Previous Chapter -- Next Chapter
2. ക്രിസ്തുവും ആദാമും തമ്മിലുള്ള സാമൃതകള്‍
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ഞാന്‍ പഠിപ്പിക്കപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് രീതി ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച് ഖുര്‍ആന്‍ വെളിപ്പെടുത്തിയതെന്തെന്ന് ഗാരവപൂര്‍വം പഠിക്കുക എന്ന തായിരുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുന്നു;
“തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഈസയുടെ ഉപമ ആദാമിന്റെ ഉപമപോലെയാകുന്നു. അവന്‍ (അല്ലാഹു) പൊടിയില്‍നിന്നും അവനെ (ആദാമിനെ) സൃഷ്ടിച്ചു. എന്നിട്ട് അവനോടു പറഞ്ഞു, “ഉണ്ടാവുക.” അങ്ങനെ അവന്‍ ഉണ്ടായി” (സൂറ ആലു ഇംറാന്‍ 3:59).
إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آدَمَ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ (سُورَة آل عِمْرَان ٣ : ٥٩)
അപ്പോള്‍ ക്രിസ്തു ആദാമിനെപ്പോലെയാണെങ്കില്‍ ക്രിസ്തുവിന് അല്ലാഹുവിനെപ്പോലെയാകാന്‍ കഴിയില്ല. ആദാം സൃഷ്ടിയും അല്ലാഹു ര്സഷ്ടാവുമാണല്ലോ. സൃഷ്ടിക്ക് (സഷ്ടാവിനെപ്പോലെയാകാന്‍ കഴി യില്ല. അതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ക്രിസ്തു വെയും ആദാമിനെയും സംബന്ധിച്ചു ഖുര്‍ആന്‍ പഠിപ്പിക്കുന്നു:
സാമൃത 1 : ആദാം അല്ലാഹുവിന്റെ സൃഷ്ടിയായിരുന്നു. ക്രിസ്തു അല്ലാഹുവിന്റെ സൃഷ്ടി ആയതുപോലെതന്നെ. ഇതില്‍ അവര്‍ സമ ന്മാരാണ്.
തൊട്ടു മുകളില്‍ പരാമര്‍ശിച്ച വചനം (ആലു ഇംറാന്‍ 3:59) പഠിപ്പി ക്കുന്നത് അല്ലാഹുവിന്റെ ഉണ്ടാവുക” എന്ന കല്പനകൊണ്ടാണ് ആദാം സൃഷ്ടിക്കപ്പെട്ടതെന്നാണ്. ഇതേ രീതിയില്‍ ക്രിസ്തു ജനിക്കുന്നതിനു മുമ്പ്‌അവന്റെ ജനനം മറിയയോട് വിളംബരം ചെയ്തുകൊണ്ട് സ്വര്‍ഗ ദൂതന്മാര്‍ മറിയയ്ക്കു പ്രതൃക്ഷരായെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. തനിക്കു ഭര്‍ത്താവില്ലാതിരിക്കെ, തന്നെ പുരുഷന്‍ തൊട്ടിട്ടില്ലെന്നു മിരിക്കെ ഇതെങ്ങനെ സംഭവിക്കുമെന്നു ചോദിച്ചപ്പോള്‍ സ്വര്‍ഗദൂതന്‍ ഉത്തരം നല്കി;
“അവന്‍ (സ്വര്‍ഗദൂതന്‍) (മറിയയോട്) പറഞ്ഞു, ഇതുപോലെ: അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരു മാനിക്കുമ്പോള്‍ അവന്‍ “ഉണ്ടാവുക” എന്നു പറയുകയും അപ്പോഴതങ്ങ് ഉണ്ടാവുകയും ചെയ്യുന്നു” (സൂറ ആലു ഇംറാന്‍ 3:47).
قَال كَذَلِك اللَّه يَخْلُق مَا يَشَاء إِذَا قَضَى أَمْرا فَإِنَّمَا يَقُول لَه كُن فَيَكُونُ (سُورَة آل عِمْرَان ٣ : ٤٧)
ഇവിടെ സൂറ 3:59 ല്‍ ആദാമിനെ സൃഷ്ടിച്ചതു സംബന്ധിച്ച് ഉപയോഗിക്കുന്ന അതേ പ്രയോഗമാണ് ക്രിസ്തുവെ സൃഷ്ടിച്ചതു സംബന്ധിച്ച് ഉപയോഗിക്കുന്നതും. അതിനാല്‍ ക്രിസ്തുവും ആദാമും "ഉണ്ടാവുക" എന്ന അല്ലാഹുവിന്റെ കല്പനയാല്‍ സൃഷ്ടിക്കപ്പെട്ടതി നാല്‍ ഇരുവരും ഒരുപോലെയാകുന്നു. അതുകൊണ്ട് ഈ വചനങ്ങ ളുടെ മാത്രം അടിസ്ഥാനത്തില്‍ത്തന്നെ ക്രിസ്തുവിന് അല്ലാഹുവിനെ പ്പോലെയാകാന്‍ കഴിയില്ല. ആദാമിന് അല്ലാഹുവിനെപ്പോലെയാകാന്‍ കഴിയാത്തതുപോലെ. കാരണം ഇരുവരും അവരുടെ (സഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളാകുന്നു.
ആദാമും ക്രിസ്തുവും തമ്മില്‍ മറ്റു സാമൃതകളും ഖുര്‍ആനി ലുണ്ട്. ആദാമും ക്രിസ്തുവും തമ്മിലുള്ള സവിശേഷമായ സാമൃതയെ അവ അടിവരയിടുന്നു. ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്:
സാമൃത 2 : ക്രിസ്തു പ്രമൂഖ മനുഷ്യവ്യക്തിത്വമായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെതന്നെയാകുന്നു പ്രമുഖ മനുഷ്യവ്ൃക്തിത്വ മായി ആദാം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഇതില്‍ ഇരുവരും തുല്യരാണ്.
ആദാമിനെ വ്യക്തമായി പരാമര്‍ശിക്കുന്ന 54 വചനങ്ങള്‍ ഖുര്‍ആനി ലുണ്ട്: സൂറകള്‍ അല്‍ ബഖറ 2:30-37 -- ആലു ഇംറാന്‍ 3:33.59 -- അല്‍ മാഇദ 5:27-32 -- അല്‍ അതറാഫ് 7:11-27.31.35.172 -- അൽ-ഇസ്‌റാഉ 17:61-65.70 -- അല്‍-കഹ്ഫ് 18:50 -- മര്‍യം 19:58 -- താഹാ 20:115-123 ഉം യാസീന്‍ 36:60.
ഇതിനു പുറമേ ആദാമിനെ ആദിമ മനുഷ്യനായി പരോക്ഷ മായി പരാമര്‍ശിക്കുന്ന 68 വചനങ്ങള്‍ ഖുര്‍ആനിലുണ്ട്: സൂറകള്‍ അൻ-നിസാഅ 4:1 -- അല്‍ അതറാഫ് 7:189 -- ഹൂദ് 11:61 -- അല്‍-ഹിജ്‌ർ 15:28-43 -- അല്‍-കഹ്ഫ് 18:37 -- മര്‍യം 19:67 -- ത്വാഹാ 20:55 -- അൽ-ഹജ്ജ് 22:5.65-66 -- അല്‍-മുഉ്മിനൂന്‍ 23:12-14 -- അല്‍-ഫുര്‍ഖാന്‍ 25:54 -- അർ-റൂം 30:20-21 -- ലുഖ്മാന്‍ 31:20 -- സജദ 32:7-9 -- ഫാത്വിര്‍ 35:11 -- സ്വാദ് 38:71-85 -- അസ്-സുമര്‍ 39:6 -- മുഉ്മിന്‍/ഗാഫിർ 40:67 -- അശ്-ശൂറാ 42:12 -- അൽ-ജാഥിയ 45:12 -- അത്-തഗാബുൻ 64:3 -- നൂഹ് 71:14 -- അല്‍-ഖിയാമ 75:37-40 -- അല്‍-ഇന്‍ഫിത്വാര്‍ 82:7-8 -- അത്-തീന്‍ 95:4-6 and അല്‍-അലഖ് 96:1-2.
ഈ രീതിയില്‍ 255 വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ ക്രിസ്തുവിനുള്ള 25 ബഹുമതിനാമങ്ങള്‍ ഉപയോഗിച്ചോ അവന്റെ അനു യായികളെയോ പൂര്‍വികരെയോ സംബന്ധിച്ചു സംസാരിച്ചുകൊണ്ട് ര്രിസ്തുവുമായി പരോക്ഷമായി ബന്ധമുള്ള വചനങ്ങളോ ഉപയോ ഗിച്ച് അവയില്‍ ക്രിസ്തുവെ വ്യക്തമായി പരാമര്‍ശിക്കുന്നു. ഇവിടെ ര്രിസ്തുവിനെക്കുറിച്ചുള്ള ഈ ഖുര്‍ആന്‍ വചനങ്ങള്‍ നിങ്ങള്‍ക്കു കണ്ടെത്താം (ക്രിസ്തുവെ സംബന്ധിച്ച മുഖ്യ വചനങ്ങളും ഖണ്ഡിക കളും അടിവരയിട്ടിരിക്കൂന്നു). സൂറകള്‍ അല്‍-ഫാതിഹ 1:6-7 -- അല്‍ ബഖറ 2:61-62, 87, 91, 109, 111-113, 117, 120-121, 135-136, 138, 140, 143-145, 153, 174-177, 213, 248, 253 -- ആലു ഇംറാന്‍ 3:3-4, 19, 21, 33-56, 59 , 64-69, 80-81, 84, 112-114, 181-183, 199 -- അൻ-നിസാഅ 4:69, 89, 136, 155-159 , 163, 171-172 -- അല്‍ മാഇദ 5:14, 17-19 , 28-29, 32, 45-48 , 51, 65-66, 68-78 , 82-83, 89, 95, 110-118 -- അല്‍-അന്‍ആം 6:61, 83-86, 89-90, 161-165 -- അല്‍ അതറാഫ് 7:120-122, 142, 157-158 -- അത്-തൗബ 9:30-31, 34, 111 -- യൂനുസ് 10:19, 75, 94 -- ഹൂദ് 11:110 -- യൂസുഫ് 12:97-98 -- അല്‍-ഹിജ്‌ർ 15:9 -- അൻ-നഹ്ൽ 16:38-39, 43, 63-64, 92-95, 124 -- അൽ-ഇസ്‌റാഉ 17:15, 55 -- മര്‍യം 19: 2-36 , 51-53, 85-93 -- ത്വാഹാ 20:25-36, 70, 90-94, 109 -- അൽ-അമ്പിയാഅ 21:48, 89-92 -- അൽ-ഹജ്ജ് 22:17, 78 -- അല്‍-മുഉ്മിനൂന്‍ 23:45-50 -- അല്‍-ഫുര്‍ഖാന്‍ 25:4, 35 -- അല്‍-ശുഅറാഉ 26:13-15, 46-48 -- അല്‍-ഖസ്വസ് 28:34 -- സജദ 32:23-25 -- അല്‍-അഹ്‌സാബ് 33:7 -- സബഉ 34:23 -- ഫാത്വിര്‍ 35:18 -- അസ്സാഫ്ഫാത് 37:107.114-120 -- അസ്-സുമര്‍ 39:3-4, 7, 44-46, 69 -- ഫുസ്സിലത് 41:45 -- അശ്-ശൂറാ 42:13 -- അസ്-സുഖ്‌റുഫ് 43: 57-65 , 86 -- അൽ-ജാഥിയ 45:16-17 -- അൽ-ഫത്ഹ് 48:29 -- അൻ-നജ്മ് 53:38 -- അല്‍-വാഖിഅ 56:10-13, 88-91 -- അല്‍-ഹദീദ് 57:27 -- അസ്-സ്വഫ്ഫ് 61:6, 14 -- അത്-തഹ്‌രീം 66:12 -- അല്‍-മുത്വഫ്ഫിഫീന്‍ 83:12, 28 -- അല്‍-ഇഖ്‌ലാസ്വ് 112:1-4
ഖുര്‍ആനിലെ ക്രിസ്തുവെയും ആദാമിനെയും സംബന്ധിച്ച ഈ ഖണ്ഡികകള്‍ നിങ്ങള്‍ വിശദമായി പഠിക്കുകയാണെങ്കില്‍ ആദാമും ര്രിസ്തുവും ഒരുപോലെയാണെന്നു കാണിക്കുന്ന ഇതര ആശയങ്ങ ളാണ് ഇവ എന്നു കണ്ടെത്താനാകും. രണ്ട് ഉദാഹരണങ്ങളിതാ:
സാമൃത 3 : അല്ലാഹു ക്രിസ്തുവിനോട് നേരിട്ടു സംസാരിച്ചതു പോലെ ആദാമിനോട് അല്ലാഹു നേരിട്ടു സംസാരിച്ചു. ഈ രീതിയില്‍ ഇവര്‍ ഇരുവരും തുലൃരാകുന്നു.
ഈ പോയന്റ് വിശദമായി നമുക്കു നോക്കാം (താഴെ അധ്യായം 4 കാണുക). അതോടൊപ്പം:
സാമൃത 4 : ക്രിസ്തുവെക്കുറിച്ച് സ്വര്‍ഗദുതന്മാര്‍ സംസാരിച്ചതു പോലെ ആദാമിനെക്കുറിച്ച് സ്വര്‍ഗദൂതന്മാര്‍ സംസാരിച്ചു. ഈ രീതി യില്‍ അവര്‍ തുല്യരാണ്.
ആദാമിനെക്കുറിച്ചും ക്രിസ്തുവെക്കുറിച്ചും ദൈവദൂതന്മാര്‍ സംസാ രിച്ച കാര്യങ്ങളുടെ ഉള്ളടക്കം വിശദമായി ഞാന്‍ എടുക്കും (താഴെ അധ്യായം ടകാണുക). എന്നാല്‍ ഇവിടെ പ്രധാന കാര്യം ഖുര്‍ആനില്‍ ആദാമിനും ക്രിസ്തുവിനുമിടയില്‍ മൌലികമായ വൃത്യാസങ്ങള്‍ അനേക മുണ്ട് എന്ന വസ്തുതയത്രേ. ആദാം തന്റെ രസഷ്ടാവായ അല്ലാഹു വിന്റെ സൃഷ്ടി ആയിരിക്കയാല്‍ ക്രിസ്തു ആദാമിനെപ്പോലെയാണ് എന്ന വസ്തുതയെ ക്രിസ്തുവിന് അല്ലാഹുവിനെപ്പോലെ ആകാന്‍ സാധ്യമല്ല എന്ന രീതിയില്‍ മുസ്‌ലിംകള്‍ മനസ്സിലാക്കിയിരിക്കുന്നു.
എന്നിരുന്നാലും ആദാമിനെ സംബന്ധിച്ച ഖുര്‍ആന്‍ അധ്യാപന ങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി ഞാന്‍ പരിശോധിക്കുന്തോറും ഖുര്‍ ആനില്‍ ആദാമും ക്രിസ്തുവും തമ്മില്‍ സാമൃതകള്‍ മാത്രമല്ല മൌലിക മായ വൃത്യാസങ്ങളുമുണ്ടെന്നു ക്രിസ്തൂവെ സംബന്ധിച്ച ഖുര്‍ആന്‍ അധ്യാപനങ്ങളെ ആദാമിനെ സംബന്ധിച്ച ഖുര്‍ആന്‍ അധ്യാപനങ്ങ ളുമായി താരതമ്യം ചെയ്തു നടത്തിയ ആ പരിശോധനയില്‍ ഞാന്‍ കണ്ടെത്തുകയുണ്ടായി. താഴെ വരുന്ന പുറങ്ങളില്‍ ഈ വൃത്യാസങ്ങളെ ഓരോന്നോരോന്നായി നമുക്കു പരിശോധിക്കാം.