Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 049 (Nominal Christianity)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക് സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് തരണംചെയ്യാനുള്ള കടമ്പകള്‍
9.4. നാമമാത്രമായ ക്രിസ്തുമതംക്രൈസ്തവരെന്ന് സമ്മതിക്കുന്ന എല്ലാവരും ബൈബിളില്‍ വിവരിച്ച ക്രൈസ്തവതയുടെ ധര്മോപദേശങ്ങളനുസരിച്ചല്ല ജീവി ക്കുന്നത്. അതിന്റെ ആവശ്യവും അവര്‍ കാണുന്നില്ല. ഇടയ്ക്കിടെ ചര്‍ച്ചിലൊക്കെ പോവുക, സ്വയം ക്രിസ്ത്യാനികളെന്ന് വിളിക്കുക എന്നതില്‍ കവിഞ്ഞ് ക്രൈസ്തവതയ്ക്ക് യാതൊരു പരിഗണ നയും നാമമാത്ര ക്രിസ്ത്യാനികള്‍ നല്‍കുന്നില്ല. വ്യക്തികള്‍ക്ക് അനന്യമായ ഒരു തരം നിഗൂഡമായ ആത്മീയാനുഭവമായിട്ടാണ് വേറെ ചിലര്‍ ക്രൈസ്തവതയെ സ്വീകരിക്കുന്നത്. ബൈബിളിന്റെ വസ്തുനിഷ്ഠമായ സത്യത്തെ അവര്‍ സ്വീകരിക്കുന്നില്ല. അത്തര മാളുകള്‍ക്ക് ദൈവവചനത്തെ മറ്റുള്ളവരിലേക്ക് ഉദ്ബോധനം ചെയ്ത് എത്തിക്കാന്‍ കഴിയില്ല. കാരണം അവര്‍ സ്വയം അതിന്റെ സത്യം ഉള്‍ക്കൊള്ളുന്നില്ലല്ലോ. ക്രിസ്തു പറഞ്ഞതുപോലെ, “നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ രസം നഷ്ട പ്പെട്ടാല്‍ എങ്ങനെ അതിന്റെ ലവണത്വം തിരിച്ചുകൊണ്ടുവരാന്‍ കഴിയും? പുറത്തുകളഞ്ഞ് മനുഷ്യര്‍ ചവിട്ടുവാനല്ലാതെ പിന്നെ അത് ഒന്നിനും കൊള്ളുകയില്ല” (മത്തായി 5:13).
|