Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 012 (How many years separate the events of Abraham and Ishmael from the events of Muhammad and the beginning of Arab Islam?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.5. മുഹമ്മദിന്റെയും അറബ്‌ ഇസ്ലാം ആരംഭത്തിന്റെയും സംഭവ ങ്ങളില്‍നിന്നും ആര്രാഹാമിന്റെയും യിശ്മായേലിന്റെയും സംഭവങ്ങള്‍ക്ക്‌ എത്ര വര്‍ഷത്തെ വിടവുണ്ട്‌?


ഇതു സംബന്ധമായ ഒരറിവും അറബികളുടെ ഖുര്‍ആന്‍ നമുക്കു നല്‍കുന്നില്ല. എന്നാല്‍ ഹീബ്രുവിലെ സുഹുഫ്‌ ഇബ്റാഹീം, തറാത്തു മൂസാ, യാക്കോബിന്റെ മക്കള്‍ മുതല്‍ക്കുള്ള പ്രവാചകന്മാരുടെ പുസ്തകങ്ങള്‍, ഇന്‍ജീല്‍, പില്‍ക്കാല ചരിത എഴുത്തുകള്‍ ഇവ ഈ കാലദൈര്‍ഘ്യം സംബന്ധിച്ച്‌ തീര്‍ത്തും വിശദമായ അറിവുകള്‍ നമുക്ക്‌ പ്രദാനം ചെയ്യൂന്നു: മുഹമ്മദ്‌ വന്നത്‌ അബ്രാഹാമിന്‌ 2500 ല്‍ അധികം വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌! ഇതാ ചില വിശദാംശങ്ങള്‍: അബ്രാഹാം (ഇബ്റാഹീം) 1940 ബി.സി.യോടെയാണ്‌ മരിച്ചത്‌. ഏകദേശം 1570 ബി.സി.യില്‍ മോശെ (മൂസാ) മരിച്ചു. 970 ബി.സി.യില്‍ ദാവീദ്‌ (ദാവൂദ്‌) മരിച്ചു. 30 എ.ഡി.യില്‍ ക്രിസ്തു (അല്‍ മസീഹ്‌) മരിച്ചു. 632 എ.ഡി.യില്‍ മുഹമ്മദ്‌ മരിച്ചു. 1940 -: 632 - 2872. അബ്രാഹാമിന്റെ മരണത്തില്‍നിന്നും മുഹമ്മദിന്റെ മരണത്തിലെ സംഭവങ്ങള്‍ക്ക്‌ 2572 വര്‍ഷങ്ങളുടെ അന്തരമുണ്ട്‌. അബ്രാഹാമും മുഹമ്മദും തമ്മില്‍ 100 തലമുറകളുടെ വിടവ്‌. ഇത്രയും അവിശ്വസനീയമായ കാലദൈര്‍ഘ്യ ത്തില്‍ വിവരങ്ങള്‍ എങ്ങനെ നിലനില്‍ക്കാന്‍ കഴിയും? 2500 ല്‍ അധികം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അപ്രാഹാമിന്റെ മകന്‍ യിശ്മായേലില്‍നിന്നുള്ള വിവരങ്ങള്‍ മുഹമ്മദിനും അനുയായികള്‍ക്കും ലഭ്യമാകുക എന്നത്‌ യുക്തിപരമായി അസാധ്യമായ കാര്യം തന്നെയാണ്‌. പ്രതേകിച്ച്‌ ഇരു വൃക്തികളുടെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിര്തപരമായ അടയാളങ്ങള്‍ യാതൊന്നുംതന്നെ ഇല്ല എന്ന വസ്തുത നിലനില്ക്കേ. അബ്രാഹാമും ക്രിസ്തുവും തമ്മില്‍ 1900 കൊല്ലങ്ങളുടെ അന്തരമാണു ള്ളത്‌. അബ്രാഹാമിന്റെ കാലത്തുനിന്നും ക്രിസ്തുവിന്റെ കാലത്തെ ജനത്തിന്‌ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കാരണം അബ്രാഹാമിന്റെ മകന്‍ യിസ്ഹാക്‌ വളര്‍ന്ന്‌ പേരമകന്‍ യാക്കോബിലൂടെ വലിയ ഒരു ജാതി യായതും അവര്‍ ഈജിപ്തില്‍ പോയി അവിടെ പീഡിപ്പിക്കപ്പെട്ടതും മോശെ അവരെ അടിമത്തത്തില്‍നിന്ന്‌ രക്ഷിച്ച്‌ വാഗ്ദത്തഭൂമിയി ലെത്തിച്ചതും മോശെയുടെ പിന്‍ഗാമിയായ യോശുവയുടെ നേതൃത്വ ത്തില്‍ അവര്‍ ആ ഭുമി കീഴടക്കി ന്യായാധിപന്മാര്‍ക്ക്‌ കീഴില്‍ 450 കൊല്ലും അവിടെ പാര്‍ത്തതും (ന്യായാധിപന്മാരുടെ ജീവിതം രേഖ പ്പെടുത്തപ്പെടടിട്ടുണ്ട) പിന്നെ രാജാക്കന്മാര്‍ക്ക്‌ കീഴില്‍ (അവരുടെ ജീവി തവും രേഖയായുണ്ട്‌) 510 കൊല്ലങ്ങള്‍ ജീവിച്ചതും പിന്നെ അവര്‍ ബാബിലോണ്‍ പ്രവാസത്തിലായതും വാഗ്ദത്തഭുമിയിലേക്ക്‌ അവര്‍ പിന്നീട്‌ തിരിച്ചുവന്നതും (രേഖയായുണ്ട്‌) ക്രിസ്തുവിന്റെ കാലംവരെ അവര്‍ അവിടെ പാര്‍ത്തതും സംബന്ധിച്ച വിശദവിവരങ്ങള്‍ നമ്മുടെ പക്കലുണ്ട്‌. അബ്രാഹാമിനെ ക്രിസ്തുവില്‍നിന്ന്‌ അടര്‍ത്തിമാറ്റുന്ന ഈ ചരിര്രഘട്ടങ്ങളില്‍ ഓരോന്നില്‍നിന്നുമുള്ള വളരെ വിപുലമായ പ്രമാണ ങ്ങള്‍ നമ്മുടെ പക്കലുണ്ട്‌. സൂഹുഫ്‌ ഇബ്റാഹീമില്‍നിന്നുള്ള ഈ വിവരങ്ങള്‍ യുക്തിപരമായി നോക്കുമ്പോള്‍ വളരെ പ്രായോഗികമാണ്‌.അബ്രാഹാമിനും (ക്രിസ്തുവിനും ഇടയിലുള്ള സംഭവങ്ങളുടെ പരമ്പര കള്‍ തടസ്സം കൂടാതെ പ്രമാണമായി ലഭ്യമാകുന്നുണ്ട്‌. സമാനമായ സംഭവപരമ്പരകളുടെ ശ്രേണി മൂഹമ്മദില്‍നിന്നും യിശ്മായേലിനെ അടര്‍ത്തിമാറ്റുന്നതില്‍ ലഭ്യവുമല്ല. അവര്‍ക്കിടയില്‍ 600 കൊല്ലത്തെ കാലദൈര്‍ഘ്യം കൂടുതലുമുണ്ട്‌! അപ്പോള്‍ യുക്തിപരമായി പറഞ്ഞാല്‍ അദ്രാഹാമിനെയും യിശ്മായേലിനെയും സംബന്ധിച്ച മുസ്ലിം ആഖ്യാനങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന്‌ ആര്‍ക്ക്‌ ഉറപ്പ്‌ നല്കാ നാകും? അവ മാനുഷിക ആശയങ്ങള്‍ മാര്രമാണല്ലോ. അവ അല്ലാഹു വില്‍നിന്നുള്ള വെളിപ്പാടുകള്‍ അല്ല. അത്തരം ആഖ്യാനങ്ങളെ ആര്‍ക്ക്‌ വിശ്വാസത്തിലെടുക്കാന്‍ കഴിയും? അവയില്‍ ചിലതെല്ലാം പരസ്പര വിരുദ്ധവുമാണ്‌. ഇതുകൊണ്ടൊക്കെത്തന്നെയാണ്‌ ചില യാഥാസ്ഥിതിക മുസ്ലിംകള്‍ ഇത്തരം ആഖ്യാനങ്ങളെ തള്ളി ഖുര്‍ആന്‍ മാര്രമാണ്‌ പ്രമാണം എന്നു പറയുന്നത്‌. അബ്രാഹാമിനെയും യിശ്മായേലിനെയും സംബന്ധിച്ച്‌ ഈ മുസ്ലിം ഗ്രന്ഥം നല്കുന്ന എല്ലാ വിശദാംശങ്ങളും അവര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നില്ല. എന്നിട്ടുപോലും അവര്‍ ഖുര്‍ആ നിനു പുറമെയുള്ള മുസ്ലിം ആഖ്യാനങ്ങളെ അവയുടെ പരസ്പര വൈരുദ്ധ്യവും അയുക്തിയും ഹേതുവായി നിരാകരിക്കുകയാണ്‌. അപ്പോള്‍ ഒരു ചോദ്യം. അബ്രാഹാമിനെയും യിശ്മായേലിനെയും മുഹമ്മദില്‍നിന്നും അവരെ വേര്‍പെടുത്തുന്ന സംഭവങ്ങളെയും സംബ ന്ധിച്ച വിശദവിവരങ്ങള്‍ അല്ലാഹു എന്തുകൊണ്ട്‌ വെളിപ്പെടുത്തിയില്ല? എന്താണ്‌ സംഭവിച്ചതെന്ന്‌ അല്ലാഹുവിന്‌ അറിയില്ലായിരുന്നോ? എന്താണ്‌ സംഭവിച്ചതെന്ന്‌ മൂഹമ്മദ്‌ അറിയണമെന്ന്‌ അല്ലാഹുവിന്‌ ഉദ്ദേശ്യ മുണ്ടായിരുന്നില്ലേ? അതോ ഈ ചോദ്യങ്ങളില്‍ അല്ലാഹു മുഹമ്മദിനെ സജീവമായി വഴിതെറ്റിച്ചുകളഞ്ഞതോ? (അല്ലാഹു താന്‍ ഉദ്ദേശിക്കുന്ന ആരെയും വഴിതെറ്റിച്ചുകളയുമെന്ന്‌ സൂറ അര്‍റത്റദ്‌ 13:27 ല്‍ പറയുന്നത്‌ കാണുക.) നന്നെ ചുരുങ്ങിയത്‌ മുഹമ്മദിന്റെ ജീവിതത്തിലെ ഒരു ഉപ കഥ ചൂണ്ടിക്കാണിക്കാം. അവിടെ അത്തരം ചോദ്യങ്ങള്‍ സ്യായമായും പൊങ്ങിവരുന്നുണ്ട്‌. നമ്മള്‍ ഇവിടെ അഭിസംബോധന ചെയ്യുന്നത്‌ രണ്ടാമത്തെ പ്രശ്നമാണ്‌ (സെക്ഷന്‍ 3.6 താഴെ).

എന്നാല്‍ പൂര്‍ണമാകുന്നതിന്‌, ഖുര്‍ആന്‍ അവഗണിച്ചതും അടി ച്ചമര്‍ത്തിയതുമായ കാര്യങ്ങള്‍ മുഹമ്മദിനു ശേഷം വന്ന അറബി ആഖ്യാനങ്ങളില്‍ കാലഗണനാനുക്രമത്തില്‍ കാണുന്നത്‌ നാം കൂട്ടി ച്ചേര്‍ക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ ഇബ്നു സ്ദിന്റെ (അദ്ദേഹം എ.ഡി. 845 ല്‍ അതായത്‌ 632 എ.ഡി.യില്‍ മരിച്ച മുഹമ്മദിന്‌ 213 കൊല്ലങ്ങള്‍ക്കുശേഷം മരിച്ചു) കിതാബുത്തബഖാത്തില്‍ ഒരു സെക്ഷ നുണ്ട്‌. “ആദാമിനും മൂഹമ്മദിനും ഇടയിലുള്ള തലമുറകളുടെയും കാല ത്തിന്റെയും വിവരണം” എന്നാണത്‌. ആദാമിനും നോഹയ്ക്കുമിടയില്‍ 10 തലമുറകള്‍ എന്ന്‌ അതില്‍ അവകാശപ്പെടുന്നു (തൗറാത്തു മൂസ യില്‍ ഉള്ളതുപോലെതന്നെ, ഉല്പത്തി ട കാണുക). നോഹയ്ക്കും അഡ്രാഹാമിനും ഇടയില്‍ 10 നൂറ്റാണ്ടുകള്‍ (തൗറാത്ത്‌ മൂസയിലുള്ള അത്രയും തലമുറകള്‍. പക്ഷേ വര്‍ഷങ്ങളുടെ എണ്ണും കുറവുണ്ട്‌. 950 കൊല്ലങ്ങള്‍ മാത്രം. ഉല്പത്തി 11:10-26 കാണുക. വിശദാംശങ്ങള്‍ക്കു വേണ്ടി താഴെ സെക്ഷന്‍ 4.5 കാണുക). അബ്രാഹാമിനും മോശെയ്ക്കു മിടയില്‍ 10 നൂറ്റാണ്ടുകള്‍ (തൗറാത്ത്‌ മുസയില്‍ 430 കൊല്ലം മാത്രമേ കാലദൈര്‍ഘ്യമുള്ളൂ. പുറപ്പാട്‌ 12:40-41 കാണുക). മോശെയ്ക്കും ക്രിസ്തു വിനുമിടയില്‍ 1900 വര്‍ഷങ്ങള്‍ (ബൈബിള്‍ ചരിര്രമനുസരിച്ച്‌ 1570 കൊല്ലങ്ങള്‍ മാര്തം). അതുകൊണ്ട്‌ ഇന്ന്‌ മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ സ്വന്തം പ്രമാണങ്ങള്‍ തന്നെ പരിശോധിച്ച്‌ മുഹമ്മദ്‌ ജീവിച്ചത്‌ അധ്രാ ഹാമിനും യിശ്മായേലിനും ആയിരക്കണക്കിന്‌ കൊല്ലങ്ങള്‍ക്കു ശേഷ മാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ മുഹമ്മദിനു ശേഷമുള്ള ഈ അറേബ്യന്‍ പ്രമാണങ്ങളില്‍നിന്ന്‌ കൃത്യമായ കൊല്ലം കിട്ടുക യില്ലലെന്നു മാത്രം. ഈ രണ്ട്‌ ജീവചരിതങ്ങളും തമ്മില്‍ ചരിര്രപരമായി വന്‍വിടവുണ്ട്‌. അതുകൊണ്ടാണ്‌ താരീഖുര്‍റസൂലില്‍ തബരി ഇപ്ര കാരം കുറിച്ചിട്ടത്‌; “പേര്‍ഷ്ൃക്കാര്‍ക്ക്‌ ശേഷം അവര്‍ക്കല്ലാതെ (യിസ്‌ ഹാക്കിലൂടെ അബ്രാഹാമിന്റെ പിന്‍മുറക്കാര്‍) തുടര്‍ച്ചയായ, കണ്ണി മുറിയാത്ത ചരിരതമില്ല്‌” (തബരിയുടെ ചരിത്രത്തില്‍നിന്ന്‌ ഉള്ള ഉദ്ധരണി, വാല്യം 2, പ്രവാചകന്മാരും ഗോത്രപിതാക്കന്മാരും. പരിഭാഷയും വ്യാഖ്യാനവും. വില്യം എം. (ബിന്നര്‍, ന്യൂയോര്‍ക്ക്‌, 1987, പേജ്‌ 133). മുഹമ്മദില്‍നിന്നും യിശ്മായേലിനെ വേര്‍പെടുത്തുന്ന ചരിര്രത്തിന്‌ ഇത്‌ ബാധകമല്ലെന്നാണ്‌ ഈ അഭിപ്രായപ്രകടനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌.

www.Grace-and-Truth.net

Page last modified on December 28, 2023, at 05:27 AM | powered by PmWiki (pmwiki-2.3.3)