Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 010 (Which problems arise from these Koran verses about Abraham and Mecca?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.3. ഈ ഖുര്‍ആന്‍ സുക്തങ്ങളില്‍നിന്നും അബ്രഹാമിനെയും മക്കയെയും സംബന്ധിച്ച്‌ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍


അമ്പരപ്പിക്കുന്ന ധാരാളം ചോദ്യങ്ങള്‍ ഖുര്‍ആനിലെ ഈ സൂക്ത ങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌.

അല്ലാഹു “എന്റെ ഭവനം” എന്നു വിളിക്കുന്ന ഒരു വീടിനെക്കുറിച്ച്‌ അവര്‍ പറയുന്നു (22:26 ഉം 2:125 ഉം). എന്തര്‍ഥത്തിലാണ്‌ അത്‌ അല്ലാ ഹുവിന്റെ ഭവനമാകുന്നത്‌? അല്ലാഹു അതില്‍ പാര്‍ക്കുന്നുണ്ടോ? അതോ ഭൂമി മുഴുവനും അല്ലാഹുവിന്റേത്‌ ആയതുപോലെയാണോ ആ ഭവനവും അല്ലാഹുവിന്റേതാകുന്നത്‌? എങ്ങനെയാണ്‌ ഈ ഭവനം അല്ലാഹുവിന്റെ ഭവനം ആയിത്തീര്‍ന്നത്‌? അവന്‍ അതില്‍ പ്രവേശിച്ചതു കൊണ്ടോ? അവന്‍ അതില്‍ പാര്‍ക്കുന്നതിനാലോ? അതോ അവന്റേതാണ്‌ അത്‌ എന്ന്‌ അവന്‍ പറയുന്നതുകൊണ്ടു മാര്രമോ?

അനുഗൃഹീതവും മാര്‍ഗദര്‍ശനത്തിന്റെ ഉറവിടവുമായതും ജന ങ്ങള്‍ക്കുവേണ്ടി സ്ഥാപിതവുമായ ആദ്യത്തെ ഭവനമത്രേ അത്‌ (3:95). അബ്രാഹാം വരുന്നതിനു മുമ്പാണോ ഇത്‌ സംഭവിച്ചത്‌? അതോ അബ്ബാ ഹാമാണോ ഇത്‌ ആദ്യമായി നിര്‍മിച്ചത്‌? ഇസ്ലാമിനു മുമ്പുതന്നെ വൃതൃസ്ത ജനതകളാല്‍ ഈ ഭവനം നിര്‍മിക്കപ്പെട്ടതായി ആഖ്യാന ങ്ങളില്‍ ഉണ്ടെങ്കില്‍ പോലും ഇന്ന്‌ മക്കയിലുള്ള കഅബയാണിതെന്ന്‌ മുസ്‌ലിംകള്‍ പറയുന്നു. നോഹയുടെ കാലത്തെ പ്രളയത്തില്‍ ആദം നബിയാല്‍ പണിത കഅബ നശിച്ചുപോകാതിരിക്കാന്‍ ആകാശ ത്തേക്ക്‌ ഉയര്‍ത്തപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ആഖ്യാനം (ഹദീസ്‌) പോലുമുണ്ട്‌ (ഇബ്നു സഅദിന്റെ ത്വബഖാതുല്‍ കബീറില്‍നിന്ന്‌ ഉദ്ധരിച്ചത്‌. പരിഭാഷ എസ്‌. മുഈനുല്‍ ഹഖ്‌, വാല്യം 1, പേജ്‌ 30).

ഈ ഭവനത്തിന്‌ അടിത്തറ പാകിയത്‌ അബ്രാഹാമാണെന്ന്‌ പറയ പ്പെടുന്നു (2:127). മൂന്‍ അടിത്തറകളെ കൂടുതല്‍ ഉയര്‍ന്നയിടത്തേക്ക്‌ ഉയര്‍ത്തുകയാണോ അവന്‍ ചെയ്തത്‌? അതോ ആദ്യമായി ഇതിന്റെ അടിത്തറ നിര്‍മിച്ചത്‌ അവനോ?

ഈ ഭവനം ബെക്കയ്ക്കുവേണ്ടിയാണോ ബെക്കയിലുള്ളതാണോ എന്നൊന്നും വൃക്തമല്ല (3:95). ബെക്ക ഇന്ന്‌ മക്ക എന്നു വിളിക്ക പ്പെടുന്നുവെന്നാണ്‌ മുസ്ലിംകള്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ മക്ക എന്ന വാക്ക്‌ ഖുര്‍ആനില്‍ പ്രതൃക്ഷപ്പെടുന്നില്ല.

അല്ലാഹുവിന്റെ ഭവനം വിലക്കപ്പെട്ട ഒന്ന്‌ (ഹറാം) ആണെന്ന്‌ പറയപ്പെടുന്നു, എന്നാല്‍ ഖുര്‍ആന്‍ അത്‌ ആര്‍ക്കെന്നോ ഏത്‌ അര്‍ഥ ത്തില്‍ വിലക്കപ്പെട്ടതാണെന്നോ യാതൊരു സൂചനയും നല്‍കുന്നില്ല (14:37).

അബ്രാഹാമിനെ അല്ലാഹു ഭവനത്തിന്റെ സ്ഥലത്ത്‌ താമസിച്ചിച്ച തായി പറയപ്പെടുന്നു (2:127). എന്നാല്‍ അബ്രാഹാം പറയുന്നത്‌ തന്റെ ചില സന്തതികളെ താന്‍ ആ ഈഷര മരുഭൂമിയില്‍ (ചെടികളില്ലാത്ത?) അല്ലാഹുവിന്റെ ഭവനത്തിനരികെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ്‌ (14:37). അബ്രാഹാംഅവിടെസ്ഥിരതാമസമാക്കിയോ?അതോതന്റെസന്തതി കളില്‍ ചിലരെ അവിടെ സ്ഥിരതാമസമാക്കിയ ശേഷം അവന്‍ സ്ഥലം വിട്ടോ? ഏത്‌ സന്തതിയെയാണ്‌ അബ്രാഹാം അവിടെ താമസി പ്പിച്ചത്‌? എന്തിനാണ്‌ തന്റെ സന്തതികളില്‍ ചിലരെ അ്രാഹാം അവിടെ സ്ഥിരമായി പാര്‍പ്പിച്ചത്‌? അധ്രാഹാം പാര്‍ക്കുന്നേടത്തു തന്നെ എന്തുകൊണ്ട്‌ ഈ സന്തതി പാര്‍ത്തില്ല? ഹാഗാറും യിശ്മാ യേലും മാര്രമാണ്‌ അവിടെ പാര്‍പ്പിക്കപ്പെട്ടതെന്നാണ്‌ മുസ്ലിംകള്‍ പറയുന്നത്‌. ആ ഭവനത്തിനരികെ ഹാഗാറിനെയും യിശ്മായേലിനെയും പാര്‍പ്പിച്ചപ്പോള്‍ സാറയും യിസ്ഹാക്കും എവിടെയാണ്‌ പാര്‍ത്തത്‌? തന്റെ കുടുംബത്തിന്റെ ഒരു ഭാഗത്തെ അബ്രാഹാം എന്തിന്‌ അവിടെ എത്തിച്ചു? അവരെ വിട്ടുപോയശേഷം അവ്രാഹാം എങ്ങോട്ടേക്ക്‌ മടങ്ങി? അദ്ദേഹം ഒരു കാലത്ത്‌ മടങ്ങിയിട്ടുണ്ടായിരിക്കണമല്ലോ. കാരണം അദ്ദേഹത്തിന്റെ കബര്‍ കിടക്കുന്നത്‌ ഹെബ്രോണില്‍ (പാല സ്തീന്‍) ആണ്‌. അബ്രാഹാമിന്റെ ശവം അടക്കപ്പെട്ടത്‌ അല്ലാഹു വിന്റെ ഭവനത്തിലല്ല.

ഈ ഭവനത്തില്‍ അബ്രാഹാമിന്റെ വസതിയുണ്ട്‌ (3:96). അഡ്രാ ഹാമിന്റെ ഈ വസതിയെ പ്രാര്‍ഥനയ്ക്കുള്ള സ്ഥലമാക്കേണ്ടതുണ്ട്‌ (2:125). ഈ സ്ഥലം അബ്രാഹാം പാര്‍ത്ത സ്ഥലമാണോ അതോ അവന്‍ കേവലം നിന്ന സ്ഥലമാണോ? അവന്‍ ആ ഭവനം പുനരുദ്ധരി ക്കുമ്പോഴോ പണിയുമ്പോഴോ അല്ലെങ്കില്‍ അവന്‍ അവിടെ പ്രാര്‍ഥന നടത്തുമ്പോഴോ കേവലം കയറിനിന്ന സ്ഥലമാണോ അത്‌? ഈ വസതി ഭവനത്തിനുള്ളിലോ അതോ അതിനടുത്തോ? അത്‌ ഭവന ത്തിനുള്ളിലാണെങ്കില്‍ അബ്രാഹാം അല്ലാഹുവിന്റെ ഭവനത്തിനുള്ളില്‍ പാര്‍ത്തുവെന്നാണോ അര്‍ഥം? ഭവനത്തിനുള്ളിലോ ഭവനത്തിനു പുറത്തോ എവിടെയാണ്‌ ആളുകള്‍ പ്രാര്‍ഥന നടത്തേണ്ടത്‌? അബ്രാ ഹാമിന്റെ വസതി സംബന്ധിച്ച ഈ രണ്ട്‌ സൂക്തങ്ങളില്‍ അവ്യക്തത യുള്ളതിനാലാണിത്‌.

“തീര്‍ഥാടന ഭവനം” എന്ന്‌ ഈ വീട്‌ വിളിക്കപ്പെടുന്നു (3:96). ആരാണ്‌ അവിടെ തീര്‍ഥാടനം നടത്തേണ്ടിയിരുന്നത്‌? അസ്രാഹാ മാണോ യിശ്മായേലാണോ ഹാഗാറാണോ? അബ്രാഹാം തന്റെ ചില സന്തതികളെ അവിടെ പാര്‍പ്പിച്ചപ്പോള്‍ അബ്രഹാമിനും അവന്റെ കുടുംബത്തിനും പുറമെ മറ്റു വല്ല ജനതയും അവിടെ പാര്‍ത്തിരുന്നോ?

അവസാനം, പ്രദക്ഷിണം വയ്ക്കുന്നവര്‍ക്കും താമസക്കാര്‍ക്കും ഭക്തര്‍ക്കും സാഷ്ടാംഗം നമിക്കുന്നവര്‍ക്കും വേണ്ടി അല്ലാഹുവിന്റെ ഭവനത്തെ ശുദ്ധീകരിക്കാന്‍ തങ്ങളുടെ നാഥനുമായുള്ള ഒരു ഉട മ്പടിയിലൂടെ അബ്രാഹാമും യിശ്മായേലും ആജ്ഞാപിക്കപ്പെട്ടു (22:26 ഉം2:125ഉം).ഈഈഷരമരുഭൂമിയില്‍ആരോരുമില്ലാതെതന്റെഭാരൃ യെയും മകനെയും അവിടെ തനിച്ചാക്കി വിടുകയാണ്‌ അധ്രാഹാം ചെയ്തതെങ്കില്‍ ആര്‍ക്കുവേണ്ടിയാണ്‌ അവനും അവന്റെ മകനും ഈ ഭവനം ശുദ്ധീകരിച്ചത്‌? അറബികള്‍ യഥാര്‍ഥത്തില്‍ യിശ്മായേലി ലൂടെയുള്ള അ്രാഹാമിന്റെ പിന്‍മുറക്കാരാണെങ്കില്‍ യിശ്മായേല്‍ തന്റെ അച്ഛനായ അബ്രാഹാമിനാല്‍ അവിടെ പാര്‍പ്പിക്കപ്പെടുമ്പോള്‍ ചുറ്റിലും അറബികള്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ ഭവനം പ്രദക്ഷിണം വയ്ക്കാന്‍ അറബികള്‍ക്ക്‌ മുമ്പ്‌ മറ്റു വല്ല ജനതയും ഉണ്ടായിരുന്നുവോ?

യിശ്മായേലിന്റെ അമ്മയെക്കുറിച്ച്‌ ഈ വചനങ്ങള്‍ സംസാരിക്കാത്ത തെന്തുകൊണ്ട്‌? അവളെ പാര്‍പ്പിക്കേണ്ടത്‌ മറ്റു വല്ലേടത്തുമായിരു ന്നുവോ? അവിടെ പ്രാര്‍ഥന നടത്താന്‍ അവളും അനുവദിക്കപ്പെട്ടിരു ന്നുവോ?

അബ്രാഹാമിന്റെ മുസ്ലിം ജീവിതത്തിന്റെ ഈ വശം സംബന്ധിച്ച്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ എന്തുമാര്രം അവൃക്തവും എത്രമാത്രം പരിമിതവുമായ വിവരങ്ങളാണ്‌ നല്‍കുന്നതെന്ന്‌ അമ്പരപ്പിക്കുന്ന ഈ ചോദൃങ്ങള്‍ വെളിപ്പെടുത്തുന്നു.

www.Grace-and-Truth.net

Page last modified on December 26, 2023, at 02:26 PM | powered by PmWiki (pmwiki-2.3.3)