Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 064 (CHAPTER ELEVEN: ADVICE FOR ENGAGING IN THEOLOGICAL DISCUSSIONS WITH MUSLIMS)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍

അധ്യായം 11: മുസ്ലിംകളുമായി ദൈവശാസ്ത്രപരമായ ചര്‍ച്ചകളില്‍ ഏര്‍ല്പെടുന്നതിനുള്ള ഉപദേശം


ബൈബിളിന്റെ പഠിപ്പിക്കലുകളോട്‌ മുസ്ലിംകള്‍ക്കുള്ള പ്രത്യേകമായ നിശ്ചിത എതിര്‍പ്പുകള്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിനു മുമ്പ്‌ മുസ്ലിംകളുമായി ദൈവശാസ്ര്രപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക്‌ പൊതുവായുള്ള ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ചിലത്‌ പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ക്ക്‌ ഉത്തരമുണ്ടെന്ന്‌ തെളിയി ക്കാന്‍ ക്രിസ്ത്യാനികള്‍ വാദങ്ങള്‍ അന്വേഷിച്ചു പോകരുത്‌. അതേസമയം വാദങ്ങള്‍ സംസാരമദ്ധ്യേ ഉയര്‍ന്നുവരുമ്പോള്‍ ഉത്തരം പറയാതിരിക്കുകയോ വിഷയം മാറ്റുകയോ ചെയ്യരുത്‌. അല്ലാത്തപക്ഷം തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ക്രിസ്ത്യാനികളുടെ കയ്യില്‍ ഉത്തരമില്ലെന്ന്‌ മുസ്‌ലിംകള്‍ക്ക്‌ ഒരു ധാരണ വരും. അക്രൈസ്തവരുമായി സംവദിക്കുന്നതിന്റെ ബൈബിളിലെ മാതൃക അപ്പൊസ്തല്ര്രവൃത്തികള്‍ 17 ലും അപ്പൊസ്തല്പ്രവൃത്തികള്‍ 25 ലും കൊടുത്തിട്ടുണ്ട്‌. എതിരാളി യുടെ ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറാതെ മാന്യമായും പ്രത്യക്ഷമായും ഒത്തുതീര്‍പ്പില്ലാതെയും യാതൊന്നും ഒഴിച്ചിടാ തെയും എപ്പോഴും വിഷയത്തെ ക്രിസ്തുവിലേക്ക്‌ തിരിച്ചു കൊണ്ടുവന്നും അപ്പൊസ്തലനായ പൗലൊസ്‌ എങ്ങനെ നേരിട്ടു വെന്ന്‌ ഇതാ ഇവിടെ നാം കാണുന്നു.

  1. നിങ്ങളുടെ ലക്ഷ്യം ഒരു ദൈവശാസ്ര്തതര്‍ക്കത്തില്‍ വിജയം വരിക്കുക എന്നതല്ല. ഒരാളെ ക്രിസ്തുവിലേക്ക്‌ നയിക്കുകയെന്നതാണ്‌ ലക്ഷ്യം. ഫലത്തിന്‌ കാത്തിരി ക്കാതെ നിങ്ങളും നിങ്ങളുടെ കോണ്‍ടാക്റ്റും തമ്മിലുള്ള തടസ്സങ്ങള്‍ നീക്കംചെയ്യാന്‍ ആവുംവിധം കഠിനമായി നിങ്ങള്‍ പരിശ്രമിക്കുക. ആരെയെങ്കിലും ബോധ്യപ്പെടു ത്തല്‍ നിങ്ങളുടെ ജോലിയല്ല. അത്‌ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്‌. നമ്മുടെ സംഭാഷണത്തെ ദൈവം എങ്ങനെ ഉപയോഗിക്കുന്നുവെന്ന്‌ നമുക്കറിയില്ല. അത്‌ ഏതായാലും “ഇവര്‍ക്ക്‌ മരണത്തില്‍നിന്നും മരണത്തി ലേക്കുള്ള വാസന. അവര്‍ക്കോ ജീവനിലേക്കുള്ള വാസന്‌" (2 കൊരിന്ത്യര്‍ 2:16). ഉത്തരം ബൈബിളിലുണ്ടെങ്കില്‍ ബൈബിള്‍ വായിക്കാന്‍ നിങ്ങളുടെ കോണ്‍ടാക്റ്റിനെ പ്രോത്സാഹിപ്പിക്കുക. കാരണം ബൈബിളിനാണല്ലോ നിങ്ങളുടെ വാക്കുകളെ ക്കാള്‍ കൂടുതല്‍ ബോധ്യപ്പെടുത്താനുള്ള ശക്തി' ഉള്ളത്‌.
  2. സംഭാഷണത്തെ നിയന്ത്രിക്കുക, ഒന്നോ രണ്ടോ വിഷയ ങ്ങളില്‍ മാത്രമായി സംവാദം പരിമിതപ്പെടുത്തുക. കഴിയു മെങ്കില്‍ മുന്‍കൂട്ടിത്തന്നെ അവരെ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക. നിലവിലുള്ള വിഷയം ഒരു ഉപസംഹാരത്തില്‍ എത്തു ന്നതിനുമുമ്പ്‌ ആദ്യമായി നിങ്ങളുടെ കോണ്‍ടാക്റ്റ്‌ പുതിയ ഒരു വിഷയത്തിലേക്ക്‌ ചാടുകയാണെങ്കില്‍ പുതിയ വിഷയം കുറിച്ചുവയ്ക്കാന്‍ അയാളോട്‌ പറയുക. കയ്യി ലുള്ള വിഷയം അവസാനിച്ചശേഷം നിങ്ങള്‍ക്ക്‌ അത്‌ ചര്‍ച്ചചെയ്യാമല്ലോ. ഒരു പോയന്റില്‍നിന്നും മറ്റൊന്നി ലേക്കുള്ള ചാട്ടം ഒരുപക്ഷേ ഉത്തരങ്ങള്‍ക്കുവേണ്ടിയുള്ള സത്യസന്ധമായ അന്വേഷണമാകാം. എന്നാല്‍ പല അവിശ്വാസികളും ഒരു തീരുമാനമെടുക്കേണ്ടിവരുന്ന പോയന്റില്‍ എത്തുന്നത്‌ ഒഴിവാക്കുന്നതിന്‌ സ്വീകരി ക്കുന്ന അടവുത്ര്ത്രംകൂടിയാണത്‌. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ ഇരുകൂട്ടര്‍ക്കും അത്‌ സമയം പാഴാകലും വൃഥാ ശ്രമവും ആയിരിക്കും.
  3. നിങ്ങള്‍ക്ക്‌ അറിയാത്ത ഒരു വിഷയത്തെക്കുറിച്ച്‌ ചോദി ച്ചാല്‍ നിങ്ങള്‍ക്ക്‌ അറിയില്ല എന്നുതന്നെ പറയുക. ഉത്തരം ഉണ്ടാക്കാന്‍ ശ്രമിക്കരുത്‌. വിഷയം പരിശോധിച്ചശേഷം പറയാമെന്നു മാത്രം പറയുക. വാക്കു പാലിക്കാന്‍ മറക്കരുത്‌. കാരണം അങ്ങനെ വന്നാല്‍ വളരെ നിഷേധാത്മകമായ ദുഃസ്വാധീനം അതുണ്ടാക്കും. സത്യസന്ധതയില്ലായ്മ യായും ഒഴിഞ്ഞുമാറ്റമായും അത്‌ കരുതപ്പെടും.
  4. നിങ്ങള്‍ എത്ര മാന്യമായി ഇടപെട്ടാലും താമസിയാതെ നിങ്ങള്‍ ഒരാളുടെ കാല്‍വിരലില്‍ ചവിട്ടിപ്പോയെന്നിരിക്കും. മുസ്ലിംകളോട്‌ ഇടപെടുമ്പോഴാകട്ടെ, നിങ്ങള്‍ എത്ര മേല്‍ ബഹുമാനം കാണിച്ചാലും അതിലേറെ ബഹു മാനമാണ്‌ അവര്‍ ആവശ്യപ്പെടുക. അത്തരമൊരു സംഭാ ഷണത്തില്‍ നീതിയും മര്യാദയും ഉള്ളവരാകല്‍ വളരെ പ്രധാനവും നിങ്ങളുടെ കോണ്‍ടാക്റ്റില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്നതുമാണ്‌. പക്ഷേ ദൈവശാസ്ര്രപരമായി ഒത്തുതീര്‍പ്പിനു പോകാതെ ചെയ്യേണ്ടതാണത്‌ എന്നോര്‍ ക്കുക. ഇസ്ലാമിലേക്ക്‌ മാറിയ ഒരു അമേരിക്കക്കാരനു മായുള്ള എന്റെ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു. മതത്തെ ക്കുറിച്ച്‌ സംസാരിച്ച്‌ ഒടുവിലെത്തി. സംഭാഷണത്തില്‍ എന്റെ കോണ്‍ടാക്റ്റ്‌ ഖുര്‍ആന്‍ സൂക്തത്തിന്റെ തെറ്റായ ഒരു വിവര്‍ത്തനം ഉപയോഗിച്ചു. മര്യാദപൂര്‍വം തിരുത്തി ക്കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അറബി മൂലത്തോട്‌ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന മറ്റൊരു വിവര്‍ത്തനം ഞാന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്റെ എതിരാളി അറബി യില്‍ ഒരു വാക്കുപോലും ഉച്ചരിക്കാത്തയാളും അറബി യാകട്ടെ എന്റെ പ്രഥമഭാഷയുമാണെങ്കിലും അദ്ദേഹം ശരിക്കും രോഷാകുലനായി പ്രകമ്പനം സൃഷ്ടിച്ച്‌ പുറത്തു പോയി. പിന്നീട്‌ അന്നു രാത്രി വൈകി വീട്ടിലെത്തിയ പ്പോള്‍ ഞങ്ങളുടെ ആതിഥേയനില്‍നിന്നും എനിക്ക്‌ ഒരു ഫോണ്‍വിളി വന്നു. തന്റെ സുഹൃത്തിന്റെ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്താനാണ്‌ അദ്ദേഹം വിളിച്ചത്‌. മുസ്ലിം മതംമാറ്റക്കാരന്റെ പെരുമാറ്റത്തിലും സമീപനത്തിലും സന്നി ഹിതരായിരുന്നവരെല്ലാം നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ദുര്‍ബലമായി പ്പോയതിനാലാണ്‌ അദ്ദേഹം പ്രകമ്പനമുണ്ടാക്കിയതെന്നും ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്കാനുള്ള അയാളുടെ കഴിവു കേടിരല്‍ അയാള്‍ നിരാശപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. നിങ്ങള്‍ സംവദിക്കുന്ന ആളില്‍ ശീല ഫലം കാബപ്പെട്ടില്ലെങ്കിലും മര്യാദപൂര്‍വകവും ശാന്തത യോടെയുമുള്ളതുമായ സംവാദം കേള്‍വിക്കാരില്‍ മഹത്തായ പ്രതിഫലനമുളവാക്കുമെന്നതാണ്‌ ഇതിലുള്ള ആശയം. പിന്നീട്‌ എതിരാളിയില്‍ത്തന്നെ അതു സ്വാധീനം ചെലുത്തും. നിങ്ങളുടെ എതിരാളിയുടെ ആക്രമണങ്ങളെ ബഹുമാനം കാണിച്ചുകൊണ്ട്‌ തരണംചെയ്യാന്‍ സാധിക്കും. വെറുപ്പും വിരോധവും കാണിക്കുകയല്ല വേണ്ടത്‌. നിങ്ങള്‍ അങ്ങോട്ട്‌ പെരുമാറുന്നതുപോലെ നിങ്ങളോട ഇങ്ങോട്ട്‌ പെരുമാറുമെന്നാണ്‌ നിങ്ങളുടെ പ്രതീക്ഷയെന്ന്‌ നിങ്ങള്‍ സംവദിക്കുന്ന വൃക്തിയെ ഓര്‍മപ്പെടുത്താനും ഈ സമീപനം ഉപകരിക്കും. നിങ്ങള്‍ക്കുവേണ്ടിയല്ല നിങ്ങള്‍ അവരോട്‌ വാദിക്കുന്നതെന്നും അവര്‍ രക്ഷിക്കപ്പെടുന്നതിന്‌ അവരെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെന്നും നിങ്ങള്‍ ഒറ്റയ്ക്കല്ല വാദിക്കുന്നതെന്നും പശ്ചാത്തല ത്തില്‍ ഒരു ആത്മീയ യുദ്ധം നടന്നുകൊണ്ടിരിക്കുക യാണെന്നും നിങ്ങളെ ഓര്‍മപ്പെടുത്തുന്നതിനും ഇത്‌ സഹായകരമാണ്‌.
  5. മനഃപൂര്‍വംതന്നെ, നിങ്ങളെയൊന്ന്‌ ശുണ്റഠിപിടിപ്പി ക്കാനും രോഷാകുലനാക്കാനും എതിരാളി ശ്രമിച്ചെന്നി രിക്കും. അത്‌ ഒന്നുകില്‍ അവരുടെ എല്ലാ എതിരഭി പ്രായങ്ങള്‍ക്കും ഉത്തരം നല്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചി ല്ലെന്നു വരുത്താനോ നിങ്ങള്‍ക്കുത്തരമില്ലാത്തതു കൊണ്ടാണ്‌ നിങ്ങള്‍ ദേഷ്യം പിടിക്കുന്നതെന്ന്‌ കേള്‍വി ക്കാര്‍ക്ക്‌ തോന്നാനിടവരുത്താനോ ആയിരിക്കാം. തങ്ങ ളുടെ ചോദ്യങ്ങള്‍കൊണ്ട്‌ അവര്‍ നിങ്ങളെ അസ്വസ്ഥ രാക്കിയെങ്കില്‍ മാപ്പ്‌ ചോദിക്കാനും അവര്‍ വരും. അങ്ങ നെയും അവര്‍ മേല്‍ക്കൈ നേടും. അതിനാല്‍ നിങ്ങളുടെ ഈഗോയുടെ പ്രശ്‌നമല്ലിതെന്ന്‌ ഓര്‍ക്കണം. ചിലപ്പോള്‍ മറ്റേ വ്യക്തിക്ക്‌ ജയിക്കാന്‍ നിങ്ങള്‍ വാദം തോറ്റുകൊടു ക്കേണ്ടിപോലും വന്നേക്കാം.
  6. വിഷയം എത്രമേല്‍ പ്രധാനമാണെന്ന്‌ നിങ്ങളുടെ കോണ്‍ടാക്റ്റിനു ചൂണ്ടിക്കാണിച്ചുകൊടുത്തുവെന്ന്‌ ഉറപ്പുവരുത്തുക. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണിത്‌. കാരണം അദ്ദേഹത്തിന്റെ നിത്യജീവനുമായി ബന്ധപ്പെട്ടതാണിത്‌. വിഷയം നിങ്ങള്‍ ഗൗരവത്തോടെയെടുക്കണമെന്നര്‍ഥം. നിങ്ങള്‍ അപ്ര കാരം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ എതിരാളി അപ്ര കാരം ചെയ്യുമെന്ന്‌ എങ്ങനെ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയും? വിഷയത്തെക്കുറിച്ച്‌ നിങ്ങള്‍ ഗൌരവം പുലര്‍ ത്തുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന കാര്യം ഗാരവത്തി ലെടുക്കപ്പെടും.
  7. “നിങ്ങള്‍ മുഹമ്മദിനെക്കുറിച്ച്‌ എന്തു ചിന്തിക്കുന്നു?” “നിങ്ങള്‍ ഖുര്‍ആനിനെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു?” എന്നിത്യാദി ചോദ്യങ്ങളുടെ ചര്‍ച്ചയിലേക്ക്‌ കടക്കുന്നത്‌ ഒഴിവാക്കണം. ഈ ചോദ്യങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്ക്‌ തിരിയാനും ചര്‍ച്ച നിന്നുപോവാന്‍ ഇടവരുത്തുന്നതിനും എളുപ്പത്തില്‍ കാരണമാകും. അത്തരത്തിലുള്ള ചോദ്യ ങ്ങള്‍ക്ക്‌ നിങ്ങളുടെ ഉത്തരം ഫ്രസ്വവും വ്യക്തവുമാണെന്ന്‌ ഉറപ്പുവരുത്തുക. ഉദാഹരണത്തിന്‌ ഇങ്ങനെ പറയാം: മുഹമ്മദിനെക്കുറിച്ചോ ഖുര്‍ആനിനെക്കുറിച്ചോ എന്റെ അഭിപ്രായം നിങ്ങള്‍ക്കാവശ്യമില്ലല്ലോ”” അല്ലെങ്കില്‍ “നമ്മള്‍ മുഹമ്മദിനെക്കുറിച്ചല്ലല്ലോ സംസാരിക്കുന്നത്‌. ക്രിസ്തുവിനെക്കുറിച്ചാണ്‌ നാം സംസാരിക്കുന്നത്‌. നിങ്ങള്‍ ബൈബിള്‍ വായിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങ ളൂടേതായ അഭിപ്രായം സ്വരൂപിക്കുകയും ആകാം.” മുഹ മ്മദിനെ ആക്രമിക്കാതെ വ്യക്തമായി മറുപടി പറയാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം ചര്‍ച്ച നന്നായി പോകുകയില്ല.
  8. മുഹമ്മദിനെക്കുറിച്ചുള്ള ഏതൊരു സംഭാഷണവും ശ്രദ്ധ യോടെ നടത്തേണ്ടതാണ്‌. ദൈവത്തില്‍ ഞങ്ങള്‍ വിശ്വ സിക്കുന്നില്ലെന്ന്‌ പറയുന്നവരോട്‌ മുസ്ലിംകള്‍ കോപി ച്ചെന്നുവരില്ല. പക്ഷേ മുഹമ്മദിനെ താഴ്ത്തിക്കെട്ടിയാല്‍ ഉടനെ അവര്‍ രോഷാകുലരാകും. രോഷത്തോടെ അവര്‍ പ്രതികരിക്കും, തീര്‍ച്ച. ക്രൈസ്തവരെന്ന നിലയില്‍ മുഹ മ്മദിനെ ബഹുമാനിക്കാനൊന്നും തീര്‍ച്ചയായും നമുക്ക്‌ കഴിയില്ല. എന്നാല്‍ നമ്മള്‍ അദ്ദേഹത്തെ അപമാനിക്കു രുത്‌. മുഹമ്മദിന്റെ സദാചാരത്തെക്കുറിച്ചെല്ലാം അഭി പ്രായം പറയണമെന്ന പ്രലോഭനമുണ്ടായേക്കും. പക്ഷേ അത്‌ ഒഴിവാക്കാന്‍ ശ്രമിക്കുക! പ്രാഥമികമായി, ഇതു കൊണ്ട്‌ വല്ലതും കാര്യമായി നേടാനില്ല. ആരാണ്‌ ധാര്‍മിക മായി കൂടുതല്‍ നല്ലത്‌ മുഹമ്മദോ ബൈബിളിലെ പ്രവാചക ന്മാരോ എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കാണും. നാം ക്രിസ്ത്യാനികള്‍ സര്‍വമനുഷ്യരും പാപികളെന്ന്‌ വിശ്വസിക്കുന്നതിനാല്‍ മുഹമ്മദ്‌ പാപിയാണെന്ന്‌ തെളിയിച്ചതുകൊണ്ട്‌ ഉപകാര മൊന്നും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ക്രിസ്തുവിന്റെ വ്യക്തിത്വത്തെ നിങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണെ ങ്കില്‍ മുഹമ്മദുമായുള്ള താരതമ്യം താനേ വന്നുകൊള്ളും. ഏതൊരു മുസ്ലിമിന്റെയും മനസ്സില്‍ അതു വരും. നിങ്ങള്‍ അത്‌ എടുത്തുപറയേണ്ട ആവശ്യംപോലുമി ല്ലാതെ തന്നെ. ഞാന്‍ ഓര്‍ക്കുന്നു, വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞങ്ങളുടെ പള്ളിയില്‍ ഒരു കല്യാണമുണ്ടായിരുന്നു. പ്രധാനപ്പെട്ട ഒരു ഇസ്ലാമിക സ്ഥാപനത്തില്‍ ചീഫ്‌ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആളായിരുന്നു വധു വിന്റെ അച്ഛന്‍. അതുകൊണ്ട്‌ മുസ്‌ലിം സഹപ്രവര്‍ത്തക രില്‍ ധാരാളം പേരെ അദ്ദേഹം ക്ഷണിച്ചിരുന്നു. ഞങ്ങ ളുടെ പള്ളിയിലെ പാസ്റ്റര്‍ക്ക്‌ മുസ്ലിംകള്‍ തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ ക്രൈസ്തവ സന്ദേശം നല്കാന്‍ ഏതാനും മിനുട്ടുകള്‍ ലഭിച്ചു. കാനായിലെ വിവാഹച്ചടങ്ങിനെ ക്കുറിച്ച്‌ സംസാരിച്ചുകൊണ്ട്‌ അദ്ദേഹം സംസാരം തുടങ്ങി. അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്യാന്‍ ആവശ്യപ്പെട്ട പ്പോള്‍ ക്രിസ്തു തിരിഞ്ഞുനടക്കുകയല്ല ചെയ്തതെന്ന്‌ അദ്ദേഹം പറഞ്ഞു. ആവശ്യക്കാരെ സഹായിക്കുന്നതില്‍ ക്രിസ്തു എത്രമാത്രം ഉല്‍സുകനായിരുന്നുവെന്ന്‌ പാസ്റ്റര്‍ വിവരിച്ചു. ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കാനും അവന്‍ തയ്യാറായിരുന്നുവെന്നും പറഞ്ഞു. മുഹ മ്മദിനെക്കുറിച്ച്‌ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ ഒരു അടയാളം നല്കാന്‍ മുഹമ്മദ്‌ വിസമ്മതി ച്ചതുമായി പുരോഹിതന്‍ യേശുവിനെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ടിരിക്കുകയായി രുന്നു ആ മുറിയിലെ ഓരോ മുസ്ലിമും. ആവശ്യക്കാരെ സഹായിക്കുന്നതിന്‌ മൂഹമ്മദ്‌ കൂട്ടാക്കാതിരുന്നത്‌, തന്നെ വിമര്‍ശിച്ച ഏതൊരാളോടും മുഹമ്മദ്‌ രോഷം കൊണ്ടത്‌, ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്കാന്‍ വിസമ്മതിച്ചത്‌, ചോദി ക്കുന്നതില്‍നിന്നും തന്റെ അനുയായിയെ നിരുല്‍സാഹ പ്പെടുത്തിയത്‌ എല്ലാം താരതമ്യവിധേയമായി. മുഹമ്മദിനെ ക്കുറിച്ച്‌ യാതൊന്നും പറയാത്തതിനാല്‍ പാസ്റ്ററോട്‌ അവര്‍ക്ക്‌ അമര്‍ഷം തോന്നിയില്ല. പക്ഷേ രണ്ടു പേരെയും താരതമ്യം ചെയ്യാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.
  9. ദൈവശാസ്ര്തപദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെ യധികം ജാഗ്രത പുലര്‍ത്തുക, കാരണം:
    (എ.) അപൂര്‍വമായിട്ടെങ്കിലും ക്രിസ്ത്യാനികളും മുസ്ലിം കളും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദങ്ങളായി ക്കൊള്ളുണമെന്നില്ല അവ.
    (ബി) ചിലപ്പോള്‍ അത്തരം പദപ്രയോഗങ്ങള്‍ മുസ്ലിം കളെ സംബന്ധിച്ചിടത്തോളം യാതൊരു അര്‍ഥവും ജനിപ്പിക്കാത്തതാവും. ഉദാ: സ്വര്‍ഗരാജ്യം, വിശുദ്ധി, അഭിഷിക്തന്‍ മുതലായവ. ഒപ്പം,
    (സി) ചിലപ്പോള്‍ നാം ഉപയോഗിക്കുന്ന പദങ്ങള്‍ മുസ്‌ലിം കള്‍ക്ക്‌ ദൈവനിന്ദാപരമായിരിക്കും. ഉദാ: ദൈവ പുരതന്മാര്‍, ദൈവത്തിന്റെ സഹോദരന്മാര്‍, ദൈവ ത്തിന്റെ രക്തം മുതലായവ. മുസ്‌ലിംകള്‍ക്ക്‌ ആ പദ ങ്ങള്‍ എന്തര്‍ഥമാണ്‌ ജനിപ്പിക്കുന്നതെന്ന്‌ നാം അറിയു കയും ആ പദങ്ങള്‍കൊണ്ട്‌ നമ്മള്‍ എന്താണര്‍ഥമാ ക്കുന്നതെന്ന്‌ നാം അവര്‍ക്ക്‌ വിവരിച്ചുകൊടുക്കു കയും വേണം. വ്യക്തമായ, സ്പഷ്ടമായ പദങ്ങള്‍ ഉപയോഗിക്കാന്‍ നാം ശ്രമിക്കണം. യാതൊരുവിധ ഒത്തുതീര്‍പ്പുമില്ലാത്ത പദങ്ങള്‍. ഉദാഹരണത്തിന്‌ ക്രിസ്തുവെ സംബന്ധിച്ച്‌ മുസ്ലിമിനോട്‌ സംസാരി ക്കുമ്പോള്‍ യേശു എന്നു പറയുന്നതിലധികം എളുപ്പ മുള്ളത്‌ ക്രിസ്തുവെന്ന്‌ ഉപയോഗിക്കുമ്പോഴാണ്‌. കാരണംയേശുഅവന്‍ഈസയാണ്‌. അവന്റെഈസ യാകട്ടെ, ദൈവപുരധ്രനായ യേശുവല്ല. എന്നാല്‍ നമുക്കാകട്ടെ യേശുവെ ക്രിസ്തുവെന്ന്‌ പരാമർശി ക്കുന്നതില്‍ യാതൊരു പ്രശ്നവുമൊട്ടില്ലതാനും.
  10. നിങ്ങള്‍ എപ്പോള്‍ ബൈബിള്‍ ഉദ്ധരിക്കുന്നുവോ അപ്പോ ഴെല്ലാം ഓര്‍മയില്‍നിന്ന്‌ ഉദ്ധരിക്കാതെ ബൈബിളില്‍ നിന്നുതന്നെ ഉദ്ധരിക്കുക. പലപ്പോഴും സന്ദര്‍ഭം (context) നിങ്ങള്‍ വായിക്കുന്നതിനെ സുവ്യക്തമാക്കിത്തരും. അത്‌ നിങ്ങളുടെ കോണ്‍ടാക്റ്റിന്റെ മനസ്സിനുള്ളില്‍ ബൈബിളി ലേക്ക്‌ തിരിച്ചുപോകുന്നതായും വചനത്തിന്റെ സന്ദര്‍ഭം ബോധിക്കുന്നതായുമുള്ള ഒരു ഭാവം സൃഷ്ടിക്കും.
    എന്നാല്‍ നിങ്ങള്‍ ബൈബിള്‍ ഉപയോഗിക്കുമ്പോള്‍ അതി നോട്‌ നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്ന കാര്യം ശ്രദ്ധിക്കണം. അച്ചടിച്ച ബൈബിളിന്റെ ഒരു കടലാസിനെ ക്രിസ്ത്യാനികളായ നാം ആദരിക്കാറില്ല. അതുകൊണ്ട്‌ പലപ്പോഴും ബൈബിള്‍ വചനങ്ങള്‍ പുസ്തകത്തില്‍ ഹൈഘൈറ്റ്‌ ചെയ്യുകയും മാര്‍ജിനില്‍ കുറിപ്പുകള്‍ എഴുതി വയ്ക്കുകയും ഒക്കെ ചെയ്യാറുണ്ട്‌. മുസ്‌ലിംകള്‍ക്ക്‌ ഇതൊന്നും സ്വീകാര്യമല്ല. ഭാതികമായ ഖുര്‍ആനിനെ തന്നെ വലിയ ആദരവില്‍ കാണുന്നവരാണവര്‍. അതില്‍ അടയാളപ്പെടുത്തുക എന്നതൊന്നും അവര്‍ക്ക്‌ ചിന്തി ക്കാനേ കഴിയില്ല. അതുകൊണ്ട്‌ കുറിപ്പുകള്‍ എഴുതി വയ്ക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യാത്ത ബൈബിള്‍ ഉപയോഗിക്കുന്നതാവും മുസ്ലിംകളുടെ മുമ്പില്‍ നല്ലത്‌. അപ്രകാരംതന്നെ നിങ്ങള്‍ ബൈബിള്‍ വായിച്ചുകഴിഞ്ഞാല്‍ അത്‌ തറയില്‍ വയ്ക്കരുത്‌. മേശ മേലോ കസേരമേലോ വയ്ക്കണം. നമുക്ക്‌ ഇതൊക്കെ അപ്രസക്തമെന്ന്‌ തോന്നിയേക്കും. പക്ഷേ മുസ്‌ലിംകള്‍ക്ക്‌ അത്‌ പ്രസക്തമാണ്‌. അല്ലാത്തപക്ഷം സ്വന്തം വേദ ത്തോട്‌ അനാദരം കാണിച്ചതായി നിങ്ങളുടെ പെരുമാറ്റ ത്തെ അവര്‍ വ്യാഖ്യാനിച്ചേക്കും.
    അതുമായി ബന്ധപ്പെട്ട മറ്റൊന്ന്‌ ശ്രദ്ധിക്കാനുള്ളത്‌ നിങ്ങ ളുടെ കയ്യില്‍ ഖുര്‍ആന്‍ ഉണ്ടെങ്കിലും അതിലെ ഒരു വചനം പരാമര്‍ശിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നപക്ഷം അത്‌ ചര്‍ച്ചയിലേക്ക്‌ കൊണ്ടുവരുന്നത്‌ ഉപേക്ഷിച്ച്‌ നിങ്ങളുടെ കോണ്‍ടാക്റ്റ്‌ അവരുടെ കൈയിലുള്ള ഖുര്‍ആന്‍ റഫര്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുമോ എന്നു ചോദിച്ചു നോക്കുക. അല്ലെങ്കില്‍ അവര്‍ നോക്കി പറഞ്ഞുതരാന്‍ പറയുക. മുഹമ്മദിന്റെ പഠിപ്പിക്കലിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകളില്‍ ചിലര്‍ വിശ്വസിക്കുന്നത്‌ അവിശ്വാസികള്‍ ഖുര്‍ആന്‍ തൊടാന്‍ പാടില്ലെന്നാണ്‌. ഓണ്‍ലൈനില്‍ ഖുര്‍ ആന്‍ ലഭ്യമായത്‌ ഇന്ന്‌ പരിശോധന എളുപ്പമാക്കിയിരി ക്കുന്നു. ഇന്റര്‍നെറ്റില്‍ ഖുര്‍ആന്‍ വചനം അമുസ്‌ലിംകള്‍ തിരഞ്ഞാലും മുസ്ലിംകള്‍ക്ക്‌ അത്‌ പ്രശ്നമില്ലെന്നാണ്‌ തോന്നുന്നത്‌.
  11. ഏതൊരു സംഭാഷണത്തിനു മുമ്പും ബൈബിളുമായി ഖുര്‍ആന്‍ യോജിക്കുന്നവയെ സംബന്ധിച്ച്‌ മാത്രമല്ല വിയോജിക്കുന്നവയെ സംബന്ധിച്ചും നിങ്ങള്‍ അറിയണം. യോജിക്കുന്ന പോയന്റുകളാണ്‌ പലപ്പോഴും വിയോജി ക്കുന്ന പോയന്റുകളെക്കാള്‍ ഏറെ പ്രധാനപ്പെട്ടത്‌. കാരണം ഈ സാമൃതകള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു അര്‍ഥവുമില്ല. ബൈബിള്‍ദര്‍പ്പണത്ലതൂടിെ മാര്രമേ അവ ഗ്രാഹൃമാവുകയുള്ളു (താഴെ അധ്യായം പ്രന്തണ്ട്‌ കാണുക).
    നാം എന്തില്‍ വിശ്ചസിക്കുന്നുവെന്ന്‌ നാം അറിയണം. കാരണം ചിലപ്പോള്‍ അപ്രസക്തമായ ചര്‍ച്ചയില്‍ നാം ഏര്‍പ്പെട്ടേക്കും. അതിന്‌ ദൈവശാസ്ര്രപരമായ ഫലം യാതൊന്നുമില്ല. ഒരു വ്യക്തിയുടെ (അല്ലെങ്കില്‍ നിങ്ങ ളുടെ തന്നെ) പാപങ്ങളെ പ്രതിരോധിച്ച്‌ സമയം കളയല്‍ ഉദാഹരണം. എന്തെന്നാല്‍, നമ്മള്‍ ഇതിനകം വിശ്വസി ച്ചിരിക്കുന്നതുതന്നെ എല്ലാവരും പാപികളാണെന്നാണല്ലോ (റോമര്‍ 3). അതിനാല്‍ ചിലര്‍ അല്ലെങ്കില്‍ പുരോഹിതന്‍ എന്തു ചെയ്തോ അവയെയൊന്നും ന്യായീകരിക്കേണ്ട യാതൊരാവശ്യവുമില്ല.
  12. നിങ്ങള്‍ യോജിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുക - താത്കാലികമായി -അവയുടെമേല്‍ പടുത്തുയര്‍ത്തുക. പല ബൈബിള്‍ കഥകളുടെയും അംശങ്ങളും സങ്കല്പ ങ്ങളും ഖുര്‍ആനിലുണ്ടെങ്കിലും വിശദാംശങ്ങളില്ല. അതേ സമയം കൂടുതല്‍ ആഴവും വൃക്തതയും ബൈബിളിന്‌ ഈ വിഷയങ്ങളി ലുണ്ട്‌. ഈ പോയന്റുകളില്‍ ഈന്നി സംസാരിക്കുന്നത്‌ ബൈബിളിനെക്കുറിച്ച്‌ വിശദമായി സംസാരിക്കാന്‍ ക്രിസ്ത്യാനിയെ അനുവദിച്ചെന്നുവരും. എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവിന്റെ ജനനം, പുറപ്പാട്‌, യേശുവിന്റെയും മോശെയുടെയും അത്ഭുതങ്ങള്‍ തുടങ്ങി ഖുര്‍ആനില്‍ കുറച്ചു മാത്രം താന്‍ വായിച്ച കാര്യങ്ങളെ സംബന്ധിച്ച്‌ ക്രിസ്ത്യാനികള്‍ പറയുന്നതു കാണാന്‍ നിങ്ങളുടെ കോണ്‍ടാക്റ്റിന്‌ താല്‍പര്യം കാണും. അത്തരം പോയന്റുകളെക്കുറിച്ച്‌ അടുത്ത അധ്യായത്തില്‍ ചര്‍ച്ച വരുന്നുണ്ട്‌. കാണുക.
  13. നിങ്ങളുടെ കോണ്‍ടാക്റ്റിന്റെ വീക്ഷണം പരിഗണിക്കുക. ഈ സുവര്‍ണ നിയമത്തെക്കുറിച്ചാലോചിക്കുക: “മറ്റുള്ള വര്‍ നിനക്ക്‌ എന്തു ചെയ്തുതരണമെന്ന്‌ നീ ആഗ്രഹി ക്കുന്നുവോ അതു നീ അവര്‍ക്കും ചെയ്തുകൊടുക്കുക. ഇതാണ്‌ ന്യായപ്രമാണവും പ്രവാചകന്മാരും” (മത്തായി 7:12). നിങ്ങള്‍ അവരുടെ സ്ഥാനത്താണെങ്കില്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്നായിരുന്നു നിങ്ങള്‍ ആഗ്രഹി ച്ചിരിക്കുക? എല്ലാ അറിവുകളും നിങ്ങളുടെ കോണ്‍ടാ ക്റ്റിനു നല്‍കുക, അവരെക്കൊണ്ട്‌ തീരുമാനം എടുപ്പി ക്കുക, അവര്‍ക്കുവേണ്ടി നിങ്ങള്‍ തീരുമാനമെടുക്കാതിരി ക്കുക. ഈ ആശയം എപ്പോഴും നല്ലതാണ്‌. തീരുമാനം സ്വയം എടുത്തുവെന്ന്‌ കരുതുമ്പോള്‍ അവര്‍ മനസ്സു മാറ്റുന്നത്‌ എളുപ്പമാണ്‌. അതേസമയം നിങ്ങള്‍ പറഞ്ഞു കൊടുത്തിട്ടാണെന്ന്‌ ചിന്തിക്കുമ്പോള്‍ ആളുകള്‍ക്ക്‌ മനസ്സ്‌ മാറാന്‍ എളുപ്പമല്ല.
  14. നിങ്ങള്‍ സംസാരിക്കുന്ന മുസ്ലിം ഏത്‌ കക്ഷിയാണ്‌, ഏത്‌ വിഭാഗം മുസ്‌ലിമാണ്‌ എന്നു നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. നിങ്ങള്‍ യാഥാസ്ഥിതിക സുന്നി മുസ്ലിമിനോടാണ്‌ സംസാരിക്കുന്നതെങ്കില്‍ ഖുര്‍ആന്‍, ഹദീസ്‌ ഇവയില്‍നിന്ന്‌ നിങ്ങള്‍ ഉദ്ധരിക്കുന്നവയുമായി അദ്ദേഹം യോജിക്കാന്‍ എളുപ്പമാണ്‌. കാരണം അവയു മായി അവര്‍ക്ക്‌ പരിചയം കാണുമല്ലോ. എന്നാല്‍ അവരെ ക്കൊണ്ട്‌ ബൈബിള്‍ വായിപ്പിക്കുക കുറച്ച്‌ കഠിനമാണ്‌. നാമമാത്ര മുസ്ലിമിനോടാണ്‌ നിങ്ങള്‍ സംസാരിക്കുന്ന തെങ്കില്‍ ഖുര്‍ആനോ ഹദീസോ ഉദ്ധരിക്കുന്നതില്‍ ഒരു കാര്യവുമില്ല. കാരണം അവയില്‍ യാതൊന്നും തന്നെ അവര്‍ വായിച്ചിരിക്കാനിടയില്ല.
  15. അവസാനമായി, ഒരു ക്രിസ്തുദാസന്‍ എന്ന നിലയില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മന്‍ ദൈവശാസ്ര്രജ്ഞനായ ജോഹന്‍ ആല്‍ബ്രെക്റ്റ്‌ ബെന്‍ഗലിന്റെ ഉപദേശം സ്മരി ക്കുക: “അറിവില്ലാതെയും സ്നേഹമില്ലാതെയും യുക്തി യില്ലാതെയും തര്‍ക്കത്തിലേര്‍പ്പെടരുത്‌. ഇതിനോടൊപ്പം എനിക്ക്‌ ഒന്നേ ചേര്‍ക്കാനുള്ളു - പ്രാര്‍ഥനയില്ലാതെയും.”

www.Grace-and-Truth.net

Page last modified on February 20, 2024, at 05:21 AM | powered by PmWiki (pmwiki-2.3.3)