Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 16-Who Started Islam -- 013 (In what directions have Muhammad and the early Muslims performed their prayers?)
This page in: -- English -- Indonesian -- MALAYALAM -- Russian -- Tamil? -- Ukrainian

Previous Chapter -- Next Chapter

16. ഇസ്ലാം ആരു തുങ്ങി: അബ്രാഹാമോ അറബികളോ?
അധ്യായം 3. അബ്രാഹാം മക്ക സന്ദര്‍ശിച്ചുവോ?

3.6. ഏത്‌ ദിശയിലേക്ക്‌ തിരിഞ്ഞുകൊണ്ടാണ്‌ മുഹമ്മദും ആദ്യ കാല മുസ്‌ലിംകളും അവരുടെ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചത്‌?


മുസ്‌ലിംകള്‍ അവരുടെ പ്രാര്‍ഥനാകര്‍മം നിര്‍വഹിക്കുമ്പോള്‍ ഖിബ്ലയിലേക്ക്‌ അതായത്‌ ഒരു പ്രത്യേക പ്രാര്‍ഥനാ ദിശയിലേക്ക്‌ മുഖം തിരിക്കേണ്ടതുണ്ട്‌. ബൈത്തുല്‍ മഖ്ദിസിന്റെ (പുണൃഭവനം അതായത്‌ യരൂശലേമിലെ ശലോമോന്‍ ദേവാലയത്തിന്റെ സ്ഥലം 70 എഡിയിൽ അതിന്റെ നാശത്തിനും പുനർനിർമ്മാണത്തിനും അന്തിമ നാശത്തിനും മുമ്പായി) ദിശയിലേക്കായിരുന്നു ആദ്യ ഖിബ്ല. ഇന്നത്തെ മുസ്ലിംകള്‍ക്ക്‌ ആവശ്യമായ ഖിബ്ലയാണ്‌ രണ്ടാമത്തേത്‌. അത്‌ ബൈത്തുല്ലാഹ്‌ (അല്ലാഹുവിന്റെ വീട്‌ അതായത്‌ അഡ്രാഹാം നിര്‍മിച്ച പുനര്‍നിര്‍മിച്ച മക്കയിലെ കഅബ) ആകുന്നു. അവസാനം ഈ ഖിബ്ല മാറ്റം നടന്ന മദീനയിലെ മുഹമ്മദിന്റെ പള്ളിയെ രണ്ട്‌ ഖിബ്ലയുള്ള പള്ളി എന്നു വിളിക്കുന്നു. യരൂശലേം ദേവാലയത്തിലേക്ക്‌ തിരിഞ്ഞുകൊണ്ട്‌ ഈ പള്ളിയില്‍വച്ചായിരുന്നു മൂഹമ്മദും മുസ്‌ലിംകളും ആദ്യമായി പ്രാര്‍ഥന തുടങ്ങിയത്‌. അവരുടെ പ്രാര്‍ഥനാസമയത്ത്‌ ഖിബ്ല മാറ്റം സംബന്ധിച്ച വചനങ്ങള്‍ മുഹമ്മദിന്‌ ലഭിച്ചുവെന്ന്‌ പറയപ്പെടുന്നു. അങ്ങനെ അവനും മുസ്ലിംകളും ആ പള്ളിയില്‍വച്ച്‌ 160 ഡിഗ്രി വടക്കുനിന്നും തെക്കോട്ട്‌ തിരിഞ്ഞു. മക്കയിലെ പുതിയ ഖിബ്ലയിലേക്ക്‌. അങ്ങനെ പ്രാര്‍ഥനാ ദിശ അവര്‍ മാറ്റി. ഹിജ്റയ്ക്കുശേഷം (AH ) റജബ്‌ 2 ന്‌ ആണ്‌ ഖിബ്ലാ മാറ്റം നടന്നത്‌ (= 624 എഡി ജനുവരി). സൂറത്തുല്‍ ബഖറ 2:144 ന്റെ അവതരണത്തെ ത്തുടര്‍ന്നാണിത്‌.

താഴെ കൊടുത്തിരിക്കുന്ന അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ ഈ ഖിബ്ലാ മാറ്റം ഉയര്‍ത്തിവിടുന്നുണ്ട്‌. മുഹമ്മദിന്‌ 610 എ.ഡി.യില്‍ ആദൃ മായി വെളിപ്പാട്‌ കിട്ടിയിട്ട്‌ ഏതാണ്ട്‌ 14 കൊല്ലത്തോളം പലസ്തീ നിലെ യരുശലേമിലേക്ക്‌ തിരിഞ്ഞ്‌ എന്തിനാണ്‌ മുഹമ്മദും മുസ്‌ലിംകളും പ്രാര്‍ഥിച്ചത്‌? ആ വര്‍ഷങ്ങളിലെല്ലാംതന്നെ തന്റെ വീട്‌ മക്കയിലാണെന്ന്‌ അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ മുസ്ലിംകള്‍ അക്കാലമത്രയും ആ ദിശയില്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണമായി രുന്നില്ലേ? ഒരു പ്രവാചകനായി മുഹമ്മദിന്റെ ദൗത്യം ആരംഭിച്ച കാലത്ത്‌ മക്കയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ പ്രാര്‍ഥന നിര്‍വഹിക്കാന്‍ എന്തുകൊണ്ട്‌ അല്ലാഹു മുഹമ്മദിനോട്‌ കല്പിച്ചില്ല? തെറ്റായ ഖിബ്ലയാണ്‌ എന്ന കാര്യം ചുണ്ടിക്കാണിക്കാതെ ആദ്യകാലത്ത്‌ അല്ലാഹു മുഹമ്മദിനെ വഴിതെറ്റിക്കുകയായിരുന്നോ? യഹുദരെ പ്രീതി പ്പെടുത്തി അവരെ ഇസ്ലാമിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നോ അത ല്ലെങ്കില്‍ മുഹമ്മദ്‌ ആദ്യ ഖിബ്ല തിരഞ്ഞെടുത്തത്‌? മദീനയിലെ ചില യഹൂദന്മാരുടെ (ബനു ഖയ്നുഖാഅ) കാര്യത്തില്‍ മുഹമ്മദിനുണ്ടായ നിരാശയുമായി ഖിബ്ലാ മാറ്റത്തിനു ബന്ധമുണ്ടോ? ബദ്ര്‍ യുദ്ധത്തില്‍ (റമദാന്‍ 2 AH - മാര്‍ച്ച്‌ 624 എ.ഡി.) മക്കയില്‍നിന്നുള്ള ശ്രതുക്കളോട്‌ പൊരുതാന്‍ യഹൂദികള്‍ സഹായത്തിന്‌ തയാറായില്ല. ബദ്ര്‍ യുദ്ധം കഴിഞ്ഞ ഉടനെ മുഹമ്മദ്‌ അവര്‍ക്കെതിരെ പോരാട്ടം തുടങ്ങി. ബദ്റിലെ വിജയത്തിന്‌ തൊട്ടുടനെത്തന്നെ മദീനയില്‍നിന്ന്‌ യഹൂദികളെ വിമതരെന്ന നിലയില്‍ നാടുകടത്തുകയുണ്ടായി (ഇതും സംഭവിച്ചത്‌ റമദാന്‍ 2 AH - മാര്‍ച്ച്‌ 624 എ.ഡി.യില്‍). ഖുര്‍ആന്‍, ഇസ്ലാം പശ്ചാത്തല ത്തില്‍ വളരെ പ്രയാസകരം തന്നെയാണ്‌ ഈ ചോദ്യത്തിന്‌ ഉത്തരം എഴുതുക എന്ന കാര്യം. അആര്രാഹാം ഇസ്ലാമിന്‌ ആരംഭം കുറിച്ചു വെന്ന ആശയമാണ്‌ അവയ്ക്കുള്ളത്‌. അറബ്‌ ഇസ്ലാം പ്രമാണങ്ങള്‍ മാര്തം നോക്കിയാല്‍ പോലും ഇതാണ്‌ സ്ഥിതി. നാം ഇതുവരെ കണ്ടതിനെയെല്ലാം പ്രതിരോധിക്കുക കൂടുതല്‍ ദുഷ്കരം. പക്ഷേ പ്രയാസങ്ങളുടെ മറ്റൊരു വിതാനമുണ്ട്‌. നമുക്ക്‌ അതിലേക്ക്‌ തിരിയാം.

www.Grace-and-Truth.net

Page last modified on December 28, 2023, at 05:41 AM | powered by PmWiki (pmwiki-2.3.3)