Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 011 (Which answers do Muslim Narrations (Hadith) give to resolve these problems in the Koran about Abraham and Mecca?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.4. അബ്രാഹാമിനെയും മക്കയെയും സംബന്ധിച്ച്‌ ഖുര്‍ആനി ലുള്ള ഈ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന്‌ എന്ത്‌ ഉത്തര ങ്ങളാണ്‌ മുസ്ലിം ആഖ്യാനങ്ങള്‍ (ഹദീസ്‌) നല്കുന്നത്‌?


ബുദ്ധിമുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക്‌ മറൂപടി പറയുന്നതിന്‌ മതേതരരായ ആളുകള്‍ “പാരമ്പര്യങ്ങള്‍” എന്നു വിളിക്കുന്ന അറബി ആഖ്യാന ശേഖരത്തെയാണ്‌ (ഹദീസ്‌) മുസ്ലിംകള്‍ ആശ്രയിക്കാറു ള്ളത്‌. ഇവിടെ പ്രശ്നമെന്താണെന്നുവച്ചാല്‍ എല്ലാ ആഖ്യാനങ്ങളും എല്ലാ മുസ്ലിംകള്‍ക്കും സ്വീകാര്യമാകുന്നില്ല എന്നതാണ്‌. പൊതുവെ അത്തരം ആഖ്യാനങ്ങള്‍ പത്ത്‌ ലക്ഷത്തിലേറെ ഇസ്ലാമിക സാഹി തൃത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അവയില്‍ ഒരു ശതമാനം മാത്രമാണ്‌ വിശ്വസ്തമായി കരുതപ്പെടുന്നത്‌. യാഥാസ്ഥിതിക മുസ്‌ലിം കള്‍ മറ്റുള്ള 99 ശതമാനത്തെയും മതനിന്ദാപരമായോ കെട്ടുകഥക ളായോ ആണ്‌ പരിഗണിക്കുന്നത്‌. നമ്മുടെ ഉദ്ദേശ്യാര്‍ഥം അത്തരം മൂന്ന്‌ ശേഖരങ്ങള്‍ ഇവിടെ നമുക്ക്‌ അവലംബിക്കാം:

ഇബ്നു സഅദിന്റെ കിതാബ്‌ അല്‍ തബ്ഖാത്ത്‌ (അടുക്കുകളുടെ പുസ്തകം അതായത്‌ തുടരെത്തുടരെയായുള്ള ചരിര്രസംഭവങ്ങളുടെ അടുക്കുകള്‍). രചയിതാവ്‌ മുഹമ്മദ്‌ ബിന്‍ സഅദ്‌ അല്‍ ബസരി അല്‍ ഹാശിമി. അദ്ദേഹം മരിച്ചത്‌ എ.ഡി. 845 ല്‍. ഏറിയകൂറും മുഹമ്മദിന്റെയും അനുചരന്മാരുടെയും സഹായികളുടെയും അനുയായികളുടെയും ജീവിതം സംബന്ധിച്ച ആഖ്യാനങ്ങളുടെ ശേഖരമാണിത്‌. മുഹമ്മദിന്റെ ഏറ്റം പഴക്കം ചെന്ന ജീവചരിര്രകൃതികളിലൊന്നാണിത്‌. മുഹമ്മദിനു മുമ്പുള്ള പ്രവാചകന്‍മാരെക്കുറിച്ചുള്ള വിവരണസംഗ്രഹത്തോടെയാണ്‌ ഇത്‌ ആരംഭിക്കുന്നത്‌. ഇബ്നു സഅദ്‌ ബസറക്കാരനാണ്‌. ബാഗ്ദാദി ലാണ്‌ (ബസറയും ബാഗ്ദാദും ഇന്ന്‌ ഇറാഖിലാണ്‌) ആദ്യകാല ജീവിതം. അറേബ്യക്കാരായ പൂര്‍വപിതാക്കന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
സഹീഹ്‌ ബുഖാരി (സഹീഹ്‌ എന്നാല്‍ ആരോഗുമുള്ള അതായത്‌ വിശ്വസ്തമായ എന്നര്‍ഥം). മുഹമ്മദ്‌ ബിന്‍ ഇസ്മായീല്‍ ബുഖാരി തിര ഞ്ഞെടുത്ത ആഖ്യാനങ്ങള്‍. എ.ഡി. 870 ല്‍ ആണ്‌ അദ്ദേഹം മരിച്ചത്‌. തന്റെ ഉദ്യോഗകാലത്ത്‌ 6 ലക്ഷം പാരമ്പര്യങ്ങളില്‍നിന്നും അദ്ദേഹം തിരഞ്ഞെടുത്തതാണ്‌ ഇതെന്നു പറയപ്പെടുന്നു. 7350 ആഖ്യാനങ്ങളാണ്‌ ഇതിലുള്ളത്‌ (ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ ഏകദേശം 4000 ആഖ്യാനങ്ങള്‍). സുന്നി മുസ്‌ലിം ആഖ്യാനങ്ങളില്‍ ഏറ്റവും വിശ്വ സ്തവും ഏറ്റവും ആദരണീയവുമാണിത്‌. 150 വ്യാഖ്യാനങ്ങള്‍ ഇതി നുണ്ട്‌ എന്ന വസ്തുത ഈ ആഖ്യാന ശേഖരത്തിന്റെ പ്രാധാന്യം കാണി ക്കുന്നു. സഹീഹ്‌ ബുഖാരിയിലെ ആഖ്യാനങ്ങള്‍ പ്രാഥമികമായി മുസ്ലിം ശരീഅത്തനുസരിച്ചാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. അതായത്‌ സവി ശേഷമായ നിയമ കാര്യം സംബന്ധിച്ച ആഖ്യാനങ്ങള്‍ പ്രത്യേകം ഗ്രുപ്പ്‌ തിരിച്ച്‌ കൊടുത്തിട്ടുണ്ട്‌. എന്നിരുന്നാലും ചരിത്രസംബന്ധിയായും ചില ആഖ്യാനങ്ങള്‍ നിങ്ങള്‍ക്ക്‌ അതില്‍ കാണാം. മധ്യേഷ്യയില്‍നിന്ന്‌ വരുന്നവനാണ്‌ ബുഖാരി (ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ബുഖാറ യില്‍നിന്നു). എന്നാല്‍ പേര്‍ഷ്യക്കാരായ പിതാമഹന്മാര്‍ അദ്ദേഹത്തി നുണ്ട്‌.
താരീഖുര്‍റുസുലു വല്‍ മുലുക്ക്‌. രചയിതാവ്‌ തബരി (ദൂതന്മാരുടെയും രാജാക്കന്മാരുടെയും ചരിര്രം). എ.ഡി. 923 ല്‍ അന്തരിച്ച മുഹമ്മദ്‌ ബിന്‍ ജരീര്‍ തബരിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. സൃഷ്ടികാലം മുതല്‍ എ.ഡി. 915 വരെയുള്ള കാലത്തിന്റെ സാര്‍വത്രിക ചരിത്രമാണിത്‌. പ്രാഥമികമായും മുസ്ലിം ലോകത്തെയും പാരമ്പരൃത്തെയുമാണ്‌ ഇത്‌ ഫോക്കസ്‌ ചെയ്യുന്നത്‌. പ്രശസ്തമായ ഈ കൃതിയില്‍ മുന്‍കാലത്ത്‌ ശേഖരിച്ച ആള്‍ക്കാര്‍ക്ക്‌ സ്വീകാര്യമായിട്ടില്ലാത്ത ആഖ്യാനങ്ങള്‍ ഉള്‍പ്പെടുത്തിയി ട്ടുള്ളതിനാല്‍ യാഥാസ്ഥിതിക മുസ്ലിംകള്‍ സംശയാസ്പദമായിട്ടാണ്‌ ഇതിനെ കാണുന്നത്‌. ഖുര്‍ആനിന്റെ ഏറ്റവും പഴക്കം ചെന്ന വ്യാഖ്യാന ങ്ങളില്‍ ഒന്നിന്റെ രചയിതാവ്‌ കൂടിയാണ്‌ തബരി. അത്‌ നഷ്ടപ്പെട്ടു പോയതായി തോന്നിയിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ അത്‌ വീണ്ടും കണ്ടെത്തി. സ്വന്തമായ ഒരു നിയമ പാഠശാലയും അദ്ദേഹം സ്ഥാപിച്ചു. ജരീരി മദ്ഹബ്‌ എന്ന പേരില്‍ അതറിയപ്പെടുന്നു. പക്ഷേ അദ്ദേഹം മമരിച്ചിട്ട ഏതാണ്ട്‌ ഇരുനൂറ്‌ കൊല്ലം പിന്നിട്ടപ്പോഴേക്കും അത്‌ നാമാവശേഷമായി. പേര്‍ഷ്യക്കാരനായ ഈ ആഗോള പണ്ഡിതന്‍ അല്ലെങ്കില്‍ ബഹുമുഖപ്രതിഭ തബരിസ്താന്‍ നാട്ടുകാരനാണ്‌. ഇന്ന്‌ ഉത്തര ഇറാനിലാണ്‌ ആ രാജ്യം. എന്നാല്‍ അദ്ദേഹം ദീര്‍ഘയാത്ര ചെയ്തു. അബ്ബാസീ സ്ദ്രമാജ്ൃത്തിന്റെ ഹൃത്തടത്തില്‍ അതായത്‌ ബാഗ്ദാദില്‍ അദ്ദേഹം സ്വാധീനം നേടി.

അബ്രാഹാമിനെക്കുറിച്ചും യിശ്മായേലിനെക്കുറിച്ചും ഹാഗാറിനെ ക്കുറിച്ചും മുസ്ലിം ആഖ്യാനങ്ങളില്‍ ഉള്ളതെല്ലാം ഉദ്ധരിക്കുകയാണെ ങ്കില്‍ സൗത്ത്‌ ഇന്ത്യയില്‍നിന്ന്‌ വന്ന നമ്മൂടെ ചോദൃത്തിനുള്ള ഉത്തര ത്തിന്റെ സാധൃതതയ്ക്കപ്പുറത്താകും. മുകളില്‍ പട്ടികയാക്കിയ മൂന്ന്‌ അറബി സ്രോതസ്സുകളില്‍ ഓരോന്നില്‍നിന്നും ഉദാഹരണങ്ങളെടുത്ത്‌ നമുക്ക്‌ പരിശോധിക്കാം. പ്രധാനമായും നമുടെ ഫോക്കസ്‌ ചോദൃത്തി ലായിരിക്കും. അതായത്‌ അബ്രാഹാം മക്ക സന്ദര്‍ശിച്ചിരുന്നോ ഇല്ലയോ എന്ന്‌.

3.4a) ഇബ്നു സഅദിന്റെ പക്കല്‍നിന്നുള്ള ഉത്തരങ്ങള്‍: ഇബ്നു സഞ്ദിന്റെ കിതാബ്‌ അല്‍ തബ്ഖാത്തില്‍നിന്നുള്ള ഒരു ആഖ്യാനം നമുക്ക്‌ നോക്കാം. ഇസ്മായിലിനെ സംബന്ധിച്ച വിവരണം എന്ന അധ്യായത്തില്‍ താഴെ കാണുന്ന ആഖ്യാനം കാണാം (കുറിപ്പ്‌; ആഖ്യാനത്തിലെ യഥാര്‍ഥ ഉള്ളടക്കത്തിന്റെ തുടക്കം കണ്ടെത്തുന്നത്‌ എളുപ്പമാക്കാന്‍ ഇവിടെയും തുടര്‍ന്നുവരുന്ന പ്രിന്റിലും ആഖ്യാന ത്തിന്റെ ഇസ്‌നാദ്‌ അതായത്‌ ആഖ്യാനം ആദ്യമായി നിവേദനം ചെയ്ത യാളില്‍നിന്ന്‌ ഇത്‌ കൈമാറിവന്ന വ്യക്തികളുടെ പട്ടിക ചാരനിറത്തില്‍ നല്കും): "“അദ്ദേഹം (ഇബ്നു സഅദ്‌) പറഞ്ഞു: / മുഹമ്മദ്‌ ബിന്‍ ഉമര്‍ ഞങ്ങളെ അറിയിച്ചു / മൂസ ബിന്‍ മൂഹമ്മദ്‌ ബിന്‍ ഇബ്റാഹീം അത്തൈമി ഞങ്ങളെ അറിയിച്ചു / അബുബക്റുബ്നു അബ്ദില്ലാ ഹിബ്നി ജഹ്മില്‍ അദ്വിയില്‍നിന്ന്‌ നിവേദനം /അബൂബക്ര്‍ ബിന്‍ സുലൈമാന്‍ ബിന്‍ അബീ ഹസമത്തുല്‍ അദ്വിയില്‍നിന്ന്‌ നിവേദനം / അദ്ദേഹം അബുജഹ്മിബ്നു ഹുദൈഫയില്‍നിന്ന്‌ നിവേദനം ചെയ്തു; അദ്ദേഹം പറഞ്ഞു: സങ്കേതത്തിലേക്ക്‌ യാധ്രപോകാനുള്ള കല്പന അല്ലാഹു ഇബ്‌റാഹീമിന്‌ വെളിപ്പെടുത്തി. അങ്ങനെ ഇബ്റാഹീം പേഗാസസിനുമേല്‍ (അതായത്‌ ചിറകുള്ള കുതിര. ഇസ്ലാമിക പാരമ്പര്യത്തില്‍ ഇതിനെ ബുറാഖ്‌ എന്നു വിളിക്കുന്നു) കയറി. രണ്ടു വയസ്സുകാരനായ ഇസ്മായീലിനെ തന്റെ മുന്നിലും അവന്റെ അമ്മയായ ഹാഗാറിനെ പിന്നിലും ഇരുത്തി: (മാലാഖയായ) ഗ്രബിയേല്‍ കഅബയിലേക്കുള്ള വഴിയില്‍ അവരെ തെളിച്ചു. അങ്ങനെ മക്കയിലെത്തി. ഇസ്മായീലിനെയും അവന്റെ അമ്മയെയും കഅബ യ്ക്കരികെ ഇറക്കി. അവന്‍ സ്വയം സിറിയയിലേക്ക്‌ തിരിച്ചു” (ഇബ്നു സഅദിന്റെ കിതാബുത്ത്വബഖാത്തുല്‍ കബീറില്‍നിന്ന്‌ ഉദ്ധരിച്ചത്‌. പരി ഭാഷ എസ്‌. മുഈനുല്‍ ഹഖ്‌. വാല്യം 1, പേജ്‌ 43. ബ്രാക്കറ്റിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഞങ്ങള്‍ നടത്തിയത്‌). അപ്പോള്‍ ഈ മുസ്ലിം ആഖ്യാന്പ്രകാരം എവിടെയാണ്‌ അഡ്രാഹാം പാര്‍ത്തത്‌? അറേബ്യ യില്‍നിന്നും അകലെ സിറിയയിലാണ്‌ അവന്‍ പാര്‍ത്തത്‌. മക്കയി ലേക്ക്‌ ശ്രസ്വവും അത്ഭുതകരവുമായ ഒരു യാധ്തര അവന്‍ നടത്തി യെന്നു മാത്രം. തന്റെ മകന്‍ യിശ്മായേലിനെയും അവന്റെ അമ്മ ഹാഗാറി നെയും അവിടെ കൊണ്ടുപോയി വിടാന്‍ വേണ്ടി മാത്രമായിരുന്നു അത്‌.കഅബ അതിനോടകംതന്നെ നിര്‍മിക്കപ്പെട്ടുകഴിഞ്ഞിരുന്നു.ആ സമയത്ത്‌ കഅബ അവിടെ ഉണ്ടായിരുന്നു. കാരണം മക്കയിലെ ആ കഅബയ്ക്ക്‌ അടുത്താണ്‌ അബ്രഹാം അവരെ ഇറക്കിവിട്ടത്‌. പിന്നെ അബ്രാഹാം സിറിയയിലേക്ക്‌ തിരിച്ചു. ആദ്യകാല ഇസ്ലാമില്‍, ഇന്ന്‌ പാലസ്തീന്‍ എന്നോ ഇര്രയേല്‍ എന്നോ നാം വിളിക്കുന്ന ആ ഭൂഭാഗം സിറിയയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ്‌ അബ്രാഹാം സിറിയ യിലേക്ക്‌ മടങ്ങിയെന്ന്‌ പറയപ്പെടുന്നത്‌.

3.4b) ബുഖാരിയില്‍നിന്നുള്ള ഉത്തരങ്ങള്‍: അടുത്തതായി നാം ബുഖാരിയില്‍നിന്നും ഒരു ഉദാഹരണമെടു ക്കുന്നു. സഹീഹ്‌ ബുഖാരിയുടെ അറബി പതിപ്പില്‍ പുസ്തകം നമ്പര്‍ 60 കിതാബുല്‍ അമ്പിയാ - പ്രവാചകന്‍മാരെക്കുറിച്ചുള്ള പുസ്തകം അബ്രാഹാമിനെ സംബന്ധിച്ച്‌ സൂറ അസ്സാഫ്ഫാത്ത്‌ 37:94 സംബ ന്ധിച്ച ആഖ്യാനങ്ങളുള്ള അധ്യായത്തില്‍ (ബാബ്‌ 906 സഹീഫ്‌ ബുഖാരി യുടെ അറബി പതിപ്പില്‍) താഴെ കൊടുത്തിരിക്കുന്ന ആഖ്യാനം നാം കാണുന്നു: "“അബ്ദുല്ലാഹിബ്നു മുഹമ്മദ്‌ എന്നോട്‌ (ബുഖാരിയോട്‌?) പറഞ്ഞു: /അബ്ദുര്‍ റസ്സാഖ്‌ ഞങ്ങളോട പറഞ്ഞു /മുഅമ്മര്‍ ഞങ്ങളെ അറിയിച്ചു /അയ്യൂബുസ്സഖ്തിയാനിയില്‍നിന്നും കസീറുബ്നു കസീ റിബ്നില്‍ മുത്തലിബ്ബിന്‍ അബീവദാഅത്തില്‍നിന്നും, ഒരാള്‍ മറ്റൊ രാളിലേക്കും ചേര്‍ക്കുന്നു /സഈദുബിന്‍ ജൂബായി പറയുന്നതായി: / ഇബ്നു അബ്ബാസ്‌ (മുഹമ്മദ്‌ നബിയുടെ ഒരൂ അമ്മാവന്‍?) പറഞ്ഞു: ആദ്യമായി അരഞ്ഞാണം ഉപയോഗിച്ചത്‌ ഇസ്മായീലിന്റെ (യിശ്മാ യേലിന്റെ) ഉമ്മയാണ്‌. അവള്‍ അരഞ്ഞാണം ഉപയോഗിച്ചത്‌ (അവളെ ദ്രോഹിക്കാന്‍ ആഗ്രഹിച്ച) സാറയില്‍നിന്നും തന്റെ കാല്പാടുകള്‍ മറയ്ക്കുന്നതിനുവേണ്ടിയായിരുന്നു. ഇബ്റാഹീം (അധ്ബാഹാം) അവ ളുടെയും അവളുടെ മകന്‍ ഇസ്മായീലിന്റെയുംകൂടെ അവള്‍ അവന്‍ മുലപ്പാല്‍ കൊടുക്കുന്ന വേളയില്‍ വന്നിരുന്നു. അങ്ങനെ അവസാനം (കഅബ) ഭവനത്തിനരികെ ഇരുവരെയും അവന്‍ പാര്‍പ്പിച്ചു. സംസം (കിണര്‍) സമീപത്തെ ഒരു മരത്തിനരികെയായിരുന്നു അത്‌. പള്ളി യുടെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത്‌. അക്കാലത്ത്‌ മക്കയില്‍ ആരുമുണ്ടാ യിരുന്നില്ല. മക്കയില്‍ അന്ന്‌ വെള്ളവും ഉണ്ടായിരുന്നില്ല. അതിനാല്‍ അവന്‍ അവരെ അവിടെ പാര്‍പ്പിച്ചപ്പോള്‍ ഈത്തപ്പഴം ഇട്ട ഒരു തോല്‍സങഞ്ചിയും വെള്ളം നിറച്ചു ഒരു തോല്‍പാ(തവും അവരുടെ യടുത്ത്‌ വച്ചു. പിന്നെ അവന്‍ (വീട്ടിലേക്ക്‌) മടങ്ങി. അങ്ങനെ ഇസ്മാ യീലിന്റെ മാതാവ്‌ അവനെ പിന്തുടര്‍ന്ന്‌ പറഞ്ഞു: അല്ലയോ ഇബ്‌ റാഹീം! മനുഷ്യരോ യാതൊന്നുമോ ഇല്ലാത്ത താഴ്വരയില്‍ ഞങ്ങളെ വിട്ടേച്ച്‌ നിങ്ങള്‍ എങ്ങോട്ട്‌ പോകുന്നു? ഒരുപാട തവണ അവള്‍ ഇത്‌ അവനോട്‌ ചോദിച്ചെങ്കിലും അവന്‍ അവളുടെ നേര്‍ക്ക്‌ മുഖം തിരി ച്ചില്ല. പിന്നെ അവള്‍ അവനോട ഇങ്ങനെ ചോദിച്ചു: ഇത്‌ അല്ലാഹു കല്‍പിച്ചതാണോ? അവന്‍ പറഞ്ഞു: അതേ. എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല എന്ന്‌ അവള്‍ പറഞ്ഞു. അങ്ങനെ അവള്‍ തിരിച്ചു പോയി. അങ്ങനെ അധ്ബാഹാം പോയി മലഞ്ചെരുവിലെത്തി. അവിടെ അവര്‍ അവനെ കാണുന്നുണ്ടായിരുന്നില്ല. (അവിടെ) അവന്‍ തന്റെ മുഖം കൊണ്ട്‌ (കഅബ) ഭവനത്തെ സ്വാഗതം ചെയ്തു (അതായത്‌ കഅബ യുടെ ദിശയിലേക്ക്‌ മുഖം തിരിച്ചു) പിന്നെ ഈ വാക്കുകള്‍കൊണ്ട്‌ അവന്‍ വിളിച്ചുപറഞ്ഞു. കൈ ഉയര്‍ത്തി പറഞ്ഞു, എന്റെ നാഥാ! നിന്റെ വിലക്കപ്പെട്ടതിന്‌ (അതായത്‌ പുണൃഭൂമി) അടുത്തായി ചെടികളില്ലാത്ത താഴ്വരയില്‍ എന്റെ (ചില) സന്താനത്തെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു... അവര്‍ നന്ദി കാണിക്കും (എന്ന വാക്കുകളോളം അവന്‍ എത്തുന്നതു വരെ) (ഖുര്‍ആനില്‍നിന്നുള്ള ഉദ്ധരണി സൂറ ഇബ്റാഹീം 14:37)...” ഈ ആഖ്യാനം തൂടര്‍ന്നുപോകുമ്പോള്‍ ഇസ്മായിലിനെ മുലയൂട്ടാന്‍ സാധിക്കുന്നതിന്‌ അവന്റെ അമ്മ ആദൃമായി ഈത്തപ്പഴവും വെള്ളവും കഴിച്ചത്‌ സംബന്ധിച്ച്‌ പറയുന്നുണ്ട്‌. പക്ഷേ ഭക്ഷണവും ജലവും തീര്‍ന്ന പ്പോള്‍ തന്റെ മകനോടൊപ്പം താന്‍ മരിച്ചുപോകുമെന്ന്‌ അവള്‍ ഭയ പ്പെട്ടു. അങ്ങനെ ആരെയെങ്കിലും സഹായത്തിന്‌ ലഭിക്കുമോയെന്നറി യാന്‍ അവള്‍ സഫാ കുന്ന്‌ കയറി. പക്ഷേ ആരെയും കണ്ടില്ല. പിന്നെ ചെറിയ താഴ്വരയിലൂടെ അവള്‍ വിപരീതദിശയിലുള്ള മര്‍വ കുന്നി ലേക്ക്‌ കൂതിച്ചു. അവിടെനിന്നും ആളുകളെ കാണാനായി പുറത്തേക്കു നോക്കി. ആരെയും കണ്ടില്ല. ഏഴ്‌ തവണ ഇത്‌ അവള്‍ ആവര്‍ത്തിച്ചു. അവസാനം ഒരാളെ അവള്‍ കണ്ടു. അത്‌ ഒരു മാലാഖയായിരുന്നു. കാല്‍കൊണ്ട്‌ (ചിലര്‍ പറയുന്നു ചിറകുകൊണ്ട്‌) അദ്ദേഹം നിലത്ത്‌ പരതി. അങ്ങനെ വെള്ളം ഉറവ പൊട്ടി. യിശ്മായേലിന്റെ അമ്മ അതില്‍നിന്ന്‌ കുടിച്ചു. (മക്കയില്‍ തീര്‍ഥാടന ചടങ്ങുകള്‍ക്ക്‌ പോകൂന്ന മുസ്‌ലിംകഅബചുറ്റുന്നതിനുപുറമെ700മീറ്റര്‍ദൂരംപഴയആസഫാ, മര്‍വ ചെറുകുന്നുകള്‍ക്കിടയില്‍ ഓടുന്നത്‌ യിശ്മായേലിന്റെ അമ്മയുടെ പരിക്രാന്തമായ ഈ നെട്ടോട്ടത്തെ അനുസ്മരിച്ചുകൊണ്ടത്രേ.) ...പൂതിയ കിണറിനു ചുറ്റും പക്ഷികള്‍ വട്ടമിട്ട്‌ പറക്കുന്നതു കണ്ട ഗോത്രക്കാര്‍ യിശ്മായേലിന്റെ അമ്മയുടെ അടുത്തുകൂടെ കടന്നുപോയി. അവര്‍ അവളോട്‌ ആ കിണറിനരികെ താമസിക്കാന്‍ അനുവാദം ചോദിച്ചു. വെള്ളത്തിന്‌ അവകാശം അവര്‍ക്കുണ്ടായിരിക്കുകയില്ലെന്നു വ്യവസ്ഥ യില്‍ അവള്‍ അനുവാദം കൊടുത്തു. യിശ്മായേലിന്റെ അമ്മ മരിച്ച ശേഷം അദ്രാഹാം തന്റെ മകന്‍ യിശ്മായേലിനെ സന്ദര്‍ശിച്ചു. എന്നാല്‍ യിശ്മായേല്‍ അവിടെയുണ്ടായിരുന്നില്ല. അര്രാഹാം അന്നേരം യിശ്മായേലിന്റെ ഭാരൃയെ ചോദ്യംചെയ്തു. ഇസ്മായീല്‍ തന്റെ ഭാര്യയെ പിന്നീട്‌ വിവാഹമോചിതയാക്കുന്നതിലാണ്‌ അത്‌ കലാ ശിച്ചത്‌. അബ്രഹാം രണ്ടാമത്‌ വന്നപ്പോള്‍ ഇസ്മായീലിന്റെ രണ്ടാം ഭാര്യയില്‍ അദ്ദേഹം സംതൃപ്തനായി. രണ്ടാം സന്ദര്‍ശനത്തിലും അബ്രാഹാം ഇസ്മായീലിനെ കണ്ടില്ല. മുന്നാം തവണയും അബ്രഹാം വന്നു. നമുക്ക്‌ ആഖ്യാനത്തില്‍ ഇങ്ങനെ വായിക്കാം: “ഇസ്മായീല്‍ ഇബ്രാഹീമിനെ കണ്ടപ്പോള്‍ അയാള്‍ അദ്ദേഹത്തെ കാണാന്‍ വരി കയും പതിവുസ്ര്പദായമനുസരിച്ച്‌ പിതാവ്‌ പുര്തനോടും പുരതന്‍ പിതാവിനോടും ചെയ്യേണ്ടതെല്ലാം നടത്തുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: അല്ലയോ ഇസ്മായീല്‍, അല്ലാഹു എന്നോട്‌ ഒരു കാര്യം കലപിച്ചിട്ടുണ്ട. എന്താണ്‌ നിങ്ങളുടെ നാഥന്‍ നിങ്ങളോട്‌ കല്‍പിച്ചതെന്ന്‌ ഇസ്മായില്‍ ചോദിച്ചു. ഇധ്രാഹീം പറഞ്ഞു: ഇവിടെ ഒരു വീടുണ്ടാക്കാന്‍ അല്ലാഹു എന്നോട്‌ കല്‍പിച്ചിരിക്കുന്നു. ഇതും പറഞ്ഞ്‌ ഉയര്‍ന്നൂനില്‍ക്കുന്ന ഒരു കൂന്നിലേക്ക്‌ അദ്ദേഹം വിരല്‍ചൂണ്ടി. എന്നിട്ട്‌ അദ്ദേഹം (മുഹമ്മദ്‌?) പറഞ്ഞു: അതാ വീടിന്റെ ഉയര്‍ന്ന രണ്ട്‌ അടിത്തറകള്‍. അദ്ദേഹം അനന്തരം ഇസ്മായീലിനെക്കൊണ്ട്‌ കല്ലി കൊണ്ടുവരിയിക്കുകയും കെട്ടിടം അദ്ദേഹം നിര്‍മിക്കുകയും ചെയ്തു. കെട്ടിടം പൊങ്ങിയപ്പോള്‍ ഇസ്മായീല്‍ ഈ കല്ല! കൊണ്ടുവന്നു. അവനു വേണ്ടി അദ്ദേഹം അത്‌ അവിടെ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം (ഇബ്റാഹീം) അതിന്മേല്‍ കയറിനിന്നു. കല്ലുകള്‍ ഇസ്മായീല്‍ കൊണ്ടുപോയി കൊടുത്തു. നേരത്തെ പറഞ്ഞ കല്ലിന്മേല്‍ നിന്നു കൊണ്ട്‌ ഇബ്രാഹീം ബാക്കി ഭാഗങ്ങള്‍ പണിതു. ഞങ്ങളുടെ നാഥാ! ഞങ്ങളില്‍നിന്ന്‌ (ഇത്‌) സ്വീകരിക്കണമേ എന്ന്‌ ഇരുവരും (പാര്‍ഥിച്ചു കൊണ്ട്‌ കെട്ടിടത്തെ ചുറ്റി. തീര്‍ച്ചയായും നീ കേള്‍ക്കുന്നവനും ജ്ഞാനിയുമത്രേ. അവര്‍ പ്രാര്‍ഥനയില്‍ മൊഴിഞ്ഞു.” വളരെ ദീര്‍ഘമായ ഈ ആഖ്യാനത്തിന്റെ അവസാനഭാഗമാണിത്‌. സഹീഹ്‌ ബുഖാരിയുടെ അറബിയില്‍ നീളമുള്ള മൂന്ന്‌ പേജുകള്‍ വരുന്നുണ്ട്‌ ഈ ആഖ്യാനം (പേജ്‌ 599 മുതല്‍ 602 വരെ വാല്യം 2ഭാഗം 3,4ബൈറൂത്തില്‍ അച്ചടിച്ചത്‌). അപ്പോള്‍ ഈ പ്രസിദ്ധവും അത്യാദരണീയവുമായ സഹീഹ്‌ ബുഖാരി യുടെ ഈ അറബി ആഖ്യാനത്തില്‍നിന്ന്‌ (ഹദീസ്‌) അബ്രഹാം ജീവിച്ചത്‌ എവിടെ എന്നാണ്‌ മനസ്സിലാകുന്നത്‌? ഈ ചോദൃത്തിന്‌ ഉത്തരം നല്കാന്‍ വീണ്ടും നമുക്ക്‌ ഒരു വിവരവും ലഭിക്കുന്നില്ല. ഇസ്ലാമിക മുല്ര്രന്ഥം മരുഭുമിയില്‍ ശൂന്യമായ സ്ഥലത്ത്‌ അധ്രാഹാം തന്റെ മകന്‍ യിശ്മായേലിനെയും അവന്റെ അമ്മയെയും കൊണ്ടു വന്നുവെന്നും യിശ്മായേലിന്റെ മാതാവിനെ (പേര്‍ അജ്ഞാതമായി കിടക്കുന്നു) കിണര്‍ കുഴിക്കുന്നതിന്‌ ഒരു മാലാഖയാല്‍ സഹായിക്ക പ്പെട്ടുവെന്നും മാധ്രമാണ്‌. ഈ കിണറാണ്‌ സംസം കിണറായി മുസ്‌ലിം കള്‍ ഇന്ന്‌ മനസ്സിലാക്കുന്നത്‌. മക്കയിലേക്കുള്ള തീര്‍ഥാടനത്തിലെ ചടങ്ങുകള്‍ക്ക്‌ ഈ കിണറിന്‌ ചില റോളുകളുണ്ട്‌. തന്റെ മകനെയും അവന്റെ അമ്മയെയും മരുഭൂമിയില്‍ തനിച്ചാക്കി വിട്ടുപോന്ന അബ്രാ ഹാമിന്റെ ആ പ്രവൃത്തിയുമായിട്ടല്ല അതിന്‌ ബന്ധം. യിശ്മായേലിന്റെ അമ്മ മരിച്ചശേഷം മൂന്നു തവണ തിരിച്ചുവന്നതും നിര്‍മാണ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതുമാണ്‌ നാം കേള്‍ക്കുന്നത്‌. മക്കയിലെ കഅബ യാണ്‌ അബ്രാഹാം പണിത ഈ വീടെന്ന്‌ മുസ്‌ലിംകള്‍ വിശ്വസി ക്കുന്നു. ചുമരുകള്‍ സ്ഥാപിക്കുന്ന സമയത്ത്‌ അഡ്രാഹാം ചപവിട്ടിനിന്ന കല്ലില്‍ അബ്രാഹാമിന്റെ കാലടയാളങ്ങള്‍ ഇന്ന്‌ കാണപ്പെടുന്നു. ഈ കല്ലാണ്‌ “മഖാമു ഇബ്റാഹീം” (അധ്രാഹാമിന്റെ വസതി). ഇവിടെവച്ച്‌ തീര്‍ഥാടകര്‍ രണ്ട്‌ യൂണിറ്റ്‌ പ്രാര്‍ഥന നടത്തേണ്ടതുണ്ട്‌. കഅബയി ലേക്ക്‌ തിരിഞ്ഞുകൊണ്ടാണ്‌ പ്രാര്‍ഥന. ഈ കല്ല്‌ ഇന്ന്‌ ചില്ലുകൂട്ടില്‍ ആക്കിയിട്ടുണ്ട്‌. പുറത്തുനിന്നും തീര്‍ഥാടകര്‍ക്ക്‌ അതു കാണാം. പക്ഷേ അബ്രാഹാം പാര്‍ത്തിരുന്ന സ്ഥലങ്ങളെക്കുറിച്ച്‌ യാതൊരു വിവരവും നമുക്ക്‌ ലഭിക്കുന്നില്ല. വീട്‌ പണിത ശേഷം അബ്രാഹാം എത്രകാലം അവിടെ താമസിച്ചുവെന്നും നമുക്കറിയില്ല. ഇത്‌ നേരത്തെ ഉദ്ധരിച്ച ഇബ്നുസ്സഅദിന്റെ ആഖ്യാനവുമായി താരതമ്യം ചെയ്യുക. ബുഖാരി യില്‍ പറയുന്നത്‌ അന്ന്‌ കഅബയുണ്ടായിരുന്നില്ല എന്നാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. അബ്രാഹാം തന്റെ ഭാരൃയെ മക്കയില്‍ കൊണ്ടു വരുമ്പോള്‍കഅബ നിര്‍മിക്കപ്പെട്ടിരുന്നില്ലെന്ന്‌ബുഖാരിപറയുമ്പോള്‍ ഇബ്നുസ്സഅദിലുള്ളത്‌കഅബ മുമ്പേനിര്‍മിക്കപ്പെട്ടിരുന്നുവെന്നാണ്‌. അഡ്രാഹാം കരമാര്‍ഗം വന്നതായാണ്‌ ബുഖാരിയുടെ ആഖ്യാനം സൂചിപ്പിക്കുന്നതെങ്കില്‍ അറേബ്യയില്‍ എത്തിച്ചേരുന്നതിന്‌ അത്ഭുത കരമായ ഒരു കുതിര, ചിറകുള്ള പറക്കും കുതിരയുടെ പുറത്ത്‌ കയറി അബ്രാഹാം മക്കയിലേക്ക്‌ പറന്നെത്തിയെന്ന്‌ ഇബ്നുസ്സ്ദ്‌ വിവരി ക്കുന്നു. ഖുര്‍ആനിലെ സൂക്തങ്ങളുടെ ദുര്‍ഗ്രാഹ്യമായ പ്രശ്നങ്ങള്‍ ഒരു ഭാഗത്ത്‌ കിടക്കുമ്പോള്‍ ഹദീസിലെ ഈ വക ആഖ്യാന വൈരുദ്ധ്യ ങ്ങള്‍ പ്രശ്നം കൂടൂതല്‍ സങ്കീര്‍ണമാക്കുന്നു. അബ്രഹാംമിനെക്കുറി ച്ചുള്ള ഇസ്ലാമിലെ ഗ്രന്ഥങ്ങള്‍ നല്കുന്ന വിവരങ്ങള്‍ വൈരുദ്ധ്യ ങ്ങള്‍ ആയിത്തന്നെ കിടക്കുന്നു.

3.4c) തബരിയില്‍നിന്നുള്ള മറുപടികള്‍: അവസാനം തബരിയുടെ ചരിത്രത്തില്‍നിന്നുള്ള ഉദാഹരണത്തി ലേക്ക്‌ നാം വരുന്നു. അശ്രാഹാമിന്റെ മക്കയിലേക്കുള്ള വരവില്‍ മാത്ര മാണ്‌ ഇപ്പോള്‍ നാം ശ്രദ്ധിക്കുന്നത്‌. തബരിയുടെ ചരിത്രം തുടങ്ങു ന്നത്‌ ഇങ്ങനെയാണ്‌. കാരുണൃവാന്റെ സ്നേഹിതനായ അഡ്രാ ഹാമിന്റെ ചരിധ്രം എന്ന ശീര്‍ഷകത്തില്‍ താഴെ കൊടുത്തിരിക്കുന്ന ആഖ്യാനങ്ങള്‍ നാം കാണുന്നു: "ഇബ്നു ഹുമൈദ് / സലാമയിൽ നിന്ന് / ഇബ്നു ഇസ്ഹാഖിൽ നിന്ന് / അബ്ദല്ലാ ബിൻ അബി നജിഹിൽ നിന്ന് / മുജാഹിദിൽ നിന്നും മറ്റ് പണ്ഡിതന്മാരിൽ നിന്നും: “ഭവനത്തിന്റെ സ്ഥാനം അല്ലാഹു അബ്രഹാംമിന്‌ ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോള്‍ എങ്ങനെയാണ്‌ അവിടെ സങ്കേതം ഉണ്ടാക്കേണ്ട തെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ ആ പണി തൂടങ്ങി. ഗ്രബിയേലിന്റെ കൂടെ അവന്‍ പോയി. ഓരോ പട്ടണത്തിലൂടെയും കടന്നുപോകുമ്പോള്‍ ഈ സ്ഥലമാണോ അല്ലാഹു ഉദ്ദേശിച്ചത്‌ എന്ന്‌ അവന്‍ ചോദിച്ചിരുന്നു. ഗരബിയേലിനെ വിളിച്ചുകൊണ്ടാണ്‌ ചോദ്യം. ഗ്രബിയേല്‍ പറയും: കടന്നുപോവുക. അവസാനം അവര്‍ മക്കയിലെത്തി. അക്കേഷ്യയും തൊട്ടാവാടിയും മൂള്‍മരങ്ങളും മാത്രമായിരുന്നു അന്നവിടെ ഉണ്ടായി രുന്നത്‌. മക്കയുടെ പുറത്ത്‌ അമലേകൃക്കാര്‍ എന്ന ഒരു വിഭാഗം ജനത താമസിച്ചിരുന്നു. അവരായിരുന്നു മക്കയ്ക്ക്‌ ചുറ്റും ഉണ്ടായിരുന്നത്‌. അന്ന്‌ ആ ഭവനം ചുവന്ന കളിമണ്‍കുന്ന്‌ മാത്രമായിരുന്നു. അധ്രാഹാം ഗ്രബിയേലിനോട്‌ ചോദിച്ചു: ഇവിടെയാണോ അവരെ ഞാന്‍ തനിച്ചാക്കി ഉപേക്ഷിച്ചുപോകേണ്ടത്‌? ഗ്രബിയേല്‍ അതേ എന്നു പറഞ്ഞു. ഹിജ്റിലേക്ക്‌ (അഭയസ്ഥാനം) പോകാന്‍ ഹാഗാറിനോടും യിശ്മായേലിനോടും അഡ്രാഹാം നിര്‍ദേശിച്ചു. അങ്ങനെ അദ്ദേഹം അവരെ അവിടെ താമസിപ്പിച്ചു. അവിടെ അഭയസങ്കേതം കണ്ടെത്താന്‍ യിശ്മായേലിന്റെ മാതാവായ ഹാഗാറിനോട്‌ അദ്ദേഹം കല്‍പിച്ചു. എന്നിട്ട അദ്ദേഹം പറഞ്ഞു: എന്റെ നാഥാ! നിന്റെ വിശുദ്ധ ഭവനത്തിനരികെ കൃഷിയില്ലാത്ത താഴ്വരയില്‍ എന്റെ ചില സന്തതികളെ ഞാന്‍ പാര്‍പ്പി ച്ചിരിക്കുന്നു. അവര്‍ നന്ദിയുള്ളവരാകാന്‍ എന്ന വാക്ക്‌ എത്തുവോളം (ഉദ്ധരണം ഖുര്‍ആന്‍ സുറ ഇബ്രാഹിം 14:37). പിന്നെ അദ്ദേഹം സിറിയ യിലെ തന്റെ കുടുംബത്തിലേക്ക്‌ തിരിച്ചു. അവര്‍ ഇരുവരെയും ഭവന ത്തിങ്കല്‍ വിട്ടേച്ചു. പിന്നീട്‌ യിശ്മായേലിന്‌ കലശലായി ദാഹിച്ചു. അവ നുവേണ്ടി അവന്റെ അമ്മ വെള്ളമന്വേഷിച്ചു. എന്നാല്‍ വെള്ളം കണ്ടെത്താന്‍ കഴിഞ്ഞില്ല. അവനുവേണ്ടി വെള്ളം കണ്ടെത്തുന്നതിന്‌ സഹായകരമായ ശബ്ദം അവള്‍ കേട്ടു. സഫ (ശുദ്ധമായ തെളിവെള്ളം എന്നര്‍ഥം) യുടെ അരികെ അവള്‍ ശബ്ദം കേട്ടു. എന്നാല്‍ അവിടെ ജലം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നെ മര്‍വ (അക്ഷരാര്‍ഥത്തില്‍ “ദാഹമകറ്റുന്ന സ്ഥലം” എന്നര്‍ഥം) യുടെ അരികെനിന്നും അവള്‍ ശബ്ദം കേട്ടു.ചുറ്റുംനോക്കിയെങ്കിലുംവെള്ളംകണ്ടെത്തിയില്ല.അവള്‍സഫ (അക്ഷരാര്‍ഥത്തില്‍ ശുദ്ധമായ അല്ലെങ്കില്‍ തെളിഞ്ഞ വെള്ളം) യുടെ മേല്‍ നിന്നുവെന്നും ചിലര്‍ പറയുന്നു. യിശ്മായേലിനു വെള്ളം കൊടു ക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടാണത്രേ അവള്‍ സഫ കുന്നിന്‍പുറത്ത്‌ നിന്നത്‌. ഇതേ കാര്യത്തിന്‌ അവള്‍ മര്‍വയുടെ അടുത്തേക്ക്‌ പോയി. അപ്പോള്‍ അവള്‍ യിശ്മായേലിനെ വിട്ടേച്ചുപോന്ന താഴ്വരയില്‍ മൃഗങ്ങളുടെ ശബ്ദം കേട്ടു. അവള്‍ അവന്റെ അടുക്കലേക്ക്‌ ഓടിയ പ്പോള്‍ കണ്ട കാഴ്ച യിശ്മായേല്‍ അരുവിയില്‍നിന്നും വെള്ളം കൈകൊണ്ടുരയ്ക്കുന്നതാണ്‌. അവന്റെ കൈയിന്റെ അടിഭാഗത്തു നിന്നാണ്‌ വെള്ളം പുറപ്പെട്ടത്‌. അവന്‍ അതില്‍നിന്നു കുടിക്കുന്നതും അവന്റെ അമ്മ കണ്ടു. യിശ്മായേലിന്റെ അമ്മ അതിനടുത്തു വന്ന്‌ അതിനെ തടംകെട്ടിനിര്‍ത്തി അതില്‍നിന്ന്‌ വെള്ളം വലിച്ച്‌ തോല്‍ പാര്രത്തിലൊഴിച്ചു. യിശ്മായേലിനൂവേണ്ടി അവള്‍ അങ്ങനെ വെള്ളം സൂക്ഷിച്ചുവച്ചു. അവള്‍ അപ്രകാരം ചെയ്തിരുന്നില്ലെങ്കില്‍ വെള്ളം എന്നെന്നും നിരന്തരമായി ഉപരിതലത്തിലേക്ക്‌ ഒഴുകിപ്പരക്കുമായിരുന്നു. മുജാഹിദിന്റെ വീക്ഷണപ്രകാരം, ഗരരിയേലാണ്‌ യിശ്മായേലിനു വേണ്ടി സംസം കിണര്‍ കുഴിച്ചുകൊടുത്തത്‌. ഗ്രബിയേല്‍ തന്റെ കാലു കൊണ്ടത്രേ അത്‌ കുഴിച്ചത്‌, യിശ്മായേല്‍ ദാഹാര്‍ത്തനായപ്പോള്‍” (തബരിയൂടെ ചരിത്രത്തില്‍നിന്നും. വാല്യം 2.പ്രവാചകന്‍മാരും ഗോത്ര പിതാക്കന്മാരും. വില്യം എം. ബ്രിന്നര്‍ പരിഭാഷയും വിശദീകരണവും നിര്‍വഹിച്ചത്‌. ന്യൂയോര്‍ക്ക്‌, 1987. പേജ്‌ 73-74. ബ്രാക്കറ്റിലുള്ള കൂട്ടി ച്ചേര്‍പ്പുകള്‍ ഞങ്ങളുടെ വക). മറ്റേ ആഖ്യാനം താഴെ കൊടുക്കുന്നു: "ഇബ്നു ഹുമൈദ് / സലാമയിൽ നിന്ന് / മുഹമ്മദ് ബിൻ ഇസ്ഹാഖിൽ നിന്ന് 'അബ്രാഹാം ഹാഗാറിനെ സന്ദര്‍ശിച്ചപ്പോള്‍ അവന്‍ ബുറാഖിന്മേല്‍'' (ചിറകുള്ള കുതിര) വഹിക്കപ്പെട്ടതായി പറയപ്പെടുന്നു. സിറിയയില്‍നിന്നും കാലത്തേ അവന്‍ പുറപ്പെട്ടത്രേ. മധ്യാഹ്നത്തില്‍ അവന്‍ മക്കയില്‍ വിശ്രമിച്ചു. പിന്നെ മക്ക വിട്ടു. രാത്രി കുടുംബസമേതം സിറിയയില്‍ ചെലവഴിച്ചു. ഇത്‌ യിസ്ഹാക്കിന്‌ നടക്കാനും സ്വയം തന്റെ കാരൃങ്ങള്‍ ഏറ്റെടുത്ത്‌ നടത്താനും പ്രാപ്തി വരുന്നതിനു മുമ്പായിരുന്നു. തന്റെ മകന്‍ യിസ്ഹാക്കിന്‌ ഇതിനൊക്കെ പ്രാപ്തി എത്തുമ്പോള്‍ അവന്‍ തന്റെ നാഥനെ ആരാധിക്കണമെന്നും അവന്റെ പരിശുദ്ധിയെ വാഴ്ത്തണമെന്നും ഇബ്റാഹീം ആഗ്രഹിച്ചു. പിന്നെ യിസ്ഹാക്കിനെ യാഗം കഴിക്കുന്നതായി സ്വപ്നത്തില്‍ അധ്രാഹാമിന്‌ കാണിക്കപ്പെട്ടു”''' (തബരിയുടെ ചരിര്രത്തില്‍നിന്നും ഉദ്ധരിച്ചത്‌. വാല്യം 2.പ്രവാചകന്മാരും ഗോത്രപിതാക്കന്മാരും. പരിഭാഷയും വിശദീകരണവും വില്യം എം. ബ്രിന്നര്‍. ന്യൂയോര്‍ക്ക്‌, 1987, പുറം 92).

3.4d) ഈ മുസ്‌ലിം ആഖ്യാനങ്ങളില്‍നിന്നുള്ള ഉത്തരങ്ങളുടെ സംഹരഗഹം: ആദ്യകാല മുസ്‌ലിംകളുടെ ഈ അറബി ആഖ്യാനങ്ങളിലെ അധ്യാ പനങ്ങളെ ഹീബ്രുവില്‍ നാം കണ്ടെത്തിയ സൂഹുഫ്‌ ഇബ്റാഹീമു മായി നമുക്ക്‌ താരതമ്യം ചെയ്യാം. അതായത്‌ തറാത്തിലെ, അഡ്രാ ഹാമിനെ സംബന്ധിച്ച വേദപൂസ്തകത്താളുകള്‍. താഴെ കൊടുത്തിരി ക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കീഴെ നമ്മുടെ കണ്ടെത്തല്‍ നാം ഗ്രൂപ്പ്‌ ചെയ്യുന്നു;

യിശ്മായേലിനും അവന്റെ അമ്മയ്ക്കും അആധ്രാഹാമിനെ ഉപേക്ഷി ക്കേണ്ടിവന്നത്‌ എന്തുകൊണ്ട്‌?? -- അബ്രാഹാമിനെ അതുതപ്തിപ്പെടു ത്തിയ സാറയുടെ അസുയ നിമിത്തമാണെന്ന്‌ ഹീബ്രുവിലെ സൂഹുഫ്‌ ഇബ്റാഹീം പറയുന്നു. എന്നാലും സാറയുടെ ആശയനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ അബ്രാഹാമിനോട്‌ ദൈവം പറഞ്ഞത്‌. അത്‌ അല്ലാഹുവിന്റെ ഹിതമാണെന്ന്‌ അറബി മുസ്ലിം ആഖ്യാനങ്ങള്‍ പറ യുന്നു. തങ്ങളുടെ മക്കളായ യിസ്ഹാക്കിനെയും യിശ്മായേലിനെയും ചൊല്ലിയുള്ള, സാറയും ഹാഗാറും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം മുസ്‌ലിം ആഖ്യാനങ്ങളില്‍ പങ്കുവഹിക്കുന്നില്ല.
ഇസ്മായേലും അവന്റെ അമ്മയും ഒടുക്കം ഏവിടെ എത്തിപ്പെട്ടു?? -- ഹീബ്രുവിലെ 'സൂഹുഫ്‌ ഇബ്റാഹീം'' പറയുന്നത്‌ അവര്‍ എത്തിയത്‌ ബീര്‍ശേബയിലാണെന്നാണ്‌. അബ്രാഹാം ജീവിച്ചിരുന്ന പലസ്തീന്റെ തെക്കുഭാഗത്തുള്ള സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശമാണത്‌. അറബി മുസ്‌ലിം ആഖ്യാനങ്ങളില്‍ പക്ഷേ ബീര്‍ശേബാ പരാമർശി ക്കുന്നില്ല. ഭവനം അല്ലെങ്കില്‍ മക്ക എന്നാണ്‌ അവയില്‍ പരാമര്‍ശിക്കുന്നത്‌. ഭവനം അവിടെ അന്ന്‌ ഉണ്ടായിരുന്നോ ഇല്ലയോ എന്ന കാരൃത്തില്‍ അഭിപ്രായവൃത്യാസം നിലനില്‍ക്കുകയാണ്‌. മക്കയും അന്ന്‌ ഉണ്ടായി രുന്നില്ല എന്നാണ്‌ തോന്നുന്നത്‌. അത്‌ ഒരു പ്രദേശത്തിലെ മരുപ്പറമ്പായി രുന്നു. അവിടെ പിന്നീട്‌ മക്ക ആവിര്‍ഭവിക്കുകയാണുണ്ടായത്‌.
നാടുകടത്തപ്പെട്ട സ്ഥലത്ത്‌ യിശ്മായേലും അവന്റെ അമ്മയും എത്തിച്ചേര്‍ന്നതെങ്ങനെ? ? -- അവര്‍ സ്വയം അങ്ങോട്ട പോയതാണെന്ന്‌ ഹീര്ബുവിലുള്ള സുഹുഫ്‌ ഇബ്റാഹീം പറയുന്നു. അവരെ അയച്ചത്‌ അബ്രാഹാമാണെന്നും പറയുന്നുണ്ട്‌. അബ്രഹാം അവരെ അവിടെ കൊണ്ടുചെന്നാക്കി എന്നാണ്‌ അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ പറയുന്നത്‌. ചിറകുള്ള കുതിരപ്പുറത്ത്‌ (ബുറാഖ്‌) കയറി അത്ഭുതകരമായിട്ടാണ്‌ അവര്‍ പോയതെന്ന്‌ ചിലര്‍ പറയുന്നു. വായുവില്‍ക്കൂടി പറക്കാതെ അദ്ദേഹം അവരെയും കൂട്ടി അങ്ങോട്ടേക്ക്‌ യാത്ര ചെയ്തതാണെന്ന്‌ വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. എങ്ങനെയായിരുന്നാലും യിശ്മാ യേലും അമ്മയും പോകേണ്ട സ്ഥലം അബ്രാഹാമിന്‌ അറിയില്ലായി രുന്നു. കാരണം ചില ആഖ്യാനങ്ങളില്‍ പറയുന്നത്‌ ഗ്രബിയേല്‍ അവനെ അങ്ങോട്ട്‌ നയിക്കേണ്ടിവന്നുവെന്നാണ്‌.
നാടുകടത്തപ്പെട്ട സ്ഥലത്ത്‌ യിശ്മായേലും അമ്മയും നിലനിന്ന തെങ്ങനെ?? -- അവര്‍ ദാഹിച്ച്‌ മരിക്കാറായിരൂന്നുവെന്ന്‌ ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹീം പറയുന്നു. ദൈവത്തിന്റെ ഒരു മാലാഖ പ്രത്യക്ഷ നായി. വെള്ളമുള്ള കിണര്‍ കാണുന്നതിനായി ഹാഗാറിന്റെ കണ്ണു കളെ അവന്‍ തുറന്നു. അവര്‍ ആ കിണറ്റിലെ വെള്ളം കുടിച്ച്‌ ജീവന്‍ നിലനിര്‍ത്തി. യിശ്മായേലിന്റെ അമ്മ ഏറെക്കുറെ വിശാലമായ ഒരു തിരച്ചില്‍ വെള്ളത്തിനായി നടത്തിയെന്ന്‌ അറബി മുസ്‌ലിം ആഖ്യാനം പറയുന്നു. സഫ എന്നും മര്‍വ എന്നും പേരുകളുള്ള രണ്ട്‌ കൊച്ചു കുന്നുകള്‍ ഈ തിരച്ചിലില്‍ ഇടംപിടിക്കുന്നുണ്ട്‌. അവസാനം വെള്ളം കണ്ടെത്തി. മാലാഖയാണ്‌ (ഗരബിയേലാകാനാണ്‌ കൂടുതല്‍ സാധ്യത) കിണര്‍ കുഴിച്ചുകൊടുത്തതെന്നാണ്‌ മിക്ക ഹദീസുകളിലും പറയുന്നത്‌. ഒന്നുകില്‍ തന്റെ പാദംകൊണ്ട്‌ അല്ലെങ്കില്‍ ചിറകുകൊണ്ട്‌ മാലാഖ കിണര്‍ കുഴിച്ചുകൊടുത്തു. എന്നാല്‍ യിശ്മായേല്‍ തന്നെയാണ്‌ കിണര്‍ കുഴിച്ചത്‌ എന്നു പറയുന്ന ആഖ്യാനങ്ങളുമുണ്ട്‌. അവന്‍ കൈകൊണ്ട്‌ നിലത്ത്‌ ഉരച്ചതാണത്രേ. അങ്ങനെ വെള്ളം കണ്ടെത്തി. ഏതായാലും ഈ കിണര്‍ മക്കയിലാണെന്നും അത്‌ സംസം കിണര്‍ ആണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതിനെ സംബന്ധിച്ച്‌ അവിശ്വസനീയ ങ്ങളായ അനേകം ആഖ്യാനങ്ങള്‍ ഇസ്ലാമിലുണ്ട്‌.
ഇസ്മായേലിന്റെയും അമ്മയുടെയും കൂടെ അബ്രാഹാം പാര്‍ത്തി രുന്നുവോ?? -- ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹിം പറയുന്നതനുസരിച്ച്‌ ഇരുവരും സ്വന്തമായി പോയതാണ്‌. അഡ്രാഹാം അവരുടെ കൂടെ ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നാല്‍ അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ പ്രകാരം അബ്രാഹാം യിശ്മായേലിന്റെയും അമ്മയുടെയും കൂടെ താമസി ച്ചില്ല. എന്നാല്‍ സാറയും യിസ്ഹാക്കും താമസിക്കുന്ന സിറിയയിലേക്ക്‌ തിരിച്ചുപോയി.
അബ്രഹാം ഇസ്മായേലിനെയും അമ്മയെയും വിട്ടുപോയതിന് ശേഷം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?? -- ഹീബ്രു പറയുന്നതനുസരിച്ച് സുഹുഫ് ഇബ്രാഹിം ഇല്ല. ഇസ്മാഈലിനെയോ അവന്റെ അമ്മയെയോ പറഞ്ഞയച്ചതിന് ശേഷം അബ്രഹാം പിന്നീടൊരിക്കലും കണ്ടില്ല. -- എന്നാൽ അറബിയിലെ മുസ്ലിം വിവരണങ്ങൾ പ്രകാരം അബ്രഹാം പലതവണ അവിടെ പോയിരുന്നു, എന്നിരുന്നാലും, ഇസ്മാഈലിന്റെ അമ്മയെ പിന്നീടൊരിക്കലും അവൻ കണ്ടിട്ടില്ല, കാരണം ഇസ്മാഈലിനെ അവിടെ ഇറക്കിയ ശേഷം ആദ്യമായി കാണാൻ യാത്ര ചെയ്തപ്പോൾ അവൾ മരിച്ചു. .
യിള്‍മായേലിനെ നാടുകടത്തിയ സ്ഥലത്താണോ അബ്രാഹാമും യിള്‍മായേലും ഭവനം പണിതത്‌?? -- ഇതു സംബന്ധിച്ച്‌ ഹീധ്രുവിലൂള്ള സുഹുഫ്‌ ഇബ്റാഹീം യാതൊന്നുംതന്നെ പറയുന്നില്ല. കാരണം നാടു കടത്തലിനുശേഷം അബ്രാഹാമും യിശ്മായേലും പിന്നെയൊരിക്കലും തന്നെ സന്ധിച്ചിട്ടില്ല. -- അറബി മുസ്‌ലിം ആഖ്യാനം പറയുന്നത്‌ യിശ്മാ യേലിനെ കാണാനുള്ള മൂന്നാം സന്ദര്‍ശനത്തില്‍ അഡ്രാഹാമും യിശ്മായേലും ചേര്‍ന്ന്‌ ഭവനനിര്‍മാണം നടത്തിയെന്നാണ്‌. ഇത്‌ ഇന്ന്‌ മക്കയിലുള്ള കഅബ ആണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ അബ്രഹാം ആദ്യമായി യിശ്മായേലിനെയും അമ്മയെയും അവിടെ ഇറക്കിവിട്ട കാലത്ത്‌ അത്‌ നിലനിന്നിരുന്നോ എന്ന കാര്യം വൃക്തമല്ല. തന്റെ മകന്‍ യിശ്മായേലിന്റെ സഹായത്തോടെ ആദ്യമായി അബ്രാഹാം തന്നെയാണോ ഈ ഭവനത്തിന്റെ ഭിത്തികള്‍ ഉയര്‍ത്തിയ തെന്ന കാര്യവും അവൃക്തമാണ്‌.
നാടുകടത്തലിനുശേഷം ഏവിടെയാണ്‌ യിള്‍മായേലും അമ്മയും അധിവാസമുറപ്പിച്ചത്‌?? -- പാറാന്‍ മരുഭൂമി എന്നു വിളിക്കപ്പെടുന്ന സീനായി ഉപദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത്‌ അവര്‍ സ്ഥിരതാമസമാക്കി യെന്നാണ്‌ ഹീ്രുവിലെ സൂഹുഫ്‌ ഇബ്റാഹീം പറയുന്നത്‌. -- അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ പറയുന്നതില്‍ വ്യക്തമായ ഭുമിശാസ്ര്രപര മായ സ്ഥലം നല്‍കുന്നില്ല. ആര്രാഹാം ഇറക്കിവിട്ട ഇടത്താണ്‌ യിശ്മാ യേലും അമ്മയും അധിവാസമുറപ്പിച്ചതെന്നാണ്‌ അവ നല്കുന്ന സൂചന, വിശിഷ്യ വെള്ളം കണ്ടെത്തിയശേഷം അവര്‍ അവിടെത്തന്നെ അധിവാസമുറപ്പിച്ചുവെന്ന്‌.
യിള്‍മായേല്‍ വിവാഹം ചെയ്തത്‌ ആരെ?? -- ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹിം പറയുന്നത്‌ ഈജിപ്തുകാരിയായ ഹാഗാര്‍ ഒരു ഈജിപ്ത്യന്‍ സ്ര്രീയെ യിശ്മായേലിനെക്കൊണ്ട്‌ വിവാഹം ചെയ്യിച്ചു എന്നാണ്‌. ഈജിപ്തിനടുത്തുള്ള സീനായി ഉപദ്ധീപിലാണ്‌ അവര്‍ താമസിച്ചത്‌ എന്നതിനാല്‍ ഇതിന്‌ സാധ്യതയുമുണ്ട്‌. -- യിള്‍മായേലിന്‌ ഭാര്യയെ കിട്ടിയത്‌ എങ്ങനെയെന്ന്‌ ഏതായാലും അറബി മുസ്‌ലിം ആഖ്യാനങ്ങള്‍ പറയുന്നില്ല. യിശ്മായേലിന്റെ ആദ്യ ഭാര്യ ശുഭ്രപതീക്ഷ ഇല്ലാത്തവള്‍ ആയിരുന്നതിനാല്‍ സുയതത്തില്‍ അബ്രാഹാം അവളെ യിശ്മായേലിനെ ക്കൊണ്ട്‌ വിവാഹമോചനം ചെയ്യിച്ചുവെന്നും രണ്ടാമത്തെ ഭാര്യ ശുഭാപ്തിവിശ്വാസിയായതിനാല്‍ അബ്രാഹാം അവളെ അംഗീകരിച്ചു വെന്നും മാര്രമേ അറബി മുസ്‌ലിം ആഖ്യാനത്തില്‍ പറയുന്നുള്ളൂ. സമീപത്തെ ജൂര്‍ഹും എന്നും അമാലിക എന്നും പേരുകളുള്ള ഗോത്ര ങ്ങളില്‍നിന്നായിരുന്നു ഈ വിവാഹമെന്ന്‌ വിവരിക്കുന്ന ആഖ്യാന ങ്ങളുണ്ട്‌. അറബി സംസാരിച്ച ആദ്യ ഗോത്രങ്ങള്‍ ജൂര്‍ഹും, അമാലിക ഗോത്രങ്ങളാണ്‌.
യിള്‍മായേലിന്റെ മക്കള്‍ ആരായിരുന്നു?? -- അവരെക്കുറിച്ച്‌ വംശാ വലിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ തന്നെ ഹീബ്രു സുഹുഫ്‌ ഇബ്റാഹീം നല്കുന്നു. തന്റെ അര്‍ധ സഹോദരനായ യിസ്ഹാക്കിന്റെ ചരിത്രം എഴുതിയതുപോലെതന്നെ യിശ്മായേലിന്റെ ചരിധ്രവും എഴുതിയിരിക്കുന്ന. 12 മക്കള്‍ യിശ്മായേലിനുണ്ടായിരുന്നതും എഴുതി യിരിക്കുന്നു. യിസ്ഹാക്കിന്റെ മക്കളുടെ പേര്‍ എടുത്തുപറഞ്ഞിരിക്കുന്നു. അവര്‍ ഗോത്രമുഖ്യന്മാര്‍ ആയിത്തീര്‍ന്നു. -- സുഹുഫ്‌ ഇബ്റാഹീമില്‍ നിന്നാണ്‌ ഈ വംശാവലികള്‍ അറബി മുസ്ലിം ആഖ്യാനങ്ങള്‍ സ്വീകരി ച്ചിട്ടുള്ളത്‌. അറബി ഇസ്ലാമിന്റെ സ്ഥാപകരിലേക്ക്‌ ബന്ധം ഉറപ്പി ക്കാന്‍ അവയെ വികസിപ്പിച്ചിട്ടുണ്ട്‌ (താഴെ സെക്ഷന്‍ 4.4 കാണുക).
മരിക്കുമ്പോള്‍ യിള്‍മായേലിന്റെ പ്രായം എര്ര?? -- അവന്‍ 137-ആം വയസ്സില്‍ മരിച്ചുവെന്ന്‌ ഹീബ്രുകാരനായ സുഹുഫ്‌ ഇബ്രാഹിം നമുക്ക്‌ പറഞ്ഞു തരുന്നു. -- അറബി മുസ്ലിം ആഖ്യാനങ്ങളും 137 കൊല്ലും യിശ്മായേല്‍ ജീവിച്ചുവെന്ന വിവരമാണ്‌ നമുക്ക്‌ തരുന്നത്‌.

അപ്പോള്‍ ഇസ്ലാമിന്‌ ആരംഭം കുറിച്ച ആ അറബികളുടെ ആഖ്യാന ങ്ങളനുസരിച്ച്‌ അശ്രാഹാം യഥാര്‍ഥത്തില്‍ മക്ക സന്ദര്‍ശിച്ചുവോ? അതേ എന്നും അല്ല എന്നുമാണ്‌ ഉത്തരം. പലപ്പോഴും ഇമ്മാതിരി യാണ്‌ ഇസ്ലാമിലെ ഉത്തരം. അബ്രാഹാം മക്ക സന്ദര്‍ശിച്ചിട്ടില്ല. കാരണം അന്ന്‌ മക്കയില്ല. അതൊരു ഈഷരഭൂുമിയായിരുന്നു. അതേ. അബ്രാഹാം മക്ക സന്ദര്‍ശിച്ചു. കാരണം മരുഭൂമിയില്‍ ഒരു ജീവിതം കണ്ടെത്തുന്നതിന്‌ യിശ്മായേലും അവന്റെ അമ്മയും കാരണഭൂത രാവുകയും ആ മരുഭൂമി പില്ക്കാലത്ത്‌ മക്കയായിത്തീരുകയും ചെയ്തു. കിണര്‍ കുഴിച്ചതാണ്‌ മരുഭൂമിയില്‍ അധിവാസമുറപ്പിക്കലിന്‌ അടിസ്ഥാന മായത്‌. എന്നാല്‍ ഈ കിണര്‍ അടഞ്ഞുപോയതിനും കുറച്ചുകാലം മക്ക അഭിവൃദ്ധിപ്പെടാതെയിരുന്നതിനും യിശ്മായേലിന്റെ അമ്മയില്‍ കുറ്റം ആരോപിക്കുന്ന ആഖ്യാനങ്ങളുണ്ട്‌. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്‌. അറബ്‌ ഇസ്‌ലാം ആരംഭിച്ചവരുടെ വീക്ഷണത്തില്‍ മക്ക യില്‍ പാര്‍ക്കാനായി അപ്രാഹാം വന്നിട്ടില്ല. അബ്രാഹാം തന്റെ ഒരു സന്ദര്‍ശനത്തിന്റെ വേളയില്‍ ആ ഭവനത്തിന്റെ ചുമരുകള്‍ ഉയര്‍ത്തി സ്ഥാപിച്ചു. മക്കയിലെ കഅബയാണ്‌ അതെന്ന്‌ മുസ്‌ലിംകള്‍ ഇന്ന്‌ ആരോപിക്കുന്നു.

അറബിയായ മുഹമ്മദിനോടൊപ്പം അറബികള്‍ തുടങ്ങിവച്ച ഇസ്ലാമിന്റെ ഭാഗമാണ്‌ മുസ്‌ലിം സ്രോതസ്സുകളില്‍നിന്നുള്ള ഈ വിവര ങ്ങള്രതയുമെന്നത്‌ ഉയര്‍ത്തിക്കാട്ടേണ്ടത്‌ ഇവിടെയും പ്രധാനമാണ്‌. അപ്പോള്‍, ഇന്ന്‌ മക്ക എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ അബ്രാഹാം തന്റെ മകന്‍ യിശ്മായേലിനെയും അവന്റെ അമ്മയെയും പാര്‍പ്പിച്ചിരുന്നു വെന്ന്‌ പറയുന്നത്‌ അല്ലാഹുവില്‍നിന്നുള്ള ഒരു അറിയിപ്പല്ല. ഇക്കാര്യ ത്തില്‍ ഖുര്‍ആന്‍ ഒന്നുകില്‍ അവൃക്തമോ അല്ല്ലെങ്കില്‍ മൌനം പാലി ക്കുന്നതോ ആണ്‌ എന്നതത്രേ കാരണം. ഈ പഠിപ്പിക്കല്‍ അബ്രാഹാമി ലേക്കോ അവന്റെ ആദ്യകാല പിന്‍മുറക്കാരിലേക്കോ എത്തുന്നുമില്ല. 610 എ.ഡി.യോടെ അറബികള്‍ തുടങ്ങിയ ഇസ്ലാമിന്റെ ഭാഗമാണിത്‌. അബ്രാഹാമിന്റെ മുന്‍തലമുറക്കാരില്‍നിന്നുള്ള ഏക പ്രത്യക്ഷ അവ ലംബം നമുക്കുള്ളത്‌ സുഹുഫ്‌ ഇബ്റാഹീം (അബ്രാഹാമിന്റെ വിശുദ്ധ താളുകള്‍) ആണ്‌. ഹീഡ്രുവിലാണത്‌. തൌറാത്ത്‌ മൂസ (മോശെയുടെ തോറ) യുടെ ഭാഗമാണ്‌ ആ അവലംബം. 610 എ.ഡി.യില്‍ അറബികള്‍ പരിചയപ്പെടുത്തിയ ഈ അധ്യാപനത്തെ അസാധുവാക്കുകയാണ്‌ അതു ചെയ്യുന്നത്‌. കാരണം അതിലുള്ളത്‌ ഹാഗാറും യിശ്മായേലും നാടുകടത്തപ്പെട്ടത്‌ ബീര്‍ശേബാ മരുഭൂമിയില്‍ (ദക്ഷിണ പലസ്തീന്‍) ആണെന്നത്രേ. സീനായി ഉപദ്വീപിന്റെ പടിഞ്ഞാറു ഭാഗത്ത്‌ (പാറാന്‍ മരുഭൂമി) അവര്‍ അധിവാസമുറപ്പിച്ചു. ഇക്കാര്യത്തില്‍ അറബ്‌ മുസ്‌ലിംകള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ക്ക്‌ അധ്രാഹാമിന്റെ ആദൃകാല പിന്‍തലമുറക്കാര്‍ എഴുതിയ തിരുവെഴുത്തുകളിൽ യാതൊരു അടി സ്ഥാനവുമില്ലലെന്ന്‌ ഇന്ന്‌ മുസ്‌ലിംകള്‍ വിശ്വസിച്ചേ തീരു എന്നാണി തിനര്‍ത്ഥം. തറാത്ത്‌ മൂസാ മുസ്ലിംകള്‍ അവലംബിക്കുകയോ ശ്രവി ക്കുകയോ ചെയ്യാത്തതിന്‌ പല കാരണങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്‌. കാരണം അപ്പോള്‍ മോശെയുടെ തോറയോ മുഹമ്മദ്‌ കൊണ്ടുവരി കയും അവനുശേഷം അറബി ആഖ്യാനങ്ങളിലൂടെ വികസിപ്പിക്കുകയും ചെയ്ത ഖുര്‍ആനോ ഏതാണ്‌ നമ്മള്‍ വിശ്വസിക്കേണ്ടത്‌ എന്ന കാരൃത്തില്‍ അവര്‍ ഒരു തീരുമാനമെടുക്കേണ്ടിവരും.

അടുത്ത അധ്യായത്തിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ രണ്ട്‌ പ്രശ്ന ങ്ങള്‍ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്‌. ഒന്ന്‌ അബ്രാഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യമാണ്‌. രണ്ടാമത്തേത്‌ മൂഹ മ്മദിന്റെ ജീവിതത്തില്‍ (അബ്രഹാം ഉയര്‍ത്തിയതായി ആരോപിക്ക പ്പെടുന്ന) ഭവനത്തിന്റെ പങ്കാണ്‌.

www.Grace-and-Truth.net

Page last modified on December 28, 2023, at 04:51 AM | powered by PmWiki (pmwiki-2.3.3)