമായ) തെളിവുകള്‍ (അത്ഭുത ങ്ങള്‍) ഈസായ്ക്ക്‌ വരുത്തി. അങ്ങനെ അവനെ (അതായത്‌ ക്രിസ്തുവിനെ) പരിശുദ്ധാത്മാവുകൊണ്ട്‌ ശക്തിപ്പെടുത്തി. നിങ്ങളുടെ ആത്മാവുകള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി ദൂതന്മാര്‍ വരുമ്പോ ഴെല്ലാം നിങ്ങള്‍ അഹങ്കരിക്കുകയും അവരില്‍ ചിലരെ കുള്ളംപറയു ന്നവരായി ആരോപിക്കുകയും ചിലരെ കൊല്ലുകയുമല്ലേ ചെയ്തത്‌?” (സുറ അല്‍ ബഖറ 2:87).

وَلَقَد آتَيْنَا مُوسَى الْكِتَاب وَقَفَّيْنَا مِن بَعْدِه بِالرُّسُل وَآتَيْنَا عِيسَى ابْن مَرْيَم الْبَيِّنَات وَأَيَّدْنَاه بِرُوح الْقُدُس أَفَكُلَّمَا جَاءَكُم رَسُول بِمَا لا تَهْوَى أَنْفُسُكُم اسْتَكْبَرْتُم فَفَرِيقا كَذَّبْتُم وَفَرِيقا تَقْتُلُون (سُورَة الْبَقَرَة ٢ : ٨٧)

“ആ ദൂതന്മാരില്‍ ചിലര്‍ക്ക്‌ നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കി യിരിക്കുന്നു. അവരില്‍ ചിലരെ അവന്‍ (അതായത്‌ അല്ലാഹു) പദവി കള്‍ (ആയിട്ട്‌) ഉയര്‍ത്തിയിട്ടുണ്ട്‌. മറിയയുടെ മകന്‍ ഈസായ്ക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ്‌ മുഖേന നാം (അല്ലാഹു) അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ പിന്‍ഗാമികള്‍ വ്യക്തമായ തെളിവ്‌ വന്നു കിട്ടിയതിനുശേഷവും അന്യോന്യം കൊല്ലുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേ ധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പരസ്പരം കൊല്ലുമായിരുന്നില്ല. പക്ഷേ അല്ലാഹു അവന്‍ ഉദ്ദേശിച്ചത്‌ ചെയ്യുന്നു” (സുറ അല്‍ ബഖറ 2:253).

تِلْك الرُّسُل فَضَّلْنَا بَعْضَهُم عَلَى بَعْض مِنْهُم مَن كَلَّم اللَّه وَرَفَع بَعْضَهُم دَرَجَات وَآتَيْنَا عِيسَى ابْن مَرْيَم الْبَيِّنَات وَأَيَّدْنَاه بِرُوح الْقُدُس وَلَو شَاء اللَّه مَا اقْتَتَل الَّذِين مِن بَعْدِهِم مِن بَعْد مَا جَاءَتْهُم الْبَيِّنَات وَلَكِن اخْتَلَفُوا فَمِنْهُم مَن آمَن وَمِنْهُم مَن كَفَر وَلَو شَاء اللَّه مَا اقْتَتَلُوا وَلَكِن اللَّه يَفْعَل مَا يُرِيد (سُورَة الْبَقَرَة ٢ : ٢٥٣)

“അല്ലാഹുപറഞ്ഞസന്ദര്‍ഭം:മറിയയുടെമകനായഈസാതൊട്ടി ലില്‍വച്ചും പ്രായപൂര്‍ത്തിയെത്തിയവനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും എന്റെ (അല്ലാഹു വിന്റെ) അനുമതിപ്രകാരം കളിമണ്ണുകൊണ്ട്‌ നീ പക്ഷിയുടെ മാതൃക യില്‍ രൂപപ്പെടുത്തുകയും എന്നിട്ട്‌ നീ അതില്‍ ഈതുമ്പോള്‍ എന്റെ (അതായത്‌ അല്ലാഹുവിന്റെ) അനുമതിപ്രകാരം അത്‌ പക്ഷിയായി ത്തീരുന്ന സന്ദര്‍ഭത്തിലും എന്റെ അനുമതിപ്രകാരം ജന്മനാ കാഴ്ചയി ല്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭ ത്തിലും എന്റെ (അതായത്‌ അല്ലാഹുവിന്റെ! അനുമതിപ്രകാരം നീ മരണപ്പെട്ടവരെ (അവരുടെ കബറുകളില്‍നിന്ന്‌) പുറത്തുകൊണ്ടുവരുന്ന സന്ദര്‍ഭത്തിലും നീ ഇസധ്രയേല്‍മക്കളുടെ അടുക്കല്‍ വ്ൃക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രതൃക്ഷമായ മാരണം മാത്രമാകുന്നു എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭ ത്തിലും നിനക്കും നിന്റെ മാതാവിനും ഞാന്‍ ചെയ്തുതന്ന എന്റെ അനുഗ്രഹം നീ ഓര്‍ക്കുക” (സൂറ അല്‍ മാഇദ 5:110).

إِذ قَال اللَّه يَا عِيسَى ابْن مَرْيَم اذْكُر نِعْمَتِي عَلَيْك وَعَلَى وَالِدَتِك إِذ أَيَّدْتُك بِرُوح الْقُدُس تُكَلِّم النَّاس فِي الْمَهْد وَكَهْلا وَإِذ عَلَّمْتُك الْكِتَاب وَالْحِكْمَة وَالتَّوْرَاة وَالإِنْجِيل وَإِذ تَخْلُق مِن الطِّين كَهَيْئَة الطَّيْر بِإِذْنِي فَتَنْفُخ فِيهَا فَتَكُون طَيْرا بِإِذْنِي وَتُبْرِئ الأَكْمَه وَالأَبْرَص بِإِذْنِي وَإِذ تُخْرِج الْمَوْتَى بِإِذْنِي وَإِذ كَفَفْت بَنِي إِسْرَائِيل عَنْك إِذ جِئْتَهُم بِالْبَيِّنَات فَقَال الَّذِين كَفَرُوا مِنْهُم إِن هَذَا إِلا سِحْر مُبِينٌ (سُورَة الْمَائِدَة ٥ : ١١٠)

ഖുര്‍ആനിന്റെ ഈ മൂന്ന്‌അതുല്യ വചനങ്ങളില്‍ ദൈവത്തിന്റെയും പരിശുദ്ധാത്മാവിന്റെയും മറിയയുടെ മകന്‍ ക്രിസ്തുവിന്റെയും ഒരു സഹകരണമുണ്ട്‌. ഈ സഹകരണത്തിലൂടെ ക്രിസ്തു ദിവ്യാത്ഭുത ങ്ങള്‍ ചെയ്തു. ശിശുവായിരിക്കെ അവന്‍ സംസാരിച്ചു. ജീവനുള്ള വയെ സുഷ്ടിച്ചു. രോഗികളെ ശുദ്ധരാക്കി. മരിച്ചവരെ ഉയിര്‍പ്പിക്കുക പോലും ചെയ്തു. ദൈവത്തിന്റെ വൃക്തമായ അനുമതിപ്രകാരം ദിവ്യാ ത്ഭുതങ്ങള്‍ ചെയ്യാന്‍ ക്രിസ്തുവിന്‌ പിന്‍ബലം നല്‍കുന്നതിന്‌ ഉപയോ ഗിക്കപ്പെട്ട ഈ പരിശുദ്ധാത്മാവ്‌ ആര്‍? പരിശുദ്ധനായിട്ടുള്ളവന്‍ ദൈവം തന്നെയാണ്‌. പരിശുദ്ധ രാജാവ്‌ (അല്‍ മലികൂല്‍ ഖുദ്ദൂസ്‌) എന്ന്‌ ദൈവം വിളിക്കപ്പെടുന്നു. ഖുര്‍ആനില്‍ രണ്ടു തവണ ദൈവം അപ്പേരില്‍ വിളിക്ക പ്പെട്ടിട്ടുണ്ട്‌ (സൂറകള്‍ അല്‍ ഹശ്ര്‍ 59:23 ഉം അല്‍ ജുമുഅ 62:1 ഉം). ദൈവത്തെ പരിശുദ്ധനാക്കൂന്ന ഒന്നാണ്‌ പരിശുദ്ധി. അതിനാല്‍ പരി ശുദ്ധാത്മാവ്‌ ദൈവത്തിന്റെ ദിവൃസ്വഭാവത്തിന്റെ ആവിഷ്‌കാരമായി രിക്കണം. ദൈവത്തിന്റെ വൃക്തമായ അനുമതിപ്രകാരം ദിവ്യാത്ഭുത ങ്ങള്‍ ചെയ്യുന്നതും ദൈവത്തിന്റെ ദിവ്യധ്രകൃതത്തിന്റെ ആവിഷ്‌കാര മാണ്‌. കാരണം ദൈവത്തിനേ സൃഷ്ടിക്കാന്‍ കഴിയൂ. ദൈവത്തിനേ മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിയൂ. ര്രിസ്തു അതെല്ലാം ചെയ്തു. അതിനാല്‍ ഈ മൂന്ന്‌ വചനങ്ങളെ അപ്രഗഥിച്ചപ്പോള്‍ മൂന്ന്‌ വൃക്തി കളുടെ സഹകരണമാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്ന്‌ എനിക്കു വ്യക്തമായി. ആ മുന്ന്‌ വ്യക്തികളില്‍ ഓരോ വ്യക്തിക്കും ദൈവിക സ്വഭാവത്തില്‍ പങ്കുണ്ട്‌. എ) ദൈവം. കാരണം ദൈവികമായതിനെ അവന്‍ നിര്‍വചിക്കുന്നു. ബി) പരിശുദ്ധാത്മാവ്‌. കാരണം പരിശുദ്ധ നാകയാല്‍ അവന്‍ ദൈവത്തിന്റെ ദിവൃസ്വഭാവത്തില്‍ പങ്കുപറ്റുന്നു. സി) ക്രിസ്തു. സൃഷ്ടിക്കുക, മരിച്ചവരെ ഉയിര്‍പ്പിക്കുക എന്നീ ദിവൃശക്തിയില്‍ അവന്‍ പങ്കുപറ്റുന്നു. ഇവയ്രതയും ക്രിസ്തുവോ പരിശുദ്ധാത്മാവോ ദൈവത്തിനെതിരെ അപഹരണം നടത്തി തട്ടി പ്പറിച്ചതല്ല. ദൈവത്തിന്റെ വ്യക്തമായ ഇച്ഛയാണത്‌. കാരണം പരിശു ദ്ധാത്മാവിനാല്‍ ക്രിസ്തുവിന്‌ പിന്‍ബലം നല്‍കിയത്‌ ദൈവമാണ്‌. ദൈവത്തിന്‌ മാത്രം ചെയ്യാന്‍ സാധിക്കുന്ന സൃഷ്ടിക്കുക, സൗഖ്യമാ ക്കുക, മരിച്ചവരെ ഉയിര്‍പ്പിക്കുക എന്നീ അത്ഭുതങ്ങള്‍ ചെയ്യാന്‍ ദൈവ മാണ്‌ ക്രിസ്തുവിന്‌ വ്യക്തമായി അനുമതി നല്കിയത്‌. ദൈവത്തിന്‌ മാത്രം ചെയ്യാന്‍ കഴിയുന്നതാകയാല്‍ ഈ പ്രവൃത്തികള്‍ ദൈവിക മാണ്‌. അതിനാല്‍ സൃഷ്ടിക്കുക, സനഖ്യമാക്കുക, മരിച്ചവരെ ഉയിര്‍പ്പി ക്കുക എന്നിങ്ങനെയുള്ള ക്രിസ്തുവിന്റെ ദിവ്യാത്ഭുതങ്ങളില്‍ ദൈവ ത്തിന്റെ ഇച്ഛയുമായി പൂര്‍ണമായ സ്വരച്ചേര്‍ച്ചയില്‍ നില്‍ക്കുന്ന ദൈവികമായ ഒരു സഹകരണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കണ്ടെത്തി. ഇതുകൊണ്ടാണ്‌ എന്നെ സംബന്ധിച്ചിടത്തോളം സാത്താന്‍ ക്രിസ്തുവിനുമേല്‍ ശക്തിയില്ലാതിരുന്നത്‌. ഇതുകൊണ്ടുതന്നെ യാണ്‌ ക്രിസ്തു പാപമില്ലാതെ ദൈവത്തെപ്പോലെ പരിശുദ്ധനായി അവ ശേഷിച്ചത്‌. ക്രിസ്തുവിനെ അല്ലാഹു തന്നിലേക്ക്‌ ഉയര്‍ത്തിയതിന്റെ അടിസ്ഥാനവും ഇതാകുന്നു. സ്വര്‍ഗത്തില്‍ ദൈവത്തിന്റെ “കുടുംബ ക്കാരന്‍” എന്നപോലെ ദൈവത്തിനോട്‌ ചേര്‍ന്ന്‌ തൊട്ടരികെയായി ക്രിസ്തു ഇന്ന്‌ ജീവിച്ചുകൊണ്ടിരിക്കുകയാണ്‌.

ഖുര്‍ആനില്‍ സമ്പൂര്‍ണമായും അതുല്യനാണ്‌ ക്രിസ്തു. പരിശു ദ്ധാത്മാവിനാല്‍ ദൈവം അവനെ സക്രിയമായി ബലപ്പെടുത്തി. പക്ഷേ ദിവ്യാത്ഭുതങ്ങള്‍ ചെയ്യാന്‍ പരിശുദ്ധാത്മാവിനാല്‍ ആദാമിനെ അല്ലാഹു ബലപ്പെടുത്തിയെന്ന്‌ ഖുര്‍ആനില്‍ ഒരിടത്തും നാം കാണുന്നില്ല. പകരം സാത്താന്‌ ആദാമിനൂമേല്‍ ശക്തി ഉണ്ടായിരുന്നുവെന്നാണ്‌ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ടാണ്‌ അവന്‍ പാപത്തിന്‌ വിധേയനായതും സ്വര്‍ഗീയാരാമത്തില്‍നിന്നും വീണുപോയതും. അപ്പോള്‍ ഇവിടെ ഞാന്‍ കണ്ടെത്തിയത്‌ ക്രിസ്തുവും ആദാമും തമ്മി ലുള്ള വ്യത്യാസങ്ങളുടെ കൊടുമുടിയാണ്‌. ദിവ്യാത്ഭുതങ്ങള്‍ ചെയ്യൂ ന്നതിന്‌ ക്രിസ്തുവിനെ ദൈവം പരിശുദ്ധാത്മാവിനാല്‍ സജീവമായി ബലപ്പെടുത്തിയിരുന്നു. എന്നാല്‍ ദൈവത്തിന്റെ ഈ സജീവ പിന്‍ബലം ആദാമില്‍ പൂര്‍ണമായും ഇല്ലായിരുന്നു. അതുകൊണ്ട്‌ ആദാം ഒരൊറ്റ അത്ഭുതവും ചെയ്തില്ല. പകരം ദൈവധിക്കാരം കാണിക്കുകയാണ്‌ ആദാം ചെയ്തത്‌. അങ്ങനെ സ്വര്‍ഗീയാരാമത്തിലെ ആനന്ദാവസ്ഥ അവന്‍ നഷ്ടപ്പെട്ടുപോവുകയും ചെയ്തു.

www.Grace-and-Truth.net

Page last modified on December 23, 2023, at 04:03 PM | powered by PmWiki (pmwiki-2.3.3)