Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 17-Understanding Islam -- 063 (Something never heard of)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?
Previous Chapter -- Next Chapter 17. ഇസ്ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 10: ക്രൈസ്തവതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുസ്ലിംകള്ക്ക് തരണംചെയ്യാനുള്ള സാമൂഹികമായ പ്രതിബന്ധങ്ങള്‍
10.6. ഒരിക്കലും കേട്ടിട്ടില്ലാത്ത കാരൃംകുഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചപോലെ പലപ്പോഴും ഇസ്ലാമിലേക്കുള്ള മതംമാറ്റങ്ങള്‍ സംബന്ധിച്ച് വിപുലമായി സംസാരിക്കപ്പെടുകയും മീഡിയയില്‍ കൊണ്ടാടപ്പെടുകയും ചെയ്യുമെങ്കിലും ഇസ്ലാമില്‍നിന്നും ക്രൈസ്തവതയിലേക്കുള്ള മതംമാറ്റങ്ങള്‍ സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മറച്ചു വയ്ക്കുന്ന സ്വഭാവമാണുള്ളത്. ഇനി അത് അറിയപ്പെട്ടാല്ത്തന്നെ മീഡിയയില്‍ സംസാരിക്കുപ്പെടുകയോ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാറില്ല. അതിനാല്‍ സാധാരണ മുസ്ലിമിന് മുസ്ലിം പശ്ചാ ത്തലത്തില്നിന്നും എന്നെങ്കിലും ക്രിസ്ത്യാനിയായിത്തീര്‍ന്ന ഒരൊറ്റ മുസ്ലിമിനെയും അറിയില്ലായിരിക്കും. അവരെ സംബ ന്ധിച്ചിടത്തോളം അത്തരമൊരു മതംമാറ്റം പൂര്‍ണമായും അസാധ്യ മായ കാര്യമാണ്. ഒരിക്കലുമത് സംഭവിച്ചിട്ടില്ല, സംഭവിക്കാന്‍ കഴിയില്ല എന്നതാണ് അവരുടെ ധാരണ. അത് പൂര്‍ണമായും ചോദൃത്തിനു പുറത്താണ്. അത് ആലോചനയ്ക്കെടുക്കുകയേ വേണ്ട. അതിനെ സംബന്ധിച്ച് ചിന്തിക്കുകയേ വേണ്ട. ഇതാണ് അവരുടെ മനോനില. |